Home / News Detail
രണ്ടാം തവണയും വിജയ്‌യെ മടക്കി; സർക്കാർ രൂപീകരിക്കാൻ ടിവികെക്ക് അനുമതിയില്ല; അയയാതെ ഗവർണർ

ചെന്നൈ തുടർച്ചയായ രണ്ടാം തവണയും സർക്കാർ രൂപീകരണത്തിന് കത്ത് നൽകിയ ടിവികെ അധ്യക്ഷൻ വിജയ് യെ മടക്കി അയച്ച് തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് സർക്കാർ രൂപീകരണത്തിനാവശ്യമായ 118 സീറ്റുകൾ ടിവികെക്ക് ഇല്ലെന്ന് ചൂണ്ടികാണിച്ചാണ് ഗവർണർ കത്ത് സ്വീകരിക്കാതെ നിരസിച്ചത് ഇന്നലേത്തതിന് സമാനമായ സംഭവമാണ് ഇന്നും ആവർത്തിച്ചത് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ടിവികെ കോൺഗ്രസ് പിന്തുണയോടെ സർക്കാർ രൂപീകരണത്തിന് കത്ത് നൽകിയിരുന്നു എന്നാൽ 118 എംഎൽഎമാരുടെ ഒപ്പുമായി വരൂ എന്ന് പറയുകയായിരുന്നു ഗവർണർ തെരഞ്ഞെടുപ്പിൽ ടിവികെ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷത്തിലോട്ട് എത്താൻ ഇതുവരെയും സാധിച്ചിട്ടില്ല ഇതോടെ തമിഴ്നാട് സർക്കാർ രൂപീകരണം അനിശ്ചിതത്തിലായിരിക്കുകയാണ് സർക്കാർ രൂപീകരണത്തിന് കത്ത് നൽകിയ വിജയ്ക്ക് രണ്ടാം തവണയും തിരിച്ചടിയാണ് നേരിട്ടത് 118 പേരുടെ പട്ടിക ടിവികെക്ക് സമർപ്പിക്കാൻ കഴിഞ്ഞില്ലെന്നാണ് ഗവർണർ പറയുന്നത് അതേസമയം ടിവികെ നേതാവ് വിജയ് സര് ക്കാര് രൂപീകരിക്കട്ടേയെന്ന നിലപാടാണ് ഡിഎംകെ നേതാവ് സ്റ്റാലിന് എടുത്തത് ആറ് മാസത്തേക്ക് ഒരു ശല്യവുമില്ലാതെ വിജയ് സര് ക്കാരിന്റെ പ്രവര് ത്തനങ്ങള് നോക്കുമെന്നുമാണ് സ്റ്റാലിന് പ്രതികരിച്ചത് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല് കിയ അഭിമുഖത്തിലാണ് സ്റ്റാലിൻ പ്രതികരണം നടത്തിയത് ഡിഎംകെ ഒരു ഭരണഘടനാ പ്രതിസന്ധിയോ മറ്റൊരു തെരഞ്ഞെടുപ്പോ ഉടന് പ്രതീക്ഷിക്കുന്നില്ലെന്നും സ്റ്റാലിന് വ്യക്തമാക്കിയിരുന്നു ഡിഎംകെയും എഐഎഡിഎംകെയും സഖ്യം ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു സ്റ്റാലിൻ്റെ പ്രതികരണം ഡിഎംകെ പ്രതിപക്ഷത്ത് നിൽക്കുമെന്ന് വ്യക്തമാക്കുന്ന പ്രതികരണമായിരുന്നു സ്റ്റാലിൻ്റെ ഭാഗത്തുനിന്നുണ്ടായത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • 'വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേ, ആറ് മാസത്തേക്ക് ശല്യം ചെയ്യില്ല'; പ്രതികരിച്ച് എം കെ സ്റ്റാലിന്‍

    ചെന്നൈ തെരഞ്ഞെടുപ്പ് ഫലത്തില് പ്രതികരിച്ച് മുന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ടിവികെ നേതാവ് വിജയ് സര് ക്കാര് രൂപീകരിക്കട്ടേയെന്ന് സ്റ്റാലിന് പറഞ്ഞു ആറ് മാസത്തേക്ക് ഒരു ശല്യവുമില്ലാതെ വിജയ് സര് ക്കാരിന്റെ പ്രവര് ത്തനങ്ങള് നോക്കുമെന്നും സ്റ്റാലിന് പറഞ്ഞു ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല് കിയ അഭിമുഖത്തിലാണ് സ്റ്റാലിന... Read More →

