News Desk
ജെറുസലേം ഗാസയിലെ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ പുതിയ മേധാവിയെ വധിച്ചതായി ഇസ്രായേൽ മുൻപ് ഈ പദവിയിലുണ്ടായിരുന്ന ആളെ ഇസ്രായേൽ സൈന്യം വധിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ തലവനെയും വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രയേൽ വിശദമാക്കുന്നത് ഗാസയിലെയും ലെബനനിലെയും സൈനിക നീക്കങ്ങൾ ഇസ്രായേൽ ശക്തമാക്കുന്നതിനിടയിലാണ് ഈ സംഭവം ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പുതിയ തലവനായ മുഹമ്മദ് ഒഡേ ചൊവ്വാഴ്ച ഗാസ സിറ്റിയിൽ നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം ഒഡേയുടെ മരണവിവരം അദ്ദേഹത്തിന്റെ ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട് ഹമാസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഒഡേയും അദ്ദേഹത്തിന്റെ ഭാര്യയും മകനും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ബന്ധും അറിയിയിക്കുന്നത് ഗാസ സിറ്റിയിലെ റിമാൽ മേഖലയിലുള്ള ഒരു ഫ്ലാറ്റ് ലക്ഷ്യമാക്കി നടത്തിയ ഇസ്രായേൽ ആക്രമണത്തിൽ ഒരു സ്ത്രീയടക്കം ആറുപേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് ഈ ഫ്ലാറ്റിന്റെ മുകളിലത്തെ നില തകർത്തുകൊണ്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയത് അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം പ്രദേശത്ത് തുടരുകയാണ് 2023 ഒക്ടോബർ 7ന് ഇസ്രായേലിൽ നടന്ന ഹമാസിന്റെ അതിർത്തി കടന്നുള്ള ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായിരുന്നു മുഹമ്മദ് ഒഡേ എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കിയത് ഒക്ടോബർ 7 ആക്രമണ സമയത്ത് ഹമാസിന്റെ ഇന്റലിജൻസ് വിഭാഗത്തിന്റെ തലവനായിരുന്നു ഒഡേ മേയ് 15ന് ഇസ്രായേൽ സൈന്യം വധിച്ച മുൻ സൈനിക കമാൻഡർ ഇസ് അൽ ദിൻ അൽ ഹദ്ദാദിന് പകരക്കാരനായി ഏതാണ്ട് ഒരാഴ്ച മുൻപാണ് ഒഡേയെ ഈ പദവിയിലേക്ക് നിയമിച്ചത് മുഹമ്മദ് ഒഡേയുടെ നിയമനം ഹമാസ് പരസ്യമാക്കിയിരുന്നില്ലെങ്കിലും ഹമാസിന്റെ ഇന്റലിജൻസ് തലവനെന്ന നിലയിലും സായുധ വിഭാഗത്തിന്റെ ഉന്നത നേതൃസമിതിയിൽ അവശേഷിച്ചിരുന്ന ചുരുക്കം മുതിർന്ന നേതാക്കളിൽ ഒരാളെന്ന നിലയിലും അദ്ദേഹത്തെ ഹദ്ദാദിന്റെ സ്വാഭാവിക പാരമ്പര്യാവകാശിയായാണ് കണക്കാക്കിയിരുന്നത് ഈ ആക്രമണം നടക്കുന്നതിന് തൊട്ടുമുൻപുള്ള മണിക്കൂറുകളിൽ ലബനനിലെ തങ്ങളുടെ കരസേനാ നീക്കങ്ങൾ വ്യാപിപ്പിച്ചതായും ഇസ്രായേൽ വിശദമാക്കുന്നത് ഫെബ്രുവരി അവസാനം ഇറാനെതിരെ അമേരിക്കയുമായി ചേർന്ന് നടത്തിയ നീക്കങ്ങൾക്ക് ശേഷം ഇറാൻ അനുകൂല ഹിസ്ബുള്ള പോരാളികൾക്കെതിരെ ലെബനനിൽ ഇസ്രായേൽ ശക്തമായ ആക്രമണം തുടരുകയാണ് ഇതിനൊപ്പം വെസ്റ്റ് ബാങ്കിലും ഇസ്രായേൽ സൈനിക നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട് കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിൽ ഉണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ ധാരണ വളരെ ദുർബലമായ അവസ്ഥയിലാണ് നിലവിലുള്ളത് വെടിനിർത്തലിന് ശേഷം മാത്രം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഗാസയിൽ എണ്ണൂറ്റമ്പതിലധികം പലസ്തീൻകാർ കൊല്ലപ്പെട്ടിട്ടുണ്ട് ഹമാസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നിയമലംഘനങ്ങൾക്കും