News Desk
തിരുവനന്തപുരം പതിവ് രാഷ്ട്രീയ ബജറ്റ് ദിനങ്ങളിലെ ആഘോഷങ്ങളും ആഡംബര കാഴ്ചകളും ഒഴിവാക്കി ലാളിത്യത്തിനും പ്രൊഫഷണലിസത്തിനും മുൻതൂക്കം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ തന്റെ ആദ്യ ബജറ്റ് അവതരണം നിർവഹിച്ചു കന്റോൺമെന്റ് ഹൗസിൽ നിന്ന് നിയമസഭയിലേക്കുള്ള യാത്രയും ബജറ്റ് ദിനത്തിലെ ഒരുക്കങ്ങളും മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായ ശൈലിയിലാണ് നടന്നത് പുലർച്ചെ നാലരയോടെയാണ് സർക്കാർ പ്രസിൽ അച്ചടിച്ച ബജറ്റ് പ്രസംഗത്തിന്റെ ആദ്യ പകർപ്പ് കന്റോൺമെന്റ് ഹൗസിലെത്തിച്ചത് ഉദ്യോഗസ്ഥരിൽ നിന്ന് പകർപ്പ് ഏറ്റുവാങ്ങിയ മുഖ്യമന്ത്രി ബജറ്റ് വീണ്ടും സൂക്ഷ്മമായി വായിച്ച ശേഷമാണ് ഔദ്യോഗിക നടപടികളിലേക്ക് കടന്നത് തുടർന്ന് രാവിലെ ഏഴരയോടെ ചീഫ് സെക്രട്ടറി എ ജയതിലക് ധനകാര്യ സെക്രട്ടറി കെ ആർ ജ്യോതിലാൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു കേൽക്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബജറ്റ് രേഖ ഔദ്യോഗികമായി കൈമാറി മുൻകാല ബജറ്റ് ദിനങ്ങളിൽ പതിവായിരുന്ന കുടുംബാംഗങ്ങളുടെ സാന്നിധ്യവും മാധ്യമങ്ങൾക്ക് മുന്നിലെ പ്രതികരണങ്ങളും ഇത്തവണ ഉണ്ടായില്ല രാവിലെ എട്ടരയോടെ മുഖ്യമന്ത്രി നേരിട്ട് നിയമസഭയിലേക്ക് തിരിച്ചു മാധ്യമങ്ങളോട് സംസാരിക്കാതെയും പ്രത്യേക രാഷ്ട്രീയ പരാമർശങ്ങൾ നടത്താതെയുമായിരുന്നു യാത്ര നിയമസഭയിൽ ബജറ്റ് അവതരണത്തിന് മുന്നോടിയായി ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങളുമായി സൗഹൃദ സംഭാഷണങ്ങൾ നടത്തിയ മുഖ്യമന്ത്രി ആദ്യ ബജറ്റ് അവതരിപ്പിക്കുന്നതിനുള്ള ആശംസകളും സ്വീകരിച്ചു ബജറ്റ് അവതരിപ്പിക്കാനായി മുഖ്യമന്ത്രിയുടെ ഇരിപ്പിടത്തിൽ പ്രത്യേക പോഡിയം ഒരുക്കിയിരുന്നു മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ ടാബ് ലെറ്റിലൂടെ ബജറ്റ് അവതരിപ്പിച്ച മാതൃക പിന്തുടരാതെ പരമ്പരാഗത രീതിയിൽ അച്ചടിച്ച രേഖ ഉപയോഗിച്ചാണ് സതീശൻ ബജറ്റ് അവതരിപ്പിച്ചത് ബജറ്റ് വായന ആരംഭിച്ച ശേഷം ഇടവേളകളില്ലാതെ പ്രസംഗം തുടർന്നു പ്രധാന പ്രഖ്യാപനങ്ങൾ ഓരോന്നും ഭരണപക്ഷ എംഎൽഎമാരുടെ കയ്യടിയോടെയും ഡസ്കിൽ തട്ടിയുള്ള അഭിനന്ദനങ്ങളോടെയും സ്വീകരിക്കപ്പെട്ടു കോട്ടയം ആകാശപ്പാത പദ്ധതി പുനരാരംഭിക്കുമെന്ന പ്രഖ്യാപനം സഭയിൽ പ്രത്യേക ശ്രദ്ധ നേടി പ്രഖ്യാപനം കേട്ട സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ നിരവധി അംഗങ്ങൾ ചിരിക്കുകയും സഭയിലെ ഗൗരവാന്തരീക്ഷം കുറച്ചുനേരം ലഘൂകരിക്കപ്പെടുകയും ചെയ്തു ലാളിത്യവും ഔദ്യോഗിക ഗൗരവവും ഒത്തുചേർന്ന ബജറ്റ് ദിനമാണ് മുഖ്യമന്ത്രിയുടെ ആദ്യ ബജറ്റ് അവതരണത്തെ ശ്രദ്ധേയമാക്കിയത് പതിവ് രാഷ്ട്രീയ പ്രകടനങ്ങളിൽ നിന്ന് മാറി ഭരണപരമായ ശൈലിക്ക് മുൻതൂക്കം നൽകിയ അവതരണമായി ഇത് വിലയിരുത്തപ്പെടുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
