by News Desk | on 14 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
ഞാറക്കലില് അഭിഭാഷകന്റെ പിതാവിനെ കത്തിക്ക് കുത്തി പരിക്കേല് പ്പിച്ച സംഭവത്തില് പാലാ ബാര് അസോസിയേഷന് പ്രതിഷേധിച്ചു ഞാറക്കലില് കോടതിയില് നിന്നു തന്നെ വക്കാലത്ത് ഏല് പ്പിച്ച കക്ഷിക്ക് അനുകൂലമായ ഉത്തരവ് വാങ്ങിയതിന്റെ പേരിലാണ് അഡ്വ ഡോള് ഗോയുടെ പിതാവിനെ വീട്ടില് അതിക്രമിച്ച് കയറി പ്രതി കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും വയറില് കുത്തി പരിക്കേല് പ്പിക്കുകയും ചെയ്തത് സംഭവ സമയം അഭിഭാഷകനും ഭാര്യയും അഭിഭാഷകയുമായ അഡ്വ ലിനിയും വീട്ടില് ഉണ്ടായിരുന്നില്ല അധികാരികളുടെ ഭാഗത്തുനിന്നും ശക്തമായ നടപടി സ്വീകരിച്ച് അഭിഭാഷകരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു യോഗത്തില് ബാര് അസോസിയേഷന് പ്രസിഡന്റ് അഡ്വ ജോഷി ജേക്കബ് അധ്യക്ഷത വഹിച്ചു അഡ്വ സിറിയക്ക് ജയിംസ് ഉദ്ഘാടനം ചെയ്തു അഡ്വ കെ ആര് ശ്രീനിവാസന് അഭിവാദ്യം ചെയ്തു യോഗത്തില് സെക്രട്ടറി എമ്മാനുവല് സിറിയക്ക് വൈസ് പ്രസിഡന്റ് അഡ്വ ആന്റണി ഞാവള്ളി ട്രഷറര് സാം സണ്ണി എന്നിവര് പ്രസംഗിച്ചു
by News Desk | on 08 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയില് രാത്രിയില് പ്രസവവേദനയുമായി റോഡരികില് നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിര് ത്താതെ പോയപ്പോള് മുന്നിലേക്ക് മാലാഖയായി കാര് ഓടിച്ചു എത്തിയത് ഒരു നഴ്സ് യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ് സ് ഒട്ടും സമയം കളയാതെ അവരെ കാറില് കയറ്റി മാര് സ്ലീവാ മെഡിസിറ്റിയില് എത്തിച്ചു മുക്കാല് മണിക്കൂറിനകം വാഗമണ് സ്വദേശിയായ യുവതി പെണ് കുഞ്ഞിനു ജന്മം നല് കി കോട്ടയത്ത് ആശുപത്രിയിലേക്ക് പോകാനായി വാഹനങ്ങള് ക്ക് സഹായം അഭ്യര് ത്ഥിച്ചു നിന്ന യുവതിയുടെയും കുടുംബാംഗങ്ങളുടെയും മുന്നിലേക്കു കാര് ഓടിച്ചെത്തിയത് മാര് സ്ലീവാ മെഡിസിറ്റിയിലെ തന്നെ ഗൈനക്കോളജി വിഭാഗം നഴ്സ് ലിറ്റി ജോയി ആയിരുന്നു വഴിമധ്യേ പ്രസവിക്കാന് സാധ്യതയുണ്ടായിരുന്ന യുവതിയെ കൃത്യസമയത്ത് ആശുപത്രിയില് എത്തിച്ച് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് സുരക്ഷിതമാക്കി രക്ഷാപ്രവര് ത്തനം നടത്തിയ വിവരം നഴ് സ് ലിറ്റി ആരോടും പറഞ്ഞിരുന്നില്ല പിറ്റേ ദിവസം ഓഫ് ആയിരുന്നതിനാല് ഒരു ദിവസത്തിനു ശേഷമാണ് ഗൈനക്കോളജി വിഭാഗത്തില് ലിറ്റി ഡ്യൂട്ടിക്ക് എത്തിയത് പ്രസവശേഷം മുറിയില് വിശ്രമിക്കുന്ന യുവതിയും കുടുംബാംഗങ്ങളും ലിറ്റിയെ കണ്ട് ആശ്ചര്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത് ഗൈനക്കോളജി വിഭാഗത്തിലെ നഴ് സ് തന്നെയായിരുന്നു തന്റെ മുന്നിലെത്തി രക്ഷാപ്രവര് ത്തനം നടത്തിയതെന്നു യുവതിക്കും അപ്പോഴാണ് മനസ്സിലായത് ഇരുവരുടെയും കണ്ണുകളില് ഇതോടെ ആനന്ദാശ്രുക്കളും നിറഞ്ഞു തങ്ങളുടെ മുന്നിലേക്ക് ദൈവദൂതയെപ്പോലെ ലിറ്റി എത്തുകയായിരുന്നുവെന്ന് പ്രസവം കഴിഞ്ഞ വാഗമണ് സ്വദേശിയായ യുവതിയും കുടുംബാംഗങ്ങളും പറഞ്ഞു കഴിഞ്ഞ രണ്ടാം തീയതി രാത്രി 9 മണിയോടെ ഡ്യൂട്ടി കഴിഞ്ഞു മുത്തോലിയിലെ താമസ സ്ഥലത്തേക്കു സ്വന്തം കാറില് പോകുകയായിരിന്നു ലിറ്റി പ്രദേശത്ത് വെള്ളക്കെട്ടാണെന്ന് മനസിലായതോടെ 25 കി മി അകലെയുള്ള കുറുപ്പുന്തറയിലെ സ്വന്തം വീട്ടിലേക്ക് പോകാന് തീരുമാനിച്ചു ചേര് പ്പുങ്കലില് നിന്ന് തിരിഞ്ഞു പോകുന്നതിനെടെയാണ് റോഡരികില് വാഹനങ്ങള് ക്കു കൈ കാട്ടി സഹായം തേടുന്ന കുടുംബാംഗങ്ങളെ കണ്ടത് വാഹനം നിര് ത്തി വിവരം തിരക്കിയപ്പോള് വാഗമണ് സ്വദേശികള് ആണെന്നും കോട്ടയത്തെ ആശുപത്രിയില് ചികിത്സയുടെ ഭാഗമായി ചേര് പ്പുങ്കല് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്നവരാണെന്നും കുടുംബാംഗങ്ങള് പറഞ്ഞു മാസങ്ങളായി കോട്ടയത്ത് ചികിത്സയിലുള്ള ആശുപത്രിയില് എത്തിക്കണമെന്നായിരുന്നു അവരുടെ ആവശ്യം കുറെ നേരമായി മറ്റ് വാഹനങ്ങളെ ബന്ധപ്പെട്ടിട്ടും കിട്ടാതെ വന്നതോടെയാണ് ഇവര് റോഡിലിറങ്ങി വാഹനങ്ങള് ക്കു കൈ നീട്ടി സഹായം അഭ്യര് ത്ഥിച്ചത് ലിറ്റി ഇവരെ കാറില് കയറ്റി മുന്നോട്ടു നീങ്ങിയെങ്കിലും യുവതിയുടെ പ്രസവവേദന കലശലായതും കനത്ത മഴയും കണക്കിലെടുത്തു അടുത്തുള്ള മാര് സ്ലീവാ മെഡിസിറ്റിയിലേക്കു തിരിക്കുകയായിരുന്നു അത്യാഹിത വിഭാഗത്തില് എത്തിച്ചു യുവതിയെ സുരക്ഷിതയാക്കിയ ശേഷം ലിറ്റി കുറുപ്പുന്തറയിലെ വീട്ടിലേക്കു മടങ്ങുകയും ചെയ്തു അവസരോചിതമായ ഇടപെടലിലൂടെ മാതൃകയായ നഴ് സ് ലിറ്റി ജോയിയെ ആശുപത്രി മാനേജ് മെന്റ് അനുമോദിച്ചു മാഞ്ഞൂര് സൗത്ത് കലയന്താനം കുടുംബാംഗമാണ് ലിറ്റി ജോയി യുവതിയുടെ കുടുംബാംഗങ്ങളും ആശുപത്രിയില് എത്തി ലിറ്റി ജോയിക്കു അനുമോദനം നല് കി ആശുപത്രി മാനേജിംഗ് ഡയറക്ടര് ആന് ഡ് സി ഇ ഒ റവ ഫാ മാത്യു തെക്കേല് അസോ ഡയറക്ടര് മാരായ റവ ഡോ ജോസഫ് കരികുളം റവ ഫാ ജോസ് കീരഞ്ചിറ റവ ഫാ ഗര് വാസീസ് ആനിത്തോട്ടത്തില് റവ ഫാ മാത്യു ചേന്നാട്ട് റവ ഫാ മാത്യു തുരുത്തിപ്പള്ളില് ചീഫ് നഴ് സിംഗ് ഓഫീസര് ഷിനി തോമസ് ഡപ്യൂട്ടി നഴ് സിംഗ് സൂപ്രണ്ട് സുബി മാത്യു തുടങ്ങിയവര് പങ്കെടുത്തു
by News Desk | on 07 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
സീറോദ വാഴ് സിറ്റിയുടെ ആഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന ദേശീയ ക്വിസ് മത്സരത്തിന്റെ ഭാഗമായി നടത്തിയ സോണല് തല മത്സരത്തില് പാലാ സെന്റ് തോമസ് കോളേജ് ടീം ഒന്നാം സ്ഥാനവും 12 000 രൂപയുടെ ക്യാഷ് അവാര് ഡും കരസ്ഥമാക്കി വിവിധ കോളേജുകളില് നിന്നുള്ള 128 ടീമുകളാണ് മത്സരത്തില് പങ്കെടുത്തത് കൊമേഴ് സ് ഫോറത്തിന്റെ നേതൃത്വത്തില് നടന്ന മത്സരത്തില് അരുവിത്തുറ സെന്റ് ജോര് ജ് കോളേജ് രണ്ടാം സ്ഥാനവും പാലാ അല് ഫോന് സാ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി പ്രിന് സിപ്പല് പ്രൊഫ ഡോ റ്റോജി തോമസ് വൈസ് പ്രിന് സിപ്പല് റവ ഡോ സാല് വിന് തോമസ് കാപ്പിലിപ്പറമ്പില് ബര് സാര് ഫാ മാത്യു ആലപ്പാട്ടുമേടയില് കൊമേഴ് സ് വിഭാഗം മേധാവി ബോബി സൈമണ് കൊമേഴ് സ് ഫോറം ഡയറക്ടര് ഡോ ബിനോയി ചാക്കോ പ്രോഗ്രാം കോര് ഡിനേറ്റര് ഡോ അലന് ജോര് ജ് സിറോദ വാഴ് സിറ്റി പ്രതിനിധികളായ റ്റാനിയ ബാബു അഹില് എബ്രാഹം കുര്യാക്കോസ് ജോര് ജ് തുടങ്ങിയവര് നേതൃത്വം നല്കി ദേശീയ ക്വിസ് മത്സരരംഗത്ത് ശ്രദ്ധേയനായ രാഘവ് ചക്രവര് ത്തിയായിരുന്നു ക്വിസ് മാസ്റ്റര് സോണല് തല മത്സരവിജയികള് പങ്കെടുക്കുന്ന സംസ്ഥാന തല മത്സരത്തില് വിജയികളാകുന്നവര് ക്ക് ദേശീയ തലത്തില് മത്സരിക്കാനുള്ള അവസരം ലഭിക്കും
by News Desk | on 06 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
കോട്ടയം ഇന്ന് റെഡ് അലെര് ട്ടും നാളെ ഓറഞ്ച് അലെര് ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില് കോട്ടയം ജില്ലയിലെ പ്രഫഷണല് കോളജുകള് ഉള് പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്കും നാളെ ഓഗസ്റ്റ് 7 വെള്ളി ജില്ലാ കളക്ടര് ചേതന് കുമാര് മീണ അവധി പ്രഖ്യാപിച്ചു അങ്കണവാടികള് ട്യൂഷന് സെന്ററുകള് സ്പെഷല് ക്ലാസുകള് എന്നിവയ്ക്കും അവധി ബാധകമാണ് മുന് കൂട്ടി നിശ്ചയിച്ച പരീക്ഷകള് ക്ക് മാറ്റമുണ്ടാകില്ല
by News Desk | on 04 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില് ആരോ ഗ്യ പരിശോധന നടത്തി അയർക്കുന്നം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ടീം എത്തി കമ്യൂണിറ്റി മെഡിസിൻ പീഡിയാട്രിക് മെഡിസിൻ വിഭാ ഗങ്ങൾ പരിശോധനയയ്ക്ക് നേതൃത്വം നൽകി ആവശ്യമായവർക്കു മരുന്നുകളും സൗജന്യമായി നൽ കി
by News Desk | on 02 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടല് വെള്ളപ്പൊക്കത്തില് പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകര് ഷകന് രണ്ട് പശുക്കളെ നല് കുംകോട്ടയം തീക്കോയിയില് വെള്ളപ്പൊക്കത്തെ തുടര് ന്ന് പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കര് ഷകന് സഹായവുമായി മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ തീക്കോയി സ്വദേശി അനില് കുമാര് എന്ന ക്ഷീരകര് ഷകന് 11 പശുക്കളെയാണ് വെള്ളപ്പൊക്കത്തില് നഷ്ടപ്പെട്ടത് വിവരം അറിഞ്ഞ ഉടന് തന്നെ അനില് കുമാറിനെ ഫോണില് വിളിച്ച് വേണ്ട സഹായം മന്ത്രി ഉറപ്പ് നല് കിയിരുന്നു ഇതിന് പിന്നാലെയാണ് രണ്ട് പശുക്കളെ ഉടന് തന്നെ നല് കാന് തീരുമാനിച്ചത് ഓഗസ്റ്റ് മൂന്നിന് വൈകിട്ട് 3 30ന് മന്ത്രി ബിന്ദു കൃഷ്ണ നേരിട്ടെത്തി പശുക്കളെ കൈമാറും അതോടൊപ്പം പശുക്കള് ക്ക് ഉള്ള നഷ്ടപരിഹാരം ഉള് പ്പടെ വേഗത്തില് ലഭ്യമാക്കാന് ഉള്ള നടപടികള് സ്വീകരിക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു
by News Desk | on 01 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
കിഴക്കന്‍ മേഖലയില് ഉരുള് പൊട്ടല് മീനച്ചിലാര് കരകവിഞ്ഞു രാത്രിയില് പെയ്ത കനത്ത മഴയെ ത്തുടര് ന്ന് ഉരുള് പൊട്ടലുണ്ടായതോടെയാണ് താഴ്ന്ന പ്രദേശങ്ങളില് വെളളം കയറിയത് പാലാ ഈരാറ്റുപേട്ട റോഡില് പനയ്ക്കപ്പാലം മൂന്നാനി കൊട്ടാരമറ്റം ഭാഗങ്ങളില് വെള്ളം കയറി പാലാ ഈരാറ്റുപേട്ട റോഡില് ഗതാഗതം തടസ്സപ്പെട്ടു കൊട്ടാരമറ്റം ബസ്സ്റ്റാന് ഡിലും വെള്ളം കയറി ഈരാറ്റു പേട്ടയിലും സമീപ പ്രദേശങ്ങളിലും വെളളം കയറിയിട്ടുണ്ട് പെരിങ്ങളം പയ്യാനിത്തോട്ടത്ത് ഉരുള് പൊട്ടി മണക്കാട്ട് ജോണിയുടെ ഭാര്യ റെജീന മകന് ജോസഫിന് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത് രാവിലെ നടത്തിയ തിരച്ചിലില് ജോസഫിന്റെ മൃതദേഹം കണ്ടെത്തി റെജീനക്കായുള്ള തെരച്ചില് തുടരുകയാണ് ഈരാറ്റുപേട്ട മേഖലയില് സമീപകാലത്തൊന്നും ഉണ്ടാകാത്ത രീതിയില് വെള്ളപ്പൊക്ക മുണ്ടായിട്ടുണ്ട് 2018 ല് ഉണ്ടായതിലും വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നത് നടക്കല് മുരിക്കോലി ഭാഗങ്ങളില് വെള്ളം കയറി ഈരാറ്റുപേട്ട വാഗമണ് റോഡിലും മണ്ണിടിച്ചിലുണ്ടായി മീനച്ചിലാര് കരകവിഞ്ഞതോടെ പാലാ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി കൊല്ലപ്പള്ളി ടൗണിലും വെള്ളം കയറി മീനച്ചിലാറിന്റെ തീരങ്ങളില് താഴ്ന്ന പ്രദേശങ്ങളില് താമസിക്കുന്നവര് ജാഗ്രത പുലര് ത്തണമെന്ന് അധികൃതര് അഭ്യര് ത്ഥിച്ചു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്ക് അവധി പ്രഖ്യാപിച്ചു
by News Desk | on 29 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
സെന് സസ് എന്യുമറേറ്റര് എത്തിയില്ലെങ്കില് അറിയിക്കണമെന്ന് ജില്ലാ കളക്ടര് കോട്ടയം ജില്ലയില് ദേശീയ സെന് സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര് മാര് നേരിട്ടെത്തി വിവരം ശേഖരിക്കാത്ത വീടുകള് ഉണ്ടെങ്കില് ജൂലൈ 30 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെ സെന് സസ് കണ് ട്രോള് റൂമുകളില് അറിയിക്കണെമന്ന് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കളക്ടര് ചേതന് കുമാര് മീണ അറിയിച്ചു മുനിസിപ്പല് മേഖലയില് താമസിക്കുന്നവര് അതത് മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളില് താമസിക്കുന്നവര് താലൂക്ക് ഓഫീസുകളിലുമാണ് ഇതിനായി ബന്ധപ്പെടേണ്ടത് കണ് ട്രോള് റൂമുകളുടെ ഫോണ് നമ്പരുകള് ചുവടെ താലൂക്കുകള് കോട്ടയം 04812 568007 മീനച്ചില് 04822 212325 ചങ്ങനാശേരി 0481 2420037 വൈക്കം 04829 231331 കാഞ്ഞിരപ്പളളി 04828 202331 മുനിസിപ്പാലിറ്റികള് ഏറ്റുമാനൂര് 0481 2535565 ചങ്ങനാശേരി 0481 2424994 വൈക്കം 04829 232221 പാലാ 04822 212328 ഈരാറ്റുപേട്ട 04822 272063 കോട്ടയം 0481 2566665
by News Desk | on 26 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
ഏറ്റുമാനൂര് കിഴക്കുംഭാഗം ചെമ്പിലോട്ട് വീട്ടില് പരേതനായ ദാമോദരന് ഉണ്ണിത്താന്റെ കുട്ടന് പിള്ള ഭാര്യ ചന്ദ്രമതിയമ്മ 82 നിര്യാതയായി സംസ് കാരം 27 07 2026 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ചെമ്പിലോട്ട് വീട്ടുവളപ്പില് കുടുംബാംഗങ്ങള് മക്കള് സി ഡി ഉണ്ണികൃഷ്ണന് റിട്ട വാട്ടര് അതോറിറ്റി പാലാ സി ഡി അനില് കുമാര് ഏജന്റ് കോട്ടയം 1 ഗീതാകുമാരി സെന് ട്രല് ബാങ്ക് ചെങ്ങന്നൂര് ഗിരിജാകുമാരി പാലാ പരേതനായ ഗോപകുമാര് മരുമക്കള് ശശികല ഉണ്ണികൃഷ്ണന് ബിന്ദു രാമങ്കരി സുമിത അനില് മഞ്ഞുമ്മല് സോമശങ്കരന് നായര് റിട്ട ഡെപ്യൂട്ടി തഹസില് ദാര് മീനടം സജീവ് പാലാ
by News Desk | on 21 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ നഗരസഭയില് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ചര് ച്ച ഉടന് ആരംഭിക്കും കോണ് ഗ്രസ് അംഗങ്ങള് ക്ക് വിട്ടുനില് ക്കാന് പാര് ട്ടി നേതൃത്വം നല് കിയ വിപ്പ് ലംഘിച്ച് 4 കോണ് ഗ്രസ് അംഗങ്ങളും വൈസ് ചെയര് പേഴ് സണ് മായാ രാഹുലും കൗണ് സില് യോഗത്തിനെത്തി ഇതോടെ അവിശ്വാസ പ്രമേയം പാസാവാനുള്ള സാധ്യത തെളിഞ്ഞു ഇതോടെ പ്രതിപക്ഷത്തിന്റെ 12 അംഗങ്ങക്കൊപ്പം 5 കോണ് ഗ്രസ് അംഗങ്ങള് കൂടി വോട്ടു ചെയ്താല് പ്രമേയം പാസാവും
by News Desk | on 20 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
ചൂരക്കുളങ്ങര ദേവീവിലാസം എന് എസ് എസ് കരയോഗാംഗവും ദീര് ഘകാലം പ്രസിഡന്റുമായിരുന്ന പത്മനാഭന് നായര് 90 പാഞ്ചജന്യം നിര്യാതനായി സംസ് ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില് ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ 8 00 മണിക്ക് സ്വവസതിയില് കൊണ്ടുവരുന്നതാണ്
by News Desk | on 20 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
മണ്ണയ്ക്കനാട് കാഞ്ഞിരക്കാട്ട് കമലാലയം പരേതനായ കെ എസ് ശ്രീധരന് നമ്പൂതിരിയുടെ ഭാര്യ ടി എന് ശ്രീദേവി അന്തര് ജ്ജനം 76 നിര്യാതയായി സംസ് ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില് മക്കള് അപര് ണ്ണ ഉണ്ണി നമ്പൂതിരി മലയാള മനോരമ കുറവിലങ്ങാട് ഹേന മരുമക്കള് വിജയകുമാരന് പോറ്റി ഹരിത രാമചന്ദ്രന്
by News Desk | on 19 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്ക് അവധി പ്രഖ്യാപിച്ചു ലോകകപ്പ് ഫുടബോള് മത്സരങ്ങള് തിങ്കളാഴ്ച പുലര് ച്ച 12 30 ന് നടക്കുന്ന സാഹചര്യത്താലാണ് പ്രൊഫഷനല് കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്ക് സര് ക്കാര് അവധി പ്രഖ്യാപിച്ചത് അര് ജന്റീനയും സ് പെയിനും തമ്മില് പുലര് ച്ചെ നടക്കുന്ന ലോകകപ്പ് ഫൈനല് മത്സരം കാണാന് വിദ്യാര് ത്ഥികള് ക്കും സൗകര്യമൊരുക്കുന്നതിനു വേണ്ടിയാണ് അവധി നല് കുന്നത്
by News Desk | on 17 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
മുതിർന്ന മാധ്യമപ്രവർത്തകൻ കാണക്കാരി വടക്കേമറ്റപ്പള്ളിൽ ജോസ് കാണക്കാരി 74 അന്തരിച്ചു മംഗളം ദിനപത്രം ഏറ്റുമാനൂർ ലേഖകനായി ദീർഘകാലം പ്രവർത്തിച്ചിരുന്നു പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടയിലാണ് അന്ത്യം സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ഏറ്റുമാനൂർ ചെറുവാണ്ടൂരിലുള്ള യഹോവ സാക്ഷികളുടെ സ്മശാനത്തിൽ ഭാര്യ എൽസി ജോസഫ് മക്കൾ എബിൻ ജോസ് എമിലിൻ ജോസ് മരുമകൻ അനന്തു ജോസ് കാണക്കാരിയുടെ നിര്യാണത്തിൽവിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകൾ അനുശോചിച്ചു
