News Desk
കോട്ടയം ഗാന്ധിയുടെ പേരിലുള്ള സർവ്വകലാശാലയിൽ ഗോഡ്സെയുടെ പിൻമുറക്കാർക്ക് വഴിതെളിക്കുന്ന യുഡിഎഫ് സർക്കാരിൻ്റെ നിലപാട് ആർഎസ്എസ് കോൺഗ്രസ്സ് ബാന്ധവം വെളിവാക്കുന്നതാണ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ പറഞ്ഞു മലയാള സർവ്വകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് വിലക്കേർപ്പെടുത്തുവാൻ കർശനമായി നിർദ്ദേശിച്ച ഗവർണർ തന്നെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഒത്താശയോടുകൂടി മഹാത്മാഗാന്ധി സർവ്വകലാശാലയുടെ സെനറ്റിൽ ബിജെപിക്കാരെ തിരുകിക്കയറ്റുന്നത് സർവ്വകലാശാലയിലെ 30 അംഗ സെനറ്റിൽ 11 പേർ വിവിധ വകുപ്പ് മേധാവികളും ഡീന്മാരുമാണ് ബാക്കി വരുന്നവരിൽ ഗവർണർ നിർദ്ദേശിച്ച 19 പേരിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പ്രമീള ദേവി വരെ ഉൾപ്പെടുന്നു എന്നും വി എൻ വാസവൻ പറഞ്ഞു യു ഡി എഫ് സർക്കാരിന്റെ പിന്തുണയോടെ കൊച്ചി സർവകലാശാല അധ്യാപക സംഘടനാ നേതാവായ ഡി മാവൂദിനെ വൈസ് ചാൻസലറാക്കിയതിന് പിന്നാലെയാണ് സെനറ്റ് പുനഃസംഘടിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങിയത് വി സി നിയമനത്തിനായുള്ള സെർച്ച് കമ്മറ്റിയിലേക്ക് സർവകലാശാല പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന് കഴിഞ്ഞ മാസം 26ന് നടത്തുവാൻ ഇരുന്ന സെലക്ട് കമ്മിറ്റി യോഗം തലേദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണുമായി വൈസ് ചാൻസലർ നടത്തിയ കമ്മറ്റിക്ക് പിന്നാലെ മാറ്റിവെച്ചതിനെ അത്ര നിഷ്കളങ്കമായി കാണുവാൻ സാധിക്കുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഉൾപ്പെടെയുള്ള നേതാക്കൾ കഴിഞ്ഞ ബുധനാഴ്ച മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലറെ സന്ദർശിച്ചതും ഈ സാഹചര്യത്തിൽ കൂട്ടി വായിക്കേണ്ടതാണ് എന്നും വി എൻ വാസവൻ പറഞ്ഞു രാജ്യത്ത് മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന സർവ്വകലാശാലകളിൽ ഒന്നായ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ വർഗീയതയുടെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും വിത്തുകൾ പാകുന്ന രീതിയിലുള്ള പുതിയ സെനറ്റ് പാനൽ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത് ചരിത്രത്തെ വളച്ചൊടിക്കുന്നതിൽ കുപ്രസിദ്ധി ആർജിച്ചിട്ടുള്ള ഒരു പാർട്ടി എങ്ങനെയാണ് പ്രബുദ്ധ കേരളത്തിലെ ഈ അക്കാദമിക സ്ഥാപനത്തെ ഉന്നതിയിലേക്ക് നയിക്കാൻ ആഗ്രഹിക്കുക എന്നും അദ്ദേഹം ചോദിച്ചു അക്കാദമിക സ്ഥാപനങ്ങളെ കാവിവത്ക്കരിക്കാൻ കൂട്ടുനിൽക്കുന്ന യു ഡി എഫ് സർക്കാർ തങ്ങളുടെ നയം വ്യക്തമാക്കിയേ തീരൂ ജനങ്ങളുടെ മതേതര ബോധത്തെയും ജനാധിപത്യ വിശ്വാസങ്ങളെയും പണയം വെക്കുന്ന ഇത്തരം ഒത്തുകളികൾ പ്രബുദ്ധ കേരളം തള്ളിക്കളയുക തന്നെ ചെയ്യുമെന്നും വി എൻ വാസവൻ പറഞ്ഞു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ലണ്ടൻ ബ്രിട്ടനിലെ ബെഡ് ഫോർഡിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു അപകടത്തിൽപ്പെട്ട ട്രെയിനുകളിലൊന്നിന്റെ ഡ്രൈവറാണ് മരിച്ചതെന്ന് നാഷണൽ യൂണിയൻ ഓഫ് റെയിൽ മാരിടൈം ആൻഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് സ്ഥിരീകരിച്ചു അപകടത്തിൽ നൂറോളം പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമ... Read More →
എരുമേലി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ എരുമേലിക്കാർ ആകാംക്ഷയോടെ നോക്കിയിരുന്ന ശബരി റെയിൽവേ പദ്ധതിയെക്കുറിച്ചും ശബരിമല വിമാനത്താവളത്തെക്കുറിച്ചും പരാമർശിക്കാതെ ബജറ്റ് ഇരു പപദ്ധതികളെക്കുറിച്ചും ഒരു വരി പോലും വി ഡി സതീശൻ സർക്കാരിന്റെ ബജറ്റിൽ പരാമർശിച്ചിട്ടില്ല എരുമേലിയെ തിരുപ്പതി മോഡൽ പൈതൃക നഗരം പദ്ധതിയിൽ ഉൾപ്പെടുത്തുന്... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
കോട്ടയം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 7 ജില്ലകളിലാണ് കേന... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