തങ്ങളുടെ സൈനികർക്ക് നേരെയുള്ള ഭീഷണികൾക്കും മറുപടിയായാണ് ഈ ആക്രമണങ്ങൾ എന്ന് ഇസ്രായേൽ വാദിക്കുമ്പോൾ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം കുറ്റപ്പെടുത്തുന്നത് 2023 ഒക്ടോബറിൽ തുടങ്ങിയ ഈ യുദ്ധത്തിൽ ഇതുവരെ എഴുപത്തിരണ്ടായിരത്തിലധികം പലസ്തീനികളാണ് ഗാസയിൽ കൊല്ലപ്പെട്ടിട്ടുള്ളതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ദില്ലി ഇറാനിൽ തടവിലായിരുന്ന 10 ഇന്ത്യൻ നാവികരെ പത്ത് മാസത്തിന് ശേഷം മോചിപ്പിച്ചു കേന്ദ്രസർക്കാർ നടത്തിയ നയതന്ത്ര ഇടപെടലുകളുടെ ഫലമായാണ് ഇവരെ വിട്ടയച്ചത് കേന്ദ്ര ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറലാണ് ഇക്കാര്യം അറിയിച്ചത് എം വി ഹാർബർ ഫീനിക്സ് എന്ന എണ്ണക്കപ്പലിലെ ജീവനക്കാരായിരുന്നു ഇവർ 2025 ജൂലൈയിൽ ഇറാനിലെ ജാസ്ക് തുറമുഖത്തിന് സമീപത്ത് വെ... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
എരുമേലി കോട്ടയം എരുമേലിയിൽ ഇടിമിന്നലേറ്റ് ഗർഭിണിയായ പശുവും 16 ദിവസം പ്രായമായ കിടാവും ചത്തു വ്യാഴാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം കോട്ടയം എരുമേലി മുക്കൂട്ടുതറ ഉമ്മിക്കുപ്പ പുല്ലാട് സ്വദേശി ജോസ് കുട്ടി ചാക്കോയുടെ ഗർഭിണിയായ പശുവും മറ്റൊരു പശുവിന്റെ 16 ദിവസം പ്രായമായ കിടാവിനുമാണ് പുലർച്ചെ മിന്നലേറ്റത് രാവിലെ ജോസ് കുട്ടി പാൽ കറന്നു ... Read More →
തിരുവനന്തപുരം എട്ട് മണിക്കൂർ നീണ്ട ഇഡി പരിശോധനയ്ക്ക് പിന്നാലെ ഫേസ്ബുക്കിൽ മുഷ്ടി ചുരുട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്ത് പിണറായി വിജയൻ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ നടത്തിയ ഇഡി പരിശോധന പൂർത്തിയാക്കി പിണറായിയുടെ വീട്ടിലെ റെയ്ഡിൽ ഒന്നും കിട്ടിയിലെന്ന് എഴുതി നൽകി ഉദ്യോഗസ്ഥർ മടങ്ങിയതിന് പ... Read More →
കോട്ടയം സ് കൂൾ തുറക്കാൻ ഇനി ഒരാഴ്ച മാത്രം ശേഷിക്കവേ കോട്ടയം ജില്ലയിൽ സ് കൂൾ വിപണി ഉണർവ്വിലേക്ക് കഴിഞ്ഞ ആഴ്ച മുതൽ തന്നെ ജില്ലയിൽ സ് കൂൾ വിപണി സജീവമായി കഴിഞ്ഞിരുന്നു പുത്തൻ ബാഗുകളും കുടകളും ബുക്കുകളും ലഞ്ച് ബോക്സുകളും ഉൾപ്പടെ സ് കൂളിലേക്ക് പോകാനായി വേണ്ടുന്ന സാധനങ്ങൾ ഇഷ്ട്ടപെട്ടു തിരഞ്ഞെടുക്കുന്ന തിരക്കിലും സന്തോഷത്തിലുമാണ് കു... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
ജെറുസലേം ഗാസയിലെ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ പുതിയ മേധാവിയെ വധിച്ചതായി ഇസ്രായേൽ മുൻപ് ഈ പദവിയിലുണ്ടായിരുന്ന ആളെ ഇസ്രായേൽ സൈന്യം വധിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ തലവനെയും വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രയേൽ വിശദമാക്കുന്നത് ഗാസയിലെയും ലെബനനിലെയും സൈനിക നീക്കങ്ങൾ ഇസ്രായേൽ ശക്തമാക്കുന്നതിനിടയിലാണ് ഈ സംഭവം ഹമാസിന്റെ ... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
കോട്ടയം പാചക വാതക പ്രതിസന്ധിക്കു പിന്നാലെ വിറകിനും ക്ഷാമം നേരിടുന്നതോടെ ജില്ലയിൽ ഹോട്ടൽ വ്യാപാരികൾ വീണ്ടും പ്രതിസന്ധിയിൽ പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ വിറക് അടുപ്പിലേക്ക് ഭൂരിഭാഗം ഹോട്ടലുകളും മാറിയിരുന്നു വിറക് ലഭ്യത കുറഞ്ഞതോടെ വിപണിയിൽ വിറകിന്റെ വിലയും ഉയർന്നു ഇപ്പോൾ വിറകിന്റെ ലഭ്യതയ്ക്കും ക്ഷാമം നേരിട്ടതോടെ പ്രതിസന... Read More →