by News Desk | on 17 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
സാഹിതീസംഖ്യം ട്രസ്റ്റ് ഏര് പ്പെടുത്തിയ ഈ വര് ഷത്തെ എം പി പോള് പുരസ് കാരം പ്രശസ്ത സാഹിത്യ വിമര് ശകന് ആഷാമോനോന് നാളെ 18 07 2026 ശനി രാവിലെ 9 30ന് കോട്ടയം ദര് ശന സാംസ് കാരിക കേന്ദ്രത്തില് സംഘടിപ്പിക്കുന്ന ചടങ്ങില് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ സുനില് പി ഇളയിടം പുരസ് കാരം സമര് പ്പിക്കുകയും എം പി പോള് അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്യും സാഹിതീസഖ്യം പ്രസിഡന്റ് ഡോ കുര്യാസ് കുമ്പളക്കുഴി അധ്യക്ഷത വഹിക്കും ദര് ശന സാംസ് കാരിക കേന്ദ്രം ഫാ തോമസ് പുതുശേരി സിഎംഐ അനുഗ്രഹപ്രഭാഷണം നടത്തും ആഷാമേനോന് രചിച്ച ശമപൊരുള് എന്ന ഗ്രന്ഥം കെ ആര് മീര പ്രകാശനം ചെയ്യും ഡോ ജോജി മാടപ്പാട്ട് പുസ്തകം ഏറ്റുവാങ്ങും വി ഗീത പുസ്തകം പരിചയപ്പെടുത്തും ആഷാ മേനോനെക്കുറിച്ച് വി ഗീത രചിച്ച സമഗ്ര പഠനം വൃശ്ചികപൊരുള് ആഷാമേനോന്റെ ഭാവാന്തരങ്ങള് എന്ന പുസ് കത്തെക്കുറിച്ചുള്ള ചര് ച്ചയില് കെ ബി പ്രസന്നകുമാര് ഡോ തോമസ് സക് റിയ ജെന്നി ആന് ഡ്രൂസ് ഡോ ജോസ് കെ മാനുവല് പ്രഫ മെല് ബി ജേക്കബ് എന്നിവര് പ്രഭാഷണം നടത്തും പരിപാടിക്ക് സാഹിതീസഖ്യം സെക്രട്ടറി പി രാധാകൃഷ്ണകുറുപ്പ് വൈസ് പ്രസിഡന്റ് ജോയി നാലുന്നാക്കല് ട്രഷറര് ഗോപന് പാലക്കോട് എന്നിവര് നേതൃത്വം നല് കും
by News Desk | on 16 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
കിടങ്ങൂര് ശ്രീ സുബ്രഹ് മണ്യ സ്വാമി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില് വീടുകള് തോറും രാമായണ മേള സംഘടിപ്പിക്കുന്നു രാമായണ മേളയുടെ ഉദ്ഘാടനം ജൂലൈ 17 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ശ്രീ സുബ്രഹ് മണ്യ സ്വാമി ക്ഷേത്ര ഊട്ടുപുരയില് വച്ച് ചിദാനന്ദപുരി സ്വാമികള് നിര് വ്വഹിക്കുന്നു പി ആര് രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില് പി മഹേഷ് സ്വാഗതമാശംസിക്കും രാധ കെ നായര് കൃതജ്ഞതയര് പ്പിക്കും ക്ഷേത്രത്തിലെത്തിച്ചേരുന്ന ചിദാനന്ദപുരി സ്വാമികളെ ദേവസ്വം മാനേജര് രാധാകൃഷ്ണന് തിരുമേനി പൂര് ണകുംഭം നല് കി സ്വീകരിക്കും
by News Desk | on 14 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
കൊല്ലപ്പള്ളി ഭാഗത്ത് നിന്ന് 2026 ഏപ്രില് 10 ന് വെളുപ്പിന് പെട്ടി ഓട്ടോ മോഷ്ടിച്ചുകൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസില് മൂന്ന് പ്രതികളെ മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തു ഇനായത് റെസഖ് ആഷിഖ് മുഹമ്മദ് അല് ത്താഫ് നൂഹ് എന്നിവരാണ് അറസ്റ്റിലായത് ഇവരില് അല് ത്താഫ് നൂഹ് മറ്റൊരു മോഷണക്കേസില് നിലവില് ജയിലിലാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിര് ദേശപ്രകാരം പാലാ ഡിവൈ എസ് പി യുടെ മേല് നോട്ടത്തില് മേലുകാവ് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത് വിവിധ സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങള് വിശദമായി പരിശോധിക്കുകയും മറ്റ് സാങ്കേതിക തെളിവുകള് ശേഖരിക്കുകയും ചെയ്തതിനെ തുടര് ന്നാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത് മേലുകാവ് സ്റ്റേഷന് ഹൗസ് ഓഫീസര് സന്തോഷ് സജീവിന്റെ നേതൃത്വത്തില് എ എസ് ഐമാരായ ജസ്റ്റിന് ജോസഫ് രമേഷ് എ സി വനിതാ സി പി ഒ സജിനി സി പി ഒ റൂബാസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത് പ്രതികളെ കോടതിയില് ഹാജരാക്കി റിമാന് ഡ് ചെയ്തു അറസ്റ്റിലായവര് മൂന്നുപേരും നിരവധി മോഷണക്കേസുകളിലും എന് ഡിപിഎസ് കേസുകളിലും പ്രതികള് ആയിട്ടുള്ളവരാണ്
by News Desk | on 14 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
ഈരാറ്റുപേട്ട വടംവലി പ്രേമികൾക്ക് ആവേശമായി ഈരാറ്റുപേട്ടയിൽ വീണ്ടുമൊരു വടംവലിപ്പൂരം വരുന്നു ടീം റെസ്ക്യൂ ഫോഴ്സ് കേരള യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള വടംവലി മത്സരം ഓഗസ്റ്റ് 19 ബുധനാഴ്ച നടക്കും ഈരാറ്റുപേട്ട ഓഡിറ്റോറിയത്തിൽ വെച്ച് വൈകിട്ട് 7 മണിക്കാണ് കാണികളെ ആവേശത്തിലാഴ്ത്തുന്ന മത്സരങ്ങൾ ആരംഭിക്കുന്നത് കേരളത്തിലെ പ്രമുഖ വടംവലി ടീമുകൾ മാറ്റുരയ്ക്കുന്ന ഈ പോരാട്ടത്തിൽ 460 ഒറ്റത്തൂക്ക വിഭാഗത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത് വിവിധ മേഖലകളിൽ ജീവകാരുണ്യ സാന്ത്വന പ്രവർത്തനങ്ങളുമായി സജീവമായ ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ ഈ സംരംഭത്തിലേക്ക് എല്ലാ കായികപ്രേമികളുടെയും സഹകരണവും സാന്നിധ്യവും സംഘാടകർ അഭ്യർത്ഥിച്ചു മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾക്കും മറ്റ് വിവരങ്ങൾക്കുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് ഫോൺ നമ്പർ 9633 800 108
by News Desk | on 10 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
യുടെ പുതിയ കോട്ടയം ജില്ലാ ഭാരവാഹികളെ പാലായില് നടക്കുന്ന സമ്മേളനത്തില് തെരഞ്ഞെടുത്തു ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായി അര് ച്ചന സദാശിവനെയും സെക്രട്ടറിയായി ടി എസ് ശരത്തിനെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു അനീഷ് അന്ത്രയോസ് ആണ് ട്രഷറര് മറ്റു ഭാരവാഹികള് ബി ഗൗതം ജസ്റ്റിന് ജോസഫ് എം എസ് ദീപക് വൈസ് പ്രസിഡന്റുമാര് ആര് രോഹിത് അഡ്വ എന് ആര് വിഷ്ണു റിജേഷ് കെ ബാബു ജോയിന്റ് സെക്രട്ടറിമാര് ആനന്ദ് ബാബു ലിനു കെ ജോണ് ഡോ ഷാമില ഷാജി അജിന് കുരുവിള സെക്രട്ടറിയേറ്റ് അംഗങ്ങള് 43 അംഗ ജില്ലാ കമ്മിറ്റിയെയും 25 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു
by News Desk | on 09 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
കോട്ടയം ഏറ്റുമാനൂര് റെയില് വേ സ്റ്റേഷനുകള് ക്കിടയിലുള്ള റെയില് വേ ലെവല് ക്രോസിംഗ് ഗേറ്റ് നമ്പര് 25 വേദഗിരി ഗേറ്റ് ജൂലൈ ഒന് പതിന് വ്യാഴാഴ്ച രാവിലെ 10 മുതല് വൈകുന്നേരം അഞ്ചു വരെ അടച്ചിടും റെയില് വേ ലൈനില് അറ്റകുറ്റപ്പണികള് നടക്കുന്നതിനാലാണ് ലവല് ക്രോസ് അടച്ചിടുന്നത് ഇതുവഴി പോകേണ്ട വാഹനങ്ങള് മേനോന് ഗേറ്റ് വഴി പോകണം
by News Desk | on 09 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ സ്വദേശിനിയുടെ നഷ്ടപ്പെട്ട സ്വര് ണമാല ദിവസങ്ങള് ക്കകം കണ്ടെത്തി ഉടമയ്ക്ക് തിരികെ നല് കി പാലാ പോലീസ് സേവന മികവ് തെളിയിച്ചു പാലാ പോലീസ് ജൂണ് 29 ന് പാലാ ഈരാറ്റുപേട്ട റോഡില് വച്ചാണ് മാല നഷ്ടപ്പെട്ടത് പരാതി ലഭിച്ച ഉടന് തന്നെ അന്വേഷണം ആരംഭിച്ച പോലീസ് തുടര് ച്ചയായ അന്വേഷണത്തിലൂടെയും സമയോചിതമായ ഇടപെടലുകളിലൂടെയും മാല കണ്ടെത്തി ഉടമയുടെ കൈകളിലെത്തിക്കുകയായിരുന്നു എസ് എച്ച് ഒ ദിലീപ് കുമാറിന്റെ നിര് ദ്ദേശപ്രകാരം എസ് ഐ വിനോദ് കുമാറും പ്രൊബേഷന് എസ് ഐ ഗോകുലും ചേര് ന്നാണ് അന്വേഷണം നടത്തിയത് സംഭവസ്ഥലത്തിനും പരിസരത്തുമുള്ള നിരവധി സി സി ടി വി ദൃശ്യങ്ങള് സൂക്ഷ്മമായി പരിശോധിച്ച് സംഭവം മോഷണമല്ലെന്നും മാല ഒരു സ്ത്രീയ്ക്ക് ലഭിച്ചതായും കണ്ടെത്തി സ്ത്രീയുടെ യാത്രാമാര് ഗം കണ്ടെത്തുകയും സ്ത്രീയെ തിരിച്ചറിയുകയും ചെയ്തു വിവിധ സ്ഥാപനങ്ങളിലെയും ബസിലെയും സി സി ടി വി ദൃശ്യങ്ങള് ബസ് ജീവനക്കാരുടെ മൊഴികള് പ്രദേശവാസികളുടെ വിവരങ്ങള് എന്നിവ സമന്വയിപ്പിച്ച് സ്ത്രീയുടെ വീട്ടിലെത്തിയത് അന്വേഷണത്തില് സ്ത്രീ മാല ഒരു സ്ഥാപനത്തില് വിറ്റതായും ലഭിച്ച തുകയില് ഒരു സെക്കന് ഡ് ഹാന് ഡ് കാര് വാങ്ങിയതായും വ്യക്തമായി വിവരം ലഭിച്ച ഉടന് തന്നെ പോലീസ് മാല വാങ്ങിയ സ്ഥാപനത്തിലെത്തി സ്വര് ണം ഉരുക്കുന്നതിനു മുന് പു തന്നെ മാല കണ്ടെടുക്കുകയുമായിരുന്നു ഉരുക്കുന്നതിനായി ചൂടാക്കിയിരുന്ന മാല പോലീസ് സമയോചിതമായി ഇടപെട്ട് സംരക്ഷിക്കാനും കഴിഞ്ഞു ബന്ധപ്പെട്ടവരെ സ്റ്റേഷനിലെത്തിച്ച് നഷ്ടപ്പെട്ട മാല ഉടമയ്ക്ക് തിരികെ നല് കാന് സാധിച്ചു സാധ്യതകള് തള്ളിക്കളയാതെ വിനോദ് കുമാറും പ്രൊബേഷന് ഗോകുലും നടത്തിയ മാതൃകാപരമായ അന്വേഷണമാണ് യഥാര് ത്ഥ ഉടമയ്ക്ക് മാല തിരികെ കിട്ടാന് ഇടയാക്കിയത്
by News Desk | on 07 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
സാഹിത്യകാരനും പ്രമുഖ വ്യവസായിയും ആയിരുന്ന ഏറ്റുമാനൂർ പുന്നത്തറ വെസ്റ്റ് ശ്രീ കൈലാസ് ഗാർഡൻസിൽ പരയ്ക്കാട്ട് ടി ജി വിജയകുമാർ ബാബുജി 65 അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു സംസ്കാരം ബുധനാഴ്ച രാവിലെ 10 30 ന് വീട്ടു വളപ്പിൽ ഭാര്യ തിരുവല്ല പെരിങ്ങര കൊച്ചുപുരയിൽ കുടുംബാംഗമായ സുജാത മക്കൾ അഖിൽ വിജയ് ഹൈക്കോടതി ഡോക്ടർ ഐശ്വര്യ വിജയ്വിജയകുമാറിൻ്റെ മഴ പെയ്തു തോരുമ്പോൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് 2014 ലഭിച്ചു അദ്ദേഹം ഏറ്റവും അവസാനം പങ്കെടുത്ത പൊതു പരിപാടി ഏറ്റുമാനൂർ എസ് എം എസ് എം പബ്ലിക് ലൈബ്രറിയിൽ ജൂൺ 19ന് നടന്ന വായന ദിനാചരണത്തിലും പി എൻ പണിക്കർ അനുസ്മരണ ചടങ്ങിലും ആയിരുന്നു സമൂഹത്തോടും പരിസ്ഥിതിയോടുമുള്ള തൻ്റെ അടങ്ങാത്ത ബന്ധങ്ങൾ പലവട്ടം ഓർമ്മിപ്പിച്ചായിരുന്നു ടിജി വിജയകുമാർ മടങ്ങിയത് അദ്ദേഹത്തിൻറെ വേർപാടിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചിച്ചു
by News Desk | on 07 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ സെന്റ് തോമസ് കോളേജിലെ എന് എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില് ക്യാമ്പസില് നഗര വനം പദ്ധതിക്ക് തുടക്കമിട്ടു പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊര് ജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക പരിസ്ഥിതി അവബോധം വളര് ത്തുക മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം കൂടുതല് ദൃഢമാക്കുക പക്ഷികള് ചെറു ജീവികള് എന്നിവയുടെ ആവാസ വ്യവസ്ഥ ഉറപ്പുവരുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള് കോളേജ് വൈസ് പ്രിന് സിപ്പല് റവ ഡോ സാല് വിന് തോമസ് കാപ്പിലിപ്പറമ്പില് അധ്യക്ഷത വഹിച്ച യോഗത്തില് പാലാ നഗരസഭ ചെയര് പേഴ് സണ് കുമാരി ദിയ ബിനു പുളിക്കകണ്ടം ഉദ്ഘാടനം നിര് വഹിച്ചു ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര് അജി ആര് മുഖ്യപ്രഭാഷണം നടത്തി കോളേജ് ബര് സാര് റവ ഫാ മാത്യു ആലപ്പാട്ടുമേടയില് ആശംസകള് അര് പ്പിച്ചു എന് എസ് എസ് പ്രോഗ്രാം ഓഫീസര് ഡോ ആന്റോ മാത്യു ഡോ ജിനു ജോര് ജ് എന്നിവര് പ്രസംഗിച്ചു വോളണ്ടിയര് സെക്രട്ടറിമാരായ ജെഫിന് ജോജോ കെര് മിറ് ഇവാന് മിത്ര സുരേഷ് ഗായത്രി കെ പി തുടങ്ങിയര് പങ്കെടുത്തു
by News Desk | on 06 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നം 3431 സംഘടിപ്പിക്കുന്ന ധനലക്ഷ്മി സേവിംഗ്സ് പദ്ധതിയുടെ ഏഴാം നറുക്കെടുപ്പ് നടന്നു കിടങ്ങൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ദീപു തോമസ് നറുക്കെടുപ്പ് നിർവഹിച്ചു നറുക്കെടുപ്പിൽ മറ്റത്തിൽ ജയകുമാർ അക്കൗണ്ട് നമ്പർ 558 വിജയിയായി വിജയിക്ക് ബാങ്ക് ഭരണസമിതിയും ജീവനക്കാരും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു പദ്ധതിയിൽ പങ്കാളികളായ എല്ലാ ഉപഭോക്താക്കളുടെയും വിശ്വാസത്തിനും സഹകരണത്തിനും ബാങ്ക് നന്ദി രേഖപ്പെടുത്തി തുടർന്നും ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും പ്രതീക്ഷിക്കുന്നതായി ബാങ്ക് പ്രസിഡന്റ് സുരേഷ്ബാബു എൻ ബി അറിയിച്ചു
by News Desk | on 02 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
കോട്ടയം ജില്ലാ ആശുപത്രിയിൽ നിന്നും പണം മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി അച്ഛൻെറ ചികിത്സ ആവശ്യത്തിനായി കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിയ പുന്നത്തുറ സ്വദേശിനിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന 42500 രൂപയാണ് മോഷ്ടിച്ചത് മെയ് 9 ന്പകൽ 12 30 നും വൈകിട്ട് 5 30 നും ഇടയിലാണ് മോഷണം നടന്നത് കോട്ടയം ജനറൽ ആശുപത്രിയിലെ 4ഉം 5ഉം വാർഡുകളുടെ ഇടനാഴിയിൽ വച്ചാണ് സംഭവമുണ്ടായത് ക്യത്യസ്ഥലത്ത് നിന്നും ലഭിച്ച ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചും നടത്തിയ അന്വേഷണത്തിൽ നിരവധി മോഷണ കേസുകളിലെ പ്രതിയായ അയ്മനം വില്ലേജിൽ കുടമാളൂർ തുണ്ടിപറമ്പ് രവി നിവാസിൽ രഞ്ജിത്ത് രവികുമാർ 48 ആണ് മോഷ്ടാവ് എന്ന് പൊലീസ് തിരിച്ചറിഞ്ഞു ഇയാൾക്കെതിരെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ 4 കേസുകളും കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ട് കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യൂ ൻ്റെ നിർദ്ദേശപ്രകാരം കോട്ടയം ഡി വൈ എസ് പി അരുൺ ന്റെ നേതൃത്വത്തിൽ വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ അജയമോഹൻ ഉം സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്
by News Desk | on 17 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
കെ എം മാണി എജ്യുക്കേഷണല് എക്സലന് സ് അവാര് ഡ് 2026 ന്റെ പാലാ നിയോജകമണ്ഡലത്തിലെ വിദ്യാര് ത്ഥികള് ക്കുള്ള പുരസ് കാരങ്ങള് പാലാ കിസ് കോ ബാങ്ക് ഓഡിറ്റോറിയത്തില് വിതരണം ചെയ്തു കേരള കോണ് ഗ്രസ് എം ചെയര് മാന് ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു പ്രശസ്ത സിനിമാതാരം മിയ ജോര് ജ് വിശിഷ്ടാതിഥിയായി പങ്കെടുത്തു യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി വരിക്കയില് അധ്യക്ഷത വഹിച്ചു കേരള യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പുരസ് കാര വിതരണം മുന് കൂട്ടി രജിസ്റ്റര് ചെയ്ത 260 വിദ്യാര് ത്ഥികള് ക്കാണ് അവാര് ഡ് നല് കിയത് എസ് എസ് എല് സി പ്ലസ് ടു പരീക്ഷകളില് എല്ലാ വിഷയങ്ങള് ക്കും എ പ്ലസ് നേടിയ വിദ്യാര് ത്ഥികള് ക്കും സി ബി എസ് ഇ ഐ സി എസ് ഇ പരീക്ഷകളില് 90 ശതമാനമോ അതില് കൂടുതലോ മാര് ക്ക് നേടിയ വിദ്യാര് ത്ഥികള് ക്കുമാണ് ഈ വര് ഷത്തെ കെ എം മാണി എജ്യുക്കേഷണല് എക്സലന് സ് അവാര് ഡ് നല് കിയത് ചടങ്ങില് സുനില് പയ്യപ്പള്ളില് പ്രൊഫ ലോപ്പസ് മാത്യു ടോബിന് കെ അലക് സ് ടോബി തൈപ്പറമ്പില് സച്ചിന് കളരിയക്കല് അവിരാച്ചന് ചൊവ്വാറ്റുകുന്നേല് എന്നിവര് ആശംസകള് അര് പ്പിച്ചു ജെയിംസ് പൂവത്തോലി നന്ദി രേഖപ്പെടുത്തി
