Home / News Detail
ഫുട്ബോൾ ആരാധകർക്ക് ആവേശം പകരാൻ ‘സപ്ലൈകോ സോക്കർ ഇലവൻ’, ഓരോ ഗോളിലും ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യം.

തിരുവനന്തപുരം ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്കും ഫുട്ബോൾ ആരാധകർക്കുമായി സപ്ലൈകോ പ്രത്യേക ഓഫർ പദ്ധതിയായ സപ്ലൈകോ സോക്കർ ഇലവൻ അവതരിപ്പിക്കുന്നു ജൂൺ 15 മുതൽ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെടുത്തി ആകർഷകമായ വിലക്കിഴിവുകൾ നൽകും ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവാണ് അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപ്പന്നത്തിന് ലഭിക്കുക ഉദാഹരണത്തിന് ഒരു മത്സരത്തിൽ ബ്രസീൽ മൂന്ന് ഗോൾ നേടിയാൽ ശബരി മഞ്ഞൾപ്പൊടിക്ക് അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മൂന്ന് ശതമാനം വിലക്കിഴിവ് ലഭിക്കും ഷൂട്ടൗട്ടിൽ നേടുന്ന ഗോളുകൾ ഇതിനായി പരിഗണിക്കില്ല ഓരോ ടീമിന്റെയും വിലക്കിഴിവ് നിരക്ക് ആ ടീമിന്റെ അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മാത്രമായിരിക്കും പ്രാബല്യത്തിൽ ഉണ്ടാകുക തുടർന്ന് പുതിയ മത്സരത്തിലെ ഗോൾനേട്ടത്തിന്റെ അടിസ്ഥാനത്തിൽ വിലക്കിഴിവ് പുതുക്കി നിശ്ചയിക്കും ഒരു ടീം ലോകകപ്പിൽ നിന്ന് പുറത്താകുന്ന ഘട്ടത്തിൽ അതുമായി ബന്ധപ്പെട്ട ഓഫറും അവസാനിക്കുന്നതാണ് ബ്രസീൽ ജർമ്മനി നെതർലാൻഡ് സ്പെയിൻ ബെൽജിയം ഫ്രാൻസ് അർജന്റീന ഇംഗ്ലണ്ട് പോർച്ചുഗൽ ക്രൊയേഷ്യ മൊറോക്കോ എന്നീ ടീമുകളാണ് സപ്ലൈകോ ഇലവൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ടീമുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപ്പന്നങ്ങൾ ബ്രസീൽ ശബരി മഞ്ഞൾപ്പൊടി ജർമ്മനി ശബരി അപ്പംപൊടി നെതർലാൻഡ് ശബരി സാമ്പാർപ്പൊടി സ്പെയിൻ ശബരി പുട്ടുപൊടി അർജന്റീന ശബരി പായസം മിക്സ് ബെൽജിയം ശബരി സൂപ്പർ ഫൈൻ ഡസ്റ്റ് ടീ പോർച്ചുഗൽ ശബരി മുളകുപൊടി ക്രൊയേഷ്യ ശബരി വെളിച്ചെണ്ണ ഇംഗ്ലണ്ട് ശബരി ഉപ്പ് മൊറോക്കോ ശബരി ഹോട്ടൽ ബ്ലെൻഡ് ടീ ഫ്രാൻസ് ശബരി ഗോൾഡ് ടീ പദ്ധതിയുടെ മറ്റൊരു പ്രധാന ആകർഷണം ഈ 11 ടീമുകളിൽ ഏതെങ്കിലും ഒരു ടീം ലോകകപ്പ് നേടുകയാണെങ്കിൽ ആ ടീമുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപ്പന്നം ഉപഭോക്താക്കൾക്ക് പ്രത്യേക അധിക വിലക്കുറവിൽ നൽകും ലോകകപ്പ് ആവേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിക്കുന്ന ഈ പ്രത്യേക ഓഫർ പദ്ധതി ഫുട്ബോൾ ആരാധകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആവേശകരമായ അനുഭവമാകുമെന്ന് സപ്ലൈകോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു സപ്ലൈകോ വില്പനശാലകളിൽ നിലവിൽ ലഭ്യമായ വിലക്കുറവിന് പുറമേയാണ് ഈ വിലക്കിഴിവ്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • ചങ്ങനാശ്ശേരിയിൽ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരണത്തിനു കീഴടങ്ങി.