ശബരിമല ശബരിമലയെ രാജ്യാന്തര നിലവാരത്തിലുള്ള തീർഥാടന കേന്ദ്രമാക്കി മാറ്റാനുള്ള വിപുലമായ വികസന പദ്ധതികളുമായി സംസ്ഥാന സർക്കാർ തിരുപ്പതി ക്ഷേത്രത്തിന്റെ മാതൃകയിൽ ശബരിമല ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി ദേശീയ തീർഥാടന കേന്ദ്രങ്ങളാക്കി ഉയർത്താനാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത് ശബരിമലയ... Read More →
കോട്ടയം എബോള രോഗബാധ സംശയിച്ചു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചിലികിത്സയിൽ കഴിയുന്ന പാലാ സ്വദേശിനിയുടെ കാര്യത്തിൽ ആശങ്കപ്പെടാനില്ല എന്ന് ആരോധ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ ഫലം ഇന്ന് വൈകുന്നേരത്തോടെ ലഭ്യമാകുമെന്നും മുൻകരുതലിന്റെ ഭാഗമായാണ് പ്രത്യേകമായി നിരീക്ഷണത്തിലാക്കിയിരിക്കുന്നത് എന്... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
വാരണാസി ഉത്തർപ്രദേശിലെ വാരണാസിയിൽ സിഎൻജി ഇന്ധന പമ്പിൽ ഉണ്ടായ വൻ തീപ്പിടിത്തത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക അപകടത്തിൽ പമ്പ് പരിസരത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്ക് തീപിടിച്ചതായി റിപ്പോർട്ടുകളുണ്ട് തീ അതിവേഗം പടർന്നതോടെ പ്രദേശമാകെ പുകമറ നിറഞ്ഞു സംഭവവിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും തീ ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
കാഞ്ഞിരപ്പള്ളി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എംഎൽഎ റോണി കെ ബേബി നിർദ്ദേശിക്കപ്പെട്ട പദ്ധതികളിൽ ഭൂരിഭാഗവും ഉൾപ്പെടുത്തുക വഴി നിയോജകമണ്ഡലത്തിന് വലിയ അംഗീകാരമാണ് ധനകാര്യ വകുപ്പിൻ്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി നൽകിയത് പദ്ധതികൾക്ക് ഭരണാനുമതി ലഭിക്... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
കോട്ടയം വായനമാസാചാരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി എൻ പണിക്കരുടെ ചരമദിനമായ നാളെ വായനദിനത്തിൽ പരിപാടികൾക്ക് തുടക്കമാകും ജില്ലാതല ഉദ്ഘാടനം രാവിലെ 10 30ന് കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ് കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ പഠന കമ്മിഷനെ നിയോഗിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം ദേശീയ ശരാശരിയെക്കാൾ കൂടുതൽ ജനസംഖ്യയുള്ള ഭരണപരിധികൾ വിഭജിച്ച് ജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായ ഭരണസേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീക്കം 1984 ൽ കാസർകോട് ജില്ല ര... Read More →
കോട്ടയം കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എ ഡി എം ആയി സോളി ആന്റണി ചുമതലയേറ്റു കോട്ടയം എറണാകുളം തൃശൂർ എന്നിവിടങ്ങളിൽ ഡെപ്യൂട്ടി കളക്ടർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് കോട്ടയം പുഞ്ച സ്പെഷ്യൽ ഓഫീസർ പുനലൂർ ആർ ഡി ഒ എന്നീ പദവികൾ വഹിച്ചിട്ടുണ്ട് വാകത്താനം സ്വദേശിനിയാണ് ഭർത്താവ് ജിയോ ടി മനോജ് മുൻ ഡെപ്യൂട്ടി കളക്ടർ മകൻ ടോം ജി മനു Read More →
