Home / News Detail
സംസ്ഥാന ബജറ്റ്: ഗ്രീൻ പ്രഖ്യാപനങ്ങൾ സ്വാഗതാർഹം; ശബരിറെയിലും വിമാനത്താവളവും തഴഞ്ഞത് കടുത്ത അവഗണന: അശ്വന്ത് ഭാസ്കർ.

തിരുവനന്തപുരം കേരളത്തിന്റെ ഭാവി വികസനത്തിന് ഊർജ്ജം പകരുന്ന ചില നിർണ്ണായക കാഴ്ചപ്പാടുകൾ പ്രഥമ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉണ്ടെന്നത് സ്വാഗതാർഹമാണന്ന് ഹിൽ ഇന്റഗ്രേഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഹിൽഡെഫ് ജനറൽ സെക്രട്ടറിയും ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനറുമായ അശ്വന്ത് ഭാസ്കർ പറഞ്ഞു സംസ്ഥാനത്തെ ഒരു ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാനുള്ള ദീർഘവീക്ഷണവും പുനരുപയോഗ ഊർജ്ജ പദ്ധതികൾക്കായി 100 കോടി രൂപ വകയിരുത്തിയതും ഡാമുകളിലെ ഫ്ലോട്ടിങ് സോളാർ പാനൽ പദ്ധതിയും പരിസ്ഥിതി സൗഹൃദ വികസനത്തിന് മികച്ച മാതൃകകളാണ് കൂടാതെ കൊച്ചി ആലുവ പെരുമ്പാവൂർ മേഖലകളെ ബന്ധിപ്പിച്ചുള്ള ഗ്ലോബൽ ഫർണിച്ചർ ഹബ്ബ് ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച നടപടി ബ്രാൻഡ് വയനാട് ആശയം ക്ഷീരവികസന മേഖലയ്ക്കായി മാറ്റിവെച്ച 102 88 കോടി രൂപ എന്നിവയും മലയോര ജനതയുടെ വലിയൊരു ആശങ്കയായ മനുഷ്യ വന്യജീവി സംഘർഷത്തിന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശാശ്വത പരിഹാരം കാണാൻ 192 20 കോടി രൂപ വകയിരുത്തിയതും അങ്ങേയറ്റം ആശ്വാസകരവും പ്രതീക്ഷ നൽകുന്നതുമാണ് കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബാക്കാൻ 200 കോടി രൂപ മാറ്റിവെക്കുകയും വിനോദസഞ്ചാരത്തിന് വലിയ പ്രാധാന്യം നൽകുകയും ചെയ്യുമ്പോഴും മലയോര മേഖലയുടെ വികസന സ്വപ്നങ്ങൾക്ക് മേൽ ഈ ബജറ്റ് കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ് കാൽനൂറ്റാണ്ടിലധികമായി കാത്തിരിക്കുന്ന ശബരി റെയിൽവേ പദ്ധതിയെക്കുറിച്ചും നിർദ്ദിഷ്ട ശബരിമല വിമാനത്താവള ത്തെക്കുറിച്ചും ബജറ്റിൽ ഒരു വരി പോലും പരാമർശിക്കാത്തത് അങ്ങേയറ്റം നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണ് ശബരിമലയുടെ വികസനം എന്നാൽ മലയോരത്തിന്റെ മാത്രമല്ല സംസ്ഥാനത്തിന്റെ തന്നെ സാമ്പത്തിക വളർച്ചയുടെ വലിയൊരു വാതിലാണ് ശബരി റെയിൽവേ കേവലം എരുമേലിയിൽ അവസാനിപ്പിക്കാതെ അതിനെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ചാൽ അത് വിപ്ലവാത്മകമായ വികസന കുതിച്ചുചാട്ടത്തിന് വഴിതുറക്കുകയും ബജറ്റിൽ പ്രഖ്യാപിച്ച ഗ്ലോബൽ ഫർണിച്ചർ ഹബ്ബ് അതിന്റെ പൂർണ്ണ നിലവാരത്തിൽ എത്താൻ സഹായിക്കുകയും ചെയ്യും സർക്കാർ ടൂറിസം വാണിജ്യ മേഖലകളിൽ വൻ പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്നതിനാൽ എറണാകുളം ഇടുക്കി കോട്ടയം പത്തനംതിട്ട കൊല്ലം തിരുവനന്തപുരം എന്നീ ആറ് ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ കൂടി കടന്നുപോകുന്ന ശബരി റെയിൽവേ പാത യാഥാർത്ഥ്യമായാൽ അത് ആഗോള പ്രശസ്തമായ ശബരിമല തീർത്ഥാടനത്തിന് പുറമെ ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി മതസൗഹാർദ്ദത്തിന്റെ പ്രതീകമായ എരുമേലി വാവര് പള്ളി പാലാ ഭരണങ്ങാനംപള്ളി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ലോകപ്രശസ്തമായ മൂന്നാർ റാന്നി വെച്ചൂച്ചിറയിലെ പെരുന്തേൻ അരുവി കോന്നി ആനക്കൂട് ബോട്ടാണിക്കൽ ഗാർഡൻ തുടങ്ങിയ ചെറുതും വലുതുമായ മലയോര ടൂറിസം മേഖലകളിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുകയും ചെയ്യും ഇതിനൊപ്പം മലയോര മേഖലയിലെ പ്രധാന വരുമാന മാർഗ്ഗങ്ങളായ തേയില ഏലം കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെയും റബ്ബർ വ്യവസായത്തിന്റെയും വിപണനത്തിനും കാലടിയിലെ പ്രശസ്തമായ അരി വ്യവസായ മേഖലയ്ക്കും ഇത് പുതിയ വാണിജ്യ സാധ്യതകൾ തുറക്കുന്നതിനൊപ്പം ഇവിടുത്തെ കാർഷിക ഉൽപ്പന്നങ്ങൾ വിഴിഞ്ഞം പോർട്ട് വഴി അന്താരാഷ്ട്ര വിപണിയിൽ അതിവേഗം എത്തിക്കാനും സഹായിക്കും ഈ രണ്ട് സുപ്രധാന പദ്ധതികൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കി നൽകിയാൽ വ്യവസായ വാണിജ്യ ടൂറിസം മേഖലകളിൽ വൻതോതിൽ പണം മുടക്കാൻ വൻകിട സ്വകാര്യ കമ്പനികൾ സന്നദ്ധമായി നിൽക്കുന്ന സാഹചര്യമാണ് ഇന്നുള്ളത് എന്നാൽ ബജറ്റിലെ ഈ മൗനം മലയോര നിവാസികളുടെയും ലക്ഷക്കണക്കിന് വരുന്ന അയ്യപ്പഭക്തന്മാരുടെയും നിക്ഷേപകരുടെയും ആശങ്ക വർദ്ധിപ്പിക്കുന്നു വലിയ വികസന പദ്ധതികൾ ഒന്നുമില്ലാതെ മലയോര ജനതയെയും ശബരിമല തീർത്ഥാടകരെയും തഴഞ്ഞുകൊണ്ടുള്ള ഈ മുന്നോട്ടുപോക്ക് അംഗീകരിക്കാനാവില്ല കേവലം യാത്രാസൗകര്യം എന്നതിനപ്പുറം വലിയൊരു സാമ്പത്തിക ശൃംഖലയ്ക്ക് അടിത്തറയിടേണ്ട ഈ പദ്ധതികളോട് കാണിച്ച അഗണന സർക്കാർ തിരുത്തണം ബജറ്റ് ചർച്ചകളിൽ അടിയന്തര ഭേദഗതി വരുത്തി ശബരി റെയിൽവേയ്ക്കും ശബരിമല വിമാനത്താവളത്തിനും ആവശ്യമായ ഫണ്ട് വകയിരുത്താനും മലയോരത്തിന്റെ യാത്രാക്ലേശത്തിനും വികസന മുരടിപ്പിനും ശാശ്വത പരിഹാരം കാണാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അശ്വന്ത് ആവശ്യപ്പെട്ടു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • 'പ്രിയദർശിനി' ഹിറ്റായി; വനിതാ യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നു

