Home / News Detail
പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദേശീയ തലത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് മഞ്ജുദേവി ഈ നേട്ടം കൈവരിച്ചത് നേരത്തെ നടന്ന അയർലാൻ്റ് പാർലെമെൻ്റ് തെരഞ്ഞെടുപ്പിലും മഞ്ജുദേവി മത്സരിച്ചിരുന്നു 1926 ൽ രൂപീകൃതമായ പാർട്ടിയാണ് ഫ്യാനഫോയ്ൽ പാർട്ടി പാർട്ടി രൂപീകരണ ശതാബ്ദിയോടനുബന്ധിച്ചാണ് ഇത്തവണ പാർട്ടി തെരഞ്ഞെടുപ്പ് നടത്തിയത് ഇപ്പോഴത്തെ അയർലാൻ്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് പാർട്ടി പ്രസിഡൻ്റ് അയർലൻ്റ് പ്രധാനമന്ത്രി മിഹോൾ മാർട്ടിൻ ഭാര്യ മേരി എന്നിവർക്കൊപ്പം മഞ്ജുദേവി പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് സെക്രട്ടറി ട്രഷറർ 15 അംഗ ദേശീയ എക്സിക്യൂട്ടീവ് എന്നിവരടങ്ങുന്ന സമിതിയാണ് പാർട്ടിയെ നിയന്ത്രിക്കുന്നത് പാർട്ടി അംഗത്വമെടുത്ത് ഒരു വർഷം പൂർത്തിയായവർക്കു മാത്രമേ ഭാരവാഹി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകും പാർട്ടി ഭരണഘടന അനുസരിച്ച് ഏഴ് വനിതകൾ ഭരണസമിതിയിൽ ഉണ്ടാവണം അതിലൊരാളായിട്ടാണ് മഞ്ജുദേവി തെരഞ്ഞെടുക്കപ്പെട്ടത് വാശിയേറിയ മത്സരത്തിൽ നാലാം റൗണ്ടിൽ മഞ്ജുദേവി വിജയിച്ചു കയറി ലഭിച്ചതിൽ 90 ശതമാനം വോട്ടുകളും ഐറിഷുകാരുടേതാണ് ഇന്ത്യൻ വംശജർക്കു നേരെയുള്ള അക്രമങ്ങൾക്കെതിരെയുള്ള ശക്തമായ സന്ദേശമാണ് തനിക്ക് നൽകിയ വോട്ടിലൂടെ ഐറിഷ് ജനത പ്രകടിപ്പിച്ചതെന്ന് മഞ്ജുദേവി പാലാ ടൈംസി നോട് പറഞ്ഞു അത്തരം അക്രമങ്ങൾക്കു പിന്നിൽ ചുരുക്കം ചിലർ മാത്രമാണുള്ളത് ഇന്ത്യൻ സമൂഹത്തോടുള്ള ആദരവും കരുതലും പ്രകടിപ്പിക്കാനാണ് പരിപൂർണ്ണ പിന്തുണ നൽകിയതെന്നു പാർട്ടി മെമ്പർമാർ പറഞ്ഞതായും മഞ്ജുദേവി ചൂണ്ടിക്കാട്ടി നഴ്സിംഗ് പ്രൊഫഷനിലുള്ള തനിക്ക് ലഭിച്ച ഈ അവസരം ദൈവഹിതമാണെന്ന് താൻ കരുതുന്നതായി മഞ്ജുദേവി പാലാ ടൈംസ് ചീഫ് എഡിറ്റർ എബി ജെ ജോസുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞു തനിക്ക് ലഭിക്കുന്ന അവസരം സമൂഹ നന്മയ്ക്കായി വിനിയോഗിക്കുമെന്ന് മഞ്ജുദേവി പറഞ്ഞു ഇന്ത്യൻ സമൂഹത്തിൻ്റെ ഉയർച്ചയ്ക്കായി പരിശ്രമിക്കുമെന്നും മഞ്ജുദേവി വ്യക്തമാക്കി പാലാ സെൻ്റ് മേരീസ് ഹൈസ്കൂളിലും പാലാ അൽഫോൻസാ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം മഞ്ജുദേവി രാജസ്ഥാനിലെ പിലാനി ബിർള സ്കൂൾ ഓഫ് നഴ്സിംഗിൽ നിന്നും ഒന്നാം റാങ്കോടെ ജനറൽ നഴ്സിംഗ് പാസായി തുടർന്നു ഡൽഹി എസ്കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനം ചെയ്തു തുടർന്ന് സൗദി അറേബ്യ റിയാദിലെ കിംഗ് ഫൈസൽ ആശുപത്രിയായിരുന്നു കർമ്മമണ്ഡലം 2005 ൽ അയർലൻഡിലേയ്ക്ക് കുടിയേറി ഇപ്പോൾ മാറ്റർ പ്രൈവറ്റ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ് 2016ൽ ബി എസ് സി നഴ്സിംഗും 2022 ൽ സൈക്കോളജിയിൽ ലെവൽ 5 കോഴ്സും പാസായി ഭർത്താവ് ശ്യാം മോഹനൊപ്പംപാലാ വിളക്കുമാടം മണിമന്ദിരത്തിൽ പരേതനായ റിട്ടയേർഡ് ഹവിൽദാർ മേജർ കെ എം ബാലകൃഷ്ണൻ്റെയും രാധാമണിയുടെയും മകളാണ് ഭർത്താവ് ശ്യാം മോഹൻ തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ് ദിയ ശ്രേയ എന്നിവരാണ് മക്കൾ ചഞ്ചൽ ഹണി എന്നിവർ സഹോദരങ്ങളാണ്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ലക്ഷങ്ങളുടെ രാസലഹരിയുമായി കോട്ടയം സ്വദേശികൾ വടക്കഞ്ചേരി പൊലീസിന്റെ പിടിയിൽ, ബെംഗളുരുവിൽ നിന്നും രാസലഹരി കേരളത്തിലേക്ക് കടത്തിയത് ഈരാറ്റുപേട്ട-പൊൻകുന്നം സ്വദേശികൾ.

