Home / News Detail
പ്രത്യേക കണ്ടെയ്നറുകളിൽ മാത്രമേ പെട്രോളും ഡീസലും നൽകൂ,പരാതിയുമായി ഹോട്ടൽ,ബേക്കറി അസോസിയേഷനുകളും ജെസിബി- ഹിറ്റാച്ചി ഉടമകളും

കൊച്ചി എറണാകുളം ജില്ലയിൽ പെട്രോൾ ഡീസൽ എന്നിവക്ക് യാതൊരു ക്ഷാമവുമില്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കലക്ടർ ജി പ്രിയങ്ക അറിയിച്ചു കേന്ദ്ര സർക്കാരിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില ആശയക്കുഴപ്പങ്ങളാണ് നിലവിലെ താല്ക്കാലിക പ്രതിസന്ധിക്ക് കാരണം ക്യാനുകളിൽ ഡീസൽ ലഭിക്കുന്നില്ലെന്ന ബേക്കറി ഹോട്ടൽ അസോസിയേഷനുകൾ ചെറുകിട നിർമാണ മേഖലയിലെ ജെസിബി ഹിറ്റാച്ചി ഉടമകൾ ആശുപത്രി പ്രതിനിധികൾ ഫിഷറീസ് ബോട്ട് ഓണേഴ്സ് എന്നിവരുടെ പരാതികളെ തുടർന്ന് ചേർന്ന യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ ജൂൺ 11ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്ന് 200 ലിറ്ററിൽ കൂടുതൽ ഇന്ധനം വാങ്ങുന്ന കൺസ്യൂമേഴ്സിന് മാത്രമാണ് നിയന്ത്രണമുള്ളത് ചെറുകിട ആവശ്യക്കാർക്കോ വ്യക്തികൾക്കോ വാഹനങ്ങൾക്കോ പ്രതിദിനം 200 ലിറ്റർ വരെ ഇന്ധനം വാങ്ങുന്നതിന് യാതൊരു വിലക്കുമില്ലെന്ന് കലക്ടർ കൂട്ടിച്ചേർത്തു സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ പെസോ അംഗീകരിച്ച പ്രത്യേക കണ്ടെയ്നറുകളിൽ മാത്രമേ ഇന്ധനം നൽകാവൂ എന്ന് കർശന നിർദ്ദേശമുണ്ട് മുൻപും ഈ നിയമം ഉണ്ടായിരുന്നുവെങ്കിലും പുതിയ ഉത്തരവോടെ ഇത് നിർബന്ധമാക്കിയിരിക്കുകയാണ് പ്ലാസ്റ്റിക് കുപ്പികളിലോ സാധാരണ ക്യാനുകളിലോ ഇന്ധനം കൊണ്ടുപോകുന്നത് സുരക്ഷാ ഭീഷണിയായതിനാലാണ് പെസോ അംഗീകൃത കണ്ടെയ്നറുകൾ വേണമെന്ന് നിഷ്കർഷിക്കുന്നത് നിലവിൽ ഇത്തരം ക്യാനുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ പെട്രോൾ പമ്പുകളിൽ തന്നെ ഇവ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ ഓയിൽ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട് അടുത്ത മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ക്യാനുകളുടെ ലഭ്യത ഉറപ്പാക്കി ഇന്ധന വിതരണം പൂർണ്ണമായും സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ വ്യാജ പ്രചാരണങ്ങളിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കലക്ടർ വ്യക്തമാക്കി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • എബോളയെന്ന് സംശയം; സൗത്ത് സുഡാനിൽ നിന്നെത്തിയ സ്ത്രീ കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ.

    കോട്ടയം എബോള രോഗലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്പത്തിരണ്ട് വയസ്സുകാരിയെ പ്രവേശിപ്പിച്ചു സൗത്ത് സുഡാനിൽ നിന്നെത്തിയ പാലാ വലവൂർ സ്വദേശിനിയായ സ്ത്രീയാണ് നിരീക്ഷണത്തിലുള്ളത് സൗത്ത് സുഡാനിൽനിന്ന് ഉ ഗാണ്ട വഴി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവർ എത്തിയത് പനിയും ഛർദിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങളുണ്ടായ... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • സാറിനൊപ്പം പിള്ളേരും! അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളി എംഎൽഎയ്ക്കൊപ്പം വിദ്യാർത്ഥികളായ പാലക്കാട്-വൈക്കം എംഎൽഎമാർ, അപൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി സംഗമ വേദിയായി നിയമസഭ.

