News Desk
ഇ ഡി കണ്ണൂർ സിഎംആര് എല് എക് സാലോജിക് ഇടപാട് കേസിൽ തന്റെ വീടുകളിൽ ഉൾപ്പെടെ നടന്ന ഇ ഡി റെയ്ഡിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇതുകൊണ്ടൊന്നും തങ്ങളെ തളർത്തിക്കളയാണെന്ന് ആരും കരുതേണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു കാലങ്ങളായി വീട്ടിൽ കയറിയുളള പരിശോധന ഇ ഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ടെന്നും ഈ പരിശോധന രാഹുൽ ഗാന്ധിക്ക് വലിയ മനസംതൃപ്തി നൽകുമെന്നും പിണറായി വിജയൻ പറഞ്ഞു തങ്ങളുടെ പാർട്ടിക്കാർ അല്ലാത്ത മറ്റുളള പാർട്ടിക്കാർക്കെതിരെ ഇ ഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുളളതെന്നും ഇതുകൊണ്ടൊന്നും തങ്ങൾ അവസാനിക്കാൻ പോകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു ഇ ഡി പരിശോധനയ്ക്ക് ശേഷം വീടിന് പുറത്തെത്തി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം എല്ലാവര് ക്കും അറിയാവുന്നതുപോലെ ഇന്ന് കാലത്ത് ഏഴുമണിക്കാണ് ഈ വാതില് ക്കല് ഇ ഡി ടീം എത്തുന്നത് ഈ സമയം വരെ അവര് പരിശോധനയിലായിരുന്നു വന്ന ടീം നിര് ദേശം അനുസരിച്ച് വരുന്നതാണല്ലോ ഉദ്യോഗസ്ഥരാകുമ്പോള് മേലെ ഉളളവര് പറയുന്നത് അനുസരിക്കാന് അവര് ബാധ്യസ്ഥരാണ് വീട്ടില് കയറിയുളള പരിശോധന ഇ ഡി ആഗ്രഹിക്കാന് തുടങ്ങിയിട്ട് കാലങ്ങളായി ഈ പരിശോധന ചിലര് ക്കെല്ലാം വലിയ മനസംതൃപ്തി നല് കുമെന്നാണ് തോന്നുന്നത് പ്രത്യേകിച്ച് രാഹുല് ഗാന്ധിക്ക് കാരണം എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ല എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുല് ഗാന്ധി ചോദിച്ച ചോദ്യം രാജ്യത്തെ പ്രതിപക്ഷത്തെ നേതാക്കള് ക്കും പ്രവര് ത്തകര് ക്കുമെതിരെയുളള കരുതിക്കൂട്ടിയുളള ആക്രമണ നടപടികളാണ് ബിജെപി എല്ലാ കാലത്തും തുടര് ന്ന് വരുന്നത് അതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി തന്നെ ഉയര് ന്നുവന്നിട്ടുണ്ട് പക്ഷെ തങ്ങളുടെ പാര് ട്ടിക്കാരല്ലാത്തവര് ക്കുനേരെ ഇ ഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോണ് ഗ്രസ് സ്വീകരിച്ചിട്ടുള്ളത് ഏതായാലും ഇതുകൊണ്ടൊന്നും ഞങ്ങള് അവസാനിക്കാന് പോകുന്നില്ല ഇത് ഒരു തുടക്കം മാത്രമായേ ഞങ്ങള് കാണുന്നുളളു ഇതുകൊണ്ട് ഞങ്ങളെ തളര് ത്തിക്കളയാം എന്ന് വ്യാമോഹിക്കേണ്ടതില്ല ഇവിടെ പ്രകടമായത് നമ്മുടെ നാടിന്റെ വികാരവും പാര് ട്ടി സഖാക്കളുടെ വികാരവും എല്ലാ കാലത്തും പാര് ട്ടിയുടെ അകമഴിഞ്ഞ പിന്തുണയുമാണ് പാര് ട്ടി ശത്രുക്കള് കൊത്തിവലിക്കാനൊരുങ്ങിയ എല്ലാ ഘട്ടത്തിലും ലഭ്യമായിട്ടുളളത് ആ പിന്തുണയ്ക്ക് ഒരു കുറവും ചാഞ്ചല്യവുമില്ല എന്ന് സഖാക്കള് ഇന്ന് വീണ്ടും വ്യക്തമാക്കി എല്ലാവരെയും ഹൃദയപൂര് വ്വം അഭിവാദ്യം ചെയ്യുന്നു ഏതിനെയും നേരിടാന് ഇതാണ് നമ്മുടെ കരുത്ത് ഒന്നിച്ചു നമുക്ക് ഇറങ്ങാം പിണറായി വിജയൻ പറഞ്ഞു