Home / News Detail
മൂന്ന് പതിറ്റാണ്ടിന്റെ സേവനത്തിന് വിട; പുതിയ 'പറക്കും വൈറ്റ് ഹൗസ്' റെഡി

വാഷിങ്ടൺ അമേരിക്കൻ പ്രസിഡന്റുമാരുടെ ഔദ്യോഗിക യാത്രകളുടെ പ്രതീകമായി മൂന്ന് പതിറ്റാണ്ടിലേറെയായി സേവനമനുഷ്ഠിച്ചിരുന്ന എയർഫോഴ് സ് വൺ ശ്രേണിയിലെ പ്രശസ്തമായ ബോയിങ് 747 200 ബി വിമാനം സേവനത്തിൽ നിന്ന് വിരമിച്ചു സാം 2900 എന്നറിയപ്പെട്ടിരുന്ന ഈ വിമാനം ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഫ്രാൻസിൽ നിന്ന് അമേരിക്കയിലേക്കുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മടക്കയാത്രയോടെയാണ് അവസാന ദൗത്യം പൂർത്തിയാക്കിയത് ജോയിന്റ് ബേസ് ആൻഡ്രൂസിൽ പാർക്ക് ചെയ്തിരിക്കുന്ന വിമാനത്തിന്റെ ചിത്രങ്ങൾ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടതോടെയാണ് ചരിത്രപ്രസിദ്ധമായ വിമാനത്തിന്റെ വിരമിക്കൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത് ജോർജ് എച്ച് ഡബ്ല്യു ബുഷിന്റെ കാലഘട്ടം മുതൽ നിരവധി അമേരിക്കൻ പ്രസിഡന്റുമാരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സുരക്ഷിതമായി എത്തിച്ച വിമാനമായിരുന്നു ഇത് ഇനി പ്രസിഡന്റ് ട്രംപിന്റെ ഔദ്യോഗിക യാത്രകൾക്കായി ഖത്തർ സമ്മാനിച്ച അത്യാധുനിക ബോയിങ് 747 വിമാനം ഉപയോഗിക്കും പ്രസിഡന്റിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പ്രത്യേക സാങ്കേതിക സംവിധാനങ്ങളോടെ നവീകരിച്ച വിമാനത്തിന്റെ പരീക്ഷണപ്പറക്കലുകൾ വിജയകരമായി പൂർത്തിയായതായി വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നു വി സി 25 ബി എന്ന പേരിലുള്ള ഈ വിമാനത്തിന്റെ നവീകരണത്തിനായി ഏകദേശം 40 കോടി യു എസ് ഡോളർ ഏകദേശം 3 773 കോടി രൂപ ചെലവഴിച്ചിട്ടുണ്ട് അമേരിക്കയുടെ 250 ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി അടുത്ത മാസം സൗത്ത് ഡക്കോട്ടയിലെ മൗണ്ട് റഷ്മോറിലേക്കുള്ള പ്രസിഡന്റ് ട്രംപിന്റെ യാത്ര ഈ പുതിയ വിമാനത്തിന്റെ ഉദ്ഘാടനയാത്രയായേക്കുമെന്നാണ് റിപ്പോർട്ടുകൾ അതേസമയം യു എസ് വ്യോമസേന ഓർഡർ ചെയ്ത രണ്ട് പുതിയ ബോയിങ് 747 വിമാനങ്ങൾ സേവനത്തിലെത്തുന്നതുവരെ ഈ വിമാനം ഔദ്യോഗിക എയർഫോഴ് സ് വണ്ണായി പ്രവർത്തിക്കും പറക്കും വൈറ്റ് ഹൗസ് എന്നാണ് ട്രംപ് പുതിയ വിമാനത്തെ വിശേഷിപ്പിച്ചത് ലോകത്തിലെ ഏറ്റവും ആഡംബരപൂർണമായ വിമാനങ്ങളിലൊന്നാണിതെന്നും ഖത്തറിന്റെ സമ്മാനം അമേരിക്കയ്ക്ക് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു വിമാനത്തിന്റെ ആധുനിക സാങ്കേതികവിദ്യയും ആഡംബര സൗകര്യങ്ങളും അദ്ദേഹം പ്രത്യേകമായി പ്രശംസിച്ചു വിമാനത്തിനുള്ളിൽ ലെതർ സീറ്റുകൾ മൃദുലമായ കാർപറ്റുകൾ ഉയർന്ന നിലവാരത്തിലുള്ള തടി പാനലിങ് പ്രത്യേക അലങ്കാര സംവിധാനങ്ങൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത് ടാൻ ബ്രൗൺ സ്വർണ നിറങ്ങളുടെ സംയോജനത്തിൽ രൂപകൽപ്പന ചെയ്ത ഇന്റീരിയർ ശ്രദ്ധേയമാണ് അമേരിക്കയുടെ പൈതൃകം പ്രതിഫലിപ്പിക്കുന്ന കലാസൃഷ്ടികളും വിമാനത്തിനുള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് വേഗത ദൂരം സുരക്ഷ സാങ്കേതിക മികവ് എന്നിവയിൽ മുൻഗാമികളായ എയർഫോഴ് സ് വൺ വിമാനങ്ങളെക്കാൾ മുന്നിലാണ് പുതിയ വിമാനമെന്ന് ട്രംപ് അവകാശപ്പെട്ടു അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജൂലൈ 4 ന് നടക്കുന്ന പ്രത്യേക ഫ് ളൈഓവറിലും ഈ വിമാനം പങ്കെടുത്തേക്കുമെന്നാണ് വിവരം മൂന്ന് പതിറ്റാണ്ടിലേറെക്കാലം അമേരിക്കൻ പ്രസിഡന്റുമാരുടെ ചരിത്രയാത്രകൾക്ക് സാക്ഷിയായ സാം 2900 വിടപറയുമ്പോൾ അമേരിക്കൻ പ്രസിഡന്റിന്റെ വ്യോമയാത്രകളിൽ പുതിയ അധ്യായത്തിന് തുടക്കമാകുകയാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • മൂന്ന് പതിറ്റാണ്ടിന്റെ സേവനത്തിന് വിട; പുതിയ 'പറക്കും വൈറ്റ് ഹൗസ്' റെഡി