    കോട്ടയം ലക്ഷങ്ങളുടെ രാസലഹരിയുമായി കോട്ടയം സ്വദേശികൾ വടക്കഞ്ചേരി പൊലീസിന്റെ പിടിയിൽ ബെംഗളുരുവിൽ നിന്നും രാസലഹരി കേരളത്തിലേക്ക് കടത്തുന്നതിനിടെയാണ് ഇരുവരും പോലീസ് പിടിയിലായത് കോട്ടയം പൊൻകുന്നം സ്വദേശിനി എലിസബത്ത് 25 ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി ഷാഹുല് സുനീർ 29 എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത് ഞായറാഴ്ച രാവില... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • ഈരാറ്റുപേട്ട തീക്കോയിയിൽ സ്കൂൾ വാനും ട്രാവലറും കൂട്ടിയിടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്.

    ഈരാറ്റുപേട്ട ഈരാറ്റുപേട്ട തീക്കോയിയിൽ സ്കൂൾ വാനും ട്രാവലറും കൂട്ടിയിടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക് തീക്കോയി സ്വദേശിനി ഹന്ന ഷിനോജിനാണ് 14 വാഹനാപകടത്തിൽ പരുക്കേറ്റത് വെള്ളിയാഴ്ച രാവിലെ തീക്കോയിയിൽ വച്ചായിരുന്നു അപകടം ഉണ്ടായത് ഉടനെ തന്നെ അപകടത്തിൽ പരിക്കേറ്റ സ് കൂൾ വിദ്യാർത്ഥിനിയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ... Read More →

  • കോട്ടയത്തെ സ്കൈവാക്കിന്റെ പ്രവൃത്തികൾ പുനരാരംഭിക്കും; ആകാശപ്പാതയെ കൈവിടാതെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്.

    കോട്ടയം ആകാശപ്പാതയെ കൈവിടാതെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് കോട്ടയത്തെ സ്കൈവാക്കിന്റെ പ്രവൃത്തികൾ പുനരാരംഭിക്കും എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു ഇതോടെ നാളുകളായി നിർമ്മാണം മുടങ്ങി അനശ്ചിതത്വത്തിലായ ആകാശപ്പാതയ്ക്ക് ജീവൻ വയ്ക്കുകയാണ് യുഡി എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ആക്ഷേപതയുടെ നിർമ്മാണം പൂർത്ത... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • കൈപ്പുഴ കാരിത്താസ് HDP ഹോസ്പിറ്റലിൽ ഹോം കെയർ സർവീസസ് ഉദ്ഘാടനം ചെയ്തു.

    കൈപ്പുഴ മികച്ച ആരോഗ്യപരിചരണവും ചികിത്സാ സഹായങ്ങളും രോഗികളുടെ വീട്ടുപടിക്കൽ നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൈപ്പുഴ കാരിത്താസ് ഹോസ്പിറ്റൽ ആരംഭിച്ച ഹോം കെയർ സർവീസസ് ഉദ്ഘാടനം ചെയ്തു വ്യാഴാഴ്ച ഹോസ്പിറ്റൽ പരിസരത്ത് വെച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത് കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഫാ ജെഫ്രിൻ തണ്ടശ്ശേരിൽ സ്വാഗതം ആശംസി... Read More →

  • കോട്ടയത്ത്‌ വ്യത്തിഹീനമായ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.