by News Desk | on 16 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ രാജ്യത്തിന്റെ നിലനിൽപിന് ആധാരമായ ഭരണ ഘടന യും രാജ്യത്തിന്റെ മതേതരത്വവും മുമ്പെങ്ങും അഭിമുഖീകരിക്കാത്ത വിധം വലിയ പ്രതി സന്ധിയെ നേരിടുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത് നമ്മളെയെല്ലാം ഒന്നാക്കി നിർത്തുന്ന ഭരണ ഘടനയും മതേതരത്വവും ആർ എസ് എസ് സംഘപരിവാർ വർഗ്ഗീയ ശക്തികളുടെ താല്പര്യത്തിന് വഴങ്ങി തകർക്കാൻ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര ഭരണം ശ്രമിക്കുമ്പോൾ അതിനെ എന്ത് വിലകൊടുത്തും ചെറുത്ത് തോല്പിക്കാൻ നമ്മുക്ക് കഴിയണമെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം റ്റി ജെ അഞ്ചലോസ് അഭിപ്രായപ്പെട്ടു പാലായിൽ എ ഐ വൈ എഫ് കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ നമ്മുടെ ഭരണ ഘടന നമ്മുടെ ഭാവി എന്ന മുദ്രാ വാക്യം ഉയർത്തി പാലാ ലാളം ജംഗ്ഷനിൽ നടന്ന യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം എ ഐ വൈ എഫ് ജില്ല പ്രസിഡന്റ് കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു സംഘടക സമിതി ചെയർമാൻ പി കെ ഷാജകുമാർ സ്വാഗതം ആശംസിച്ചു എ ഐ വൈ എഫ് ജില്ല സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാതന്ത്ര്യ പ്രതിജ്ഞ അവതരിപ്പിച്ചു സി പിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ സിപിഐ ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാർ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ് സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു കെ ജോർജ് അഡ്വ തോമസ് വി റ്റി എം ജി ശേഖരൻ അജിത് വാഴൂർ അഖിൽ കെ യു വിശാഖ് അനിൽ ചാക്കോ അഞ്ജു സെബാസ്റ്റ്യൻ അഡ്വ പി ആർ തങ്കച്ചൻ സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി അഡ്വ പി എസ് സുനിൽ കെ എസ് രാജു അഡ്വ പയസ് രാമപുരം സിബി ജോസഫ് റ്റി ബി ബിജു ഡോ അനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു യുവജന റാലി തെക്കേക്കരയിൽ നിന്നും ആരംഭിച്ചു
by News Desk | on 16 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
ഭാരതത്തിന്റെ എൺപതാമത് സ്വാതന്ത്ര്യ ദിനാഘോഷം വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ നടന്നു രാവിലെ ഒൻപത് മണിക്ക് ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ ദേശീയ പതാക ഉയർത്തി ഫ്ലാഗ് സല്യൂട്ട് ദേശീയ ഗാനാലാപനം എന്നിവയ്ക്ക് ശേഷംകരൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ബിജിമോൾ എം ടി ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അലൻ കക്കാട്ടിൽ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി ഗാന്ധിജിയും ജവഹർലാലും ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര പോരാളികൾ പകർന്നു നൽകിയ ഊർജ്ജം കാത്തുസൂക്ഷിച്ചുകൊണ്ട് നല്ല മക്കളായി വളരണമെന്ന് വാർഡ് മെമ്പർ ബിജിമോൾ എം ടിയും വളർന്നുവരുന്ന കുട്ടികളെ നേർവഴിക്ക് നയിക്കുവാൻ അധ്യാപകരെയും മാതാപിതാക്കളെയും പോലെ തങ്ങൾ പൊതുപ്രവർത്തകരും ബാധ്യസ്ഥരാണ് എന്ന് ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അലൻ കക്കാട്ടിലും പറഞ്ഞു സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കെ എസ് സ്വാഗതവും മദർ പി ടി എ പ്രസിഡണ്ട് ഷെൽമി തങ്കച്ചൻ കൃതജ്ഞതയും പറഞ്ഞു ദേശസ്നേഹം ഉയർത്തുന്ന മുദ്രാവാക്യങ്ങൾ അല തല്ലിയ ഭാരതാംബയുടെ വേഷമണിഞ്ഞ പെൺകുട്ടിയും മൂവർണ്ണക്കൊടികളേന്തിയ വിദ്യാർത്ഥികളും അണിചേർന്ന വർണ്ണശബളമായ സ്വാതന്ത്രദിന റാലി തുടർന്ന് നടന്നു മാതാപിതാക്കളുടെയും മുൻ പിടിഎ അംഗങ്ങളുടെയും എസ്എംസി അംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമായി മധുര പലഹാര വിതരണത്തോടെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് തിരശ്ശീല വീണു
by News Desk | on 16 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ ഭാരതത്തിൻ്റെ ഭാവി രാജ്യസ്നേഹികളായ യുവാക്കളുടെ കയ്യിലാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ മേജർ രവി എന്നാൽരാജ്യത്തിൻ്റെ തകർച്ച ആഗ്രഹിക്കുന്നവരുടെ ശബ് ദമാണ് ഇന്ന് ഉറക്കെ കേൾക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു ആർഎസ്എസ്പൊൻകുന്നം സംഘ ജില്ലപാലായിൽ സംഘടിപ്പിച്ച തരംഗ് 2026 യുവസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം നമുക്കെതിരെ ഒന്നും ചെയ്യാൻ പറ്റാത്തവർ ഹിന്ദുവിൻ്റെ പേര് പറഞ്ഞ് വിഭജിക്കാൻ ശ്രമിക്കുന്നു നിസ്വാർത്ഥമായി പ്രവർത്തിക്കുന്നവരാണ് ആർഎസ്എസ്സുകാർ ദേശസ്നേഹം അവരുടെ രക്തത്തിൽ ഉണ്ട് ആർഎസ്എസിൽ നിന്ന് ലഭിച്ച രാജ്യസ്നേഹമാണ് എന്നെ നയിക്കുന്നതെന്നുംമേജർ രവി പറഞ്ഞു ജന്മഭൂമി എഡിറ്ററും ആർഎസ്എസ് പൊൻകുന്നം സംഘജില്ല സംഘചാലകുമായ കെ എൻ രാമൻ നമ്പൂതിരി അദ്ധ്യക്ഷനായി ആർഎസ്എസ് ദക്ഷിണ പ്രാന്തം സഹ ബൗദ്ധിക് പ്രമുഖ് നെ വ ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി വിൻവേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ എസ് ജയസൂര്യൻ യുവാക്കളുമായി സംവദിച്ചു ഹരിപ്രസാദ് ജില്ല വിദ്യാർത്ഥി പ്രമുഖ് വി വിവേക്എന്നിവർ സംസാരിച്ചു രാഖി ബന്ധനവും നടന്നു
by News Desk | on 16 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
സമൂഹത്തിലെ ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തി കൃഷിയാണെന്നും കൃഷിയില്ലാതെ ഒരു സമൂഹത്തിനും നിലനിൽപ്പില്ലെന്നും കത്തോലിക്ക കോൺഗ്രസ് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി നടത്തുന്ന പന്ത്രണ്ടാമത് അടുക്കളത്തോട്ട മത്സരത്തിന്റെ കിഴക്കൻ മേഖല വിത്ത് വിതരണവും കാർഷിക സെമിനാറും തീക്കോയി സെ മേരീസ് ഫൊറോന പള്ളിയിൽ വച്ച് നടന്നു കേരളത്തിൽ ഏറ്റവും അധികം ആളുകൾ പങ്കെടുക്കുന്ന കാർഷിക മത്സരമാണ് പാലാ രൂപതയുടെ അടുക്കളത്തോട്ട മത്സരം രൂപതയുടെ വിവിധ ഇടവകകളിലായി പതിനായിരത്തോളം കുടുംബങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നു തീക്കോയി അരുവിത്തറ പൂഞ്ഞാർ കൂട്ടിക്കൽ ഫൊറോനകളാണ് കിഴക്കൻ മേഖലയിലുള്ളത് രൂപത വൈസ് പ്രസിഡൻറ് പയസ് കവള മാക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തീക്കോയി ഫൊറോന വികാരി വെ റവ ഫാ ജോർജ് വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു രൂപതാ ഡയറക്ടർ റവ ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖ പ്രഭാഷണം നടത്തി കർഷക വേദി ചെയർമാൻ ടോമി കണ്ണീറ്റു മ്യാലിൽ സെമിനാർ നയിച്ചു രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം അഡ്വ ജോൺസൺ വീട്ടിയാങ്കൽ ബെന്നി കിണറ്റുകര ജോ സെബാസ്റ്റ്യൻ സാബു പൂണ്ടികുളം ക്ലിൻറ് അരിപ്ലക്കൽ സാബു പ്ലാത്തോട്ടം ടോമിച്ചൻ പഴയമഠം ജോഷി പള്ളിപ്പറമ്പിൽ സാൻ്റോ പുല്ലാട്ട് ജോജോ പുന്നപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു
by News Desk | on 16 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ വലവൂർ റൂട്ടിൽ അല്ലപ്പാറയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം കാറുകൾ തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത് ഇതിനിടെ പിന്നാലെ എത്തിയ ബൈക്ക് കാറിലിടിക്കുകയായിരുന്നു ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് പാലാ മരിയൻ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു കാറുകളിലുണ്ടായിരുന്നവർക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു കാറുകളിലെ എയർബാഗ് സംവിധാനം പ്രവർത്തിച്ചത് അപകടത്തിന്റെ തീവ്രത കുറച്ചു അല്ലപ്പാറ ഭാഗത്ത് റോഡിന്റെ വീതി കുറവായതിനാൽ സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്നതായി ആക്ഷേപമുണ്ട്
by News Desk | on 16 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
ചേർപ്പുങ്കൽ ബി വി എം കോളേജിലെ ഇ ഡി ക്ലബ് ബൈ മി എ കോഫി എന്ന അന്തർദേശീയ ഡിജിറ്റൽ ഫ്ലാറ്റ് ഫോമിന്റെ സ്ഥാപകരായ ജിജോ സണ്ണിയ്ക്കും അലീഷ ജോണിനും സ്വീകരണം നൽകി റവ ഫാ മാർട്ടിൻ കല്ലറയ്ക്കൽ ഇവരെ പൊന്നാട അണിയിച്ചു സെന്റ് തോമസ് എം ഡ് കോളേജിന് വേണ്ടി ഡോ മോളിക്കുട്ടി ടീച്ചറും വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിനുവേണ്ടി ശ്രീ ഷാജി ആറ്റുപുറവും അനുമോദനം അർപ്പിച്ചു ഫാ ജോസഫ് മുണ്ടക്കൽ ഈ സംരംഭകരേ പരിചയപ്പെടുത്തി ജിജോ സണ്ണിയും അലീഷ ജോണും തങ്ങളുടെ അനുഭവം പങ്കുവെച്ചു ജോലിക്കാർക്കു ശമ്പളം പോലും കൊടുക്കാൻ കഴിയാതിരുന്ന കാലത്തു നിന്ന് ആറേഴു വർഷം കൊണ്ട് പ്രതിവർഷം ആയിരം കോടി രൂപയുടെ ടേൺ ഓവറിലേയ്ക്കു കമ്പനിക്ക് ഉണ്ടായ വളർച്ചയും ഇവർ അനുസ്മരിച്ചു ഒരെണ്ണം പരാജയപ്പെട്ടെന്ന് കരുതി പുതിയ സ്റ്റാർട്ട് അപ്പ് തുടങ്ങാനുള്ള ആഗ്രഹം കളയരുതെന്നു ഇവർ വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി ഇ ഡി ക്ലബ് കോർഡിനേറ്റർ ഡോ ബിനോയ് വിൻസെന്റ് ചടങ്ങിന് നന്ദി പറഞ്ഞു
by News Desk | on 16 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ പ്രവിത്താനം സെന്റ് അഗസ്റ്റിന് ഫൊറോന പള്ളിയില് വിശുദ്ധ കുര് ബാനയ്ക്കിടെ ഓസ്തി തട്ടിയെടുത്ത് ഓടിയ അഞ്ച് യുവാക്കളെ വിശ്വാസികള് പിന്തുടര് ന്ന് പിടികൂടി പൊലീസില് ഏല് പ്പിച്ചു സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു ഇന്ന് രാവിലെ പ്രവിത്താനം പള്ളിയില് ഫൊറോന വികാരി ഫാ ജോര് ജ് വെളൂപ്പറമ്പില് വിശുദ്ധ കുര് ബാന അര് പ്പിക്കുന്നതിനിടെയാണ് സംഭവം പള്ളിയിലെത്തിയ അഞ്ചംഗ സംഘം ഓസ്തി തട്ടിയെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു എന്നാണ് ദൃക് സാക്ഷികള് പറയുന്നത് സംഭവം ശ്രദ്ധയില് പ്പെട്ടതോടെ വിശ്വാസികള് സംഘം സഞ്ചരിച്ച വാഹനത്തെ പിന്തുടര് ന്നു ചുവപ്പ് നിറത്തിലുള്ള ഇന്നോവ കാറിലായിരുന്നു യുവാക്കള് എത്തിയതെന്നാണ് വിവരം വാഹനത്തില് ബോബി ചെമ്മണ്ണൂരിന്റെ പരസ്യം പതിച്ചിരുന്നതായും ദൃക് സാക്ഷികള് പറഞ്ഞു ഓസ്തി തട്ടിയെടുത്ത സംഭവത്തിന് പിന്നില് പ്രത്യേക ലക്ഷ്യമുണ്ടോയെന്നും യുവാക്കള് ക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട് വിശുദ്ധ കുര് ബാനയെയും ക്രൈസ്തവ വിശ്വാസത്തെയും അപമാനിക്കുന്ന തരത്തിലുള്ള നടപടികള് അനുവദിക്കാനാകില്ലെന്ന് വിശ്വാസികള് പറഞ്ഞു സംഭവത്തില് വിശദമായ അന്വേഷണം നടത്തി കുറ്റക്കാര് ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവര് ആവശ്യപ്പെട്ടു സംഭവം പിന്നീട് കേസില്ലാതെ പരിഹരിച്ചു മതപരമായ വിഷയമായതിനാല് സഭാ അധികാരികള് ഇടപെട്ട് വലിയ വിവാദങ്ങളിലേയ്ക്ക് പോകാതെ പ്രശ് നം പരിഹരിക്കുകയായിരുന്നു മലപ്പുറം സ്വദേശികലാണ് വാഹനത്തിലുണ്ടായിരുന്നത് പിന്നീട് പള്ളിയുടേതായി പുറത്തുവന്ന വിശദീകരണത്തില് വാര് ത്തകളില് വന്നതുപോലെയുള്ള സംഭവങ്ങള് ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാക്കിയത് അതേസമയം സംഭവമുണ്ടായപ്പോള് പള്ളിയിലുണ്ടായിരുന്ന ആളുകളാണ് വിശദമായ വിവരം മാധ്യമങ്ങള് ക്ക് നല്കിയതും
by News Desk | on 16 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം സ്കൗട്ട്സ് ഗൈഡ്സ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കേൾവി സംസാര പരിമിതർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സ്വാതന്ത്ര്യ ദിനനാഘോഷം നടത്തി വിദ്യാർഥികൾ ദേശീയ ഗാനത്തിൻ്റെ ആംഗ്യ ഭാഷാ രീതിയിലുള്ള അവതരണവും നടത്തി പിടിഎ പ്രസിഡണ്ട് മുജീബ് മഠത്തിപറമ്പിലിൻ്റെ അധ്യക്ഷതയിൽ സീനിയർ അസിസ്റ്റൻറ് ഷീജ എം എസ് പതാക ഉയർത്തി വാർഡ് മെമ്പർ അഫ്സൽഇജാസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി ഹെഡ്മിസ്ട്രസ് സിസി പൈകടയിൽ പിടിഎ വൈസ് പ്രസിഡൻ്റ് അനസ് പാറയിൽ നാഷണൽ സർവീസ് സ്കീം കോർഡിനേറ്റർ സിന്ധു പി ജി സ്കൗട്ട് ആൻഡ് ഗൈഡ്സ് കോർഡിനേറ്റർമാരായ കൃഷ്ണമണി എൻ രതീഷ് വി ആർ രശ്മി രഘുനാഥ് കരിയർ കോർഡിനേറ്റർ മനോജ് റ്റി ബെഞ്ചമിൻ വിദ്യാർത്ഥി കോർഡിനേറ്റർമാർ എന്നിവർ നേതൃത്വം നൽകി 2വിദ്യാർഥിനിയായ ഗായത്രി കിരൺ വന്ദേമാതര നൃത്താവിഷ്കാരം നടത്തി ദേശഭക്തിഗാനാലാപനം എന്നിവയും നടന്നു
by News Desk | on 16 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മികച്ച ഡിജിറ്റൽ പഠന സൗകര്യങ്ങളും നൈപുണ്യ വികസന അവസരങ്ങളും ലഭ്യമാക്കുന്നതിനായി പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയും കൈകോർക്കുന്നു ഇതുസംബന്ധിച്ച അക്കാദമിക സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഇരുസ്ഥാപനങ്ങളും ഒപ്പുവച്ചു കോളേജിൽ നടന്ന ചടങ്ങിൽ നൈലിറ്റ് കോഴിക്കോട് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ജയരാജ് യു കിടാവും എസ് ജെ സി ഇ ടി ഡയറക്ടർ റവ പ്രൊഫ ഡോ ജെയിംസ് ജോൺ മംഗലത്തും ധാരണാപത്രം കൈമാറി നൈലിറ്റ് സീനിയർ ടെക്നിക്കൽ ഓഫീസർ ശ്രീജേഷ് എസ് ജി എസ് ജെ സി ഇ ടി പ്രിൻസിപ്പൽ ഡോ വി പി ദേവസ്യ വൈസ് പ്രിൻസിപ്പൽ റവ ഡോ ജോസഫ് പുരയിടത്തിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻ വകുപ്പ് മേധാവി ഡോ അരുൺ പി തുടങ്ങിയവർ സന്നിഹിതരായിരുന്നു നൈലിറ്റ് ഡിജിറ്റൽ യൂണിവേഴ്സിറ്റി പ്ലാറ്റ്ഫോം വഴി ക്രെഡിറ്റ് അധിഷ്ഠിത ഓൺലൈൻ കോഴ്സുകൾ നൈപുണ്യ വികസന പരിപാടികൾ വാല്യൂ ആഡഡ് കോഴ്സുകൾ അധ്യാപക പരിശീലന പരിപാടികൾ എന്നിവ കാമ്പസിൽ സംഘടിപ്പിക്കും ഇതിനുപുറമെ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം വെർച്വൽ ലാബുകൾ ഓൺലൈൻ അസസ്മെന്റ് ഡിജിറ്റൽ സർട്ടിഫിക്കേഷൻ എന്നീ സൗകര്യങ്ങളും പ്രയോജനപ്പെടുത്താം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈബർ സെക്യൂരിറ്റി ഡാറ്റാ സയൻസ് ക്ലൗഡ് കമ്പ്യൂട്ടിംഗ് ഐ ഒ ടി റോബോട്ടിക്സ് തുടങ്ങിയ അത്യാധുനിക മേഖലകളിൽ വ്യവസായബന്ധിതമായ അറിവും പരിശീലനവും സർട്ടിഫിക്കേഷനും നേടാൻ ഈ സഹകരണം വിദ്യാർത്ഥികളെ സഹായിക്കും കമ്പ്യൂട്ടർ ഇലക്ട്രോണിക്സ് അനുബന്ധ സർക്യൂട്ട് ബ്രാഞ്ചുകളിലെ വിദ്യാർത്ഥികളുടെ സാങ്കേതിക മികവും തൊഴിൽക്ഷമതയും വർധിപ്പിക്കുന്നതിനൊപ്പം ഇന്റേൺഷിപ്പ് പ്രോജക്ട് പ്രവർത്തനങ്ങൾ ഗവേഷണം എന്നിവയ്ക്കും ഈ ധാരണാപത്രം കരുത്തേകും
by News Desk | on 16 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
കേരള സംസ്ഥാന സഹകരണ വകുപ്പിന്റെയും കൺസ്യുമർ ഫെഡിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ഓണത്തോട് അനുബന്ധിച്ചുള്ള സഹകരണ ഓണം വിപണിയുടെ മീനച്ചിൽ താലൂക്ക് തല ഉദ്ഘാടനം നടന്നു തീക്കോയി ത്രിവേണി സൂപ്പർമാർക്കറ്റിൽ വെച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഓണം വിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക എം എസ് അധ്യക്ഷത വഹിച്ചു ഈരാറ്റുപേട്ട മുനിസിപ്പൽ ചെയ്യർപേഴ്സൺ അഡ്വ വി പി നാസർ ആദ്യ വിൽപന നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ കുട്ടപ്പൻ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് ഗ്രാമ പഞ്ചായത്ത് അംഗം ഓമന ഗോപാലൻ തീക്കോയി സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളായ റെജി റ്റി എസ് ജോളി സെബാസ്റ്റ്യൻ സ്പെഷ്യൽ ഗ്രേഡ് ഇൻസ് പെക്ടർ സോണിയ കെ സാമൂവൽ കൺസ്യുമർ ഫെഡ് കോട്ടയം റീജിയണൽ മാനേജർ ആർ പ്രദീപ് കുമാർ അസിസ്റ്റന്റ് റീജിയണൽ മാനേജർ വിജീഷ്കുമാർവിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഹരി മണ്ണുമഠം ലാലി പി വി പയസ് കവളമാക്കൽ മുൻ ഗ്രാമപഞ്ചായത്ത് അംഗം ബിനോയ് ജോസഫ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വൈസ് പ്രസിഡന്റ് റിജോമോൻ അഗസ്റ്റിൻ അരുൺ ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു ഉത്സവകാലത്ത് പൊതു വിപണിയിലേക്കാൾ വലിയ വിലക്കുറവിൽ സഹകരണ ഓണം വിപണിയിൽ നിത്യോപയോഗസാധനങ്ങൾ ലഭ്യമാണ് സംസ്ഥാനമൊട്ടാകെ 2000 ഓണചന്തകൾ ആണ് കൺസ്യുമർ ഫെഡ് നേരിട്ടും വിവിധ സംഘങ്ങൾ വഴിയും നടത്തുന്നത്
