News Desk
തിരുവനന്തപുരം സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ് കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് തുടക്കമായി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ് കൂളിൽ നിർവഹിച്ച മുഖ്യമന്ത്രി വി ഡി സതീശൻ ലഹരി മാഫിയയെ കേരളത്തിൽ നിന്ന് തുരത്താൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്തു നാടിന്റെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ രാജ്യത്തിന് മാതൃകയായ കേരളം മയക്കുമരുന്ന് വ്യാപനത്തിന്റെ വെല്ലുവിളി നേരിടേണ്ടിവരുന്നത് അതീവ ദൗർഭാഗ്യകരമാണ് മയക്കുമരുന്നിന്റെ സ്വാധീനത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവം കൂടുതൽ ക്രൂരമാവുകയാണ് ലഹരി ഉപയോഗം കുടുംബബന്ധങ്ങളെപ്പോലും തകർക്കുന്ന സംഭവങ്ങൾ വർധിക്കുന്നതും ആശങ്കാജനകമാണ് സംസ്ഥാനത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗം യുവജനതയാണെന്നും കേരളത്തിന്റെ ഭാവി പുരോഗതിക്ക് കരുത്താകേണ്ട ഈ യുവത്വത്തെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നതെന്നും അതിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ എൻഫോഴ് സ് മെന്റും ബോധവത്കരണവും കേന്ദ്രീകരിച്ചാണ് ഓപ്പറേഷൻ തൂഫാൻ നടപ്പാക്കുന്നത് പോലീസും എക് സൈസും ലഹരിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഈ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു അതോടൊപ്പം കുട്ടികളിലും യുവാക്കളിലും ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ച് വ്യാപകമായ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ലഹരി നിർമാർജനം സർക്കാർ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും അധ്യാപകർ രക്ഷിതാക്കൾ തദ്ദേശ സ്ഥാപനങ്ങൾ സന്നദ്ധ സംഘടനകൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു നമ്മുടെ കുട്ടികളെ ലഹരി മാഫിയയ്ക്ക് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടോടെയാണ് ഈ പോരാട്ടം മുന്നോട്ടുകൊണ്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് നേതൃത്വം നൽകിയ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെയും പോലീസ് എക് സൈസ് സേനകളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കുമെന്നും മയക്കുമരുന്ന് ഇടപാടുകാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നോ എക് സ് ക്യൂസസ് നിലപാടായിരിക്കും പോലീസ് സ്വീകരിക്കുകയെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു വരും തലമുറയ്ക്ക് വേണ്ടിയുള്ള ഈ പദ്ധതി എക് സൈസ് വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകൾ സംയുക്തമായാണ് നടപ്പാക്കുന്നത് ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി ഐ ജി ഇന്റലിജൻസ് പുട്ട വിമലാദിത്യയെയാണ് നിയമിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെല്ലും ക്രൈം ബ്രാഞ്ചും ഉൾപ്പെടെയുള്ള പോലീസ് സംവിധാനം ജില്ലാതലങ്ങളിൽ ഊർജ്ജസ്വലമായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു മയക്കുമരുന്ന് വിൽപനക്കാരോട് ഈ കച്ചവടം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം നിയമത്തിന്റെ കരങ്ങൾ അവരെ തേടിയെത്തുമെന്നും മന്ത്രി രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി മയക്കുമരുന്ന് മാഫിയയെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയുണ്ടാകും ഡാർക്ക് വെബ് വഴിയുള്ള മയക്കുമരുന്ന് ഇടപാടുകൾ കണ്ടെത്താൻ സൈബർ സെല്ലിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട് ഫൈവ് സ്റ്റാർ ഹോട്ടലുകളിലും ഡി ജെ പാർട്ടികളിലുമുള്ള മയക്കുമരുന്ന് ഉപയോഗവും വിതരണവും കർശനമായി തടയുകയും അവരുടെ അന്തർസംസ്ഥാന ബന്ധങ്ങൾ തകർക്കുകയും ചെയ്യും മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് പൂർണ്ണ സംരക്ഷണം നൽകുമെന്നും അവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു ചടങ്ങിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു പോലീസ് മീഡിയ സെന്റർ നിർമ്മിച്ച ബോധവൽക്കരണ അനിമേഷൻ ചിത്രവും തൂഫാൻ കെയർ പദ്ധതി ലോഗോയും ആഭ്യന്തര മന്ത്രി പ്രകാശനം ചെയ്തു മന്ത്രി എൻ ഷംസുദീൻ തൂഫാൻ അംബാസഡർമാരായ വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഫ്ലാഗ് കൈമാറി മന്ത്രിമാരായ എം ലിജു സി പി ജോൺ ശശി തരൂർ എം പി എന്നിവർ പദ്ധതിക്ക് ആശംസ അറിയിച്ചു സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ സ്വാഗതം ആശംസിച്ച ചടങ്ങിൽ എഡിജിപി എച്ച് വെങ്കിടേഷ് നന്ദി പറഞ്ഞു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