    കൊല്ലം സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി ജില്ലയിൽ വൻ സ്വീകാര്യത നേടി പദ്ധതി ആരംഭിച്ച് വെറും അഞ്ച് ദിവസത്തിനുള്ളിൽ വിവിധ ഡിപ്പോകളിലായി വനിതാ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിയത് ചില ഡിപ്പോകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണം ഇരട്ടിയിലധികം ഉയർന്നതായാണ് കണക്കു... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • ഡെങ്കി ഹോട്ട്‌സ്‌പോട്ടായി തലസ്ഥാനം

    തിരുവനന്തപുരം ജില്ലയിൽ പനിയും ഡെങ്കിപ്പനിയും വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു കഴിഞ്ഞ പത്ത് ദിവസത്തിനിടെ സർക്കാർ ആശുപത്രികളിൽ മാത്രം പനിക്ക് ചികിത്സ തേടിയവരുടെ എണ്ണം 10 982 ആയി ഉയർന്നു മഴ ശക്തമായതോടെ വിവിധ സാംക്രമിക രോഗങ്ങളുടെ വ്യാപനവും വർധിച്ചിരിക്കുകയാണ് ജൂൺ 11 മുതൽ 20 വരെയുള്ള ക... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • അമോണിയ ചോർച്ചയിൽ ഏഴ് മരണം; മത്സ്യസംസ്‌കരണ കേന്ദ്രത്തിൽ വൻ ദുരന്തം

    ചെന്നൈ തമിഴ് നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മത്സ്യസംസ് കരണ കേന്ദ്രത്തിൽ അമോണിയ ഗ്യാസ് ചോർന്നുണ്ടായ ദുരന്തത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംസ്ഥാനത്താകെ ആശങ്ക ഉയർന്നിരിക്കുകയാണ് ചികിത്സയിലുള്ളവരിൽ ഏഴ് പേരുടെ നില അതീവ ഗുരുതരമാണെന്നും അവർ വെന്റിലേറ്ററിലാണെന്നും അധിക... Read More →

  • ഈരാറ്റുപേട്ട തീക്കോയിയിൽ സ്കൂൾ വാനും ട്രാവലറും കൂട്ടിയിടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്.

    ഈരാറ്റുപേട്ട ഈരാറ്റുപേട്ട തീക്കോയിയിൽ സ്കൂൾ വാനും ട്രാവലറും കൂട്ടിയിടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക് തീക്കോയി സ്വദേശിനി ഹന്ന ഷിനോജിനാണ് 14 വാഹനാപകടത്തിൽ പരുക്കേറ്റത് വെള്ളിയാഴ്ച രാവിലെ തീക്കോയിയിൽ വച്ചായിരുന്നു അപകടം ഉണ്ടായത് ഉടനെ തന്നെ അപകടത്തിൽ പരിക്കേറ്റ സ് കൂൾ വിദ്യാർത്ഥിനിയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ... Read More →

  • പി എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയണം എന്നു പറഞ്ഞു നടന്ന യുഡിഎഫ്, ഇപ്പോൾ പദ്ധതി നടപ്പിലാക്കുവാൻ ബിജെപിയെക്കാൾ വ്യഗ്രത കാണിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല: വി എൻ വാസവൻ.