by News Desk | on 16 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ മുത്തോലിയിൽ യങ് ഇന്ത്യ യുവജനറാലിയും പൊതുയോഗവും സംഘടിപ്പിച്ചു പാലാ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുലിയന്നൂർ ജങ്ഷനിൽനിന്ന് ആരംഭിച്ച റാലിയിൽ നൂറുകണക്കിന് യുവജനങ്ങൾ അണിനിരന്നു മുത്തോലിക്കവലയിൽ ചേർന്ന പൊതുസമ്മേളനം മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡന്റ് ആതിര സാബു അധ്യക്ഷയായി ജില്ലാ ജോയിന്റ് സെക്രട്ടറിഎൻ ആർ വിഷ്ണു രഞ്ജിത്ത് സന്തോഷ് കെ എസ് പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു
by News Desk | on 15 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം മണ്ഡലം കോൺഗ്രസ് ഭവനിൽ തോമസുകുട്ടി നെച്ചികാട്ട് പതാക ഉയർത്തി പ്രൊ സതീഷ് ചൊള്ളനി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി അഡ്വ ആർ മനോജ് സാബു അബ്രഹാം ഷോജി ഗോപി ആനി ബിജോയ് തോമസ് ആർ വി എ എസ് തോമസ് സന്തോഷ് കെ മണർകാട് രാഹുൽ പി എന് ആര് അർജുൻ സാബു കിരൺ അരീക്കൽ പി ജെ തോമസ് പുളിക്കൽ വിജയകുമാർ തിരുവോണം ബിനു അറക്കൽ ഹരീഷ് കൈത്തിൻകര സുനിൽകുമാർ സണ്ണി വി സഖാറിയാ പ്രേംജിത്ത് എർത്ത് യിൽ ടോണി ചക്കാല അമൽ ജോസ് ജോമോൻ മുട്ടക്കുളത്ത് ജോയ് പുളിക്കൻ കുര്യച്ഛൻ മഞ്ഞ കുന്നേൽ ബേബി കീപ്പുറം സെബാസ്റ്റ്യൻ പനക്കൽ വി എം ആന്റണി റോണി മനയാനി ഉണ്ണി വെള്ളു കുന്നേൽ ബിജി കാരയിൽ എന്നിവർ സംസാരിച്ചു
by News Desk | on 15 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
മരിയസദനത്തിലെ അന്തേവാസികളോടൊപ്പം ഇന്ത്യയുടെ 80 ാം സ്വാതന്ത്ര്യദിനവും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളും സംയുക്തമായി ആചരിച്ചു മരിയസദനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്വാതന്ത്ര്യത്തിന്റെ മഹത്വവും പരിശുദ്ധ മാതാവിന്റെ ജീവിതസന്ദേശവും അനുസ്മരിച്ചു ചടങ്ങിൽ ശ്രീ ജോസ് കെ മാണി എം പി ദേശീയപതാക ഉയർത്തുകയും പരിശുദ്ധ മാതാവിന് പുഷ്പാർച്ചന നടത്തുകയും ചെയ്തു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗം ചെയ്ത ധീരദേശാഭിമാനികളെ നന്ദിയോടെ അനുസ്മരിക്കുകയും അവരുടെ ത്യാഗങ്ങളാണ് ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അടിത്തറയെന്നും ചടങ്ങിൽ ഓർമ്മിപ്പിച്ചു സ്വാതന്ത്ര്യം എന്നത് അടിമത്തത്തിൽ നിന്നുള്ള മോചനം മാത്രമല്ലെന്നും സ്നേഹത്തോടും സമത്വത്തോടും സഹോദര്യത്തോടും കൂടി ജീവിക്കാനുള്ള അവകാശവും ഉത്തരവാദിത്വവുമാണെന്നും ചടങ്ങിൽ ചൂണ്ടിക്കാട്ടി അതോടൊപ്പം പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ വിശ്വാസത്തിന്റെയും വിനയത്തിന്റെയും സമർപ്പണത്തിന്റെയും ജീവിതത്തിലേക്ക് നമ്മെ ക്ഷണിക്കുന്നതാണെന്നും അനുസ്മരിച്ചു ചടങ്ങിന്റെ ഭാഗമായി ശ്രീ അന്തിനാട് ജോസിന്റെ നൂറ്റിയൊന്ന് കുറുക്കൻ കഥകൾ എന്ന പുസ്തകത്തിന്റെയും മരിയസദനം ലൈബ്രേറിയൻ ശ്രീ രാജു ജോസഫ് തന്റെ കൈപ്പടയിൽ തയ്യാറാക്കിയ ബൈബിളിന്റെയും പ്രകാശനം ശ്രീ ജോസ് കെ മാണി എം പി നിർവഹിച്ചു തുടർന്ന് ഇരുവരെയും ചടങ്ങിൽ ആദരിച്ചു മരിയസദനം ഡയറക്ടർ ശ്രീ സന്തോഷ് ജോസഫ് വാർഡ് കൗൺസിലർ ശ്രീ ജിജി ബൈജു കൊല്ലപ്പറമ്പിൽ മുൻ വാർഡ് കൗൺസിലർ ശ്രീ ബൈജു കൊല്ലപ്പറമ്പിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു മരിയസദനത്തിലെ അന്തേവാസികൾക്കൊപ്പം സംഘടിപ്പിച്ച ചടങ്ങ് സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകർന്നുനൽകി രാജ്യത്തിന്റെ നന്മയ്ക്കും സമൂഹത്തിലെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കണമെന്നും പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യം തേടി രാജ്യത്തെയും കുടുംബങ്ങളെയും സ്ഥാപനങ്ങളെയും ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കണമെന്നും ചടങ്ങിൽ ആഹ്വാനം ചെയ്തു
by News Desk | on 15 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ പാലാ മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിക്കപ്പെട്ടു പ്രിൻസിപ്പൽ ശ്രീമതി ജയകുമാരി സ്കൂൾ എച്ച് എം ശ്രീമതി സെമന്ത ജെ ഫിലോമിനെ ഫിലോമിൻ എന്നിവർ ചേർന്ന് പതാക ഉയർത്തുകയും ഹയർസെക്കൻഡറി ചരിത്ര വിഷയ അധ്യാപകൻ ശ്രീ അനിൽകുമാർ കെ ജി സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ കെ ടി സുനിൽ എച്ച് എസ് എസ് വിഭാഗം സീനിയർ ശ്രീ അനിൽകുമാർ പി ബി എന്നിവർ യഥാക്രമം സ്വാഗതവും കൃതജ്ഞതയും അറിയിച്ചു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സ്വാതന്ത്ര്യദിന പ്രസംഗവും മധുരപലഹാര വിതരണവും നടത്തുകയും രാജ്യത്തിന്റെ എൺപതാമത്തെ സ്വാതന്ത്ര്യദിനത്തെ പ്രതിനിധീകരിച്ച് 80 എന്ന അക്കത്തിൽ അണിനിരക്കുകയും സ്വാതന്ത്ര്യ ദിന സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു ഹയർസെക്കൻഡറി ഹൈസ്കൂൾ യുപി വിഭാഗം അധ്യാപകരും സ്കൂളിലെ ജെ ആർ സി സ്കൂൾ സോഷ്യൽ സർവീസ് സ്കീം എൻഎസ്എസ് വിമുക്തി ക്ലബ് എന്നീ ക്ലബ്ബുകളിലെ അംഗങ്ങളും ആഘോഷത്തിൽ പങ്കെടുത്തു
by News Desk | on 15 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
കേരളത്തിലെ ഏറ്റവും കുറഞ്ഞ വില ഷോറൂമുകള് രാത്രി 12 വരെ പ്രവര് ത്തിക്കുംകോട്ടയം ഓക് സിജന് ദി ഡിജിറ്റില് എക് സ് പേര് ട്ട് ഷോറൂമുകളില് ന്യുജെന് ഓണം ക്യാമ്പയിന്റെ ഭാഗമായുള്ള ഫ്രീഡം സെയില് 17 ന് അവസാനിക്കും രാവിലെ 10 മുതല് രാത്രി 12 വരെ നടത്തുന്ന സെയിലില് വന് വിലക്കുറവിലും ഓഫറിലും ഡിജിറ്റല് ഉപകരണങ്ങളും കിച്ചണ് അപ്ലൈയന് സസുകളും ഉപഭോക്താക്കള് ക്ക് സ്വന്തമാക്കാം ഫ്രീഡം സെയിലിനോട് അനുബന്ധിച്ച് ഓക് സിജന്റെ എല്ലാ ഷോറൂമുകളും രാവിലെ ഒമ്പത് മുതല് രാത്രി 12 വരെ പ്രവര് ത്തിക്കും മൊബൈല് ഫോണ് വാങ്ങുമ്പോള് 15 000 രൂപ വരെ വിലമതിക്കുന്ന ഗാഡ്ജറ്റുകള് തിരഞ്ഞെടുക്കാം 5 ജി മൊബൈലുകള് 12 900 രൂപ മുതല് ലഭിക്കും എല് ഇഡി ടിവി 7999 രൂപ മുതലും വാഷിംഗ് മെഷീന് 7499 രൂപ മുതലും നാല് വര് ഷ വാറന്റിയോടുകൂടിയ സിംഗിള് ഡോര് ഫ്രിഡ്ജ് 11 499 രൂപ മുതലും ഷോറൂമുകളില് ലഭിക്കും 34 990 രൂപ മുതല് ലാപ്ടോപ്പുകള് ലഭ്യമാണ് കൂടാതെ 4999 രൂപ വിലമതിക്കുന്ന ഓണം ലാപ്ടോപ്പ് കിറ്റ് സമ്മാനം ലാപ്ടോപ്പ് വാങ്ങുമ്പോള് 15 000 രൂപ വരെ ബാങ്ക് സ്പെഷ്യല് ക്യാഷ്ബാക്ക് ഓഫറും ഉപഭോക്താക്കള് ക്ക് ലഭിക്കും ഒരു ബിഎല് ഡിസി ഫാന് വാങ്ങുമ്പോള് മറ്റൊന്ന് സൗജന്യം 3 ജാര് മിക്സര് ഗ്രൈന് ഡര് 1890 രൂപയ്ക്ക് എയര് ഫ്രയറിനോടൊപ്പം 3999 രൂപയുടെ ഇടിയപ്പം മെഷീനും ഇന് ഡക്ഷന് കുക്കറിനോടൊപ്പം 2495 രൂപയുടെ 3 ലിറ്റര് പ്രഷര് കുക്കറും വാക്വം ക്ലീനറിനോടൊപ്പം 4990 രൂപയുടെ നാല് ലിറ്റര് എയര് ഫ്രയറും സൗജന്യം ഗാഡ്ജെറ്റുകള് ക്ക് സ്പെഷ്യല് ഓഫറാണ് ഫ്രീഡം സെയിലിലുള്ളത് സ്മാര് ട്ട് വാച്ച് 650 രൂപ മുതലും നെക്ബാന് ഡ് 199 രൂപ മുതലും ലഭ്യമാണ് എപ്സണ് പ്രിന്ററുകള് 13990 രൂപയില് ലഭ്യമാണ് ഇന് വെര് ട്ടര് ആന് ഡ് ബാറ്ററി ഓഫറില് സ്വന്തമാക്കാം പഴയ ബാറ്ററിക്ക് 4000 രൂപ ഉറപ്പായ എക് സ്ചേഞ്ച് ബോണസ് നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഓണം ഓഫറുകള് ഓക് സിജന് ഷോറൂമില് ലഭിക്കും ഓണം ക്യാമ്പയിന്റെ ഭാഗമായുള്ള നറുക്കെടുപ്പിലൂടെ ഥാര് റോക് സ് ബിഎംഡബ്യു ബൈക്ക് ഡയമണ്ട് നെക്ലെസുകള് വിദേശയാത്രകള് തുടങ്ങി 30 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കള് ക്കായി ഓക് സിജന് ഒരുക്കിയിരിക്കുന്നത് ഫോണ് 9020100100
by News Desk | on 15 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ പാലാ മണ്ഡലം 18 ാം വാര് ഡ് കോണ് ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില് ഇന്ത്യയുടെ 80 ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു കോണ് ഗ്രസ് ബ്ലോക്ക് ജനറല് സെക്രട്ടറി ജോസഫ് പുളിക്കന് പതാക ഉയര് ത്തി ഡിസിസി ജനറല് സെക്രട്ടറി പ്രൊഫ സതീശ് ചൊള്ളാനി സ്വാതന്ത്ര്യ ദിന സന്ദേശം നല് കി കൗണ് സിലര് ലിസിക്കുട്ടി മാത്യു ബിജോയി അബ്രഹാം അലോഷി റോയി ആന്റണി വള്ളിക്കാട്ടില് റെജി നെല്ലിയാനിയില് റോയി കണ്ടനാംപറമ്പില് സാലി റോയി സാവിയോ മാളിയേക്കല് അലക്സ് റോയി സിറിള് സാജു സൂസമ്മ മാളിയേക്കല് ആല് ബി റോയി എയ്ഡന് മനോജ് മോന് സ് കെ ജെ തോമാച്ചന് പുളിന്താനം പ്രിന് സ് ചെമ്പുളായില് ജോര് ജുകുട്ടി കണ്ണന്തറയില് അപ്പു കാട്ടുവെട്ടത്തില് അനില് ആദംപള്ളില് തുടങ്ങിയവര് പ്രസംഗിച്ചു
by News Desk | on 15 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കൂടുതൽ ശക്തവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ് ആഹ്വാനം ചെയ്തു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം അനേകം ദേശസ്നേഹികളുടെ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ഫലമായാണ് രാജ്യം സ്വാതന്ത്ര്യം നേടിയതെന്ന് മന്ത്രി പറഞ്ഞു സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗസ്മരണകൾ പുതുതലമുറയ്ക്ക് പകർന്നുനൽകുകയും സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കുകയും ചെയ്യേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ് ജാതി മതം ഭാഷ രാഷ്ട്രീയം തുടങ്ങിയ വ്യത്യാസങ്ങൾക്കപ്പുറം ഇന്ത്യൻ എന്ന ഒരൊറ്റ വികാരത്തിൽ എല്ലാവരും ഒന്നിക്കണം ജനാധിപത്യം മതേതരത്വം സാമൂഹികനീതി സഹിഷ്ണുത മനുഷ്യസ്നേഹം എന്നിവ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു ഓരോ പൗരന്റെയും അവകാശങ്ങളും അഭിമാനവും സംരക്ഷിക്കപ്പെടുന്ന ഇന്ത്യയാണ് സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ടത് ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു മുനിസിപ്പൽ ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുൽ മുൻ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ബിജു വരിക്കയാനി ടോണി തൈപ്പറമ്പിൽ കൗൺസിലർമാരായ ബിനു പുളിക്കകണ്ടം സിജി ടോണി ഫൗണ്ടേഷൻ സെക്രട്ടറി സാംജി പഴേപറമ്പിൽ അഡ്വ സന്തോഷ് മണർകാട് തങ്കച്ചൻ മണ്ണൂച്ചേരി ജോയി കളരിക്കൽ സാജോ വാളിപ്ലാക്കൽ റെനി അനിൽ എന്നിവർ പ്രസംഗിച്ചു
by News Desk | on 15 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
പൂവരണി ഗവ യു പി സ്കൂളിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു വിളക്കുമരുത് ജംഗ്ഷനിലേക്ക് നടത്തിയ റാലി ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ബിൻസി ഐസക് ഫ്ലാഗ് ഓഫ് ചെയ്തു പൂവരണി സർവീസ് സഹകരണ ബാങ്ക് ലൈബ്രറി ഓട്ടോ റിക്ഷാ തൊഴിലാളികൾ തുടങ്ങിയവർ വർണശബളമായ റാലിക്ക് സ്വീകരണം നൽകി പി ടി എ പ്രസിഡന്റ് ശ്രീ അനൂപ് ടി എസ് അധ്യക്ഷത വഹിച്ചു മീനച്ചിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ബിൻസി ഐസക് പതാക ഉയർത്തി ഉദ്ഘാടന കർമം നിർവഹിച്ചു ബാങ്ക് സെക്രട്ടറി ബിജോയ് തോമസ് ഹെഡ്മാസ്റ്റർ ശ്രീ ഷിബുമോൻ ജോർജ് എം പി ടി എ പ്രസിഡന്റ് നീതു ആന്റണി ശ്രീമതി സനുജ എസ് രഞ്ജിത ആർ കുമാരി എവ് ലിൻ മരിയ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു
by News Desk | on 15 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
കുന്നോന്നി പൂഞ്ഞാർ തെക്കേക്കര കുന്നോന്നി ഗവ എച്ച് ഡബ്ല്യു എൽ പി സ്കൂളിൽ 80 ാമത് സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും പ്രാധാന്യം കുട്ടികളിൽ വളർത്തിയെടുക്കുന്നതിനുള്ള വിവിധ പരിപാടികളോടെയാണ് ദിനാചരണം നടന്നത് സ്കൂൾ ഹെഡ്മാസ്റ്റർ ദീപു സെബാസ്റ്റ്യൻ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു തുടർന്ന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ദേശീയപതാകയെ അഭിവാദ്യം ചെയ്തു പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തംഗങ്ങളായ സുജിത്ത് പി സി നിഷ സാനു എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് സംസാരിച്ചു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശാഭിമാനികളുടെ ത്യാഗങ്ങൾ പുതുതലമുറ ഓർക്കണമെന്നും രാജ്യത്തിന്റെ പുരോഗതിക്കായി കുട്ടികൾ ഉത്തരവാദിത്തബോധത്തോടെ വളരണമെന്നും ആശംസാപ്രസംഗത്തിൽ പറഞ്ഞു ദേശീയബോധവും ദേശസ്നേഹവും വളർത്തുന്ന കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
by News Desk | on 15 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
സ്വാതന്ത്ര്യ ദിനത്തിൽ സമയം തെറ്റിച്ചു തുറന്ന ബാർ ഹോട്ടൽ എക്സൈസ് സംഘം അടച്ചുപൂട്ടി കോട്ടയം മണർകാട് പ്രവർത്തിക്കുന്ന രാജ് റീജന്റ് എന്ന ബാറാണ് പുലർച്ചെ അഞ്ചുമണി മുതൽ തുറന്നു പ്രവർത്തിച്ചത് കെ കെ റോഡിൽ മണർകാട് കവലയ്ക്ക് സമീപമാണ് ബാർ പ്രവർത്തിക്കുന്നത് സ്വാതന്ത്രദിനത്തിൽ ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകൾക്ക് അവധിയായ സാഹചര്യത്തിലാണ് ബാർ പുലർച്ചെ മുതൽ തുറന്നത് സമയം തെറ്റിച്ച് ബാർ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് രാവിലെ എക് സൈസ് കമ്മിഷണറുടെ സ് ക്വാഡും എക് സൈസ് വിജിലൻസ് സംഘവും ചേർന്നു നടത്തിയ പരിശോധനയെ തുടർന്ന് ബാർ അടച്ചു പൂട്ടി ബാറിന്റെ ലൈസൻസും താല്കാലികമായി റദ്ദ് ചെയ്തതായി എക്സൈസ് അധികൃതർ അറിയിച്ചു
by News Desk | on 15 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
ഭാരതത്തിന്റെ 80 ാ സ്വാതന്ത്ര്യ ദിനാഘോഷത്തോടെനുബന്ധിച്ച് ഈരാറ്റുപേട്ട കോടതി സമുചയത്തിൽ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു കോടതി സമുചയത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ ജോമോൻ ഐക്കര പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷ പരുപാടി ജില്ല ജഡ്ജി റോഷൻ തോമസ് ഉത്ഘാടനം ചെയ്തു മുൻസിഫ് മജിസ്ട്രറ്റ് അപർണ വി മുഖ്യപ്രഭാഷണം നടത്തി ആശംസകളറിയിച്ച് അഡ്വ വി പി നാസർ അഡ്വ അഭിരാം ബാബു അഡ്വ വിജേ ജോസ് അഡ്വ വി എൻ ശശീധരൻ അഡ്വ കെ സതീശ്കുമാർ അഡ്വ രതീഷ് കുമാർ അനൂപ്മോൻ വി ആർ അബ്ദുൽ സലാം സഞ്ജീവ് ജോർജ് ഷിനുമോൻ ജോസഫ് എന്നിവർ പ്രസംഗിച്ചു
by News Desk | on 15 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
ബി ജെ പി പാലാ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ബൂത്തുകളിൽ സ്വാതന്ത്ര ദിനാഘോഷവും ശുചീകരണപ്രവർത്തനങ്ങളും നടത്തി ആദരണീയ പ്രധാനമന്ത്രി നരേന്ദ്ര മോദിജി യുടെ ആഹ്വാന പ്രകാരം മുനിസിപ്പാലിറ്റിയിലുള്ള നൂറ് കണക്കിന് വീടുകളിൽ ഹർ ഘർ തിരങ്കയുടെ ഭാഗമായി ദേശീയ പതാക ഉയർത്തി കുരിശു പള്ളി കവലയിൽ ബിജെപി പാ മണ്ഡലംപ്രസിഡന്റ് അഡ്വ ജി അനീഷ് പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി പാലാ മുരിക്കും പുഴ നരസിംഹ സ്വാമി ക്ഷേത്ര പരിസരത്തു നടന്ന ആഘോഷ പരിപാടികളും പതാക ഉയർത്തലും ശുചീകരണ പ്രവർത്തനങ്ങളും ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്തു സംസ്ഥാന സമതി അംഗം സെബി പറമുണ്ടപാലാ മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരി രാജൻ കെ കെ മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് സണ്ണി മാത്യു ജനറൽ സെക്രട്ടറി സുനിൽ പഴവീട് വൈസ് പ്രസിഡന്റുമാരായ മാണി ജോസ് ബിജു കോട്ടയിൽ റോയി ആന്റണി സുനീഷ് ബിനു എം ആർ പി ഗംഗാധരൻ പുല്ലാട്ട് സുബിൻ എന്നിവർ നേതൃത്തം നൽകി