    കാഞ്ഞിരപ്പള്ളി പലപ്പോഴും പ്രത്യേകതകൾക്കും അപൂർവ്വതകൾക്കും സാക്ഷ്യം വഹിക്കുന്ന നമ്മുടെ നിയമസഭയിൽ ഇപ്പോഴിതാ വീണ്ടുമൊരു അപൂർവത കൂടി പഠിപ്പിച്ച സാറിനൊപ്പം പിള്ളേരും നിയമസഭയിൽ എത്തിയിരിക്കുകയാണ് നിയമസഭ സന്ദർശിക്കാനല്ല നിയമസഭാ സാമാജികരായി അതെ അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബിക്കൊപ്പം വിദ്യാർത്ഥികളായ പാലക്കാട് എം... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • വായന മാസാചരണം നാളെ മുതൽ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും.

    കോട്ടയം വായനമാസാചാരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി എൻ പണിക്കരുടെ ചരമദിനമായ നാളെ വായനദിനത്തിൽ പരിപാടികൾക്ക് തുടക്കമാകും ജില്ലാതല ഉദ്ഘാടനം രാവിലെ 10 30ന് കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ് കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് കാറും ബൈക്കും കൂട്ടിയിടിച്ചു വെള്ളിയേപ്പള്ളി സ്വദേശി ഡെറ്റിൻ ജോയിക്ക് 42 പരുക്കേറ്റു ചൊവ്വാഴ്ച രാവിലെ 7 30യോടെ പാലാ കൊട്ടാരമറ്റത്തിനു സമീപമായിരുന്നു അപകടം ഉണ്ടായത് കോയമ്പത്തൂരിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ റാന്നി സ്വദേശി അഭിനാഥിന് 18 പരുക്കേറ്റു വാഹനാപകടങ്ങളിൽ പരിക്കേറ്റ... Read More →

  • ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; കോട്ടയം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

    കോട്ടയം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 7 ജില്ലകളിലാണ് കേന... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • വൈദ്യുതി വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജ്ജിത നടപടി വേണം മന്ത്രി സണ്ണി ജോസഫ്

    കോട്ടയം കോട്ടയം ആലപ്പുഴ ജില്ലകളില് വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ് നങ്ങള് പരിഹരിക്കുന്നതിന് ഊര് ജ്ജിത നടപടികള് സ്വീകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിര് ദേശിച്ചു രണ്ടു ജില്ലകളിലെയും വൈദ്യുതി മേഖലയിലെ വികസനപദ്ധതികളും വെല്ലുവിളികളും അവലോകം ചെയ്യുന്നതിന് പള്ളം ഡാം സേഫ്റ്റി ഹാളില് ചേര് ന്ന എം എല് എമ... Read More →

  • കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആയി സോളി ആന്റണി ചുമതലയേറ്റു.

    കോട്ടയം കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എ ഡി എം ആയി സോളി ആന്റണി ചുമതലയേറ്റു കോട്ടയം എറണാകുളം തൃശൂർ എന്നിവിടങ്ങളിൽ ഡെപ്യൂട്ടി കളക്ടർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് കോട്ടയം പുഞ്ച സ്പെഷ്യൽ ഓഫീസർ പുനലൂർ ആർ ഡി ഒ എന്നീ പദവികൾ വഹിച്ചിട്ടുണ്ട് വാകത്താനം സ്വദേശിനിയാണ് ഭർത്താവ് ജിയോ ടി മനോജ് മുൻ ഡെപ്യൂട്ടി കളക്ടർ മകൻ ടോം ജി മനു Read More →

  • എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് ഡോക്ടറെ കാണാനായി പോയ വ്യാപാരിയെ കാണ്മാനില്ലെന്ന് ബന്ധുക്കളുടെ പരാതി.

    എരുമേലി എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് ഡോക്ടറെ കാണാനായി പോയ വ്യാപാരിയെ കാണ്മാനില്ലെന്ന് ബന്ധുക്കളുടെ പരാതി എരുമേലിയിലെ റബ്ബർ വ്യാപാരിയും കനകപ്പലം സ്വദേശിയുമായ കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെയാണ് കാണാതായത് തിങ്കളാഴ്ച രാവിലെ ഡോക് ടറെ കാണുന്നതിനായി എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് പോയതായിരുന്നു യാത്രാമദ്ധ്യേ കാഞ്ഞിരപ്... Read More →

  • കോട്ടയം മെഡിക്കൽ കോളജിൽ എബോള ഭീതി; സൗത്ത് സുഡാനിൽ നിന്ന് എത്തിയ സ്ത്രീ പ്രത്യേക നിരീക്ഷണത്തിൽ