എരുമേലി മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മെച്ചപ്പെട്ട പരിഗണന ലഭിച്ചതായി അഡ്വ സെബാസ്റ്റ്യൻ എം ജെ എം എൽ എ അറിയിച്ചു കേരളത്തിലെ റബ്ബർ കർഷകരുടെ ദീർഘകാല സ്വപ്നമായ റബ്ബറിന് താങ്ങുവില 250 രൂപയായി നിശ്ചയിച്ചത് യു ഡി എഫിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് രണ്ടാം ഭൂപരിഷ്കരണ... Read More →
തിരുവനന്തപുരം സർക്കാർ ജീവനക്കാരുടെ ഡിഎ ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ വാക് പോര് ശക്തമായി ബജറ്റിൽ ഡിഎ കുടിശ്ശിക നൽകുന്നതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് മറുപടി നൽകിയത് പിണറായ... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
പൊൻകുന്നം പൊൻകുന്നത്ത് കെഎസ്ആർടിസി ബസിനു മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി കോട്ടയം ആർപ്പൂക്കര സ്വദേശി ടി എസ് രാജേഷ് ആണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം കെ കെ റോഡിൽ പൊൻകുന്നം 19 ാം മൈലിൽ കടുക്കാമല വളവിന് സമീപം വെച്ചാണ് ഇയാൾ കെഎസ്ആർടിസി ബസിന് മുന്നിലേക്ക് ചാടിയത് ബസ്സിന്റെ മുൻചക്രം തലയിലൂടെ കയറിയിറങ്ങി സംഭവ സ്ഥലത്ത് വെച്ചുതന്നെ ... Read More →
കോട്ടയം അവയവദാനത്തിന്റെ പേരിൽ നടക്കുന്ന വൻ സാമ്പത്തിക തട്ടിപ്പിന് തെളിവുകൾ ലഭിച്ചതിനെ തുടർന്ന് എൻഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധനയിൽ വ്യാജരേഖകൾ നിർമ്മിച്ചതിനു അറസ്റ്റിലായ കോട്ടയം സ്വദേശിനി മായയുടെ വീട്ടിലും ഇ ഡി സംഘം പരിശോധന നടത്തുന്നു കോട്ടയം വാഴൂർ പുളിക്കൽകവലയിൽ മായയുടെ വീട്ടിലാണ് ഇന്ന് രാവിലെ മുതൽ ഇ ഡി പരിശോ... Read More →
കോട്ടയം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 7 ജില്ലകളിലാണ് കേന... Read More →
തിരുവനന്തപുരം കെഎംആർഎൽ എക് സാലോജിക് മാസപ്പടി കേസിലെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ബാങ്ക് ലോക്കറുകൾ എൻഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് ഇ ഡി തുറന്ന് പരിശോധിച്ചു തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള എച്ച്ഡിഎഫ് സി ബാങ്ക് ശാഖയിലെ ലോക്കറുകളിലാണ് ഇ ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് കേന്ദ്ര... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
പഴയന്നൂർ വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 54 കാരന് രണ്ട് വർഷം മുമ്പ് വൃക്കയിലെ കല്ല് നീക്കുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഘടിപ്പിച്ചിരുന്ന ട്യൂബ് സ്റ്റെന്റ് ഇപ്പോഴും ശരീരത്തിനുള്ളിലുണ്ടെന്ന് കണ്ടെത്തിയത് വിവാദമാകുന്നു എളനാട് മരുതംപാടം മഞ്ഞളൂർക്കളം വീട്ടിൽ എ സലീം 54 ആണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ വീണ്ടും ചികിത്സ തേടേ... Read More →
Stay Ahead, Stay Informed, Stay Inspired.