    വാഷിങ്ടൺ അമേരിക്കൻ പ്രസിഡന്റുമാരുടെ ഔദ്യോഗിക യാത്രകളുടെ പ്രതീകമായി മൂന്ന് പതിറ്റാണ്ടിലേറെയായി സേവനമനുഷ്ഠിച്ചിരുന്ന എയർഫോഴ് സ് വൺ ശ്രേണിയിലെ പ്രശസ്തമായ ബോയിങ് 747 200 ബി വിമാനം സേവനത്തിൽ നിന്ന് വിരമിച്ചു സാം 2900 എന്നറിയപ്പെട്ടിരുന്ന ഈ വിമാനം ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഫ്രാൻസിൽ നിന്ന് അമേരിക്കയിലേക്കുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്... Read More →

  • പാലായിൽ നിർമ്മാണ ജോലികൾക്കിടെ മണ്ണിടിഞ്ഞു വീണു അതിഥി തൊഴിലാളിക്ക് പരിക്ക്.

    പാലാ പാലായിൽ നിർമ്മാണ ജോലികൾക്കിടെ മണ്ണിടിഞ്ഞു വീണു അതിഥി തൊഴിലാളിക്ക് പരിക്ക് വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം പാലാ മൂന്നാനി കോടതി വളപ്പിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുഴിയെടുത്ത് പണികൾ നടക്കുന്നതിനിടെയാണ് തൊഴിലാളിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത് ഉടനെ തന്നെ കൂടെയുണ്ടായിരുന്നവർ മണ്ണ് മാറ്റി പുറത്തെട... Read More →

  • 'ശബരി റെയിൽവേ' പദ്ധതിയെക്കുറിച്ചും 'ശബരിമല വിമാനത്താവള'ത്തെക്കുറിച്ചും ബജറ്റിൽ പരാമർശമില്ല, സ്മാർട്ട്സിറ്റിയാകാനൊരുങ്ങിയ എരുമേലിയുടെ വികസന സ്വപ്നങ്ങളുടെ ചിറകരിഞ്ഞു.

    എരുമേലി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ എരുമേലിക്കാർ ആകാംക്ഷയോടെ നോക്കിയിരുന്ന ശബരി റെയിൽവേ പദ്ധതിയെക്കുറിച്ചും ശബരിമല വിമാനത്താവളത്തെക്കുറിച്ചും പരാമർശിക്കാതെ ബജറ്റ് ഇരു പപദ്ധതികളെക്കുറിച്ചും ഒരു വരി പോലും വി ഡി സതീശൻ സർക്കാരിന്റെ ബജറ്റിൽ പരാമർശിച്ചിട്ടില്ല എരുമേലിയെ തിരുപ്പതി മോഡൽ പൈതൃക നഗരം പദ്ധതിയിൽ ഉൾപ്പെടുത്തുന്... Read More →