അതേസമയം സിഎംആര് എല് എക് സാലോജിക് കേസില് പരിശോധന പൂര് ത്തിയാക്കി എന് ഫോഴ് സ് മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര് മടങ്ങി എട്ട് മണിക്കൂറോളം നീണ്ട പരിശോധനയ്ക്കും മൊഴിയെടുപ്പിനും ശേഷമാണ് ഇ ഡി ഉദ്യോഗസ്ഥര് മടങ്ങിയത് പരിശോധനയില് ഒന്നും കിട്ടിയില്ലെന്ന് ഇ ഡി ഉദ്യോഗസ്ഥര് എഴുതി നല് കി റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ല് സിപിഐഎം പ്രവർത്തകർ അടിച്ചു തകര് ക്കുകയും ചെയ്തു വാഹനം വളഞ്ഞിട്ടായിരുന്നു അതിക്രമം പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന് പൊലീസും നേതാക്കളും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു ഉദ്യോഗസ്ഥര് ക്ക് നേരെ കല്ലേറും ചെരുപ്പേറും ഉണ്ടായി തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ വാടക വീട്ടിന് മുന്നിലും കണ്ണൂരില് പിണറായി വിജയന്റെ വസതിക്ക് മുന്നിലും ഇ ഡിക്കെതിരെ സിപിഐഎം അണികള് ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിച്ചത് അണികളും പ്രവര് ത്തകരും നേതാക്കളും തെരുവിലാണ് വി ഡി സതീശന്റേത് ഉള് പ്പെടെ ഫ് ളക് സ് ബോര് ഡുകള് സിപിഐഎം പ്രവര് ത്തകര് നശിപ്പിച്ചു മുഖ്യമന്ത്രി വി ഡി സതീശന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് റെയ്ഡ് നടത്തിയതെന്നും അത് ബിജെപി കോണ് ഗ്രസ് ഒത്തുകളിയുടെ ഭാഗമാണ് എന്നുമാണ് സിപിഐഎമ്മിന്റെ ആരോപണം പിണറായി വിജയന്റെ തലസ്ഥാനത്തെ വാടകവീട് കണ്ണൂരിലെ വീട് മുന് മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട് സിഎംആര് എല് എം ഡി ശശിധരന് കര് ത്തയുടെ കൊച്ചിയിലെ വീട് ആലുവയിലെ സിഎംആര് എല് ഓഫീസ് ബെംഗളൂരുവിലെ എക്സാലോജിക് ഓഫീസ് ശശിധരന് കര് ത്തയുമായി ബന്ധപ്പെട്ട മറ്റു രണ്ടിടങ്ങള് ഉള് പ്പെടെ 12 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കണ്ണൂർ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നടക്കുന്ന ഇഡി പരിശോധന പൂർത്തിയായി പിണറായി വിജയൻ്റെ മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിൽ നടന്ന ഇഡി പരിശോധനയും പൂർത്തിയായിട്ടുണ്ട് ഇഡി ഉദ്യോ ഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു മുഹ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു കാൽനടയാത്രികയ്ക്ക് പരിക്ക് മുണ്ടക്കയം കണയങ്കവയൽ സ്വദേശിനി ആൻസി 45 ക്കാണ് അപകടത്തിൽ പരിക്കേറ്റത് പാലാ പൊൻകുന്നം റോഡിൽ പൂവരണി വിളക്കുമരുത് ഭാ ഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
എഡ് ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് സിംഗപ്പൂര് കോടതി ആറ് മാസത്തെ ജയില് ശിക്ഷ വിധിച്ചു കോടതിയലക്ഷ്യ കേസിലാണ് നടപടി സ്വത്തുമായി ബന്ധപ്പെട്ട കേസില് 2024 ഏപ്രില് മുതലുള്ള നിരവധി ഉത്തരവുകള് ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ബൈജുവിന് ശിക്ഷ വിധിച്ചത് ബ്ലൂംബെര് ഗിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര് ... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
