Home / News Detail
'കാറ്റാടി തണലും, തണലത്തര മതിലും.....' പാട്ടും പാടി ഒരു ശസ്ത്രക്രിയ! മാർ സ്ലീവാ മെഡിസിറ്റിയിൽ സങ്കീർണ്ണമായ 'എവേക് ക്രാനിയോട്ടമി' ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

പാലാ രോഗിയെ പൂർണമായി ബോധം കെടുത്താതെയുള്ള അതീവ സങ്കീർണ്ണമായ എവേക് ക്രാനിയോട്ടമി ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി പൂർത്തിയാക്കി തലച്ചോറിലെ ചലന നിയന്ത്രണ മേഖലയ്ക്ക് സമീപം ട്യൂമർ ബാധിച്ച 27 കാരിക്കാണു പൂർണ്ണമായും മയക്കാതെ ബോധാവസ്ഥയിൽ ശസ്ത്രക്രിയ നടത്തിയത് ഇടുക്കി സ്വദേശിയായ യുവതിയുടെ തലച്ചോറിന്റെ മുൻഭാഗമായ ഫ്രോണ്ടൽ ലോബിൽ ചലനശേഷിയെയും സംസാരശേഷിയെയും നിയന്ത്രിക്കുന്ന സുപ്രധാന കേന്ദ്രങ്ങൾക്കു തൊട്ടടുത്തായിരുന്നു ട്യൂമറിന്റെ സ്ഥാനം ശസ്ത്രക്രിയയ്ക്കിടെ ഈ ഭാഗങ്ങൾക്ക് ക്ഷതം സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ രോഗിയുമായി സംസാരിക്കുകയും നിർദ്ദേശങ്ങളോട് പ്രതികരിക്കാൻ ആവശ്യപ്പെടുകയും ചെയ്യേണ്ടത് അത്യാവശ്യമായിരുന്നു ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം മേധാവി ഡോ സരീഷ് കുമാർ എം കെ യുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ വെല്ലുവിളി ഏറ്റെടുത്ത് ശസ്ത്രക്രിയ വിജയകരമാക്കിയത് ശസ്ത്രക്രിയ നടക്കുമ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം കാറ്റാടി തണലും തണലത്തര മതിലും എന്ന ഗാനം ആലപിച്ചു കിടക്കുകയായിരുന്നു രോഗി ന്യൂറോ നാവിഗേഷൻ ഇൻട്രാഓപ്പറേറ്റീവ് ന്യൂറോ മോണിറ്ററിംഗ് എന്നീ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ ട്യൂമറിന്റെ സ്ഥാനം കൃത്യമായി നിർണ്ണയിച്ച ശേഷം സുപ്രധാന കോശങ്ങളെ സംരക്ഷിച്ചുകൊണ്ടു ട്യൂമർ പൂർണ്ണമായി നീക്കം ചെയ്യാൻ സാധിച്ചു ഡോ സരീഷ്കുമാറിനോടൊപ്പം അനസ്തേഷ്യ വിഭാഗത്തിലെ ഡോ ശിവാനി ബക്ഷിയും ശസ്ത്രക്രിയയുടെ ഭാഗമായി ശസ്ത്രക്രിയയിലുടനീളം രോഗി പൂർണ്ണമായി ഡോക്ടറുടെ നിർദ്ദേശങ്ങളോടു