Home / News Detail
സംസ്ഥാനത്ത് ജൂൺ 9 മുതൽ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം.

തിരുവനന്തപുരം സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രിവരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിംഗ് നിരോധനം തുടരുന്നതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു മൺസൂൺ കാലയളവാണ് മത്സ്യങ്ങളുടെ പ്രധാന പ്രജനനകാലം തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ പ്രക്രിയയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമായതിനാൽ ട്രോളിംഗ് വഴി മത്സ്യമുട്ടകളും മത്സ്യക്കുഞ്ഞുങ്ങളും തള്ളമത്സ്യങ്ങളും നശിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് വകുപ്പ് ചൂണ്ടിക്കാട്ടി സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനായി ട്രോളിംഗ് നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് അധികൃതർ അറിയിച്ചു സംസ്ഥാന തീരക്കടലിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമുണ്ടാകില്ല ട്രോളിംഗ് നിരോധന കാലത്ത് തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും പീലിംഗ് തൊഴിലാളികൾക്കും സൗജന്യ റേഷൻ നൽകുന്നതിന് സിവിൽ സപ്ലൈസ് വകുപ്പുമായി സഹകരിച്ച് നടപടി സ്വീകരിച്ചുവരുന്നു ട്രോൾ ബാൻ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ജില്ലാ കളക്ടർമാരുടെ അധ്യക്ഷതയിൽ ജില്ലാതല യോഗങ്ങൾ വിളിച്ചുചേർക്കും അന്യസംസ്ഥാന ബോട്ടുകൾ കേരള തീരം വിടുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഹാർബറുകളിലെ ഡീസൽ ബങ്കുകൾ നിയന്ത്രിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട് ട്രോളിംഗ് ബോട്ടുകൾ ജൂൺ 9 വൈകുന്നേരത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ് മറൈൻ എൻഫോഴ് സ് മെന്റ് കോസ്റ്റൽ പോലീസ് എന്നിവർ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട് ട്രോളിംഗ് നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും ആവശ്യമായ സാഹചര്യങ്ങളിൽ ഇന്ത്യൻ നേവിയും ഇന്ത്യൻ കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജമായിരിക്കും എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മേയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് ട്രോളിംഗ് നിരോധന കാലയളവിൽ കടൽ പട്രോളിംഗിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ഒൻപത് തീരദേശ ജില്ലകളിലായി 20 സ്വകാര്യ ബോട്ടുകൾ വാടകയ്ക്ക് എടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ് വിഴിഞ്ഞം വൈപ്പിൻ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് രണ്ട് മറൈൻ ആംബുലൻസുകളും പ്രവർത്തിക്കും കൂടാതെ വകുപ്പിന്റെ കീഴിലുള്ള ഒൻപത് എഫ് ആർ പി വള്ളങ്ങളും കടൽ സുരക്ഷാ പ്രവർത്തനങ്ങൾക്ക് വിന്യസിച്ചു ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ് പോർട് സിൽ പരിശീലനം പൂർത്തിയാക്കിയ 80 മത്സ്യത്തൊഴിലാളി യുവാക്കളെ കടൽ സുരക്ഷാ സേനാംഗങ്ങളായി നിയോഗിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ് കടൽ പട്രോളിംഗിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ആവശ്യമായ ഫണ്ട് ഒൻപത് തീരദേശ ജില്ലകൾക്കും അനുവദിച്ചിട്ടുണ്ട് 2026 ലെ ട്രോൾ ബാന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറിന്റെ അദ്ധ്യക്ഷതയിൽ തീരദേശ ജില്ലകളിലെ ജില്ലാ കളക്ടർമാർ പോലീസ് മേധാവികൾ കോസ്റ്റ് ഗാർഡ് ഇന്ത്യൻ നേവി മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയനുകളുടെ പ്രതിനിധികൾ ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവരുമായി സെക്രട്ടറിയേറ്റിലെ സൗത്ത് കോൺഫറൻസ് ഹാളിൽ യോഗം നടന്നു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • കെഎസ്ആർടിസി സർക്കാരിന് വലിയ സാമ്പത്തിക ഭാരം, വാട്ടർ അതോറിറ്റിയും ബാധ്യത; കൊച്ചി മെട്രോ മാസം 35 കോടി നഷ്ടം