കോട്ടയം തമിഴ് നാട്ടിൽ നിന്നുമുള്ള ഏത്തയ് ക്കാ വരവിൽ കുറവ് വന്നതോടെ ജില്ലയിൽ ഏത്തയ് ക്കാ വില ഉയർന്നു 50 രൂപയായിരുന്ന കിലോ വില ഇപ്പോൾ 80 രൂപ വരെയെത്തി ഏത്തയ് ക്കാ വില ഉയർന്നതോടെ ഏത്തയ് ക്കാ ഉൽപന്നങ്ങളുടെ വിലയും വിപണിയിൽ കൂ ടി ലൈവ് ഏത്തയ് ക്കാ ചിപ്സിന്റെ വില 400 രൂപയ്ക്ക് മുകളിൽ എത്തി കടുത്ത വേനൽ വന്നതോടെ കൃഷിയിലുണ്ടായ നഷ് ടമാണ് ഏത്തക്കാ ... Read More →
കച്ച് ഗുജറാത്ത് തീരത്തേക്ക് എത്തിയത് ആയിരം കോടി രൂപ വിലവരുന്ന കൊക്കെയ്ൻ പാകിസ്ഥാൻ ബന്ധമുള്ള കപ്പലിൽ നിന്നാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സേനയും നൂറ് കിലോഗ്രാമിലധികം വരുന്ന ഈ വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത് ഇന്ത്യയുടെ പടിഞ്ഞാറൻ സമുദ്ര അതിർത്തിയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണ... Read More →
കാഞ്ഞിരപ്പള്ളി പനി ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിക്ക് 1 1 സ്ഥിരീകരിച്ചു കാഞ്ഞിരപ്പള്ളി സ്വദേശി കപ്പാട് കാരയ്ക്കാട്ട് ജയ്സൺ ജോസഫാണ് 49 മരിച്ചത് പനി ബാധിച്ചു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് പാലാ ഇടിമണ്ണിക്കൽ ജ്വല്ലറി ജീവനക്കാരനായിരുന്നു സംസ്ക്കാരം വെള്ളിയാഴ്ച രാ... Read More →
ഇ ഡി കണ്ണൂർ സിഎംആര് എല് എക് സാലോജിക് ഇടപാട് കേസിൽ തന്റെ വീടുകളിൽ ഉൾപ്പെടെ നടന്ന ഇ ഡി റെയ്ഡിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇതുകൊണ്ടൊന്നും തങ്ങളെ തളർത്തിക്കളയാണെന്ന് ആരും കരുതേണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു കാലങ്ങളായി വീട്ടിൽ കയറിയുളള പരിശോധന ഇ ഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ടെന്നും ഈ പരിശോധന രാഹുൽ ഗാന്ധിക്... Read More →
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള് കാണാതാകുന്നു ഞെട്ടിക്കുന്ന റിപ്പോര് ട്ടുമായി പൊലീസ് ശ്രീകോവിലിനുള്ളിലെ വജ്രാഭരണമായ വൈര നാമ കാണാനില്ല ഭക്തര് നല് കിയ സ്വര് ണത്തില് 78 ഗ്രാം നഷ്ടമായി സ്വര് ണവിളക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയിട്ട് തിരികെ വന്നില്ല ഡി ജി പി ആഭ്യന്തരവകുപ്പിന് നല് കിയ റിപ്പോര് ട്ടിലാണ് വെളിപ്പെടുത... Read More →
കോട്ടയം ദേശീയ പാത 183 ന്റെ കോട്ടയം ഐഡ ജംഗ്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗം നവീകരിക്കുന്നതിനുള്ള സർവ്വേ നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം പി അറിയിച്ചു ഇത് സംബന്ധിച്ച് കോട്ടയം കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ കളക്ടർ ചേതൻ കുമാർ മീണ അദ്ധ്യക്ഷത വഹിച്ചു സർവ്വേ നടപടികൾ വേഗത്തിലാക്കുവാൻ നിലവിലുള്ള ഉദ്വോഗസ്... Read More →