by News Desk | on 15 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
കടനാട് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കടനാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ദേശീയ പതാക മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയതിനെതിരെ ബി ജെ പി പരാതി നൽകി ഭാരതത്തിന്റെ ദേശീയ പതാകയെ മനപ്പൂർവ്വം അവഹേളിച്ചതായി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളൂ എന്ന് ബി ജെ പി ആരോപിച്ചു സംഭവത്തിൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി കടനാട് പഞ്ചായത്ത് കമ്മിറ്റി കടനാട് പഞ്ചായത്ത് സെക്രട്ടറിക്ക് ഇമെയിൽ വഴി ഔദ്യോഗികമായി പരാതി നൽകി വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് കണ്ടത്തിമാവ് വാർഡിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്
by News Desk | on 15 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
പൂഞ്ഞാർ ഭാരതത്തിന്റെ 80 ാമത് സ്വാതന്ത്ര്യദിനം പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിൽ ആഘോഷിച്ചു മണ്ഡലം പ്രസിഡന്റ് റോജി തോമസ് മുതിരെന്തിക്കൽ ദേശീയ പതാക ഉയർത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അനേകായിരം സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗോജ്ജ്വലമായ പോരാട്ടത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് ഏവരുടെയും കടമയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു ജനാധിപത്യം മതേതരത്വം സോഷ്യലിസം എന്നീ മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഓരോ ഭാരതീയനും ഉത്തരവാദിത്തമുണ്ടെന്നും പതാക ഉയർത്തൽ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി ചടങ്ങിൽ ഡി സി സി അംഗം പൂഞ്ഞാർ മാത്യു എം സി വർക്കി സജി കൊട്ടാരം ഓൾവിൻ തോമസ് മാത്യു തുരുത്തേൽ ജോർജ് കുന്നേൽ അനീഷ് ഇളംതുരുത്തി എം സി തോമസ് ഡെന്നിസ് കൊച്ചുമാത്തൻ കുന്നേൽ ജോർജ് തുരുത്തേൽ ശ്രീനിവാസൻ ജോബിൻ വെട്ടുവഴി തുടങ്ങിയവർ പങ്കെടുത്തു
by News Desk | on 17 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ വലവൂർ റൂട്ടിൽ അല്ലപ്പാറയിൽ കാറുകൾ തമ്മിൽ കൂട്ടിടിച്ചു തുടർന്ന് ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികന് ഗുരുതര പരിക്ക് ഉച്ച കഴിഞ്ഞു മൂന്നോടെയാണ് അപകടമുണ്ടായത് നെടുമ്പാശേരി പോയിട്ട് വന്ന കാറും അരുവിത്തുറ കളപ്പുരയ്ക്കൽ പറമ്പിൽ നിന്ന് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത് കൂട്ടിയിടിയെ തുടർന്ന് അതിലെ വന്ന ബൈക്ക് യാത്രികൻ കാറിൽ വന്നിടിച്ചു ഗുരുതര പരിക്കേറ്റു നാട്ടുകാർ അദ്ദേഹത്തെ മരിയൻ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു കാറിലുള്ളവർക്ക് നിസാര പരിക്കുകൾ ഉള്ളൂ കാറിൽ എയർബാഗ് സംവിധാനം ഉള്ളതിനാൽ പരിക്കുകൾ ഗുരുതരമല്ല ഈ ഭാഗത്ത് സ്ഥിരമായി അപകടങ്ങൾ ഉണ്ടാവുന്നത് വഴിയുടെ വീതി കുറവുകൊണ്ടാണെന്നും നിരന്തരമായി അധികാരികളോട് പരാതിപ്പെട്ടിട്ടും വീതി കൂട്ടുവാനുള്ള നടപടികൾ സ്വീകരിക്കാതെ നീട്ടികൊണ്ടു പോവുകയാണെന്നും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആനിയമ്മ ജോസ് തടത്തിൽ പൊതു പ്രവർത്തകനായ ജോയി പുളിക്കക്കുന്നേൽ എന്നിവർ അഭിപ്രായപ്പെട്ടു ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 16 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
മുത്തങ്ങ വയനാട് മുത്തങ്ങയ്ക്ക് സമീപം നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് റോഡരികിലെ മരത്തിലിടിച്ച് അപകടം ഇല്ലിച്ചോടിനും മൂലങ്കാവിനും ഇടയിലുള്ള 63 ാം മൈലിലാണ് അപകടമുണ്ടായത് ഇടിയുടെ ശക്തമായ ആഘാതത്തിൽ റോഡരികിൽ നിന്ന മരം പൊട്ടി ബസ്സിന് മുകളിലേക്ക് പതിക്കുകയായിരുന്നു അപകടത്തിൽ ബസ്സിലുണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം അപകടത്തെ തുടർന്ന് നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷകൾക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു പരിക്കേറ്റവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 16 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
വാഗമൺ ഇടുക്കി വാഗമണ്ണിന് സമീപം ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു കോട്ടയം കുറിച്ചി സ്വദേശിയായ പ്രത്യാശ് 24 ആണ് മരിച്ചത് ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം ചോറ്റുപാറയിലെ ഒരു റിസോർട്ടിൽ താമസിക്കാനെത്തിയ അഞ്ചംഗ സംഘത്തിലൊരാളായിരുന്നു പ്രത്യാശ് റിസോർട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ ഇദ്ദേഹം കാൽവഴുതി വീഴുകയായിരുന്നു കൂടെയുണ്ടായിരുന്നവർ ബഹളം വെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി ഉടൻ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും യുവാവ് ചെളിയിൽ താഴ്ന്നുപോയതിനാൽ രക്ഷപ്പെടുത്താനായില്ല തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത് മഴക്കാലമായതിനാൽ പ്രദേശത്തെ തോടുകളിലും വെള്ളച്ചാട്ടങ്ങളിലും ശക്തമായ നീരൊഴുക്കുള്ള സമയമാണിത് ഇത്തരം സ്ഥലങ്ങളിലെ അപകടകരമായ സാഹചര്യങ്ങളെക്കുറിച്ച് ധാരണയില്ലാതെ വിനോദസഞ്ചാരികൾ വെള്ളത്തിൽ ഇറങ്ങുന്നത് വലിയ ദുരന്തങ്ങൾക്ക് വഴി വെക്കുന്നുണ്ട് പ്രാദേശികമായ ഇത്തരം വെള്ളച്ചാട്ടങ്ങളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 16 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
പറവൂർ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു പറവൂർ ചെറിയപല്ലംതുരുത്ത് സ്വദേശിനിയായ സ്വാതി 13 യാണ് മരിച്ചത് പറവൂർ ഗവൺമെന്റ് സ്കൂളിലെ വിദ്യാർഥിനിയാണ് ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം രണ്ടു ദിവസത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച സ്കൂളിൽ പോകാനായി യൂണിഫോം ഇസ്തിരിയിടുമ്പോഴാണ് അപകടമുണ്ടായത് ഷോക്കേറ്റ കുട്ടിയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന അമ്മ ഓടിയെത്തുകയായിരുന്നു ഉടൻതന്നെ നാട്ടുകാരെ വിവരമറിയിക്കുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 16 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
വൈക്കം ബ്യുറോ റിപ്പോർട്ടർ രാമൻ അത്തം നഗറായ തൃപ്പൂണിത്തുറ ഗവ ബോയ്സ് സ്കൂൾ മൈതാനിയിൽ രാവിലെ ഒമ്പതിന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ അത്താഘോഷം ഉദ്ഘാടനം ചെയ്തു തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് ഉജ്ജ്വല തുടക്കമായി അത്തം നഗറായ തൃപ്പൂണിത്തുറ ഗവ ബോയ്സ് സ്കൂൾ മൈതാനിയിൽ രാവിലെ ഒമ്പതിന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ അത്താഘോഷം ഉദ്ഘാടനം ചെയ്തു നടൻ ജഗദീഷും മന്ത്രി അനൂപ് ജേക്കബും ചേർന്നാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത് നിങ്ങളുടെ പ്രഅത്തച്ചമയത്തിന്റെ ഓർമകൾ പുതുക്കുന്ന ആഘോഷത്തിൽ രണ്ടായിരത്തോളം കലാകാരന്മാരാണ് പങ്കെടുത്തത് മേളവും താളവുമായി കേരളത്തിന്റെ തനത് കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും അണിനിരന്ന ഘോഷയാത്ര കാണാൻ ചെറുമഴയെപ്പോലും അവഗണിച്ച് ആയിരങ്ങൾ നഗരവീഥികളിൽ എത്തി അത്തം നഗറിൽനിന്ന് ആരംഭിച്ച ഘോഷയാത്ര ബസ് സ്റ്റാൻഡ് റോഡ് സ്റ്റാച്യു കിഴക്കേക്കോട്ട എസ് എൻ ജങ്ഷൻ വടക്കേക്കോട്ട പൂർണത്രയീശ ക്ഷേത്രം റോഡ് വഴി സഞ്ചരിച്ച് അത്തം നഗറിൽത്തന്നെ സമാപിക്കും സിയോൺ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കള മത്സരവും വൈകീട്ട് മൂന്നുമുതൽ പ്രദർശനവും ഒരുക്കിയിട്ടുണ്ട് ലായം കൂത്തമ്പലത്തിൽ കലാസന്ധ്യയ്ക്കും തുടക്കമാകും തൃപ്പൂണിത്തുറയിലെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 25 ന് സമാപിക്കും ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 16 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
തിരുവനന്തപുരം നഗരമധ്യത്തിലെ പട്ടം പ്ലാമൂട് ജങ്ഷന് സമീപമുള്ള ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം ജനവാസമേഖലയും മറ്റ് വ്യാപാര സ്ഥാപനങ്ങളും തിങ്ങിനിറഞ്ഞ പ്രദേശത്താണ് തീപിടിത്തമുണ്ടായത് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാ സംഘം തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ് സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട് തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല ആളപായമോ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ അടുത്തുള്ള മറ്റ് കടകൾക്കും തീ പടരുന്നത് തടയാൻ അധികൃധർ നിർദേശം നൽകി 5 യുണിറ്റ് ഫയർഫോഴ് സ് എത്തി പ്രദേശമാകെ പുകയാണ് സമീപത്തുള്ളവരെ ഒഴിപ്പിച്ചു തൊട്ടടുത്ത് സ്വകര്യ ഹോട്ടലാണ് അവിടുത്തെ താമസക്കാരെ മാറ്റി പാർപ്പിച്ചു നിലവിൽ തീ നിയന്ത്രിക്കാൻ ആയിട്ടുണ്ടെന്നാണ് ഫയർ ഫോഴ് സ് അധികൃതർ വ്യക്തമാക്കുന്നത് അതേസമയം തീ പിടുത്തത്തിൽ സംശയം പ്രകടിപ്പിച്ച് ഫർണിച്ചർ കട ഉടമ ജോയി എബ്രഹാം രംഗത്തെത്തി ബിസിനസ് വൈരാഗ്യം മൂലം ആരോ തീയിട്ടതാണ് രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നതായും ജോയ് എബ്രഹാം 24 നോട് പറഞ്ഞു ഗോഡൗണിന് നഗരസഭ അനുമതി ഉണ്ട് ഇൻഷുറൻസില്ല 20 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായി പോലീസിൽ പരാതി നൽകുമെന്ന് ജോയ് എബ്രഹാം 24 നോട് പറഞ്ഞു എന്നാൽ ഗോഡൗണിൽ ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി വേസ്റ്റും മറ്റു സാധനങ്ങളും വൻതോതിൽ ഗോഡൗണിൽ ഉണ്ടായിരുന്നു ഉടമയ്ക്കെതിരെ കേസ് എടുക്കേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു നിങ്ങളുടെ പ്രധാനപ്പെട്ട വാർത്തയോ ലേഖനമോ ഇവിടെ ടൈപ്പ് ചെയ്യാവുന്നതാണ് ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 16 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
ഈരാറ്റുപേട്ട പ്രകൃതിദുരന്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച ചെറുകിട ഹോട്ടൽ ഉടമകൾക്ക് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ കെഎച്ച്ആർഎ സഹായഹസ്തം പദ്ധതിയിലൂടെയുള്ള ധനസഹായം വിതരണം ചെയ്തു ഈരാറ്റുപേട്ട പൂഞ്ഞാർ മേഖലകളിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും കടകൾ തകർന്നവർക്കാണ് അസോസിയേഷൻ സഹായധനം നൽകിയത് ഈരാറ്റുപേട്ട വിന്നർ ഹോട്ടലിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ വി പി നാസർ സഹായധന വിതരണം നിർവഹിച്ചു കെഎച്ച്ആർഎ യൂണിറ്റ് പ്രസിഡന്റ് സുകുമാരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി ഫുഡ് സേഫ്റ്റി ഓഫീസർ ശ്രീ നവീൻ ജെയിംസ് കെഎച്ച്ആർഎ ജില്ലാ പ്രസിഡന്റ് ശ്രീ ഫിലിപ്പ് കുട്ടി ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ് സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ശരീഫ് യൂണിറ്റ് സെക്രട്ടറി ശ്രീ നാസർ ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബിജോയ് ബി ജോർജ് തുടങ്ങിയവർ സംസാരിച്ചു ചടങ്ങിന് ശ്രീ എ കെ അൻസാരി നന്ദി രേഖപ്പെടുത്തി ദേശീയഗാനത്തോടെ യോഗ നടപടികൾ അവസാനിച്ചു ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 16 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
കാക്കനാട് കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി തുടങ്ങി ജില്ലയിൽ ഒൻപത് സ് ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ 72 വാഹന ഉടമകളുടെ പേരിൽ കേസെടുത്തു നികുതിയിനത്തിൽ മാത്രം ഒരു കോടിയിലധികം രൂപ അടയ്ക്കുന്നതിന് ഈ വാഹനങ്ങൾക്ക് നോട്ടീസ് നൽകി കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെ കളമശ്ശേരി അങ്കമാലി പെരുമ്പാവൂർ കേന്ദ്രീകരിച്ചായിരുന്നു എൻഫോഴ്സ്മെന്റ് സംഘവും ഓഫീസ് സ് ക്വാഡും പരിശോധന നടത്തിയത് ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടെങ്കിലും സർവീസ് നടത്തുന്ന സംസ്ഥാനങ്ങളിലെ റോഡുനികുതി കൃത്യമായി അടയ്ക്കണമെന്ന നിയമം പല വാഹനങ്ങളും പാലിക്കുന്നില്ലെന്നും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി നിയമലംഘനങ്ങളുടെ പട്ടിക നീളുന്നുനികുതി കുടിശ്ശികയ്ക്ക് പുറമേ മറ്റ് ഗുരുതര ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട് അനധികൃത ചരക്കുനീക്കം നിരോധിത എയർ ഹോണുകളുടെ ഉപയോഗം ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകളിലെ ക്രമക്കേടുകൾ എതിർദിശയിൽ വരുന്നവരുടെ കാഴ്ച മറയ്ക്കുന്ന അതിതീവ്ര വെളിച്ചമുള്ള ലൈറ്റുകൾ ഘടിപ്പിക്കൽ തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജ് ചകിലത്തിന്റെ നിർദേശപ്രകാരമാണ് പരിശോധന നടന്നത് എറണാകുളം മധ്യമേഖലാ ഡെപ്യൂട്ടി ട്രാൻസ് പോർട്ട് കമ്മിഷണർ സജി പ്രസാദ് മൂവാറ്റുപുഴ ആർ ടി ഒ ബി ഷഫീഖ് എറണാകുളം എൻഫോഴ് സ്മെന്റ് ആർ ടി ഒ ബിജു ഐസക് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 15 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
ബി ജെ പി പാലാ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ബൂത്തുകളിൽ സ്വാതന്ത്ര ദിനാഘോഷവും ശുചീകരണപ്രവർത്തനങ്ങൾളും നടത്തി ആദരണീയ പ്രധാനമന്ത്രി നരേന്ദ്ര മോദിജി യുടെ ആഹ്വാന പ്രകാരം മുനിസിപ്പാലിറ്റിയിലുള്ള നൂറ് കണക്കിന് വീടുകളിൽ ഹർ ഘർ തിരങ്കയുടെ ഭാഗമായി ദേശീയ പതാക ഉയർത്തി കുരിശു പള്ളി കവലയിൽ ബിജെപി പാ മണ്ഡലംപ്രസിഡന്റ് അഡ്വ ജി അനീഷ് പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി പാലാ മുരിക്കും പുഴ നരസിംഹ സ്വാമി ക്ഷേത്ര പരിസരത്തു നടന്ന ആഘോഷ പരിപാടികളും പതാക ഉയർത്തലും ശുചീകരണ പ്രവർത്തനങ്ങളും ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്തു സംസ്ഥാന സമതി അംഗം സെബി പറമുണ്ടപാലാ മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരി രാജൻ കെ കെ മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് സണ്ണി മാത്യു ജനറൽ സെക്രട്ടറി സുനിൽ പഴവീട് വൈസ് പ്രസിഡന്റുമാരായ മാണി ജോസ് ബിജു കോട്ടയിൽ റോയി ആന്റണി സുനീഷ് ബിനു എം ആർ പി ഗംഗാധരൻ പുല്ലാട്ട് സുബിൻ എന്നിവർ നേതൃത്തം നൽകി ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 14 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ മോഷണ കേസിലെ പ്രതി പാലാ പൊലീസ് സ്റ്റേഷനില് ആത്മഹത്യക്ക് ശ്രമിച്ചു രാമപുരം സ്വദേശിയായ വിഷ്ണുവാണ് ആത്മഹത്യ ശ്രമം നടത്തിയത് കഴുത്തിന് പരിക്കേറ്റ ഇയാളെ ആശുപത്രിയില് പ്രവേശിപ്പിച്ചു പാലാ ജനറല് ആശുപത്രിയില് നടന്ന മോഷണക്കേസില് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു അറസ്റ്റ് ചെയ്ത് സ്റ്റേഷനില് കൊണ്ടുവന്നപ്പോഴാണ് ആത്മഹത്യാശ്രമം സ്റ്റേഷന്റെ മേശപ്പുറത്തിരുന്ന കത്രിക എടുത്ത് കഴുത്തില് മുറിവുണ്ടാക്കി ഉടന് തന്നെ പ്രതിയെ ആശുപത്രിയില് എത്തിച്ച് ചികിത്സ നല് കി വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല് കോളജിലേക്ക് മാറ്റി ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 14 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