    കോട്ടയം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ ഹോട്ടലുകളിലും കൂൾബാറുകളിലും തട്ടുകടകളിലും നഗരസഭാ ആരോഗ്യവിഭാഗം ഹെൽത്ത് സ് ക്വാഡ് പരിശോധന നടത്തി സംസ്ഥാനത്ത് നിപ്പ ഡെങ്കിപ്പനി ഷിഗെല്ല എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു മിന്നൽ പരിശോധന ക്ലീൻ സിറ്റി മാനേജർ തങ്കം ടി എ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ല... Read More →

  • പൂഞ്ഞാറിന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നു; ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാർ താലൂക്ക് രൂപീകരിക്കുവാൻ തുക വകയിരുത്തി, എരുമേലിയെ തിരുപ്പതി മോഡൽ “പൈതൃക നഗരം” പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു സാധ്യത പഠനം, സംസ്ഥാന ബജറ്റിൽ പൂഞ്ഞാറിന് മെച്ചപ്പെട്ട പരിഗണന: അഡ്വ. സെബാസ്റ്റ്യൻ എം.ജെ

    എരുമേലി മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മെച്ചപ്പെട്ട പരിഗണന ലഭിച്ചതായി അഡ്വ സെബാസ്റ്റ്യൻ എം ജെ എം എൽ എ അറിയിച്ചു കേരളത്തിലെ റബ്ബർ കർഷകരുടെ ദീർഘകാല സ്വപ്നമായ റബ്ബറിന് താങ്ങുവില 250 രൂപയായി നിശ്ചയിച്ചത് യു ഡി എഫിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് രണ്ടാം ഭൂപരിഷ്കരണ... Read More →

  • സിന്ധു ജലം; യുദ്ധഭീഷണിയുമായി പാകിസ്താൻ

    ഇസ്ലാമാബാദ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധു നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നു സിന്ധു നദീജല വ്യവസ്ഥയിൽ ഇന്ത്യയുടെ നീക്കങ്ങൾ പാകിസ്താന്റെ ജലസുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് ബോധ്യപ്പെട്ടാൽ സൈനിക നടപടി സ്വീകരിക്കുമെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി നിലവിൽ മരവിപ്പിച്ചിരിക്കുന്ന സിന്ധു ന... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • കാപ്പിമല മിന്നൽ ദുരന്തം; യുവതിക്ക് ദാരുണാന്ത്യം

    കണ്ണൂർ കണ്ണൂർ ജില്ലയിലെ കാപ്പിമല മഞ്ഞപ്പുല്ലിൽ വിനോദയാത്രയ്ക്കിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയും പേരാവൂർ കോളയാട് സ്വദേശിനിയുമായ അഞ്ജു മാത്യു 32 ആണ് മരിച്ചത് ഭർത്താവ് സോനു സെബാസ്റ്റ്യനും ഫോറസ്റ്റ് വാച്ചർ സതീശനും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായ... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • ആശങ്കയിൽ ആശ്വാസം! എബോള ഭീതി ഒഴിഞ്ഞു: സുഡാനിൽ നിന്നെത്തിയ പാലാ സ്വദേശിനിയുടെ പരിശോധനാ ഫലം നെഗറ്റീവ്! ആശുപത്രി വിട്ടു.

    കോട്ടയം എബോള രോഗബാധയുണ്ടെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന പാലാ സ്വദേശിനിയെ ഡിസ്ചാർജ് ചെയ്തു പൂന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ച രക്തസാമ്പിളുകളുടെ ഫലം പൂർണമായും നെഗറ്റീവായതിനെ തുടർന്നാണ് നടപടി എബോള വൈറസ് സംശയത്തെത്തുടർന്ന് സൗത്ത് സുഡാനിൽ നിന്നെത്... Read More →

  • സൈക്കിൾ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക്; 12കാരിയുടെ ദാരുണാന്ത്യം

    കാക്കനാട് സഹോദരനൊപ്പം സൈക്കിൾ ചവിട്ടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ഇരുപതടി താഴ്ചയിലേക്കു വീണ പന്ത്രണ്ടുകാരി ദാരുണമായി മരിച്ചു മാവേലിപുരം ഗുഡ് എർത്ത് ഹൗസ് ഓഫ് ലൈഫ് ഫ്ലാറ്റിൽ താമസിക്കുന്ന റോഹൻ ആൻഡ്രൂസിന്റെയും ടെസി കെ മാത്യുവിന്റെയും മകൾ റിഹാന കാതറിൻ ആൻഡ്രൂസ് 12 ആണ് മരിച്ചത് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപക... Read More →

  • കോട്ടയം മെഡിക്കൽ കോളേജ് രക്തബാങ്കിന്റെ നേതൃത്വത്തിൽ ലോക രക്തദാതാക്കളുടെ ദിനാഘോഷം സംഘടിപ്പിച്ചു.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് രക്തബാങ്കിന്റെ നേതൃത്വത്തിൽ ലോക രക്തദാതാക്കളുടെ ദിനാഘോഷം സംഘടിപ്പിച്ചു ഇതിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പും ജീവധാര പോർട്ടൽ കോട്ടയം ജില്ലാ ഉദ്ഘാടനവും നടന്നു മനുഷ്യത്വത്തിന്റെ ഒരു തുള്ളി രക്തം ദാനം ചെയ്യുക ജീവൻ രക്ഷിക്കുക എന്നതാണ് ഈ വർഷം ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച സന്ദേശം മെഡിക്കൽ കോ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.