  • നുണപ്രചാരണവും വ്യക്തിഹത്യയും വികസന മുരടിപ്പിന് പരിഹാരമാകില്ല: ജോസ് കെ മാണി

    പ്രവിത്താനം കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്... Read More →

  • കോഴിക്കോടുണ്ടായ വാഹനാപകടത്തിൽ മുണ്ടക്കയം സ്വദേശിയായ യുവാവ് മരിച്ചു.

    കോട്ടയം കോഴിക്കോടുണ്ടായ വാഹനാപകടത്തിൽ മുണ്ടക്കയം സ്വദേശിയായ യുവാവ് മരിച്ചു പുത്തൻചന്ത പുതുപറമ്പിൽ നെബീൽ ഷാജി 21 ആണ് മരിച്ചത് നെബീലും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം അപകടം നടന്ന ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നെബീലിന്റെ ജീവൻ രക്ഷിക്കാനായില്ല മൃതദേഹം പോസ്റ്റുമോർട്ടം നടപട... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • കാരിത്താസ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ കോൺക്ലേവ് 'കാർഡിയോകോൺ 2026' സമാപിച്ചു.

    കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ കോൺക്ലേവ് കാർഡിയോകോൺ 2026 സമാപിച്ചു കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഓപ്പറേഷൻസ് ഫാ ജോയിസ് നന്ദികുന്നേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു മെഡിക്കൽ ഡയറക്ടർ ഡോ ബോബി എൻ എബ്രഹാം കാർഡിയോളജി വിഭാഗം മേധാവി ഡോ ജോണി ജോസഫ് ഓർഗനൈസിംഗ് ചെയർപേഴ്സൺ ഡോ ... Read More →

  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • ‘വി ഡി സതീശനെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നു’; പിന്തുണച്ച് സംവിധായകൻ ഭദ്രൻ

    മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശൻ വരണം ഹൈക്കമാന്റിനോട് അഭ്യർഥനയുമായി സംവിധായകൻ ഭദ്രൻ പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടരുതേ അത് ഉണ്ടാക്കുന്ന ആഘാതം ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവുമെന്നും ഭദ്രൻ ഫേസ്ബുക്കിൽ കുറിച്ചു രമേശിന്റേയും കെ സി വേണുഗോപാലിന്റെയും മികവുകൾക്ക് നേരെ... Read More →

  • മുഖ്യമന്ത്രി ചർച്ച: വി ഡി സതീശന് പിന്തുണ നൽകി സാംസ്കാരിക പ്രവർത്തകർ; രാഹുൽ ഗാന്ധിക്ക് തുറന്ന കത്ത് നൽകി

    തിരുവനന്തപുരം കോണ് ഗ്രസിലെ മുഖ്യമന്ത്രി ചര് ച്ച നീളുന്നതിനിടെ വി ഡി സതീശന് പിന്തുണ നൽകി കൊണ്ട് രാഹുൽ ഗാന്ധിക്ക് തുറന്ന കത്ത് അയച്ച് സാംസ്കാരിക പ്രവർത്തകർ സതീശനെ പിന്തുണച്ചും കെ സി വേണുഗോപാലിനെ എതിർത്തുമാണ് കത്ത് നൽകിയത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കിട്ടിയ വിജയം വി ഡി സതീശന്റെ കൈയ്യൊപ്പാണെന്നാണ് പ്രവർത്തകർ പറയുന്നത് മുഖ്യമന്ത്ര... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • ഇന്നും മഴ തുടരും,കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

    കോട്ടയം സംസ്ഥാനത്ത് വേനൽ മഴ മുന്നറിപ്പ് തുടരുന്നു കോട്ടയം ഉൾപ്പടെ വിവിധ ജില്ലകളിൽ ഇന്നും ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കോട്ടയം ഇടുക്കി മലപ്പുറം വയനാ... Read More →