സഹകരിച്ചതിനാൽ സംസാരശേഷിയിലോ ചലനശേഷിയിലോ യാതൊരു തകരാറുകളും സംഭവിക്കാതെതന്നെ ശസ്ത്രക്രിയ പൂർത്തീകരിക്കാൻ സാധിച്ചു പ്രാഥമിക പരിശോധനയിൽ ട്യൂമർ അപകടകാരിയല്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട് സുഖം പ്രാപിച്ച രോഗി ആശുപത്രി വിടുകയും ചെയ്തു സാധാരണക്കാരായ രോഗികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ഏറ്റവും സുരക്ഷിതമായ രീതിയിൽ ലഭ്യമാക്കുന്നതിൽ മാർ സ്ലീവാ മെഡിസിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ അറിയിച്ചു അത്യാധുനിക ചികിത്സാരംഗത്തു പുതിയ മുന്നേറ്റം കൂടിയാണ് അതീവ സങ്കീർണ്ണമായ എവേക് ക്രാനിയോട്ടമി ശസ്ത്രക്രിയ നട്ടെല്ല് നാഡി തലച്ചോറ് സംബന്ധമായ എല്ലാ രോഗങ്ങൾക്കും അപകടത്തിൽ പെടുന്നവർക്കും ആധുനിക ചികിത്സകളും നൂതന രീതിയിലുള്ള ശസ്ത്രക്രിയകളും മാർ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ ആൻസ് സ്പൈൻ സർജറി വിഭാഗത്തിൽ ലഭ്യമാണ് ബ്രയിൻ ട്യൂമർ ശസ്ത്രക്രിയകൾ കീഹോൾ സ്പൈൻ സർജറി അന്യൂറിസം കോയിലിംഗ് അന്യൂറിസം ക്ലിപ്പിംഗ് കോംപ്രിഹെൻസീവ് ന്യൂറോസർജിക്കൽ പ്രാക്ടീസ് എൻഡോസ്കോപ്പിക് സ്പൈൻ സർജറി മൈക്രോന്യൂറോസർജറി മിനിമലി ഇൻവേസീവ് സ്പൈൻ സർജറി ആൻഡ് സ്പൈൻ സ്റ്റെബിലൈസേഷൻ ഫ്ലോ ഡൈവർട്ടർ സ്റ്റെന്റ് ഫോർ കോംപ്ലക്സ് അന്യൂറിസംസ് ഇൻട്രാഓപ്പറേറ്റീവ് ന്യൂറോനാവിഗേഷൻ ഗൈഡഡ് സർജറി സ്പൈനൽ ട്യൂമർ എക്സിഷൻ സർവിക്കൽ കോർപെക്ടോമി റിവിഷൻ സ്പൈൻ സർജറീസ് നാവിഗേഷൻ അസിസ്റ്റഡ് സ്പൈൻ സർജറി തുടങ്ങിയവ ഉൾപ്പെടെയുള്ള നൂതന ചികിത്സാരീതികൾ മാർ സ്ലീവാ മെഡിസിറ്റിയിൽ ന്യൂറോ ആൻഡ് സ്പൈൻ സർജറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നടന്നു വരുന്നു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • ജില്ലയിൽ അന്തരീക്ഷ താപം സാധാരണയിൽ കൂടുതലായി അനുഭവപ്പെടുന്ന സാഹചര്യത്തിൽ വേനൽക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത വേണം: ജില്ലാ മെഡിക്കൽ ഓഫീസർ.