    തിരുവനന്തപുരം സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക നഷ്ടത്തിൽ ഭൂരിഭാഗത്തിനും കാരണം കെഎസ്ആർടിസിയും കെഎസ്ഇബിയും വാട്ടർ അതോറിറ്റിയുമെന്ന് വി ഡി സതീശൻ സർക്കാർ പുറത്തിറക്കിയ ധവളപത്രം മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി വലിയൊരു തുക ബജറ്റിൽനിന്ന് സബ് സിഡിയായും ഗ്രാന്റായും നൽകേണ്ടി വരുന്നതായി ധവളപത്രത്തിൽ ചൂണ്ടിക്ക... Read More →

  • 'ഒരു വർഷത്തിനുള്ളിൽ മോദി അധികാരത്തിൽ നിന്ന് താഴെ ഇറങ്ങും': വിമർശനവുമായി രാഹുൽ ​ഗാന്ധി

    ന്യൂഡൽഹി ഒരു വർഷത്തിനുള്ളിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നരേന്ദ്ര മോദിക്ക് താഴെ ഇറങ്ങേണ്ടി വരുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്റെ കണക്കുകൂട്ടൽ അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ മോദിക്ക് അധികാരം നഷ്ട പ്പടുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത് ന്യൂഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്... Read More →

  • മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍; പൊലീസ് നടപടികള്‍ക്കുള്ള സാവകാശം നീട്ടി ഹൈക്കോടതി

    കൊച്ചി എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലില് പൊലീസ് നടപടികള് ക്കുള്ള സാവകാശം ജൂണ് 16 വരെ നീട്ടി ഹൈക്കോടതി ജില്ലാ പൊലീസ് മേധാവിയുടെ ഹര് ജി പരിഗണിച്ചാണ് നടപടി എറണാകുളം റൂറല് എസ്പിയുടെ പ്രത്യേക അപേക്ഷ അനുസരിച്ചാണ് ഹര് ജി സിംഗിള് ബെഞ്ച് പരിഗണിച്ചത് ജൂണ് 16 വരെ പെരുമ്പാവൂര് മുന് സിഫ് കോടതി മറ്റ് ഉത്തരവുകള് ഇറക്കരുതെന്നും ഹൈക്... Read More →

  • ഇറാന്റെ കടുംപിടിത്തം, ട്രംപിന്റെ തെറിവിളി; രണ്ടും ഫലിച്ചു, വെടിനിര്‍ത്താമെന്ന് ഇസ്രായേലും ലെബനനും, കീറാമുട്ടിയായി ഹിസ്ബുല്ലയുടെ നിലപാട്

    വാഷിംഗ്ടണ് ഇസ്രായേലും ലെബനനും വെടിനിര് ത്തല് കരാര് പുതുക്കുന്നു ഇക്കാര്യത്തില് സമഗ്ര കരാര് ഉണ്ടാക്കാന് ഇരു രാജ്യങ്ങളും സമ്മതിച്ചു അമേരിക്കയുമായി ചേര് ന്ന് തയ്യാറാക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇസ്രായേലും ലെബനനും ഇക്കാര്യം അറിയിച്ചത് ഇസ്രായേല് ലെബനീസ് ഉദ്യോഗസ്ഥര് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി വാഷിംഗ്ടണില് അമേരിക്കന് മധ്യസ... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും, അടിയന്തര ക്രമീകരണങ്ങള്‍ ഉടന്‍; തീരുമാനം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍.

    കോട്ടയം കോട്ടയം നഗരത്തിലെയും സമീപ മേഖലകളിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് പദ്ധതി പദ്ധതികള് ആവിഷ്കരിക്കാന് നിയമസഭാ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് റെ അധ്യക്ഷതയില് ചേര് ന്ന യോഗം തീരുമാനിച്ചു ഇതിനായി അടിയന്തര പുനഃക്രമീകരണങ്ങള് നടത്തുന്നതിനും ദീര് ഘകാലാടിസ്ഥാനത്തില് നടപ്പാക്കുന്നതിനുമായി പ്രത്യേകം പദ്ധത... Read More →