കോട്ടയം ദേശീയ പാത 183 ന്റെ കോട്ടയം ഐഡ ജംഗ്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗം നവീകരിക്കുന്നതിനുള്ള സർവ്വേ നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം പി അറിയിച്ചു ഇത് സംബന്ധിച്ച് കോട്ടയം കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ കളക്ടർ ചേതൻ കുമാർ മീണ അദ്ധ്യക്ഷത വഹിച്ചു സർവ്വേ നടപടികൾ വേഗത്തിലാക്കുവാൻ നിലവിലുള്ള ഉദ്വോഗസ്... Read More →
കോട്ടയം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിലും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി നടത്തിയ റെയ്ഡ് ജനാധിപത്യ ധ്വംസനമാണ് എന്ന് വി എൻ വാസവൻ ബിജെപിയുടെ തിട്ടൂരം നടപ്പാക്കുന്ന ഏജൻസിയായി ഇഡി അധഃപതിച്ചു എന്നും അദ്ദേഹം പറഞ്ഞു 2014 ... Read More →
പാമ്പാടി പാമ്പാടി എക് സൈസ് ഓഫീസിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച ലഹരി വിരുദ്ധ റൺഅപ് മിനി മാരത്തൺ സംഘടിപ്പിച്ചു ലഹരിയുടെയും പുകയില ഉപയോഗത്തിന്റെയും ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത് നെടുംകുഴി ആർ ഐ ടി ജംഗ്ഷന് മുന... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
തിരുവനന്തപുരം രാജ്യാന്തര വിപണിയിലെ വിലവ്യതിയാനങ്ങളും പശ്ചിമേഷ്യൻ സംഘർഷവും ചൂണ്ടിക്കാട്ടി രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു പെട്രോൾ ലീറ്ററിന് 2 61 രൂപയും ഡീസൽ ലീറ്ററിന് 2 71 രൂപയുമാണ് വർധിപ്പിച്ചത് ഇന്ധന വില വർദ്ധനവ് സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടിയായി മാറിയിരിക്കുകയാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നാലാം തവണയാണ് ഇന്ധ... Read More →
പാലാ കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക് സ്കൂട്ടറും ബസും കൂട്ടിയിടിച്ച് കുന്നോന്നി സ്വദേശിനി അശ്വതിക്ക് 35 പരുക്കേറ്റു ബുധനാഴ്ച രാവിലെ 11 മണിയോടെ ഈരാറ്റുപേട്ടയിൽ വച്ചായിരുന്നു അപകടം ഉണ്ടായത് വലവൂരിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏറ്റുമാനൂർ സ്വദേശി എം വി ജോസഫിനു 76 പരുക്കേറ്റു ബുധനാഴ്ച ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു കാൽനടയാത്രികയ്ക്ക് പരിക്ക് മുണ്ടക്കയം കണയങ്കവയൽ സ്വദേശിനി ആൻസി 45 ക്കാണ് അപകടത്തിൽ പരിക്കേറ്റത് പാലാ പൊൻകുന്നം റോഡിൽ പൂവരണി വിളക്കുമരുത് ഭാ ഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന... Read More →
കോട്ടയം ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 9 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് കേന... Read More →
ഇ ഡി കണ്ണൂർ സിഎംആര് എല് എക് സാലോജിക് ഇടപാട് കേസിൽ തന്റെ വീടുകളിൽ ഉൾപ്പെടെ നടന്ന ഇ ഡി റെയ്ഡിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇതുകൊണ്ടൊന്നും തങ്ങളെ തളർത്തിക്കളയാണെന്ന് ആരും കരുതേണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു കാലങ്ങളായി വീട്ടിൽ കയറിയുളള പരിശോധന ഇ ഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ടെന്നും ഈ പരിശോധന രാഹുൽ ഗാന്ധിക്... Read More →
Stay Ahead, Stay Informed, Stay Inspired.