    ചങ്ങനാശ്ശേരി ചങ്ങനാശ്ശേരിയിൽ അമ്മയ് ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരണത്തിനു കീഴടങ്ങി ചങ്ങനാശ്ശേരി മലകുന്നം പാറയിൽ സുബിഷിന്റെയും സ്വാതിയുടെയും മകൾ ശ്രീദക്ഷ 6 ആണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്തിനിടെ തുടർന്ന് ചികിത്... Read More →

  • കോട്ടയം മെഡിക്കൽ കോളജിൽ എബോള ഭീതി; സൗത്ത് സുഡാനിൽ നിന്ന് എത്തിയ സ്ത്രീ പ്രത്യേക നിരീക്ഷണത്തിൽ

    കോട്ടയം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു സ്ത്രീക്ക് എബോള വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി സൗത്ത് സുഡാനിൽ നിന്ന് അടുത്തിടെ കേരളത്തിലെത്തിയ സ്ത്രീയെ ആശുപത്രിയിലെ പ്രത്യേക ഐസലേഷൻ വാർഡിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് രോഗലക്ഷണങ്ങളും യാത്രാ പശ്ചാത്തല... Read More →

  • ഗവി വനത്തിനുള്ളിൽ യുവതിയുടെ മൃതദേഹം; ദുരൂഹതയേറി, അന്വേഷണം ആരംഭിച്ച് പൊലീസ്

    സീതത്തോട് പത്തനംതിട്ട ജില്ലയിലെ ഗവി മീനാർ വനമേഖലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരൂഹത ഉയർത്തുന്നു മീനാർ അംഗൻവാടിയിലെ ഹെൽപ്പറായ തമിഴ്നാട് സ്വദേശിനി മേനക 34 യുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ വനത്തിനുള്ളിൽ കണ്ടെത്തിയത് പ്രദേശവാസികളാണ് വനമേഖലയ്ക്കുള്ളിൽ മൃതദേഹം ആദ്യം ശ്രദ്ധയിൽപ്പെട്ടത് തുടർന്ന് വിവരം വനപാലകരെയും പൊലീസിന... Read More →

  • പൊൻകുന്നത്ത് കെഎസ്ആർടിസി ബസിനു മുന്നിലേക്ക് ചാടി യുവാവ്, ബസ്സിന്റെ മുൻചക്രം തലയിലൂടെ കയറിയിറങ്ങി ദാരുണാന്ത്യം.

    പൊൻകുന്നം പൊൻകുന്നത്ത് കെഎസ്ആർടിസി ബസിനു മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി കോട്ടയം ആർപ്പൂക്കര സ്വദേശി ടി എസ് രാജേഷ് ആണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം കെ കെ റോഡിൽ പൊൻകുന്നം 19 ാം മൈലിൽ കടുക്കാമല വളവിന് സമീപം വെച്ചാണ് ഇയാൾ കെഎസ്ആർടിസി ബസിന് മുന്നിലേക്ക് ചാടിയത് ബസ്സിന്റെ മുൻചക്രം തലയിലൂടെ കയറിയിറങ്ങി സംഭവ സ്ഥലത്ത് വെച്ചുതന്നെ ... Read More →

  • വൺ കേരള കരുതൽ മിഷൻ’; ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും ജനപങ്കാളിത്ത സഹായവുമായി സർക്കാർ

    തിരുവനന്തപുരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കും മാരകരോഗങ്ങൾ ബാധിച്ച് ചികിത്സ തേടുന്നവർക്കും കൈത്താങ്ങാകുന്ന പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ വൺ കേരള കരുതൽ മിഷൻ എന്ന പേരിൽ സാങ്കേതികവിദ്യ അധിഷ്ഠിതമായ സമഗ്ര പ്ലാറ്റ് ഫോം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു പദ്ധതിയു... Read More →