  • അമേരിക്കയുടെ കമാന്‍ഡന്റ് കൺട്രോൾ സെന്റർ ആക്രമിച്ച് ഇറാൻ; തുടർച്ചയായ ആക്രമണങ്ങൾക്കുളള തിരിച്ചടിയെന്ന് മറുപടി

    ടെല് അവീവ് അമേരിക്കയ്ക്ക് നേരെ ശക്തമായ ആക്രമണവുമായി ഇറാന് അമേരിക്കയുടെ കമാന് ഡന്റ് കണ് ട്രോള് സെന്റര് ആക്രമിച്ചു ഹോര് മുസിലെ പടക്കപ്പലും ആക്രമിച്ചു അമേരിക്ക തുടര് ച്ചയായി നടത്തിക്കൊണ്ടിരുന്ന ആക്രമണങ്ങള് ക്കുളള തിരിച്ചടിയാണ് ഇതെന്ന് ഇറാന് പറഞ്ഞു കുവൈറ്റ് വിമാനത്താവളം തങ്ങള് ആക്രമിച്ചിട്ടില്ലെന്നും ഇറാന് വ്യക്തമാക്കി കുവൈ... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മണർകാട് സ്വദേശി അലൻ ബിജു ഐപ്പിന് 18 പരിക്കേറ്റു ഞായറാഴ്ച രാവിലെ 6 മണിയോടെ പിഴക് ഭാഗത്ത് വച്ചായിരുന്നു അപകടം ശനിയാഴ്ച രാത്രി ഞൊണ്ടിമാക്കൽ ഭാഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് പറപ്പള്ളി സ്വദേശി എൻ കെ ബിജുവിന് 55 പരുക്കേറ്റു ശനിയാഴ്ച വൈക... Read More →

  • മകൾ നോക്കിനിൽക്കെ ഭാര്യയെ കഴുത്തറത്തു കൊന്നു, കാറിൽ കടന്നുകളഞ്ഞു; ഭർത്താവ് ട്രെയിന് മുന്നിൽ ചാടി മരിച്ചു

    മണ്ണന്തല ഹസീന കൊലപാതകത്തിൽ ഭർത്താവ് സുരേഷ് മരിച്ച നിലയിൽ തമിഴ്നാട്ടിൽ ട്രെയിന് മുന്നിൽ ചാടി മരിച്ചു മൃതദേഹം ചിദംബരം റെയിൽവേ ട്രാക്കിൽ കണ്ടെത്തി തന്റെ ഫോൺ കിള്ളിപ്പാലത്ത് കൊടുത്ത ശേഷം കാർ ബാലരാമപുരത്ത് ഇട്ട ശേഷം ട്രെയിൻ കയറി തമിഴ് നാട്ടിലേക്ക് കടന്നതാകാമെന്ന് പൊലീസ് അറിയിച്ചു മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെ... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക്.

    കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കൂടല്ലൂരിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് കൂടല്ലൂർ സ്വദേശി അനന്തു വി പ്രദീപിന് 26 പരുക്കേറ്റു ചൊവ്വാഴ്ച രാവിലെ ഇടുക്കി അച്ചന്താനത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കട്ടപ്പന സ്വദേശി ബീന ബിജുവിനു 40 പരുക്കേറ്റു അപകടങ്ങളിൽ പരിക്കേറ്... Read More →

  • കനത്ത മഴയിൽ പുല്ലുപാറയിൽ റോഡിലേക്ക് പതിച്ചത് ഭീമൻ കല്ല്, കുറച്ചു ദിവസങ്ങൾക്ക് മുൻപ് സമാനമായ അപകടത്തിൽ ബസ്സ് യാത്രക്കാരന് പരിക്കേറ്റിരുന്നു.