പാലാ സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് ദമ്പതികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക് സ് കൂട്ടർ യാത്രികരായ തെങ്ങുംപള്ളി സ്വദേശികളായ എം എൻ സത്യൻ 56 ഭാര്യ ബിനു സത്യൻ 53 ബുള്ളറ്റ് യാത്രികൻ പാമ്പാടി സ്വദേശി അമൽ വർഗീസ് 27 എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത് വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം തെങ്ങുംപള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം അ... Read More →
യുഎസ് പ്രസിഡന്റ് ഡൊണാള് ഡ് ട്രംപ് റഷ്യന് പ്രസിഡന്റ് വ് ലാദിമിര് പുടിന് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ജിന് പിങ് ഉത്തരകൊറിയന് നേതാവ് കിം ജോങ് ഉന്നിനെ കാണുന്നു അടുത്ത തിങ്കളാഴ്ചയാണ് ഷി ജിന് പിങ് ഉത്തര കൊറിയയില് എത്തുന്നത് ചൊവ്വാഴ്ച മടങ്ങും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് രണ്ട് ... Read More →
മുണ്ടക്കയം ദേശീയപാത 183 ൽ കോട്ടയം കുമളി റോഡിൽ മുണ്ടക്കയം പുല്ലുപാറയിൽ കനത്ത മഴയിൽ റോഡിലേക്ക് പതിച്ചത് ഭീമൻ കല്ല് രാത്രി സമയമായതിനാലും ഈ സമയം ഇതുവഴി വാഹനങ്ങൾ ഒന്നും തന്നെ കടന്നു വരാഞ്ഞതും വലിയൊരു അപകടമാണ് ഒഴിവായത് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ ആണ് ഭീമൻ കല്ല് റോഡിലേക്ക് പതിച്ചത് തിങ്... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
കോട്ടയം കോട്ടയത്ത് ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ് പെക്ടർമാർക്ക് നേരെ കടയുടമയുടെ അസഭ്യവർഷം കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്തിലെ മൂർക്കാട്ടുപ്പടിയിലെ ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ് പെക്ടർമാർക്ക് നേരായാണ് കടയുടമ അസഭ്യവർഷം നടത്തിയത് സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പരാതിയിൽ കടയുടമ ബെഞ്ചമിനെതിരെ പൊലീസ് കേസെടു... Read More →
പാലാ വീട്ടമ്മയുടെ ഗർഭാശയത്തിൽ അസാധാരണമായി കൂട്ടമായി വളർന്ന എട്ട് ഫൈബ്രോയ്ഡുകൾ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു കോട്ടയം സ്വദേശിനിയായ 46 കാരിയുടെ ഗർഭാശയത്തിലായിരുന്നു 8 ഫൈബ്രോയ്ഡുകൾ ഒരുമിച്ചു കണ്ടെത്തിയത് അമിതമായ രക്തസ്രാവത്തെ തുടർന്ന് ചികിത്സ തേടിയ വീട്ടമ്മയെ വിശദമായ പരിശ... Read More →
കീവ് ഇടവേളയ്ക്കുശേഷം ഇരുരാജ്യങ്ങളും ആക്രമണം പുനരാരംഭിച്ചതിനു പിന്നാലെ യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് യുക്രൈന് റഷ്യന് പ്രസിഡന്റ് വ് ലാദിമിര് പുടിന് എഴുതിയ തുറന്ന കത്തിലൂടെയാണ് യുക്രൈന് പ്രസിഡന്റ് വ് ലാദിമിര് സെലന് സ് കി ഇക്കാര്യം ആവശ്യപ്പെട്ടത് പുടിന് സെന്റ് പീറ്റേഴ് സ്ബര് ഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറ... Read More →
കോട്ടയം കോട്ടയം ജില്ലാ ജനറൽ ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി ജനറൽ ആശുപത്രി വളപ്പിലെ ഔഷധ തോട്ടത്തിൽ നിന്നുമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത് രണ്ടര മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത് എങ്ങനെയാണ് ഇവിടെ കഞ്ചാവ് ചെടി എത്തിയതെന്നോ ആരെങ്കിലും നട്ടു വളർത്തിയതാണോ എന്നുള്ള വിവരങ്ങളൊന്നും ലഭ്യമല്ല ആശുപത്രി ഉപദേശക സമ... Read More →
തിരുവനന്തപുരം തെക്കു പടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു മധ്യ കിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള ഗോവ തീരത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതായും മഹാരാഷ്ട്രയിലെ മറാത്ത് വാഡ മുതൽ തെക്കുപടിഞ്ഞാറൻ അറബിക്കടൽ വരെ കൊങ്കൺ ഗോവ മേഖലയ്ക്ക് മുകളിലൂടെ സമുദ്രനിരപ്പിൽ നിന്ന് 5 8 കിലോമീറ... Read More →
കോട്ടയം അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ശനിയാഴ്ച ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് 24 മണിക്കൂറിൽ 115 6 മില്ലിമീറ്റർ മുതൽ 204 4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്ത... Read More →
2050 ഓടെ കേരളം കാർബൺ ന്യൂട്രൽ സംസ്ഥാനമാകുംസർക്കാരിന്റെ എല്ലാ വികസന പദ്ധതികളിലും പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനും പ്രാധാന്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മാസ് കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്... Read More →
പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
ആലപ്പുഴ ആലപ്പുഴ ബൈപാസിനു സമീപത്തെ വീടുകൾ ദിവസങ്ങളായി വെള്ളക്കെട്ടിലായിട്ടും പരിഹാരമില്ലാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ ബൈപാസ് പൂർണമായും ഉപരോധിച്ചു ഉപരോധത്തെ തുടർന്ന് 6 കിലോമീറ്ററോളം ഭാഗത്തു ഗതാഗതം സ്തംഭിച്ചു എ ഡി തോമസ് എംഎൽഎ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിക്കുകയാണ് റോഡിൽ കുത്തിയിരുന്നാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത് ത... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
Stay Ahead, Stay Informed, Stay Inspired.