  • സ്വകാര്യ ബസുകൾക്ക് വൻ ആശ്വാസം; നികുതി പകുതിയായി കുറച്ച് ബജറ്റ്

    തിരുവനന്തപുരം സംസ്ഥാനത്തെ പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനും സ്വകാര്യ ബസ് വ്യവസായം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് ആശ്വാസം നൽകുന്നതിനുമായി കേരള ബജറ്റിൽ നിർണായക പ്രഖ്യാപനങ്ങൾ സ്റ്റേജ് ക്യാരേജ് സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് ധനമന്ത്രിയുടെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി വി ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • ഡൽഹിയിൽ യുവതിയടക്കം നവജാത ശിശുക്കളെ കടത്തി വിൽക്കുന്ന സംഘം പിടിയിൽ: 12 പേർ അറസ്റ്റിൽ, 5 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി | Delhi Police Busts Newborn Baby Trafficking Racket

    ഡൽഹി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നവജാത ശിശുക്കളെ സംഘടിപ്പിച്ച് വ്യാജ ജനന സർട്ടിഫിക്കറ്റുകളും രേഖകളും നിർമ്മിച്ചാണ് ഇവർ കുഞ്ഞുങ്ങളെ വിറ്റിരുന്നത് ലക്ഷക്കണക്കിന് രൂപയ്ക്കാണ് കുട്ടികളെ ഇവർ ആവശ്യക്കാർക്ക് കൈമാറിയിരുന്നത് ഡൽഹിയിലും രാജസ്ഥാനിലും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത് ഹരിയാനയിലേക്കും ഇവരുടെ ശൃംഖല വ്യാപിച്ചി... Read More →

  • കോട്ടയം മെഡിക്കൽ കോളേജ് രക്തബാങ്കിന്റെ നേതൃത്വത്തിൽ ലോക രക്തദാതാക്കളുടെ ദിനാഘോഷം സംഘടിപ്പിച്ചു.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് രക്തബാങ്കിന്റെ നേതൃത്വത്തിൽ ലോക രക്തദാതാക്കളുടെ ദിനാഘോഷം സംഘടിപ്പിച്ചു ഇതിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പും ജീവധാര പോർട്ടൽ കോട്ടയം ജില്ലാ ഉദ്ഘാടനവും നടന്നു മനുഷ്യത്വത്തിന്റെ ഒരു തുള്ളി രക്തം ദാനം ചെയ്യുക ജീവൻ രക്ഷിക്കുക എന്നതാണ് ഈ വർഷം ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച സന്ദേശം മെഡിക്കൽ കോ... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • വീണാ വിജയന്റെ ബാങ്ക് ലോക്കർ തുറന്ന് ഇ.ഡി പരിശോധന!

    തിരുവനന്തപുരം കെഎംആർഎൽ എക് സാലോജിക് മാസപ്പടി കേസിലെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ബാങ്ക് ലോക്കറുകൾ എൻഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് ഇ ഡി തുറന്ന് പരിശോധിച്ചു തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള എച്ച്ഡിഎഫ് സി ബാങ്ക് ശാഖയിലെ ലോക്കറുകളിലാണ് ഇ ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് കേന്ദ്ര... Read More →

  • ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; ബലാത്സംഗശ്രമത്തിനിടെ കൊന്നതായി പ്രതിയുടെ മൊഴി

    പത്തനംതിട്ട ഗവി വനമേഖലയിൽ 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചതായും ബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തി മൃതദേഹം തോട്ടിലേക്ക് തള്ളിയതായും അന്വേഷണ സംഘം അറിയിച്ചു കൊല്ലപ്പെട്ട യുവതി... Read More →

  • കൈപ്പുഴ കാരിത്താസ് HDP ഹോസ്പിറ്റലിൽ ഹോം കെയർ സർവീസസ് ഉദ്ഘാടനം ചെയ്തു.