    മുണ്ടക്കയം ദേശീയപാത 183 ൽ കോട്ടയം കുമളി റോഡിൽ മുണ്ടക്കയം പുല്ലുപാറയിൽ കനത്ത മഴയിൽ റോഡിലേക്ക് പതിച്ചത് ഭീമൻ കല്ല് രാത്രി സമയമായതിനാലും ഈ സമയം ഇതുവഴി വാഹനങ്ങൾ ഒന്നും തന്നെ കടന്നു വരാഞ്ഞതും വലിയൊരു അപകടമാണ് ഒഴിവായത് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ ആണ് ഭീമൻ കല്ല് റോഡിലേക്ക് പതിച്ചത് തിങ്... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • കിഫ്ബിയുടെ അടിസ്ഥാന ആശയം ദുർബലം; പദ്ധതികൾക്ക് രാഷ്ട്രീയ മുൻഗണന; ധവളപത്രത്തിൽ രൂക്ഷ വിമർശനം

    സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കി സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കിഫ്ബിക്ക് രൂക്ഷ വിമർശനം കിഫ്ബിയുടെ അടിസ്ഥാന ആശയം ദുർബലമായെന്നും പദ്ധതികൾക്ക് രാഷ്ട്രീയ മുൻഗണന നൽകിയെന്നും വിമർശനമുണ്ട് കിഫ്ബി വായ്പകൾ നിയന്ത്രിക്കണമെന്നും ധവളപത്രത്തിൽ ശിപാർശയുണ്ട് കഴിഞ്ഞ സർക്കാരിന്റെ അഭിമാന പദ്ധതിയായ കിഫ്ബിയുടെ പദ്ധതി നടത്തിപ്പ... Read More →

  • 14 ദിവസമായി അച്ഛനെ കാണാനില്ല; സഹായം തേടി മകള്‍

    14 ദിവസമായി അച്ഛനെ കാണാനില്ലെന്ന പരാതിയുമായി ഒരു മകള് അച്ഛന് ബാബുരാജിനെ കാണാനില്ലെന്നാണ് സോഷ്യല് മീഡിയയിലൂടെ മകള് സ്വാതി വ്യക്തമാക്കുന്നത് വട്ടപ്പാറ കണക്കോട് സ്വദേശികളാണ് ഇവര് മേയ് 21ാം തിയതി 10 മണി വരെ കോള് എടുക്കുന്നുണ്ടായിരുന്നു എന്നും വീട്ടില് നിന്ന് ഇറങ്ങുന്നത് പോലെ ഇറങ്ങിയതാണ് കേശവദാസപുരത്തേക്കെന്നാണ് ഞങ്ങളോട് പറഞ്ഞത് 10 മ... Read More →

  • പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു, മരണപ്പെട്ടത് പാലാ ബ്രില്യന്റ് സ്റ്റഡി സെൻററിൽ നീറ്റ് പരീക്ഷയയുടെ തുടർപരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനി.

    പാലാ പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു കാസർഗോഡ് സ്വദേശിനിയായ കാദംബരിയിൽ ഐജ ആർ മഹേഷ് 19 ആണ് മരിച്ചത് പാലാ ബ്രില്യന്റ് സ്റ്റഡി സെൻററിൽ നീറ്റ് പരീക്ഷയയുടെ തുടർപരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയാണ് മരിച്ചത് ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം പാലാ ചേർപ്പുങ്കലിലെ സ... Read More →

  • ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായി സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകൾ നൽകി.

    കോട്ടയം ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായി സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകൾ നൽകി പൊതുഭരണ ഏകോപനം വകുപ്പ് ഉത്തരവിറക്കി കോട്ടയം ജില്ലയിൽ മന്ത്രി മോൻസ് ജോസഫിനാണ് ചുമതലകൾ നൽകിയിട്ടുള്ളത് മന്ത്രി സി പി ജോൺ തിരുവനന്തപുരം ജില്ലയുടെ ചുമതല വഹിക്കും മന്ത്രി ഷിബു ബേബി ജോൺ കൊല്ലത്തിന്റെയ... Read More →

  • അക്ഷരമുറ്റത്തേക്ക്! കോട്ടയം ജില്ലയിൽ ഒന്നാം ക്ലാസ്സിലേക്ക് 8010 കുട്ടികൾ.

    കോട്ടയം അക്ഷരമുറ്റത്തേക്ക് ചുവടുവെയ്ക്കാനൊരുങ്ങി കുസൃതി കുരുന്നുകൾ ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ് കൂളുകളിൽ ഈ വർഷം ഒന്നാം ക്ലാസ്സിലേക്ക് 8010 കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട് ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത് ഈരാറ്റുപേട്ട ഗവൺമെന്റ് എം എൽ പി സ് കൂളിലാണ് ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.