  • കേരളത്തിൽ പുതിയ ജില്ലകൾ വരുമോ? പഠന കമ്മിഷൻ പ്രഖ്യാപിച്ച് സർക്കാർ

    തിരുവനന്തപുരം സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ പഠന കമ്മിഷനെ നിയോഗിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം ദേശീയ ശരാശരിയെക്കാൾ കൂടുതൽ ജനസംഖ്യയുള്ള ഭരണപരിധികൾ വിഭജിച്ച് ജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായ ഭരണസേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീക്കം 1984 ൽ കാസർകോട് ജില്ല ര... Read More →

  • തിരുപ്പതി മാതൃകയിൽ ശബരിമല; ലോകോത്തര തീർഥാടന കേന്ദ്രമാക്കാൻ വമ്പൻ പദ്ധതി

    ശബരിമല ശബരിമലയെ രാജ്യാന്തര നിലവാരത്തിലുള്ള തീർഥാടന കേന്ദ്രമാക്കി മാറ്റാനുള്ള വിപുലമായ വികസന പദ്ധതികളുമായി സംസ്ഥാന സർക്കാർ തിരുപ്പതി ക്ഷേത്രത്തിന്റെ മാതൃകയിൽ ശബരിമല ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി ദേശീയ തീർഥാടന കേന്ദ്രങ്ങളാക്കി ഉയർത്താനാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത് ശബരിമലയ... Read More →

  • സംസ്ഥാന ബജറ്റ്: ഗ്രീൻ പ്രഖ്യാപനങ്ങൾ സ്വാഗതാർഹം; ശബരിറെയിലും വിമാനത്താവളവും തഴഞ്ഞത് കടുത്ത അവഗണന: അശ്വന്ത് ഭാസ്കർ.

    തിരുവനന്തപുരം കേരളത്തിന്റെ ഭാവി വികസനത്തിന് ഊർജ്ജം പകരുന്ന ചില നിർണ്ണായക കാഴ്ചപ്പാടുകൾ പ്രഥമ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉണ്ടെന്നത് സ്വാഗതാർഹമാണന്ന് ഹിൽ ഇന്റഗ്രേഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഹിൽഡെഫ് ജനറൽ സെക്രട്ടറിയും ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനറുമായ അശ്വന്ത് ഭാസ്കർ പറഞ്ഞു സംസ്ഥാനത്തെ ഒരു ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാനുള്... Read More →

  • രോഗക്കിടക്കയിലോ കോട്ടയം? വൈറൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു, ആശങ്കയായി എലിപ്പനിയും മഞ്ഞപ്പിത്തവും ഡെങ്കിയും!

    കോട്ടയം കോട്ടയം ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു ദിവസേന പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയരുകയാണ് ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത് പനിക്കൊപ്പം ജില്ലയിൽ ആശങ്കയുയർത്തി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • വാരണാസി സിഎൻജി പമ്പിൽ വൻ തീപിടിത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു

    വാരണാസി ഉത്തർപ്രദേശിലെ വാരണാസിയിൽ സിഎൻജി ഇന്ധന പമ്പിൽ ഉണ്ടായ വൻ തീപ്പിടിത്തത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക അപകടത്തിൽ പമ്പ് പരിസരത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്ക് തീപിടിച്ചതായി റിപ്പോർട്ടുകളുണ്ട് തീ അതിവേഗം പടർന്നതോടെ പ്രദേശമാകെ പുകമറ നിറഞ്ഞു സംഭവവിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും തീ ... Read More →

  • ഡിഎ കുടിശ്ശികയിൽ വാക്‌പോര്; പിണറായിക്കെതിരെ സതീശന്റെ രൂക്ഷ വിമർശനം

    തിരുവനന്തപുരം സർക്കാർ ജീവനക്കാരുടെ ഡിഎ ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ വാക് പോര് ശക്തമായി ബജറ്റിൽ ഡിഎ കുടിശ്ശിക നൽകുന്നതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് മറുപടി നൽകിയത് പിണറായ... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • ഇന്ത്യ സഖ്യത്തിൽ വിള്ളൽ? ഝാർഖണ്ഡിൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി

    ന്യൂഡൽഹി രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഝാർഖണ്ഡിൽ കോൺഗ്രസിന് നേരിട്ട അപ്രതീക്ഷിത തോൽവി ഇന്ത്യ സഖ്യത്തിനുള്ളിലെ ഭിന്നതകൾ വീണ്ടും ചർച്ചയാകുന്നു ഡൽഹിയിൽ അടുത്തിടെ ചേർന്ന സഖ്യനേതാക്കളുടെ യോഗത്തിൽ ഐക്യം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്കുള്ളിലാണ് കോൺഗ്രസിന് നിർണായക സീറ്റിൽ തിരിച്ചടി നേരിട്ടത് കോൺഗ്രസ് അധ്യക്ഷൻ മല്... Read More →

  • 147 യാത്രക്കാരുമായി ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു.