    കൈപ്പുഴ മികച്ച ആരോഗ്യപരിചരണവും ചികിത്സാ സഹായങ്ങളും രോഗികളുടെ വീട്ടുപടിക്കൽ നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൈപ്പുഴ കാരിത്താസ് ഹോസ്പിറ്റൽ ആരംഭിച്ച ഹോം കെയർ സർവീസസ് ഉദ്ഘാടനം ചെയ്തു വ്യാഴാഴ്ച ഹോസ്പിറ്റൽ പരിസരത്ത് വെച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത് കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഫാ ജെഫ്രിൻ തണ്ടശ്ശേരിൽ സ്വാഗതം ആശംസി... Read More →

  • കോട്ടയത്ത് റോഡിലെ ഹംമ്പിൽ ചാടി നിയന്ത്രണം വിട്ട കാർ എതിരെയെത്തിയ കാറിലും ബൈക്കിലുമിടിച്ചു 5 പേർക്ക് പരിക്ക്, നവവരനും വധുവും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

    കോട്ടയം കോട്ടയത്ത് റോഡിലെ ഹംമ്പിൽ ചാടി നിയന്ത്രണം വിട്ട കാർ എതിരെയെത്തിയ കാറിലും ബൈക്കിലുമിടിച്ചു 5 പേർക്ക് പരിക്ക് കോട്ടയം കൂരോപ്പടയിൽ വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത് ബൈക്ക് യാത്രക്കാരൻ അരുവിക്കുഴി സ്വദേശിയായ ജെയിംസ് സിബി 24 കാർ യാത്രക്കാരായ പാമ്പാടി സ്വദേശികൾ എലിയാമ്മ തോമസ് 70 പി വി തോമസ് 75 ആൻസി തോമസ് 32 റിജു തോമസ് 34 എ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • സിദാന്റെ മകൻ, അൾജീരിയയുടെ കാവൽക്കാരൻ

    മലപ്പുറം ലോക ഫുട്ബോളിൽ വീണ്ടും ഒരു സിദാൻ ശ്രദ്ധാകേന്ദ്രമാകുകയാണ് എന്നാൽ ഇത്തവണ ഗോൾവല കുലുക്കുന്ന താരമല്ല ഗോൾവല കാക്കുന്ന ഒരു കാവൽക്കാരൻ ഫുട്ബോൾ ഇതിഹാസം ന്റെ മകൻ യാണ് അൾജീരിയൻ ദേശീയ ടീമിന്റെ ഗോൾപോസ്റ്റിന് മുന്നിൽ ശ്രദ്ധ നേടുന്നത് മെസ്സിയുടെ ഹാട്രിക്ക് ഫുട്ബോൾ ലോകത്തെ ആവേശത്തിലാഴ്ത്തിയപ്പോൾ അൾജീരിയൻ നിരയിൽ മറ്റൊരു കഥയും ശ്രദ... Read More →

  • നീറ്റ് വിദ്യാർഥികൾക്ക് ആശ്വാസം; മലബാറിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ ഓടിക്കും

    പയ്യന്നൂർ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി മലബാർ മേഖലയിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചു പാലക്കാട് റെയിൽവേ ഡിവിഷന്റെ നേതൃത്വത്തിൽ ഞായറാഴ്ച രണ്ട് മെമു സ്പെഷ്യൽ സർവീസുകളും ഒരു പാസഞ്ചർ സ്പെഷ്യൽ സർവീസും നടത്തും ഞ... Read More →

  • കൊറിയയെ കീഴടക്കി മെക്സിക്കോ നോക്കൗട്ടിൽ; പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീം

    മെക്സിക്കോ സിറ്റി ലോകകപ്പിൽ ദക്ഷിണ കൊറിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയവുമായി മെക്സിക്കോ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി രണ്ടാം പകുതിയിൽ ലൂയിസ് റോമോ നേടിയ നിർണായക ഗോളാണ് മെക്സിക്കോയ്ക്ക് 1 0ന്റെ ജയം സമ്മാനിച്ചത് രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയങ്ങളോടെ ആറു പോയിന്റ് സ്വന്തമാക്കിയ മെക്സിക്കോ ടൂർണമെന്റിൽ പ്രീക്വാർട്ടർ ഉറ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.