ന്യൂഡൽഹി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവാ പോലീസ് മെഡലിന് കേരളത്തിൽ നിന്ന് എസ്പി ശശിധരൻ ശങ്കരൻ എഴുത്തച്ഛൻ അർഹനായി ഇദ്ദേഹം ഉൾപ്പെടെ സംസ്ഥാനത്തെ 11 പോലീസ് ഉദ്യോഗസ്ഥർക്കാണ് വിവിധ വിഭാഗങ്ങളിലായി രാഷ്ട്രപതിയുടെ മെഡലുകളും പുരസ്കാരങ്ങളും ലഭിച്ചത് ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ സംസ്ഥാനത്തെ പ്രമാദമായ നിരവധി കേസുകളിൽ നിർണായക അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ് എസ്പി ശശിധരൻ മികച്ച സേവനത്തിനും കൃത്യനിർവഹണത്തിലെ മികവിനുമുള്ള അംഗീകാരമായാണ് ഉദ്യോഗസ്ഥർക്ക് ഈ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത് ഐജി രാജ്പാൽ മീണ എസ്പി ബിനു രാമകൃഷ്ണ പിള്ള ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രവികുമാർ എസ്പി ഉജ്ജ്വൽ കുമാർ ജി സബ് ഇൻസ് പെക്ടർ ജ്യോതിഷ് കുമാർ എസ് എൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുരേഷ് ബാബു എസ് എസ് എന്നിവർക്കാണ് മികവിനുള്ള പുരസ് കാരം ലഭിച്ചത് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ രാജേന്ദ്രൻ നായർ ജെ സെബാസ്റ്റ്യൻ ജോസഫ് എം എന്നിവരാണ് അഗ്നിരക്ഷാ വിഭാഗത്തിൽ നിന്ന് പുരസ് കാരത്തിന് അർഹരായത് ജയിൽ വകുപ്പിലെ ഗ്രേഡ് 1 അസിസ്റ്റന്റ് സൂപ്രണ്ട് സുനിൽ എസ് കുമാറിനും പ്രിസൺ ഓഫീസർ എം കെ മോഹൻദാസിനും പുരസ് കാരം ലഭിച്ചു ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 14 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
കായംകുളം കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കായംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ മെറിറ്റ് അവാർഡും കുടുംബസംഗമവും ഓണാഘോഷ പരിപാടിയും16 8 2026ഞായറാഴ്ച രാവിലെ 9 മണിമുതൽ കായംകുളം മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് യൂണിറ്റ്പ്രസിഡൻ്റ് നൗഷാദിന്റെ അധ്യക്ഷതയിൽ കുടുന്ന യോഗത്തിൻ്റെ ഉദ്ഘാടനം സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം ലിജു നിർവഹിക്കുന്നു ചടങ്ങിൽ യുടെ സംസ്ഥാന പ്രസിഡണ്ട് ശ്രീ ജി ജയപാൽ മുഖ്യപ്രഭാഷണം നടത്തുന്നു കായംകുളം മുനിസിപ്പൽ ചെയർമാൻ ശരത്ത് ബെല്ലാരി മെറിറ്റ് അവാർഡ് വിതരണം ചെയ്യുന്നു യൂണിറ്റ് സെക്രട്ടറി സത്താർ നൂറുദ്ദീൻ ആമുഖ പ്രഭാഷണം നടത്തുന്നു പ്രസിഡൻ്റ് നൗഷാദ് സെക്രട്ടറിസത്താർനൂറുദ്ദീൻ യൂണിറ്റ് ട്രഷറർ പ്രവീൺകുമാർ വൈസ് പ്രസിഡൻ്റ് ബദറുദീൻ ജോയിൻ സെക്രട്ടറി പാട്ടത്തിൽ വിജയകുമാർ ബിജു താസാ എബിൻ കോശി താഹാകുട്ടി എന്നിവർ പങ്കെടുത്തു ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 14 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
മൈസൂരു ബെംഗളൂരു ദേശീയപാതയിലെ ബിഡദിക്ക് സമീപം രണ്ടു കെ എസ് ആർ ടി സി ജീവനക്കാരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയെന്ന് സംശയം ഡ്രൈവറുടെ കാഴ്ച മറച്ച് അപകടം സൃഷ്ടിക്കാൻ വാഹനത്തിന്റെ മുൻഗ്ലാസിലേക്ക് മുട്ടയെറിയുന്ന സംഘങ്ങൾ പാതയിൽ സജീവമാണെന്ന വിവരത്തെ തുടർന്ന് സംഭവം കേന്ദ്രീകരിച്ച് ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള വിശദമായ അന്വേഷണം വേണമെന്ന് കേരള ഗതാഗത വകുപ്പ് കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു സംഭവത്തിന്റെ പശ്ചാത്തലവും പുതിയ വെളിപ്പെടുത്തലുംആദ്യ അപകടം ഓഗസ്റ്റ് 8 ന് പുലർച്ചെ ബിഡദിക്ക് സമീപം കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ് റോഡിലെ മീഡിയനിലേക്കും ദിശാബോർഡിലേക്കും ഇടിച്ചുകയറി മറിയുകയായിരുന്നു അപകടത്തിൽ ഡ്രൈവർ കെ മിഥിലേഷ് കണ്ടക്ടർ എൻ എം അരുൺ എന്നിവർ സംഭവസ്ഥലത്തുതന്നെ മരിക്കുകയും നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു രണ്ടാമത്തെ ആക്രമണം ഓഗസ്റ്റ് 12 ന് രാത്രി ബെംഗളൂരുവിൽ നിന്ന് കാസർകോടേക്ക് സർവീസ് നടത്തുകയായിരുന്ന മറ്റൊരു കെ എസ് ആർ ടി സി ഡീലക്സ് ബസിന് നേരെ അതേ സ്ഥലത്തുവെച്ച് അജ്ഞാതർ മുട്ടയെറിഞ്ഞു മുൻഗ്ലാസിലേക്ക് മൂന്നോളം മുട്ടകൾ പതിച്ചതിനെ തുടർന്ന് കാഴ്ച പൂർണ്ണമായും തടസ്സപ്പെട്ടെങ്കിലും ഡ്രൈവർ മനസാന്നിധ്യം കൈവിടാതെ വേഗത കുറച്ച് ബസ് റോഡിലേക്ക് ഒതുക്കി നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി അന്വേഷണവും തുടർനടപടികളുംതുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ദീർഘദൂര യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് വിലയിരുത്തപ്പെടുന്നു മുൻ വശത്തെ ഗ്ലാസിൽ മുട്ട പതിക്കുമ്പോൾ വൈപ്പർ പ്രവർത്തിപ്പിച്ചാൽ കാഴ്ച പൂർണ്ണമായും മറയുന്ന സാഹചര്യം മുതലാക്കി വാഹനം നിർത്താനോ അപകടത്തിൽപെടുത്താനോ ഉള്ള സാമൂഹികവിരുദ്ധരുടെ ശ്രമമാണോ ഇതെന്ന് സംശയിക്കുന്നു ഇതേതുടർന്ന് കർണാടക ഡി ജി പിക്കും പ്രാദേശിക പോലീസിനും പരാതി നൽകിയിട്ടുണ്ട് മുൻ അപകടത്തിലും സമാനമായ രീതിയിൽ മുട്ടയേറ് നടന്നിട്ടുണ്ടോ എന്നറിയാൻ ഫോറൻസിക് പരിശോധന വേണമെന്നും കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും കേരളം കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 13 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
തിരുവനന്തപുരം ടിക്കറ്റേതരവരുമാനം കൂട്ടാൻ കെ എസ് ആർ ടി സി ബസുകളിൽ ആരംഭിച്ച കുപ്പിവെള്ളക്കച്ചവടം വിജയിച്ചില്ല ജീവനക്കാരുടെ നിസ്സഹകരണവും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് തിരിച്ചടിയായത് കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണ് ദീർഘദൂര ബസുകളിൽ കുപ്പിവെള്ളവില്പന തുടങ്ങാൻ തീരുമാനിച്ചത് സർക്കാർ സ്ഥാപനമായ ഹില്ലി അക്വായുമായി ചേർന്ന് കെ എൽ 15 എന്ന വിളിപ്പേരിലാണ് കുപ്പിവെള്ളം ഇറക്കിയത് ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 13 രൂപയായിരുന്നു വില ഡ്രൈവർക്കും കണ്ടക്ടർക്കും വില്പനച്ചുമതല ഏല്പിച്ച തീരുമാനവും പാളി കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയും കമ്മിഷൻ വാഗ്ദാനം ചെയ് തെങ്കിലും ജീവനക്കാർ കുപ്പിവെള്ളവില്പനയ്ക്കു വിസമ്മതിച്ചു കുപ്പിവെള്ളം ബസിലേക്ക് കയറ്റുന്നതും ഇറക്കുന്നതും ജോലിഭാരം കൂട്ടുമെന്ന് ജീവനക്കാർ പരാതിപ്പെട്ടു ജീവനക്കാരെ കുപ്പിവെള്ളവില്പനയ്ക്കു നിർബന്ധിപ്പിക്കാൻ ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 12 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
കോട്ടയം സമീപകാലത്തെ ഏറ്റവും ശക്തമായ പ്രളയത്തിന് സാക്ഷ്യം വഹിച്ച് മീനച്ചിലാർ ദിവസങ്ങളിലായി നദിയിലൂടെ ഒഴുകിപ്പോയത് മലമ്പുഴ ഡാമിന്റെ ആകെ ഉപയോഗയോഗ്യമായ ജലശേഖരത്തിന്റെ ലൈവ് സ്റ്റോറേജ് രണ്ടിരട്ടിയിലേറെ വെള്ളമെന്ന് ഹൈഡ്രോളജി വിഭാഗത്തിന്റെ കണക്കുകൾ വെള്ളം സാവധാനത്തിൽ മാത്രം ഒഴുകിനീങ്ങിയതാണ് പടിഞ്ഞാറൻ മേഖലകളിൽ വെള്ളപ്പൊക്കത്തിന്റെ വ്യാപ്തിയും ദുരിതവും വർധിപ്പിച്ചത് മധ്യതിരുവിതാംകൂറിനെ പ്രളയത്തിലാഴ്ത്തി കടന്നുപോയ പെരുമഴക്കാലത്ത് മീനച്ചിലാറ്റിലൂടെയും മണിമലയാറ്റിലൂടെയും ഒഴുകിപ്പോയത് വൻ ജലപ്രവാഹം ജൂലൈ 31 മുതൽ ഓഗസ്റ്റ് 6 വരെയുള്ള ഒരാഴ്ചക്കാലയളവിൽ മീനച്ചിലാറ്റിലൂടെ മാത്രം ഒഴുകിയത് മലമ്പുഴ ഡാമിന്റെ ഉപയോഗയോഗ്യമായ ജലശേഖരത്തിന്റെ ലൈവ് സ്റ്റോറേജ് രണ്ടിരട്ടിയിലധികം വെള്ളമാണെന്ന് ഹൈഡ്രോളജി വിഭാഗത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു അതേസമയം മണിമലയാറ്റിലൂടെ ഒഴുകിയത് സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ കല്ലട ഡാമിന്റെ ലൈവ് സ്റ്റോറേജിനേക്കാൾ കൂടുതൽ വെള്ളമാണ് നദികളിലെ ജലപ്രവാഹവും ഡാമുകളിലെ ശേഷിയും മില്യൺ ക്യൂബിക് മീറ്ററിൽ നദി അണക്കെട്ട്കേന്ദ്രം വിവരങ്ങൾജലത്തിന്റെ അളവ് മീനച്ചിലാർപേരൂർ സ്റ്റേഷനിൽ രേഖപ്പെടുത്തിയത്416മലമ്പുഴ ഡാംഅണക്കെട്ടിന്റെ ലൈവ് സ്റ്റോറേജ്214മണിമലയാർമണിമല സ്റ്റേഷനിൽ രേഖപ്പെടുത്തിയത്576കല്ലട ഡാംഅണക്കെട്ടിന്റെ ലൈവ് സ്റ്റോറേജ്507 ഒരു അണക്കെട്ടിൽ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുന്ന വെള്ളത്തിന്റെ പരമാവധി അളവിനെയാണ് ലൈവ് സ്റ്റോറേജ് എന്ന് പറയുന്നത് വെള്ളം ഒഴുകിനീങ്ങിയത് സാവധാനംമീനച്ചിലാറ്റിൽനിന്നു വെള്ളം ഒഴുകിനീങ്ങിയത് ഇക്കുറി സാവധാനം ഇതു വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി വർധിപ്പിച്ചു പ്രദേശം വെള്ളപ്പൊക്കം നീണ്ടു നിന്ന സമയം സാധാരണ വെള്ളപ്പൊക്കം നീണ്ടുനിൽക്കാറുള്ള സമയം ക്രമത്തിൽ ഈരാറ്റുപേട്ട കിഴക്കൻ മേഖല 8 മണിക്കൂർ 2 4 മണിക്കൂർപാലാ സമതല പ്രദേശം 3 ദിവസം അര ദിവസം മുതൽ ഒരു ദിവസം വരെപേരൂർ പടിഞ്ഞാറൻ മേഖലയോട് അടുത്ത പ്രദേശം 5 ദിവസം 2 3 ദിവസംകുമരകം പടിഞ്ഞാറൻ മേഖല 10 ദിവസം 6 8 ദിവസം ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 12 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
ബെംഗളൂരു കോഴിക്കോട് ബെംഗളൂരുവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു കോഴിക്കോട് ബാലുശേരി അറപ്പീടിക ഖാദി റോഡ് കൊട്ടക്കാട്ട് വീട്ടിൽ മേധ പൃഥ്വിരാജ് 30 ആണ് മരിച്ചത് ഇലക്ട്രോണിക് സിറ്റിയിലെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഇ പി എഫ് ഓഫിസിലെ അക്കൗണ്ടന്റാണ് മേധ ബുധനാഴ്ച രാവിലെ ഒൻപതോടെ ജോലിക്ക് പോകുന്നതിനിടെ ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തുവച്ചായിരുന്നു അപകടം റോഡിലേക്ക് തെറിച്ചുവീണ മേധ ലോറിയിടിച്ച് തൽക്ഷണം മരിച്ചു സെന്റ് ജോൺസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക ഖാദി റോഡിലെ കൊട്ടക്കാട്ടെ വീട്ടുവളപ്പിൽ നടക്കും ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 12 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
യെമൻ യെമന്റെ തെക്കൻ തീരത്ത് ബാബ് അൽ മന്ദേബ് കടലിടുക്കിന് സമീപം ചൊവ്വാഴ്ച ഈജിപ്തിന്റെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലിൽ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് ആറ് പേർ കൊല്ലപ്പെട്ടതായി യെമൻ തീരസംരക്ഷണ സേന അറിയിച്ചു സ്ഥിരീകരിച്ചാൽ ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം കപ്പലുകൾക്ക് നേരെ ഹൂത്തികൾ നടത്തുന്ന ആക്രമണത്തിൽ ഉണ്ടായ ആദ്യത്തെ മരണമായിരിക്കും തിഹാമയിലെ മരണങ്ങൾ കഴിഞ്ഞ മാസം സൗദി അറേബ്യയ് ക്കെതിരെ സമുദ്ര ഉപരോധം പ്രഖ്യാപിച്ചതിനുശേഷം ചെങ്കടലിന്റെ പ്രവേശന കവാടത്തിനടുത്തുള്ള കപ്പലുകളെ ലക്ഷ്യമിട്ട് നടന്ന നിരവധി മാരകമായ സംഭവങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തിട്ടില്ല കഴിഞ്ഞ മാസം ഹൂത്തികൾ സൗദി അറേബ്യയെ സമുദ്ര ഉപരോധം പ്രഖ്യാപിച്ചതിനെത്തുടർന്ന് ചെങ്കടലിലേക്കുള്ള പ്രവേശന കവാടത്തിൽ കപ്പൽ ഗതാഗതത്തിന് വർദ്ധിച്ചുവരുന്ന അപകടസാധ്യതകൾ ഈ സംഭവം വർദ്ധിപ്പിക്കുന്നു രണ്ട് ആക്രമണങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടു തിഹാമയിലെ നാല് ജീവനക്കാർ ആദ്യ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും കപ്പൽ ഒഴിപ്പിക്കാനുള്ള ഓപ്പറേഷനിൽ രക്ഷാസേനയിലെ രണ്ട് അംഗങ്ങൾ മരിച്ചതായും യെമന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ അറിയിച്ചു രണ്ട് ആക്രമണങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടു ടിഹാമയിലെ നാല് ജീവനക്കാർ ആദ്യ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യെമന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ അറിയിച്ചു അതേസമയം കപ്പൽ ഒഴിപ്പിക്കാനുള്ള ഓപ്പറേഷനിൽ രക്ഷാസേനയിലെ രണ്ട് അംഗങ്ങൾ മരിച്ചു ആദ്യ ആക്രമണത്തിൽ കപ്പലിന് തീപിടുത്തവും വ്യാപകമായ നാശനഷ്ടവും ഉണ്ടായതായും കപ്പലിലെ ജീവനക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി തീരസംരക്ഷണ സേന പറഞ്ഞു കൊല്ലപ്പെട്ടവരിൽ മൂന്ന് പാകിസ്ഥാൻ പൗരന്മാരും ഒരു ഇന്തോനേഷ്യൻ പൗരനും ഉൾപ്പെടുന്നുവെന്ന് അത് പറഞ്ഞു കപ്പലിനെ ലക്ഷ്യം വച്ചുള്ള പ്രാരംഭ ആക്രമണം തീപിടുത്തത്തിന് കാരണമായി ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 11 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
ആലുവ ആലുവ നിവാസികളുടെ വലിയൊരു ആശ്വാസകേന്ദ്രമായ അൻവർ മെമ്മോറിയൽ ആശുപത്രിയും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും പ്രവർത്തനം പുനരാരംഭിച്ച വേളയിൽ ഡോ സി എം ഹൈദരാലിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന് നടൻ ദിലീപ് ചടങ്ങിന്റെ ഉദ്ഘാടനവേദിയിൽ സംസാരിക്കവെയാണ് താനും ഡോക്ടറും നേരിടേണ്ടി വന്ന സമാനതകളില്ലാത്ത പ്രതിസന്ധികളെയും അനുഭവിച്ച പ്രയാസങ്ങളെയും കുറിച്ച് ദിലീപ് മനസ്സ് തുറന്നത് കേസിന്റെ പേരിൽ തന്നെ ഒറ്റപ്പെടുത്താൻ ചില പൊലീസുകാർ ശ്രമിച്ച കൂട്ടത്തിൽ ഡോക്ടറെയും വേട്ടയാടുകയായിരുന്നു എന്ന് ദിലീപ് ആരോപിച്ചു എന്നാൽ ഒടുവിൽ സത്യം ജയിച്ചതുപോലെയാണ് ഒൻപത് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ആശുപത്രിയുടെ നിയന്ത്രണം വീണ്ടും ഡോക്ടറുടെ കൈകളിൽ തിരികെയെത്തിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു എത്രയോ കാലമായി സാധാരണക്കാരായ രോഗികൾക്ക് വലിയ കൈത്താങ്ങായി നിലകൊണ്ട ഡോ ഹൈദരാലിയുടെ സേവനം ആലുവക്കാർക്ക് വീണ്ടും ലഭ്യമാകുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ നടൻ ഡോക്ടർക്ക് ദീർഘായുസ്സും ആയുരാരോഗ്യവും നേരുന്നതായും ചടങ്ങിൽ പറഞ്ഞു തനിക്കെതിരെയുള്ള നീക്കങ്ങളിൽ നിരപരാധിയായ ഡോക്ടറെയും ബലിയാടാക്കി സി എം ഹൈദരാലി ഡോക്ടറുമായുള്ള ഓർമകൾ പങ്കുവെച്ച് വേദിയിൽ ദിലീപ് ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ തനിക്കൊപ്പം നിരപരാധിയായ ഡോക്ടറെയും വേട്ടയാടിയെന്ന വെളിപ്പെടുത്തലുമായി രംഗത്ത് തന്നെ ഒറ്റപ്പെടുത്തി ആരുടെയും സഹായമില്ലാത്ത അവസ്ഥയിലാക്കാൻ ചില പോലീസ് ഉദ്യോഗസ്ഥർ ഗൂഢശ്രമം നടത്തിയെന്നും ഇതിന്റെ ഭാഗമായി പ്രമുഖ ഡോക്ടറെ ബലിയാടാക്കി മോശമായി ചിത്രീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ബന്ധമാണ് ആലുവാക്കാരുടെ പ്രിയങ്കരനായ സി എം ഹൈദരാലി ഡോക്ടറുമായി തനിക്കുള്ളതെന്ന് അദ്ദേഹം ഓർമിച്ചു ഒരു ചെറിയ ക്ലിനിക്കിൽ നിന്ന് തുടങ്ങി സ്വന്തം കഠിനാധ്വാനം കൊണ്ടാണ് ആലുവക്കാർക്ക് ആശ്വാസമായ വലിയൊരു ആശുപത്രി ഡോക്ടർ പടുത്തുയർത്തിയത് മറ്റു ആശുപത്രികളിൽ ആയിരം രൂപ വരെ ചെലവ് വരുന്ന ചികിത്സകൾ തുച്ഛമായ തുകയ്ക്ക് നൽകി രോഗികളെ വേഗത്തിൽ സൗഖ്യമാക്കിയിരുന്ന അപൂർവ കൈപ്പുണ്യമുള്ള വൈദ്യനായിരുന്നു ഹൈദരാലി ഡോക്ടറെന്ന് നാടൊട്ടുക്ക് അറിയാവുന്ന കാര്യമാണ് അദ്ദേഹത്തെ കാണാൻ വൻ തിരക്കാണ് ആശുപത്രിയിൽ അനുഭവപ്പെട്ടിരുന്നതെന്നും കുട്ടിക്കാലം മുതലുള്ള ഓർമകൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 11 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