    കോട്ടയം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു സ്ത്രീക്ക് എബോള വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി സൗത്ത് സുഡാനിൽ നിന്ന് അടുത്തിടെ കേരളത്തിലെത്തിയ സ്ത്രീയെ ആശുപത്രിയിലെ പ്രത്യേക ഐസലേഷൻ വാർഡിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് രോഗലക്ഷണങ്ങളും യാത്രാ പശ്ചാത്തല... Read More →

  • പൊൻകുന്നത്ത് കെഎസ്ആർടിസി ബസിനു മുന്നിലേക്ക് ചാടി യുവാവ്, ബസ്സിന്റെ മുൻചക്രം തലയിലൂടെ കയറിയിറങ്ങി ദാരുണാന്ത്യം.

    പൊൻകുന്നം പൊൻകുന്നത്ത് കെഎസ്ആർടിസി ബസിനു മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി കോട്ടയം ആർപ്പൂക്കര സ്വദേശി ടി എസ് രാജേഷ് ആണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം കെ കെ റോഡിൽ പൊൻകുന്നം 19 ാം മൈലിൽ കടുക്കാമല വളവിന് സമീപം വെച്ചാണ് ഇയാൾ കെഎസ്ആർടിസി ബസിന് മുന്നിലേക്ക് ചാടിയത് ബസ്സിന്റെ മുൻചക്രം തലയിലൂടെ കയറിയിറങ്ങി സംഭവ സ്ഥലത്ത് വെച്ചുതന്നെ ... Read More →

  • കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പിൽ മാറ്റം: കോട്ടയം ജില്ലയിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

    കോട്ടയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പിൽ മാറ്റം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം എറണാകുളം തൃശ്ശൂർ കേന്ദ്ര കാലാവസ്ഥാ ... Read More →

  • ലാപ്‌ടോപ്പ് വാങ്ങാന്‍ ബെസ്റ്റ് ടൈം; ഓക്‌സിജനില്‍ ഇടിവെട്ട് ലാപ്‌ടോപ്പ് സെയില്‍ 17 വരെ.

    കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ട് ഷോറൂമുകളില് ഇടിവെട്ട് ലാപ് ടോപ്പ് സെയില് സീസണ് 5 തുടരുന്നു 17 വരെയാണ് സെയില് ലാപ് ടോപ്പുകള് ക്ക് വന് വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് അടുത്ത് തന്നെ ലാപ് ടോപ്പുകള് ക്ക് വില ഉയരുമെന്ന് റിപ്പോര് ട്ടുള്ളതിനാല് വന് വിലക്കുറവില് ലാപ് ടോപ്പുകള് വാങ്ങാനു... Read More →

  • സന്താ ക്രൂസ് കൗണ്ടിയിലെ പാന്തർ ബീച്ചിൽ തിരമാലയിൽപ്പെട്ട് രണ്ട് കോളേജ് വിദ്യാർത്ഥികൾ ദാരുണാന്ത്യം

    സന്താ ക്രൂസ് കൗണ്ടിയിലെ പാന്തർ ബീച്ചിൽ തിരമാലയിൽപ്പെട്ട് രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ചു സംഭവം കഴിഞ്ഞ ബുധനാഴ്ച പാന്തർ ബീച്ചിൽ വെച്ചാണ് സാൻ ജോസെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ 20 വയസ്സുകാരി മഹൽ സാര യുസി ബെർക്ക് ലി വിദ്യാർത്ഥിയായ 21 വയസ്സുകാരൻ ഹർഷ നായർ എന്നിവർ കടലിൽ വീണത് രക്ഷാപ്രവർത്തനം രക്ഷാപ്രവർത്തകർ ഇരുവരെയും ... Read More →

  • ദേശീയ സെന്‍സസിന്റെ ഭാഗമായുള്ള സെല്‍ഫ് എന്യുമറേഷന് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു.

    കോട്ടയം ദേശീയ സെന് സസിന്റെ ഭാഗമായുള്ള സെല് ഫ് എന്യുമറേഷന് കോട്ടയം ജില്ലയില് തുടക്കം കുറിച്ചു സുപ്രീം കോടതി മുന് ജഡ്ജി ജസ്റ്റിസ് കെ ടി തോമസ് അദ്ദേഹത്തിന്റെ വസതിയില് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കളക്ടര് ചേതന് കുമാര് മീണയുടെ സാന്നിധ്യത്തില് സെല് ഫ് എന്യുമേറഷന് നടത്തി അഡീഷണല് ജില്ലാ സെന് സസ് ഓഫീസര് പി എ അമാനത്ത് സെന് സസ് മാ... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.