    കോട്ടയം ജില്ലയിൽ അന്തരീക്ഷ താപം സാധാരണയിൽ കൂടുതലായി അനുഭവപ്പെടുന്ന സാഹചര്യത്തിൽ സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ് നങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ എൻ പ്രിയ അറിയിച്ചു ഉയർന്ന ചൂട് സൂര്യാഘാതം സൂര്യാതപം നിർജ്ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ് നങ്ങൾക്ക് കാരണമാകും കൂടാതെ വയറിളക്കം മഞ്ഞപ്പിത്ത... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ചുട്ടുപൊള്ളി കേരളം

    പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ലുകൾ പെട്ടിവീഴുകയായിരുന്നു ചില്ലുകൊണ്ട് ഡ്രൈവര് ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു പാലക്കാട് ജില്ലയില് കനത്ത ചൂട് തുടരുന്നതിനിടെയാണ് സംഭവം കോടതിപ്പടിയില് നി... Read More →

  • കോട്ടയം ജില്ലയിൽ ആദ്യത്തെ "ഗ്രീൻ ഓപ്പറേഷൻ തീയേറ്റർ പ്ലാറ്റിനം സർട്ടിഫിക്കേഷൻ" കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ.

    കാഞ്ഞിരപ്പളളി കോട്ടയം ജില്ലയിൽ ആദ്യമായി പരിസ്ഥിതി സൗഹൃദവും അതീവ സുരക്ഷിതവുമായ പ്രവർത്തന സാഹചര്യങ്ങൾ ഓപ്പറേഷൻ തീയേറ്ററുകളിൽ ഉറപ്പാക്കുന്ന ആഗോള അംഗീകാരമായ ഗ്രീൻ ഓപ്പറേഷൻ തീയേറ്റർ സർട്ടിഫിക്കേഷൻ ഏറ്റവും ഉയർന്ന പ്ലാറ്റിനം ഗ്രേഡോടെ കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ നാൽപ്പത്തിയഞ്ചിലധികം ഗുണനിലവാര മാനദണ്ഡങ... Read More →

  • കോട്ടയത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു, ഞായറാഴ്ച വരെ യെല്ലോ അലേർട്ട്, കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ചൊവ്വാഴ്ച വരെ വേനൽ മഴയ്ക്കും സാധ്യത.

    കോട്ടയം ചൂട് കൂടി വരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു ജില്ലയിൽ ഞായറാഴ്ച വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട് താപനില ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് അതേസമയം കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ചൊവ... Read More →

  • 'ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനാണ് നോക്കുന്നത്, ഇത് രാജ്യവിരുദ്ധ നീക്കം'; ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി

    ദില്ലി ലോക്സഭയിൽ വനിതാ സംവരണബില്ല് ചർച്ചയിൽ സംസാരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഈ ബില്ല് വനിതസംവരണ ബിൽ അല്ലെന്നും സത്യത്തിനായി പൊരുതാൻ മടിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു രാഷ്ട്രീയ ലക്ഷ്യം നേടാൻ സർക്കാർ സ്ത്രീകളെ മറയാക്കുകയാണ് ഒബിസി വിഭാഗത്തിന് അവകാശം നിഷേധിക്കുന്നത് സർക്കാരിൻറെ അജണ്ടയാണെന്നും ഭരണഘടനയ്ക്കു മേൽ മനുവാദ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • പ്ലീഹയ്ക്ക് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ നരഹത്യാ കുറ്റം ചുമത്തി യുഎസ്, ലൈസൻസ് സസ്പെന്‍റ് ചെയ്തു

    ഡോക്ടർമാരുടെ അശ്രദ്ധ മൂലം രോഗികൾക്ക് ഉണ്ടാക്കുന്ന ദുരിതങ്ങൾ കേരളത്തിൽ പുതിയൊരു വാർത്തയല്ല എന്നാൽ ഇത്തരത്തിൽ ദുരിതം പേറുന്ന രോഗികൾക്ക് നീതി ലഭിക്കുകയോ അതിന് കാരണക്കാരായ ഡോക്ടമാർക്ക് തക്കതായ ശിക്ഷ ലഭിക്കുകയോ ചെയ്ത വാർത്ത നമ്മൾ കാണാറുമില്ല എന്നാൽ യുഎസിൽ പ്ലീഹയ്ക്ക് പകരം കരൾ നീക്കം ചെയ്തതിനെ തുടർന്ന് രോഗി രക്തം വാർന്ന് മരിച്ച ... Read More →

  • പുതിയ യമഹ ഫാസിനോ 125 ഹൈബ്രിഡ്: സ്റ്റൈലിനൊപ്പം സ് ർട്ട് ഫീച്ചറുകൾ

    യമഹ മോട്ടോർ ഇന്ത്യ ഡ്രം ഡിസ് ക് എസ് എന്നീ മൂന്ന് വേരിയന്റുകളിൽ അപ്ഡേറ്റ് ചെയ്ത ഫാസിനോ 125 ഹൈബ്രിഡ് അവതരിപ്പിച്ചു യഥാക്രമം 76 500 രൂപ 88 000 രൂപ 95 200 രൂപ എന്നിങ്ങനെ വില പ്രീമിയം ബ്ലൂ സ്ക്വയർ ഔട്ട്ലെറ്റുകൾ ഉൾപ്പെടെ എല്ലാ അംഗീകൃത യമഹ ഡീലർഷിപ്പുകളിലും സ്കൂട്ടർ ലഭ്യമാണ് 2026 യമഹ ഫാസിനോ എസ് മാറ്റ് ഗ്രേ മാറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാണ് അതേസമയം ... Read More →

  • പാലായിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്ക്.

    പാലാ പാലായിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്ക് കട്ടച്ചിറ സ്വദേശികളായ വിനീത 42 മാർക്കസ് 19 മറിയം പോൾ 13 ഡെറിക് 22 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ശനിയാഴ്ച രാവിലെ പാലാ മുത്തോലി ഇൻഡ്യാർ ജംഗ്ഷനു സമീപമായിരുന്നു അപകടം വാഹനാപകടത്തിൽ പരിക്കേറ്റ 4 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.

    കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക് അതിരമ്പുഴ യൂണിവേഴ്സിറ്റി ഭാ ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് കോട്ടയം പരിപ്പ് സ്വദേശി മോൻസി ജോസഫിനു 36 പരുക്കേറ്റു കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് അപകടം മുണ്ടക്കയത്ത് വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചിറ്റടി സ്വദേശി കെ എ ഹരികൃഷ്ണന് 22 പരുക്കേറ്റു പാല തൊടുപുഴ റ... Read More →

  • 'ആയുർവേദത്തെ കുറിച്ച് തെറ്റായ സന്ദേശം നൽകുന്നു'; വാഴ 2 സിനിമയ്‌ക്കെതിരെ നിയമനടപടിയുമായി AMAI

    തിരുവനന്തപുരം തിയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറുകയാണ് ഹാഷിറേ ടീം പ്രധാന വേഷങ്ങളിലെത്തിയ വാഴ 2 എന്നാൽ ചിത്രത്തിലെ ഒരു രംഗത്തിനെതിരെ രൂക്ഷമായി വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആയുർവേദ മേഖല ചിത്രത്തിൽ ബിജുക്കുട്ടന്റെ കഥാപാത്രത്തിന് വരുന്ന അസുഖം ആയുർവേദത്തെ കുറിച്ച് തെറ്റായ സന്ദേശം നൽകുന്നു എന്നാണ് ആയുർവേദ ഡോക്ടർമാ... Read More →

  • വേനൽ മഴ കനിഞ്ഞില്ല, ചൂട് ഉയർന്നു, ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ കുടിവെള്ള ക്ഷാമം രൂക്ഷം, നോക്കുകുത്തികളായി ശുദ്ധജല വിതരണ പദ്ധതികൾ.

    കോട്ടയം ജില്ലയിൽ വേനൽ മഴ കാര്യമായി ലഭിക്കാഞ്ഞതിനെ തുടർന്ന് മലയോര മേഖലകളുൾപ്പടെ കൊടും വരൾച്ചയുടെ പിടിയിലായിക്കഴിഞ്ഞു ഇത്തവണ നവംബർ മാസം മുതൽ സാധാരണ ലഭിക്കേണ്ട മഴയുടെ അളവിൽ വലിയ കുറവാണ് ഉണ്ടായത് മഴ ലഭിക്കാഞ്ഞതോടെ ഡിസംബർ ആദ്യവാരം മുതൽ തന്നെ ജില്ലയുടെ വിവിധ മേഖലകളിൽ കുടിവെള്ള ക്ഷാമം ആരംഭിച്ചിരുന്നു ജില്ലയിലെ പ്രധാന ജലാശയങ്ങളായ മ... Read More →

  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ്, വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: മന്ത്രി വി ശിവൻകുട്ടി.

    തിരുവനന്തപുരം കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ് എന്നും സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാകണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു വേ... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയില്‍ എരുമേലിയുടെ മലയോര മേഖലയിൽ നിന്നും ഏറ്റവും വലിയ അഭിമാന നേട്ടവുമായി സുകൃത, ട്യൂഷനോ മറ്റു കോച്ചിങ്ങുകളോയില്ലാതെ 500 ൽ 492 മാർക്ക് നേടി എലിവാലിക്കര സെന്റ് മേരീസ് കോൺവെന്റ് സ്‌കൂൾ വിദ്യാർത്ഥിനി.

    എരുമേലി സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയില് എരുമേലിയുടെ മലയോര മേഖലയിൽ നിന്നും ഏറ്റവും വലിയ അഭിമാന നേട്ടവുമായി സുകൃത ട്യൂഷനോ മറ്റു കോച്ചിങ്ങുകളോയില്ലാതെ 500 ൽ 492 മാർക്ക് നേടി എലിവാലിക്കര സെന്റ് മേരീസ് കോൺവെന്റ് സ് കൂൾ വിദ്യാർത്ഥിനിയായ സുകൃത പി എസ് ആണ് അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുന്നത് മേഖലയിലെ സി ബി എസ് ഇ സ് കൂളുകളിലെ വിദ്യ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.