ന്യൂഡൽഹി സംസ്ഥാനത്തിന്റെ പേര് ഔദ്യോ ഗികമായി കേരളം എന്നാക്കി പുനർനാമകരണം ചെയ്യുന്ന ബിൽ ലോക്സഭ പാസ്സാക്കി പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെ ചർച്ചകൾ ഇല്ലാതെയാണ് ബിൽ സഭ പാസ്സാക്കിയത് കേരളം ബിൽ ഇന്ന് ചർച്ചക്ക് എടുക്കേണ്ട എന്ന നിർദേശം കോൺ ഗ്രസ് എംപിമാർ ഉന്നയിച്ചിരുന്നു ഇതു പരി ഗണിക്കാതെയാണ് സഭ ബിൽ പാസ്സാക്കിയത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പകരം ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ആണ് ഇന്നലെ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് ഇന്നലെ തന്നെ ബിൽ പാസ്സാക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സാധിച്ചില്ല ബില്ലിന്മേലുള്ള നടപടിക്രമങ്ങൾ വെറും ആറു മിനിറ്റു കൊണ്ട് പൂർത്തിയാക്കിയാണ് സഭ പാസ്സാക്കിയത് 2024 ജൂൺ 24ന് സംസ്ഥാനത്തിന്റെ പേര് കേരള എന്നതിൽ നിന്ന് കേരളം എന്നാക്കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് പുനർനാമകരണം ചെയ്യുന്നതിനായി ആർട്ടിക്കിൾ 3 പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചത് ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 11 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
ന്യൂഡൽഹി കേരളതീരത്ത് അപകടത്തിൽപ്പെട്ട എം എസ് സി എൽസ 3 കപ്പലിലെ അപകടകരമായ ചരക്കുകൾ ഇപ്പോഴും കടലിനടിയിൽ തുടരുകയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി ഇത് ഭാവിയിൽ സമുദ്രപരിസ്ഥിതിക്ക് വലിയ തോതിൽ ദോഷം വരുത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ കടലിനടിയിലുള്ള അവശിഷ്ടങ്ങളും ചരക്കുകളും പരിശോധിക്കുന്നതിനായി നാവികസേനയുടെ സഹായം തേടിയിട്ടുണ്ട് കാലവർഷത്തിന് ശേഷം മാത്രമേ വിദഗ്ധ പരിശോധന നടക്കൂ എന്ന് കേന്ദ്രം അറിയിച്ചു നിലവിലെ മോശം കാലാവസ്ഥയും കടൽക്ഷോഭവും സുരക്ഷിതമായ പരിശോധനയ്ക്ക് അനുയോജ്യമല്ല അതേസമയം സമുദ്രത്തിലുള്ള കപ്പലിന്റെ ഭാഗങ്ങളും കണ്ടെയ്നറുകളും പൂർണ്ണമായി നീക്കം ചെയ്യണമെന്ന് മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റ് വീണ്ടും ആവശ്യപ്പെട്ടു ഇത് നടപ്പിലാക്കേണ്ടത് കപ്പൽ കമ്പനിയുടെ നേരിട്ടുള്ള ഉത്തരവാദിത്വമാണെന്നും അധികൃതർ വ്യക്തമാക്കി ഡിജി ഷിപ്പിംഗ് നടത്തിയ അന്വേഷണത്തിൽ കപ്പലിനുണ്ടായ സാങ്കേതിക തകരാറുകളാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയിരുന്നു കപ്പലിലെ ബാലസ്റ്റ് വാട്ടർ സംവിധാനം ആദ്യമേ തകരാറിലായതാണ് പിന്നീട് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിലേക്കും അപകടത്തിലേക്കും വഴിവെച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 11 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ സെപ്റ്റംബർ ഒന്ന് മുതൽ മൊബൈൽ ഫോണുകൾ നിരോധിക്കാൻ തീരുമാനം ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് മന്ത്രി എസ് രമേശാണ് ഇക്കാര്യം അറിയിച്ചത് നിരവധി ക്ഷേത്രങ്ങളിലെ ശ്രീകോവിലിന്റെ ഉൾപ്പെടെയുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി ക്ഷേത്രത്തിനുള്ളിലെ ദേവതകളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിനും സെൽഫി എടുക്കുന്നതിനും റീലുകൾ ഉൾപ്പെടെയുള്ള മറ്റ് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട് വിഐപികൾ പ്രമുഖ വ്യക്തികൾ സിനിമാതാരങ്ങൾ എന്നിവർക്കും നിയമം ബാധകമാണ് ക്ഷേത്രത്തിനുള്ളിലെ സെലിബ്രിറ്റികളുടെ ഫോട്ടോ വീഡിയോ ചിത്രീകരണങ്ങൾക്കും അനുമതി നൽകരുതെന്നും ക്ഷേത്ര അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട് ഭക്തർക്ക് മൊബൈൽ ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ക്ഷേത്രങ്ങളുടെ പ്രവേശന കവാടങ്ങളിൽ പ്രത്യേക സ്റ്റോറേജ് സൗകര്യം ഒരുക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട് ഓരോ മൊബൈൽ ഫോണിനും അഞ്ച് രൂപ വീതം ഏകീകൃത നിരക്ക് ഈടാക്കാം ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 11 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
ബൊഗോട്ട കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 132 ആയി ഉയർന്നതായി ഔദ്യോഗിക വിവരങ്ങൾ സ്ഥിരീകരിച്ചു 570 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട് റിക്ടർ സ്കെയിലിൽ 7 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് രാജ്യത്ത് സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു തുടർചലനങ്ങൾ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായിക്കൊണ്ടിരിക്കുകയാണ് മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് നിഗമനം തകർന്നടിഞ്ഞ് കെട്ടിടങ്ങൾ രാജ്യത്താകമാനം 60 ലേറെ കെട്ടിടങ്ങൾ പൂർണമായി തകർന്നു തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ് വിമാനത്താവളങ്ങൾ അടച്ചു സുരക്ഷാ മുൻകരുതലിന്റെയും ഇൻഫ്രാസ്ട്രക്ചർ പരിശോധനകളുടെയും ഭാഗമായി രാജ്യത്തെ അഞ്ച് പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു രക്ഷാപ്രവർത്തനം ഊർജിതം കെട്ടിടങ്ങൾക്കിടയിൽ പെട്ടുപോയവർക്കായി അഗ്നിരക്ഷാ സേനയും സൈന്യവും സന്നദ്ധ പ്രവർത്തകരും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ തിരച്ചിൽ തുടരുകയാണ് ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച പ്രദേശങ്ങളിൽ അവശ്യസാധനങ്ങൾ എത്തിക്കാനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സർക്കാർ ഉന്നതതല യോഗം വിളിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട് ഏറ്റവും കൂടുതൽ നാശനഷ്ടം പെരേരയിൽ പ്രഭവകേന്ദ്രത്തിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള പെരേര നഗരത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇവിടെ നിരവധി കെട്ടിടങ്ങൾ തകരുകയും അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു ബാധിച്ചവരുടെ എണ്ണം യു എസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ഏകദേശം 15 ലക്ഷത്തോളം ആളുകളെ ഭൂചലനം നേരിട്ട് ബാധിച്ചിട്ടുണ്ട് രക്ഷാപ്രവർത്തനം തുടരുന്നു ദുരന്തമേഖലകളിൽ സൈന്യത്തിന്റെയും പ്രാദേശിക ദുരന്തനിവാരണ സേനകളുടെയും നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് ആഗോള പിന്തുണ അപകടത്തിന്റെ വ്യാപ്തി പുറത്തുവന്നതോടെ വിവിധ ലോകനേതാക്കൾ കൊളംബിയയ്ക്ക് സഹായവും പിന്തുണയും വാഗ്ദാനം ചെയ്തു സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കൊളംബിയൻ ജനതയെ സഹായിക്കാൻ തയ്യാറാണെന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി കഴിഞ്ഞ ജൂണിൽ അയൽരാജ്യമായ വെനസ്വേലയിലുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ 6 000 ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു ആ ഭീതി വിട്ടുമാറും മുൻപാണ് കൊളംബിയയിലും ശക്തമായ ഭൂചലനം ഉണ്ടായിരിക്കുന്നത് ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 11 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
നിങ്ങളുടെ പ്രധാനപ്പെട്ട വാർത്തയോ ലേഖനമോ ഇവിടെ ടൈപ്പ് ചെയ്യാവുന്നതാണ് പെരുമ്പിലാവ് തൃശൂർ മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ പ്രഹരമേറ്റ് മലയാളി വിദ്യാർഥിക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും മതിലകം കൂളിമുട്ടം വള്ളത്തുപടി അബ്ദുൽ ജലാലിന്റെ മകനുമായ ഫായിസിനാണ് 18 സാരമായി പരുക്കേറ്റത് സ്കൂൾ കായികമത്സരത്തിനിടെ എതിരാളിയുടെ ക്രൂരമായ മർദനമേറ്റ വിദ്യാർഥി അബോധാവസ്ഥയിൽ വെന്റിലേറ്റർ സഹായത്തോടെ ഗുരുതരാവസ്ഥയിൽ തുടരുന്നു ഓഗസ്റ്റ് 3 ന് ചന്ദ്രപുർ സൻസ്കാർ ഭാരതി പബ്ലിക് സ്കൂളിൽ നടന്ന അണ്ടർ 19 വിഭാഗം മത്സരത്തിനിടെയാണ് സംഭവം മത്സരത്തിനിടയിൽ എതിരാളി ഫായിസിന്റെ അടിവയറ്റിൽ നിയമവിരുദ്ധമായി ചവിട്ടുകയായിരുന്നു കടുത്ത വേദനയെ തുടർന്ന് മത്സരം നിർത്താൻ ഫായിസ് റഫറിയോട് സിഗ്നൽ നൽകുകയും റിങ്ങിന് പുറത്തേക്ക് നീങ്ങുകയും ചെയ്തു എന്നാൽ റഫറി ഫൗൾ വിളിക്കാനോ മത്സരം താത്കാലികമായി നിർത്താനോ തയാറായില്ല ഇതിനിടെ മത്സരം അവസാനിപ്പിച്ച് റിങ്ങിൽ നിന്ന് പിന്മാറിയ ഫായിസിന്റെ മുഖത്തേക്ക് എതിരാളി വീണ്ടും ശക്തമായി തൊഴിക്കുകയായിരുന്നു തലയ്ക്ക് മാരകമായി പരിക്കേറ്റ ഫായിസ് ഉടൻ തന്നെ റിങ്ങിൽ തളർന്നുവീണു നിലവിൽ ആസ്റ്റർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഫായിസ് ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 10 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കും കർഷകരുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കിയ മാതൃകാ പദ്ധതികൾക്കുമുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം പാലാ സാൻ തോം ഫാർമർ പ്രൊഡ്യൂസർ കമ്പനി സ്വന്തമാക്കി പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിശ്ചയദാർഢ്യത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ചിറകിലേറിയാണ് കർഷകരുടെ കണ്ണീരൊപ്പുന്ന ഈ മഹത്തായ സംരംഭം രൂപീകൃതമായതും ഇന്ന് ചരിത്ര നേട്ടത്തിന്റെ നെറുകയിൽ എത്തിനിൽക്കുന്നതും രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പ്രധാന ഫാർമർ പ്രൊഡ്യൂസർ യൂണിറ്റാണ് സാൻ തോം കമ്പനി കർഷകരെ ശാക്തീകരിക്കുക അവരുടെ ഉൽപ്പന്നങ്ങൾക്ക് അർഹമായ ന്യായവില ഉറപ്പാക്കുക ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി നേരിട്ട് വിപണി കണ്ടെത്തുക എന്നീ മഹത്തായ ലക്ഷ്യങ്ങളോടെയാണ് പാലാ രൂപത ഈ സംരംഭത്തിന് തുടക്കമിട്ടത് സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ ജോസഫ് വാട്ടപ്പിള്ളിൽ അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ ഫ്രാൻസീസ് ഇടത്തിനാൽ ഫാ മാത്യു പുളിയ്ക്കപറമ്പിൽ ഫാ ജോബി താഴത്തു വരിക്കയിൽ എന്നിവരുടെ കൃത്യമായ ആസൂത്രണവും കർഷക കൂട്ടായ്മയുടെ അക്ഷീണ പരിശ്രമവുമാണ് കമ്പനിയെ ഈ സംസ്ഥാന പുരസ്കാരത്തിന് അർഹമാക്കിയത് നാടിന്റെ കാർഷിക സംസ്കാരത്തെ ചേർത്തുപിടിച്ചുകൊണ്ട് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും വിപണനത്തിലും വൻ മുന്നേറ്റമാണ് കമ്പനി കാഴ്ചവെച്ചത് കേവലം ലാഭം മാത്രം ലക്ഷ്യമാക്കാതെ പ്രതിസന്ധി ഘട്ടങ്ങളിൽ കർഷകർക്ക് താങ്ങും തണലുമാകാൻ പാലാ രൂപത കാണിച്ച പ്രതിബദ്ധതയ്ക്കുള്ള വലിയൊരു അംഗീകാരം കൂടിയാണ് ഈ അവാർഡ് ഈ ചരിത്രവിജയത്തിൽ പങ്കാളികളായ ഡയറക്ടർ ബോർഡ് അംഗങ്ങൾ വൈദികർ കർഷക പങ്കാളികൾ മറ്റ് ജീവനക്കാർ എന്നിവരെ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും രൂപതാ നേതൃത്വവും അഭിനന്ദിച്ചു ഈ പുരസ്കാരം കാർഷിക മേഖലയിലെ പുതിയ പദ്ധതികൾക്ക് കൂടുതൽ ഊർജ്ജം പകരുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 10 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രകടവിൽ കർക്കിടക വാവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി സ്ത്രീകൾക്കും പുരുഷന്മാർക്കും ബലി തർപ്പണം നടത്തുവാൻ പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് കീച്ചേരിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ വെളുപ്പിന് 5 മണി മുതൽ ക്ഷേത്രകടവിൽ ബലി തർപ്പണം ആരംഭിക്കും ഒറ്റ നമസ്കാരം കൂട്ട നമസ്കാരം വിഷ്ണു പൂജ തില ഹവനം എന്നിവ നടത്തുവാൻ ക്ഷേത്രത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
by News Desk | on 29 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്ചരിക്കുന്നതും വാഹനങ്ങൾ കടന്നു പോകുന്നതുമായ വഴിയാണിത് വെട്ടിമാറ്റാത്തതിനെത്തുടർന്നു മുൻ കാലങ്ങളിൽ പഴുത്ത ചക്കയും കേടുപാടുകൾ സംഭവിച്ചതും ഉണങ്ങിയതുമായ ശിഖരങ്ങൾ റോഡിലേയ്ക്ക് വീണിട്ടുണ്ട് അന്നൊക്കെ ആ സമയങ്ങളിൽ ആരും കടന്നു പോകാത്തതുമൂലം അപകടമുണ്ടായിട്ടില്ല ആ ആനുകൂല്യം എപ്പോഴും ലഭിക്കണമെന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു ഈ വ്യക്തിയുടെ പുരയിടത്തിലെ മരത്തിലെ ശിഖരങ്ങൾ തൻ്റെ പുരയിടത്തിലേയ്ക്ക് വളർന്നു പുരയിടം വൃത്തികേടാകുകയും ചില്ലകൾ വീണുനാശമുണ്ടാകുകയും ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമീപവാസിയായ എബി ജെ ജോസ് നഗരസഭാ സെക്രട്ടറിയ്ക്ക് പരാതിക്കും നൽകിയിട്ടുണ്ട്
by News Desk | on 10 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക് ലിറ്റി എരുമേലി സർവീസ് സഹകരണ ബാങ്ക് മരുമക്കൾ സെൽമി കുളത്തിനാൽ ജിയോവാലി ബെന്നി ചിറക്കൽ ബിസിനസ് തീക്കോയി സോജൻ ജേക്കബ് കൂർക്കകാലയിൽ എരുമേലി സഹോദരങ്ങൾ പരേതയായ ഗ്രേസി മത്തായി അന്നമ്മ മേരി പരേതനായ ജോസഫ് റോസമ്മ ലീലാമ്മ ബേബി എൻ ജെ തോമസിൻ്റെ നിര്യാണത്തിൽ മന്ത്രി മോൻസ് ജോസഫ് എം പി മാരായ ജോസ് കെ മാണി ആൻ്റോ ആൻ്റണി പി സന്തോഷ്കുമാർ കെ ഫ്രാൻസിസ് ജോർജ് എം എൽ എ മാരായ മാണി സി കാപ്പൻ അഡ്വ എം ജെ സെബാസ്റ്റ്യൻ പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കകണ്ടം എന്നിവർ അനുശോചിച്ചു
by News Desk | on 20 May 2026
Share: Facebook | Twitter | WhatsApp | LinkedIn
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദേശീയ തലത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് മഞ്ജുദേവി ഈ നേട്ടം കൈവരിച്ചത് നേരത്തെ നടന്ന അയർലാൻ്റ് പാർലെമെൻ്റ് തെരഞ്ഞെടുപ്പിലും മഞ്ജുദേവി മത്സരിച്ചിരുന്നു 1926 ൽ രൂപീകൃതമായ പാർട്ടിയാണ് ഫ്യാനഫോയ്ൽ പാർട്ടി പാർട്ടി രൂപീകരണ ശതാബ്ദിയോടനുബന്ധിച്ചാണ് ഇത്തവണ പാർട്ടി തെരഞ്ഞെടുപ്പ് നടത്തിയത് ഇപ്പോഴത്തെ അയർലാൻ്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് പാർട്ടി പ്രസിഡൻ്റ് അയർലൻ്റ് പ്രധാനമന്ത്രി മിഹോൾ മാർട്ടിൻ ഭാര്യ മേരി എന്നിവർക്കൊപ്പം മഞ്ജുദേവി പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് സെക്രട്ടറി ട്രഷറർ 15 അംഗ ദേശീയ എക്സിക്യൂട്ടീവ് എന്നിവരടങ്ങുന്ന സമിതിയാണ് പാർട്ടിയെ നിയന്ത്രിക്കുന്നത് പാർട്ടി അംഗത്വമെടുത്ത് ഒരു വർഷം പൂർത്തിയായവർക്കു മാത്രമേ ഭാരവാഹി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകും പാർട്ടി ഭരണഘടന അനുസരിച്ച് ഏഴ് വനിതകൾ ഭരണസമിതിയിൽ ഉണ്ടാവണം അതിലൊരാളായിട്ടാണ് മഞ്ജുദേവി തെരഞ്ഞെടുക്കപ്പെട്ടത് വാശിയേറിയ മത്സരത്തിൽ നാലാം റൗണ്ടിൽ മഞ്ജുദേവി വിജയിച്ചു കയറി ലഭിച്ചതിൽ 90 ശതമാനം വോട്ടുകളും ഐറിഷുകാരുടേതാണ് ഇന്ത്യൻ വംശജർക്കു നേരെയുള്ള അക്രമങ്ങൾക്കെതിരെയുള്ള ശക്തമായ സന്ദേശമാണ് തനിക്ക് നൽകിയ വോട്ടിലൂടെ ഐറിഷ് ജനത പ്രകടിപ്പിച്ചതെന്ന് മഞ്ജുദേവി പാലാ ടൈംസി നോട് പറഞ്ഞു അത്തരം അക്രമങ്ങൾക്കു പിന്നിൽ ചുരുക്കം ചിലർ മാത്രമാണുള്ളത് ഇന്ത്യൻ സമൂഹത്തോടുള്ള ആദരവും കരുതലും പ്രകടിപ്പിക്കാനാണ് പരിപൂർണ്ണ പിന്തുണ നൽകിയതെന്നു പാർട്ടി മെമ്പർമാർ പറഞ്ഞതായും മഞ്ജുദേവി ചൂണ്ടിക്കാട്ടി നഴ്സിംഗ് പ്രൊഫഷനിലുള്ള തനിക്ക് ലഭിച്ച ഈ അവസരം ദൈവഹിതമാണെന്ന് താൻ കരുതുന്നതായി മഞ്ജുദേവി പാലാ ടൈംസ് ചീഫ് എഡിറ്റർ എബി ജെ ജോസുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞു തനിക്ക് ലഭിക്കുന്ന അവസരം സമൂഹ നന്മയ്ക്കായി വിനിയോഗിക്കുമെന്ന് മഞ്ജുദേവി പറഞ്ഞു ഇന്ത്യൻ സമൂഹത്തിൻ്റെ ഉയർച്ചയ്ക്കായി പരിശ്രമിക്കുമെന്നും മഞ്ജുദേവി വ്യക്തമാക്കി പാലാ സെൻ്റ് മേരീസ് ഹൈസ്കൂളിലും പാലാ അൽഫോൻസാ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം മഞ്ജുദേവി രാജസ്ഥാനിലെ പിലാനി ബിർള സ്കൂൾ ഓഫ് നഴ്സിംഗിൽ നിന്നും ഒന്നാം റാങ്കോടെ ജനറൽ നഴ്സിംഗ് പാസായി തുടർന്നു ഡൽഹി എസ്കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനം ചെയ്തു തുടർന്ന് സൗദി അറേബ്യ റിയാദിലെ കിംഗ് ഫൈസൽ ആശുപത്രിയായിരുന്നു കർമ്മമണ്ഡലം 2005 ൽ അയർലൻഡിലേയ്ക്ക് കുടിയേറി ഇപ്പോൾ മാറ്റർ പ്രൈവറ്റ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ് 2016ൽ ബി എസ് സി നഴ്സിംഗും 2022 ൽ സൈക്കോളജിയിൽ ലെവൽ 5 കോഴ്സും പാസായി ഭർത്താവ് ശ്യാം മോഹനൊപ്പംപാലാ വിളക്കുമാടം മണിമന്ദിരത്തിൽ പരേതനായ റിട്ടയേർഡ് ഹവിൽദാർ മേജർ കെ എം ബാലകൃഷ്ണൻ്റെയും രാധാമണിയുടെയും മകളാണ് ഭർത്താവ് ശ്യാം മോഹൻ തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ് ദിയ ശ്രേയ എന്നിവരാണ് മക്കൾ ചഞ്ചൽ ഹണി എന്നിവർ സഹോദരങ്ങളാണ്