  • ഉത്തർപ്രദേശിലെ ഹാമിർപൂരിൽ യമുന നദിയിൽ ബോട്ട് മുങ്ങി; മൂന്ന് പേർ മരിച്ചു

    ദില്ലി ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ യമുന നദിയിൽ ഒമ്പത് യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി മൂന്ന് പേർ മരിച്ചു കാണാതായ 3 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ് മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹമാണ് കണ്ടത്തിയത് മൂന്ന് കുട്ടികളെയാണ് ഇനി കണ്ടെത്താനുള്ളത് ഇവർക്കായി എൻഡിആർഎഫ് എസ്ഡിആർഎ... Read More →

  • ഹമാസ് നേതാവ് ഖലീൽ ഹയ്യയുടെ മകൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

    ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു അസ്സാം അൽ ഹയ്യയാണ് ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ ഗസയിൽ കൊല്ലപ്പെട്ടത് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഹയ്യയുടെ നാലാമത്തെ മകനാണ് അസ്സാം അൽ ഹയ്യ ഗസ്സയിൽ ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അസം വ്യാഴാഴ്ചയാണ് മരണത്... Read More →

  • സാമ്പത്തിക സഹകരണം ശക്തമാക്കാൻ ഇന്ത്യയും കുവൈറ്റും; നിർണായക കുടിക്കാഴ്ച

    സാമ്പത്തിക രംഗത്ത് ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ബന്ധം കൂടുതല് ശക്തമാക്കുന്നു ഇതിന്റെ ഭാഗമായി ഇന്ത്യന് സ്ഥാനപതി പരമിത ത്രിപാഠി കുവൈറ്റ് ഇന് വെസ്റ്റ്മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടര് ഷെയ്ഖ് സൗദ് സലേം അബ്ദുല് അസീസ് അല് സബാഹുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയില് ദീര് ഘകാലമായി വിശ്വസ്ത നിക്ഷേപകരായി തുടരുന്ന കുവൈറ്റ് ഇന് വെസ്റ്... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • കോട്ടയം ജില്ലയിൽ 3 കാർ അപകടങ്ങളിലായി 4 പേർക്ക് പരിക്ക്.

    കോട്ടയം ജില്ലയിൽ 3 കാർ അപകടങ്ങളിലായി 4 പേർക്ക് പരുക്കേറ്റു കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വഞ്ചിമല സ്വദേശി പി ബി ജ്യോതിഷി 42 നും പശ്ചിമ ബംഗാൾ സ്വദേശി ബിർബൽ മണ്ഡൽ 36 എന്നിവർക്കു പരുക്കേറ്റു ഇന്ന് പുലർച്ചെ ആയിരുന്നു അപകടം ഉണ്ടായത് എയർപോർട്ടിൽ നിന്ന് വഞ്ചിമലക്ക് വരുന്ന വഴി രാമപുരത്തിനും പാലായ്ക്കും ഇടയിലാണ് അപകടം ഉണ്ടായത് രാമപുരത്തിന് ... Read More →

  • മണിമലയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്.

    മണിമല മണിമലയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക് റാന്നി അത്തിക്കയം സ്വദേശികളായ കുടുംബാംഗങ്ങളായ ഓമന 61 അജിത് ബാബു 30 എതിർദിശയിലെ കാർ ഓടിച്ചിരുന്ന കൊടുങ്ങൂർ സ്വദേശി ടി എ പ്രസാദ് 56 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ശനിയാഴ്ച രാത്രി 12 മണിയോടെ കറിക്കാട്ടൂർ ഭാഗത്ത് വച്ച് ആണ് അപകടം ഉണ്ടായത് അപകടത്തിൽ പരിക്കേറ്റ 3 പേരെയും പാ... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • പാചക വാതകത്തിൻ്റെ വിലവർദ്ധനവ് കേന്ദ്ര സർക്കാർ പിൻവലിക്കണം : രാജൻ ജെ. പല്ലൻ

    തൃശൂർ ഭക്ഷണ വിലകൾ വർദ്ധിക്കുവാൻ ഇടവരുന്ന പാചക വാതക വിലവർദ്ധ നവ് പിൻവലിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് നിയുക്ത തൃശൂർ എം എൽ എ രാജൻ ജെ പല്ലൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു 2026 ജനുവരി മുതൽ പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 1442 രൂപയാണ് കേന്ദ്രസർക്കാർ അനുമതിയോടെ പെട്രോളിയം കമ്പനികൾ വർദ്ധിപ്പിച്ചത് ഒരു കുറ്റി പാചക... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.