കോട്ടയം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിലും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി നടത്തിയ റെയ്ഡ് ജനാധിപത്യ ധ്വംസനമാണ് എന്ന് വി എൻ വാസവൻ ബിജെപിയുടെ തിട്ടൂരം നടപ്പാക്കുന്ന ഏജൻസിയായി ഇഡി അധഃപതിച്ചു എന്നും അദ്ദേഹം പറഞ്ഞു 2014 ... Read More →
ദില്ലി ഇറാനിൽ തടവിലായിരുന്ന 10 ഇന്ത്യൻ നാവികരെ പത്ത് മാസത്തിന് ശേഷം മോചിപ്പിച്ചു കേന്ദ്രസർക്കാർ നടത്തിയ നയതന്ത്ര ഇടപെടലുകളുടെ ഫലമായാണ് ഇവരെ വിട്ടയച്ചത് കേന്ദ്ര ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറലാണ് ഇക്കാര്യം അറിയിച്ചത് എം വി ഹാർബർ ഫീനിക്സ് എന്ന എണ്ണക്കപ്പലിലെ ജീവനക്കാരായിരുന്നു ഇവർ 2025 ജൂലൈയിൽ ഇറാനിലെ ജാസ്ക് തുറമുഖത്തിന് സമീപത്ത് വെ... Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
തിരുവനന്തപുരം രാജ്യാന്തര വിപണിയിലെ വിലവ്യതിയാനങ്ങളും പശ്ചിമേഷ്യൻ സംഘർഷവും ചൂണ്ടിക്കാട്ടി രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു പെട്രോൾ ലീറ്ററിന് 2 61 രൂപയും ഡീസൽ ലീറ്ററിന് 2 71 രൂപയുമാണ് വർധിപ്പിച്ചത് ഇന്ധന വില വർദ്ധനവ് സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടിയായി മാറിയിരിക്കുകയാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നാലാം തവണയാണ് ഇന്ധ... Read More →
തിരുവനന്തപുരം എട്ട് മണിക്കൂർ നീണ്ട ഇഡി പരിശോധനയ്ക്ക് പിന്നാലെ ഫേസ്ബുക്കിൽ മുഷ്ടി ചുരുട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്ത് പിണറായി വിജയൻ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ നടത്തിയ ഇഡി പരിശോധന പൂർത്തിയാക്കി പിണറായിയുടെ വീട്ടിലെ റെയ്ഡിൽ ഒന്നും കിട്ടിയിലെന്ന് എഴുതി നൽകി ഉദ്യോഗസ്ഥർ മടങ്ങിയതിന് പ... Read More →
ചെന്നൈ സിഎംആര് എല് എക് സാലോജിക് സാമ്പത്തിക ഇടപാട് കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം വിവിധ ഇടങ്ങളില് നടന്ന ഇ ഡി റെയ്ഡില് പ്രതികരണവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിൻ ഇ ഡിയുടെ റെയ്ഡിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയാണ് സ്റ്റാലിൻ്റെ പ്രതികരണം കേന്ദ്ര ഏജൻസിയെ ആയുധമാക്കി ... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
പാലാ കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക് സ്കൂട്ടറും ബസും കൂട്ടിയിടിച്ച് കുന്നോന്നി സ്വദേശിനി അശ്വതിക്ക് 35 പരുക്കേറ്റു ബുധനാഴ്ച രാവിലെ 11 മണിയോടെ ഈരാറ്റുപേട്ടയിൽ വച്ചായിരുന്നു അപകടം ഉണ്ടായത് വലവൂരിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏറ്റുമാനൂർ സ്വദേശി എം വി ജോസഫിനു 76 പരുക്കേറ്റു ബുധനാഴ്ച ... Read More →
Stay Ahead, Stay Informed, Stay Inspired.