ദുബായ് യുഎഇയിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി തുടർച്ചയായ മൂന്നാം ആഴ്ചയും വില താഴോട്ടുള്ള യാത്ര തുടരുന്നതിനാൽ ദുബായ് ഉൾപ്പെടെയുള്ള വിവിധ എമിറേറ്റുകളിലെ ഉപഭോക്താക്കൾക്കും വിനോദസഞ്ചാരികൾക്കും ആഭരണങ്ങൾ വാങ്ങാൻ അനുകൂല സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ് വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹ... Read More →
തിരുവനന്തപുരം കെഎംആർഎൽ എക് സാലോജിക് മാസപ്പടി കേസിലെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ബാങ്ക് ലോക്കറുകൾ എൻഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് ഇ ഡി തുറന്ന് പരിശോധിച്ചു തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള എച്ച്ഡിഎഫ് സി ബാങ്ക് ശാഖയിലെ ലോക്കറുകളിലാണ് ഇ ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് കേന്ദ്ര... Read More →
കൈപ്പുഴ മികച്ച ആരോഗ്യപരിചരണവും ചികിത്സാ സഹായങ്ങളും രോഗികളുടെ വീട്ടുപടിക്കൽ നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൈപ്പുഴ കാരിത്താസ് ഹോസ്പിറ്റൽ ആരംഭിച്ച ഹോം കെയർ സർവീസസ് ഉദ്ഘാടനം ചെയ്തു വ്യാഴാഴ്ച ഹോസ്പിറ്റൽ പരിസരത്ത് വെച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത് കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഫാ ജെഫ്രിൻ തണ്ടശ്ശേരിൽ സ്വാഗതം ആശംസി... Read More →
കാഞ്ഞിരപ്പള്ളി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എംഎൽഎ റോണി കെ ബേബി നിർദ്ദേശിക്കപ്പെട്ട പദ്ധതികളിൽ ഭൂരിഭാഗവും ഉൾപ്പെടുത്തുക വഴി നിയോജകമണ്ഡലത്തിന് വലിയ അംഗീകാരമാണ് ധനകാര്യ വകുപ്പിൻ്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി നൽകിയത് പദ്ധതികൾക്ക് ഭരണാനുമതി ലഭിക്... Read More →
കോട്ടയം പി എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയണം എന്നു പറഞ്ഞു നടന്ന യുഡിഎഫ് ഇപ്പോൾ പദ്ധതി നടപ്പിലാക്കുവാൻ ബിജെപിയെക്കാൾ വ്യഗ്രത കാണിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ പറഞ്ഞു ഇത് ഈ സർക്കാരിന്റെ ഒറ്റപ്പെട്ട നയമല്ല മറിച്ച് ഈ സർക്കാർ നിലവിൽ വന്നതിനുശേഷം എടുത്തിരിക്കുന്ന എല്... Read More →
തിരുവനന്തപുരം സർക്കാർ ജീവനക്കാരുടെ ഡിഎ ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ വാക് പോര് ശക്തമായി ബജറ്റിൽ ഡിഎ കുടിശ്ശിക നൽകുന്നതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് മറുപടി നൽകിയത് പിണറായ... Read More →
പൊൻകുന്നം പൊൻകുന്നത്ത് കെഎസ്ആർടിസി ബസിനു മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി കോട്ടയം ആർപ്പൂക്കര സ്വദേശി ടി എസ് രാജേഷ് ആണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം കെ കെ റോഡിൽ പൊൻകുന്നം 19 ാം മൈലിൽ കടുക്കാമല വളവിന് സമീപം വെച്ചാണ് ഇയാൾ കെഎസ്ആർടിസി ബസിന് മുന്നിലേക്ക് ചാടിയത് ബസ്സിന്റെ മുൻചക്രം തലയിലൂടെ കയറിയിറങ്ങി സംഭവ സ്ഥലത്ത് വെച്ചുതന്നെ ... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് പൈകയിൽ വച്ചു അർധരാത്രിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് തമ്പലക്കാട് സ്വദേശി ജോജോ ആന്റണിക്ക് 56 പരുക്കേറ്റു കുമളിയിൽ വച്ച് പുലർച്ചെ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കുമളി സ്വദേശി പി കെ ജയചന്ദ്രന് 46 പരുക്കേറ്റു അപകടങ്ങളിൽ പരുക്കേറ്റ 2 പേരെയും പാലാ ചേർ പ്പുങ്കൽ മാ... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
പാലാ പാലായിൽ നിർമ്മാണ ജോലികൾക്കിടെ മണ്ണിടിഞ്ഞു വീണു അതിഥി തൊഴിലാളിക്ക് പരിക്ക് വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം പാലാ മൂന്നാനി കോടതി വളപ്പിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുഴിയെടുത്ത് പണികൾ നടക്കുന്നതിനിടെയാണ് തൊഴിലാളിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത് ഉടനെ തന്നെ കൂടെയുണ്ടായിരുന്നവർ മണ്ണ് മാറ്റി പുറത്തെട... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
Stay Ahead, Stay Informed, Stay Inspired.