by News Desk | on 03 May 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു
by News Desk | on 29 Apr 2026
Share: Facebook | Twitter | WhatsApp | LinkedIn
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത് സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ബന്ധുവാണെന്നാണ് പറയപ്പെടുന്നത് ഈ സ്വാധീനമുപയോഗിച്ചാണ് തോന്നിവാസങ്ങളെല്ലാം അരങ്ങേറുന്നത് ജനറൽ ആശുപത്രിയിലെ പാർക്കിംഗ് ഏരിയായുടെ ചുമതല കുടുംബശ്രീക്കാർക്കാണ് കൊടുക്കാറുള്ളത് സാധാരണഗതിയിൽ വർഷം തോറും ആളുകളെ മാറ്റിനിയമിക്കാറാണ് പതിവ് എന്നാൽ നിലവിലുള്ളവർ ഒരു വർഷം പിന്നിട്ടും മാറിയിട്ടില്ല സൂപ്രണ്ടിൻ്റെ സ്വാധീനമാണ് ഇതിനു പിന്നിലെന്നാണ് പരക്കെ ആക്ഷേപം ആശുപത്രിയിലെ പാർക്കിംഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ച് വ്യാപകമായ പരാതിയാണ് എപ്പോഴും ഉയർന്നിട്ടുള്ളത് വാക്കേറ്റവും കയ്യേറ്റങ്ങളും വരെ ഇവിടെ എത്തുന്നവർക്കെതിരെ നടക്കാറുണ്ട് ഇതേക്കുറിച്ച് പരാതികൾ ഉയരുന്നതെല്ലാം ഒതുക്കി തീർക്കുന്നതിനാൽ ഇത്തരം സംഭവങ്ങൾ നിരന്തരം ആവർത്തിക്കപ്പെടുകയാണ് ഇതിനിടെ ദിവസ വേതനക്കാർക്ക് അടുത്തിടെ ശമ്പളം വർദ്ധിപ്പിച്ചിരുന്നുവെത്രെ അതും സൂപ്രണ്ടിൻ്റെ അടുപ്പക്കാർക്കായി മാത്രമാണ് ഇങ്ങനെ വർദ്ധിപ്പിച്ചതെന്നും പറയപ്പെടുന്നു ഇതേക്കുറിച്ച് മറ്റുള്ള ജീവനക്കാർ ചോദിച്ചപ്പോൾ നിലവിലുള്ള ശമ്പളത്തിൽ ജോലി ചെയ്യാമെങ്കിൽ ചെയ്താൽ മതിയെന്ന നിലപാടാണ് സൂപ്രണ്ടെടുത്തതെന്നും ആക്ഷേപമുണ്ട് പാലാ ജനറൽ ആശുപത്രി റഫറൽ ആശുപത്രിയായതിനാൽ റഫർ ചെയ്യുകയാണ് പ്രധാന പരിപാടിയെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന എക്സ്റേ എടുക്കൽ 12 മണിക്കൂറാക്കി ചുരുക്കിയാണ് കാര്യക്ഷമത വെളിവാക്കുന്നത്
by News Desk | on 15 Apr 2026
Share: Facebook | Twitter | WhatsApp | LinkedIn
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ നടത്തും ഭൗതികശരീരം ഇന്ന് 15 04 2026 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് പാലാ പിഴക് മാനത്തൂർ കല്ലാനിക്കവയലിൽ ഭവനത്തിൽ കൊണ്ടു വരുന്നതാണ് പരേതനായ കല്ലാനിക്കവയലിൽ കെ എസ് ജോസഫിൻ്റെ അപ്പച്ചൻ ഭാര്യയാണ് പരേത കടനാട് തച്ചാംപുറം കുടുംബാംഗമാണ് മക്കൾ അഡ്വ ടോമി കല്ലാനി കെ പി സി സി ജനറൽ സെകട്ടറി വത്സ തോമസ് പെരിയക്കോട്ടിൽ വാഴക്കുളം ബെന്നി ജോസഫ് പിഴക് ഷേർലി ജെയിംസ് വഴുതലക്കാട്ട് മൈലക്കൊമ്പ് സാജു ജോസഫ് പിഴക് മരുമക്കൾ ജെയ്നി പുളിക്കൽ മുണ്ടക്കയം ജോസ് തോമസ് പെരിയക്കോട്ടിൽ വാഴക്കുളം ഷൈനി ബെന്നി വേരുങ്കൽ തട്ടക്കുഴ ജയിംസ് ചാക്കോ വഴുതലക്കാട്ട് മൈലക്കൊമ്പ് ലിസാസാജു മോനിപ്പള്ളിൽ ഇടമറുക്
by News Desk | on 13 Apr 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശുമരണവും നിങ്ങൾക്ക് കാര്യം കഴിഞ്ഞാൽ ഒഴിവാക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ് അടുത്തത് അണ്ണാക്കിൽ വരുമ്പോൾ അറിഞ്ഞോളും എന്ന് ജോർജ് ജോസഫ് വാതപ്പള്ളിക്കുറിച്ചു തോമസ് വി എം പാലാ രൂപത അധ്യക്ഷന് മര്യാദയും മാന്യതയെ കുറിച്ച് പറയാൻ യാതൊരുവിധ അവകാശവുമില്ല കാരണം ഈ അടുത്തകാലത്ത് 1947 മുതൽ പാലാ കുരിശുപള്ളിയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന കലാസാംസ്കാരിക പൈതൃക കേന്ദ്രമായ സി വൈ എം എൽ ക്ലബ് കെട്ടിടം പാലാ കത്തീഡ്രൽ പള്ളി വികാരിമാരും കൈക്കാരന്മാരും ഒരുപറ്റം ഗുണ്ടകളെയും കൊണ്ട് ആ സ്ഥലം കൈക്കൽ ആക്കുന്നതിനു വേണ്ടി ജെസിബി ഉപയോഗിച്ച് തകർത്തു അതിനുശേഷം സി വൈ എം എൽ ക്ലബ്ബിന്റെ എല്ലാ സ്ഥാപനങ്ങളും എടുത്തുകൊണ്ടുപോയി കത്തീഡ്രൽ പള്ളിയുടെ കോമ്പൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ പോയി നോക്കാം ഇങ്ങനെയാണോ രൂപതയും ഇടവക ഭരണകർത്താക്കളും ചെയ്യേണ്ടത് അന്യായം കാണിക്കുവാൻ ഇവർക്ക് എന്ത് അവകാശം പണത്തിന്റെ അഹങ്കാരം എന്നല്ലാതെ എന്തു പറയാൻ നിലവിലെ ഭരണകർത്താക്കളെയും നിയമപാലകരെയും കയ്യിലെടുത്തുകൊണ്ട് കാണിച്ച അഹങ്കാരം ശിക്ഷ ലഭിക്കാതിരിക്കുക വിലയിരുത്തി പിതാവ് ചിന്തിച്ചാൽ മതി ഒന്നിന് പുറകെ ഒന്നായി മുകളിലിരിക്കുന്ന ദൈവം തമ്പുരാൻ പീഡകൾ തന്നിരിക്കും ജോർജ്കുട്ടി കെ വി ആടുകൾ വഴി തെറ്റി പോകുമ്പോൾ ഇടയൻ അതിനെ അന്വഷിച്ച് പോയതായി ബൈബിളിൽ കാണുന്നു ഇവിടെ ഇടയനും വഴി തെറ്റിയാൽ നസ്രാണി ശബ്ദം കാഞ്ഞിരപ്പള്ളി മെത്രാൻ പരസ്യമായി കോൺഗ്രസിന് വോട്ടു പിടിച്ചതിൽ പ്രതിഷേധം പീ സി ക്ക് മാത്രം അല്ല കാഞ്ഞിരപ്പള്ളിയിൽ മാണിക്കാർക്കും ഉണ്ട് വിശ്വാസികൾ ഉണ്ടായാൽ മാത്രമേ പിതാക്കന്മാർ ക്ക് പ്രസക്തി ഉളളൂ പിതാക്കന്മാർക്ക് വേണ്ടി അല്ല വിശ്വാസികൾ വിശ്വസികൾക്ക് വേണ്ടി ആണ് പിതാക്കന്മാർ
by News Desk | on 27 Mar 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി തുടർന്നു നേർച്ചക്കഞ്ഞി വിതരണവും നടത്തി കുരിശിൻ്റെ വഴിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു ഫോട്ടോ അടിക്കുറിപ്പ്പാമ്പൂരാംപാറ വ്യാകുലമാതാ തീർത്ഥാടന കേന്ദ്രത്തിൽ നാല്പതാം വെള്ളിയാഴ്ച ആചരണത്തോടനുബന്ധിച്ചു നടത്തിയ കുരിശിൻ്റെ വഴിയ്ക്ക് റവ ഡോ ജോസഫ് പരിയാത്ത് നേതൃത്വം നൽകുന്നു എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര സമീപം
by News Desk | on 24 Mar 2026
Share: Facebook | Twitter | WhatsApp | LinkedIn
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത്
by News Desk | on 24 Mar 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം കോളേജ് ഈ വർഷം പുതുതായി ആരംഭിച്ച ഐഡിയ ലാബ് ഇൻകുബേഷൻ സെന്റർ എന്നിവയുടെ നിരയിലേക്ക് ചേർത്തുപിടിക്കാവുന്ന സുപ്രധാന ചുവടുവെപ്പാണ് സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്ററിന്റെ നവീകരണമെന്ന് ബിഷപ്പ് പറഞ്ഞു സമൂഹത്തിന് നേരിട്ട് ഉപകാരപ്രദമാകുന്ന നൂതന സംരംഭങ്ങൾ ഇത്തരം പ്രവർത്തനങ്ങളിലൂടെ പുറത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു സാധാരണക്കാർക്കും കർഷകർക്കും വിവിധ സ്ഥാപനങ്ങൾക്കും ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുക എന്നതാണ് ഈ സെന്ററിന്റെ പ്രധാന ലക്ഷ്യം കുറഞ്ഞ ചിലവിൽ സോഫ്റ്റ് വെയർ മൊബൈൽ ആപ്ലിക്കേഷൻ വെബ് സൈറ്റ് എന്നിവയുടെ നിർമ്മാണംവും പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ചുള്ള സാങ്കേതിക പരിഹാരങ്ങളും ഇതുവഴി ഉറപ്പാക്കുന്നു ചടങ്ങിൽ കോളേജ് ചെയർമാൻ മോൺ ഡോ ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു ഡയറക്ടർ റവ പ്രൊഫ ഡോ ജയിംസ് ജോൺ മംഗലത്ത് പ്രിൻസിപ്പൽ പ്രൊഫ ഡോ വി പി ദേവസ്യ വൈസ് പ്രിൻസിപ്പൽ റവ ഡോ ജോസഫ് പുരയിടത്തിൽ ബർസാർ റവ ഡോ ജോർജ് കാരാംവേലിൽ സെന്റർ കോർഡിനേറ്റർ റവ ഡോ ജിത്തു മാത്യു അരഞ്ഞാണി പുത്തൻപുര എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി
by News Desk | on 24 Mar 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താർഹമാണ് ക്രിസ്ത്യൻ സമൂഹത്തിലെ കുട്ടികൾക്ക് വിശ്വാസപരമായ തിരുനാൾപോലും ആചരിക്കാൻ സാധിക്കാത്ത വിധത്തിൽ പരീക്ഷ ക്രമീകരിക്കുകയും അതുപോലെ പരിശീലനം തീരുമാനിക്കുകയും ചെയ്തിരിക്കുന്നത് അങ്ങനെയറ്റം അപലപനീയമാണ് ഇത് മത സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതിനും ന്യൂനപക്ഷ സംസ്കാരത്തെ ഇല്ലാതാക്കുന്നതിനും ആണ് ആയതിനാൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പരീക്ഷയും പരിശീലനവും മാറ്റിവയ്ക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തോലിക്കാ കോൺഗ്രസ് രൂപത സമിതി കത്തയച്ചു രൂപത പ്രസിഡൻറ് ഇമ്മാനുവേൽ നിധീരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ ജോസ് വട്ടുകുളം ജോയി കണിപ്പറമ്പിൽ ആന് സമ്മ സാബു അഡ്വ ജോൺസൺ വീട്ടിയാങ്കൽ പയസ് കവളമാക്കൽ ജോൺസൺ ചെറുവള്ളി സി എം ജോർജ് ബെന്നി കിണറ്റുകര ടോമി കണ്ണീറ്റുമാലിൽ രാജേഷ് പാറയിൽ ജോബിന് പുതിയടത്തുചാലിൽ സിന്ധു ജൈബു ലിബി മണിമല തുടങ്ങിയവർ സംസാരിച്ചു
by News Desk | on 24 Mar 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്രം വരുമാനമായുള്ള സംസ്ഥാനത്ത് നടത്താൻ പറ്റുന്ന പറ്റുന്ന വികസനത്തിന് അപ്പുറത്ത് ബിജെപി വിജയിച്ചാൽ ഈ നാട്ടിലേക്ക് കോടികണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ ഒഴുകും ഭാരത് മാലാ പദ്ധതി പ്രകാരം ആറ് വരി പാത വരും പാലായിൽ നിന്നും എറണാകുളത്തേക്ക് ഹൈവേ ഉണ്ടാകും ട്രിപ്പിൾ ഐടിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എന്നീ കോഴ്സുകൾ ആരംഭിക്കും നിരവധി കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ പാലായുടെ മണ്ണിൽ ഉണ്ടാകും കോട്ടയം ഈസ്റ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പാലായിലെയും പൂഞ്ഞാറിലെയും പഞ്ചായത്തുകളായ മൂന്നിലവ് മേലുകാവ് തീക്കോയി പൂഞ്ഞാർ തെക്കേക്കര കൂട്ടിക്കൽ പഞ്ചായത്തുകളിലെ ടൂറിസം കേന്ദ്രങ്ങളിൽ നൂറ് കോടി രൂപയുടെ വികസനം സൃഷ്ടിക്കും എന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷോൺ എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് ഇന്നലെ മലയോര പഞ്ചായത്തുകളായ മേലുകാവ് മൂന്നിലവ് തലനാട് തലപ്പലം മേഖലകളിലെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും സന്ദർശനം നടത്തി പ്രദേശത്തെ കന്യാസ്ത്രി മഠങ്ങൾ സന്ദർശിച്ച ഷോൺ മേലുകാവ് സിഎസ്ഐ മധ്യകേരളാ മഹായിടവകയുടെ വനിതാ സംഘത്തിന്റെ സമ്മേളനത്തിലും പങ്കെടുത്തു തുടർന്ന് മേച്ചാലിൽ പാർട്ടി ബൂത്ത് കമ്മറ്റിയുടെ ഉദ്ഘാടനത്തിലും തിരഞ്ഞെടുപ്പ് വിശകലന യോഗങ്ങളിലും പങ്കെടുത്തു
by News Desk | on 24 Mar 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് ഇന്നലെ രാവിലെ പാലാ കത്തീഡ്രൽ പള്ളിയിൽ വി കുർബ്ബാനയിൽ പങ്കെടുത്താണ് തിരഞ്ഞടുപ്പ് പ്രചാരണ പരിപാടികൾ ആരംഭിച്ചത് മീനച്ചിൽ താലൂക്ക് യൂണിയൻ എസ് എൻ ഡി പി കുടുംബ സംഗമത്തിലും തുടർന്ന് ബിഡിജെഎസ്ൻ്റെയും വിവിധ സമുദായ സംഘടനകളുടെയും ക്ലബുകളുടെയും സമ്മേള്ളനങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുത്തു വൈകിട്ട് പൈക സെൻ്റ് ജോസഫ് പള്ളിയിൽ ഔസേഫ് പിതാവിൻ്റ ഊട്ട് നേർച്ചയിൽ പങ്കെടുത്തു ഐങ്കൊമ്പു ദേവീ ക്ഷേത്രം പൈക ചാലിശ്ശേരി ശിവ ക്ഷേത്രം മുത്തോലി ആനക്കുളങ്ങര ക്ഷേത്രം പുതിയകാവ് ക്ഷേത്രം എലിക്കുളം ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തി ഭക്തജനങ്ങളോട് ആശയവിനിമയം നടത്തി വോട്ട് അഭ്യർഥിച്ചു തുടർന്ന് ലെയ്ത്ത് വർക്ക് അസോസിയേഷൻ താലൂക്ക് സമ്മേളനത്തിലും പങ്കെടുത്തു കേന്ദ്ര സർക്കാർ രാജ്യം മുഴുവൻ നാപ്പാക്കുന്ന വികസന പദ്ധതികൾ കേരളത്തിലും പാലായിലും നടപ്പിലാക്കാൻ എൻഡിഎയ്ക്ക് പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ചു തുടർന്ന് പാർട്ടി കമ്മറ്റികളിലും തിരഞ്ഞെടുപ്പ് വിശകലന യോഗങ്ങളിലും പങ്കെടുത്തു
by News Desk | on 23 Mar 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത് മാണി സി കാപ്പൻ്റെ നേതൃത്വത്തിലുള്ള കേരള ഡെമോക്രാറ്റിക് പാർട്ടി നിലവിൽ യു ഡി എഫിൽ ഘടകകക്ഷിയാണെങ്കിലും പാർട്ടിയുടെ സ്ഥാനാർത്ഥിയായിട്ടല്ല മാണി സി കാപ്പൻ മത്സര രംഗത്ത് ഉള്ളത് മറ്റൊരു സീറ്റ് കൂടി ചോദിച്ചിരുന്നുവെങ്കിലും യു ഡി എഫ് അനുവദിച്ചു നൽകിയിരുന്നില്ല കാപ്പനൊപ്പം സന്തോഷ് ജോസഫ് മാണി സി കാപ്പൻ്റെ ഭാര്യ ആലീസ് സി ജി രഘു എന്നിവരാണ് സ്വതന്ത്രന്മാരായി രംഗത്തുള്ളത് സന്തോഷ് ബഹുജൻ സമാജ് പാർട്ടി റോണി ജോസ് ആം ആദ്മി പാർട്ടി എന്നിവർക്കു പുറമേ കേരളാ കോൺഗ്രസ് എം ഡമ്മി സ്ഥാനാർത്ഥിയായി ജോർജുകുട്ടി ജേക്കബ് ബി ജെ പി ഡമ്മി സ്ഥാനാർത്ഥിയായി ജയസൂര്യൻ എസ് എന്നിവരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത് കേരളാ കോൺഗ്രസ് എം ചെയർമാനായ ജോസ് കെ മാണി മൂന്ന് സെറ്റ് പത്രികകൾ സമർപ്പിച്ചപ്പോൾ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റായ ഷോൺ ജോർജ് രണ്ടു സെറ്റ് പത്രികളാണ് നൽകിയിട്ടുള്ളത്
by News Desk | on 21 Mar 2026
Share: Facebook | Twitter | WhatsApp | LinkedIn
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട് കഴിഞ്ഞ ദിവസം നടത്തിയ റാലിയിലെ വർദ്ധിച്ച പിന്തുണ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് കത്തോലിക്കരുടെ കേരളത്തിലെ വത്തിക്കാനായി അറിയപ്പെടുന്ന പാലായിൽ പ്രധാനമന്ത്രി എത്തുന്നത് രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്താണെന്ന് വിലയിരുത്തപ്പെടുന്നു പാലാ ബിഷപ്പുമായി കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട് കെ എം മാണിയ്ക്ക് ആദരവ് അർപ്പിക്കാൻ നേരത്തെ രാഹുൽഗാന്ധി പാലായിൽ എത്തിയപ്പോഴും പാലായിലെ ബിഷപ്പുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു പ്രധാനമന്ത്രി പാലായിൽ എത്തിയാൽ പാലായിൽ മാത്രമല്ല പൂഞ്ഞാർ കാഞ്ഞിരപ്പള്ളി മേഖലകളിലും വലിയ നേട്ടമുണ്ടാക്കാമെന്ന് പ്രതീക്ഷയിലാണ് എൻ ഡി എ നേതൃത്വം മോദിമന്ത്രിസഭയിൽ അംഗമായ കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ ജനവിധി തേടുന്നുമുണ്ട് ഇതെല്ലാം പരിഗണിച്ച് എങ്ങനെയും മോദിയെ പാലായിൽ എത്തിക്കാനാണ് ബി ജെ പി നേതൃത്വം പരിശ്രമിക്കുന്നത് ഷോൺ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റായതിനാൽ പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറും മോദിയെ എത്തിക്കാൻ ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്