    യാത്രക്കാരുമായി പുറപ്പെടാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് മിന്നലേറ്റത് 6ഇ6068 എയർബസ് എ320 വിമാനത്തിൽ ആ സമയത്ത് 141 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം ആകെ 147 പേർ ഉണ്ടായിരുന്നു കൊൽക്കത്ത അഗർത്തലയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു കൊൽക്കത്ത വിമാനത്താവളത്തിൽ വച്ചാണ് വിമാനത്തിന് മിന്നലേറ്റത് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ... Read More →

  • കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആയി സോളി ആന്റണി ചുമതലയേറ്റു.

    കോട്ടയം കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എ ഡി എം ആയി സോളി ആന്റണി ചുമതലയേറ്റു കോട്ടയം എറണാകുളം തൃശൂർ എന്നിവിടങ്ങളിൽ ഡെപ്യൂട്ടി കളക്ടർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് കോട്ടയം പുഞ്ച സ്പെഷ്യൽ ഓഫീസർ പുനലൂർ ആർ ഡി ഒ എന്നീ പദവികൾ വഹിച്ചിട്ടുണ്ട് വാകത്താനം സ്വദേശിനിയാണ് ഭർത്താവ് ജിയോ ടി മനോജ് മുൻ ഡെപ്യൂട്ടി കളക്ടർ മകൻ ടോം ജി മനു Read More →

  • എരുമേലിയിൽ നിന്നും തിങ്കളാഴ്ച കാണാതായ വ്യാപാരിയെ തമിഴ്നാട് മധുരയിൽ മരിച്ച നിലയിൽ കണ്ടെത്തി.

    എരുമേലി എരുമേലിയിൽ നിന്നും തിങ്കളാഴ്ച കാണാതായ വ്യാപാരിയെ തമിഴ്നാട് മധുരയിൽ മരിച്ച നിലയിൽ കണ്ടെത്തി എരുമേലി മറ്റന്നൂർക്കര സ്വദേശി കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് മധുരയ്ക്ക് സമീപം പുത്തൂരിലുള്ള ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് സുമേഷിനെ കാണാതാകുന്നത് അന്ന് ... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് പൈകയിൽ വച്ചു അർധരാത്രിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് തമ്പലക്കാട് സ്വദേശി ജോജോ ആന്റണിക്ക് 56 പരുക്കേറ്റു കുമളിയിൽ വച്ച് പുലർച്ചെ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കുമളി സ്വദേശി പി കെ ജയചന്ദ്രന് 46 പരുക്കേറ്റു അപകടങ്ങളിൽ പരുക്കേറ്റ 2 പേരെയും പാലാ ചേർ പ്പുങ്കൽ മാ... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • വായന മാസാചരണം നാളെ മുതൽ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും.

    കോട്ടയം വായനമാസാചാരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി എൻ പണിക്കരുടെ ചരമദിനമായ നാളെ വായനദിനത്തിൽ പരിപാടികൾക്ക് തുടക്കമാകും ജില്ലാതല ഉദ്ഘാടനം രാവിലെ 10 30ന് കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ് കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • കോട്ടയത്തെ സ്കൈവാക്കിന്റെ പ്രവൃത്തികൾ പുനരാരംഭിക്കും; ആകാശപ്പാതയെ കൈവിടാതെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്.

    കോട്ടയം ആകാശപ്പാതയെ കൈവിടാതെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് കോട്ടയത്തെ സ്കൈവാക്കിന്റെ പ്രവൃത്തികൾ പുനരാരംഭിക്കും എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു ഇതോടെ നാളുകളായി നിർമ്മാണം മുടങ്ങി അനശ്ചിതത്വത്തിലായ ആകാശപ്പാതയ്ക്ക് ജീവൻ വയ്ക്കുകയാണ് യുഡി എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ആക്ഷേപതയുടെ നിർമ്മാണം പൂർത്ത... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.