    കോട്ടയം പി എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയണം എന്നു പറഞ്ഞു നടന്ന യുഡിഎഫ് ഇപ്പോൾ പദ്ധതി നടപ്പിലാക്കുവാൻ ബിജെപിയെക്കാൾ വ്യഗ്രത കാണിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ പറഞ്ഞു ഇത് ഈ സർക്കാരിന്റെ ഒറ്റപ്പെട്ട നയമല്ല മറിച്ച് ഈ സർക്കാർ നിലവിൽ വന്നതിനുശേഷം എടുത്തിരിക്കുന്ന എല്... Read More →

  • കോട്ടയത്ത്‌ വ്യത്തിഹീനമായ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.

    കോട്ടയം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ ഹോട്ടലുകളിലും കൂൾബാറുകളിലും തട്ടുകടകളിലും നഗരസഭാ ആരോഗ്യവിഭാഗം ഹെൽത്ത് സ് ക്വാഡ് പരിശോധന നടത്തി സംസ്ഥാനത്ത് നിപ്പ ഡെങ്കിപ്പനി ഷിഗെല്ല എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു മിന്നൽ പരിശോധന ക്ലീൻ സിറ്റി മാനേജർ തങ്കം ടി എ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ല... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • കോട്ടയത്തെ സ്കൈവാക്കിന്റെ പ്രവൃത്തികൾ പുനരാരംഭിക്കും; ആകാശപ്പാതയെ കൈവിടാതെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്.

    കോട്ടയം ആകാശപ്പാതയെ കൈവിടാതെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് കോട്ടയത്തെ സ്കൈവാക്കിന്റെ പ്രവൃത്തികൾ പുനരാരംഭിക്കും എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു ഇതോടെ നാളുകളായി നിർമ്മാണം മുടങ്ങി അനശ്ചിതത്വത്തിലായ ആകാശപ്പാതയ്ക്ക് ജീവൻ വയ്ക്കുകയാണ് യുഡി എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ആക്ഷേപതയുടെ നിർമ്മാണം പൂർത്ത... Read More →

  • സെൻസസ് സെൽഫ് എന്യുമറേഷൻ എല്ലാവരും പങ്കാളികളാകണം: ഷീല തോമസ്

    കോട്ടയം രാജ്യത്തിന്റെ ആസൂത്രണ വികസന പ്രവർത്തനങ്ങളിൽ ഏറെ പ്രധാനമായ ദേശീയ സെൻസസിൽ എല്ലാവരും പങ്കെടുക്കണമെന്ന് സംസ്ഥാന മുൻ സെൻസസ് ഡയറക്ടർ ഷീല തോമസ് നിർദേശിച്ചു സെൻസസിന്റെ സെൽഫ് എന്യുമറേഷൻ നടത്തി സംസാരിക്കുകയായിരുന്നു അവർ രാജ്യത്തെ എറ്റവും വലിയ സ്ഥിതി വിവര ശേഖരണമായ സെൻസസിൽ നൽകുന്ന വിവരങ്ങൾ സുരക്ഷിതമാണ് മുൻകാലത്ത് ഉദ്യോഗസ്ഥരെ... Read More →

  • ഹോർമുസിന് വീണ്ടും പൂട്ടിട്ട് ഇറാൻ; ലോകം ആശങ്കയിൽ

    തെഹ്റാൻ ലബനനിൽ ഇസ്രായേൽ നടത്തിയ പുതിയ ആക്രമണങ്ങളെ തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന സൂചനകൾ അമേരിക്കയുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇസ്രായേൽ ലബനനിൽ ആക്രമണം നടത്തിയതെന്ന് ആരോപിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി റിപ്പോർട്ടുകൾ ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് അടച്ചതോടെ ലോക വിപ... Read More →

  • വൈപ്പിനിൽ കപ്പലിന് തീ; രക്ഷാപ്രവർത്തനം തുടരുന്നു

    കൊച്ചി വൈപ്പിനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ കപ്പലിൽ തീപിടിത്തമുണ്ടായി കാളമുക്ക് പ്രദേശത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഷിപ്പ് യാർഡിലാണ് സംഭവം പുലർച്ചെയോടെയുണ്ടായ തീപിടിത്തം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചെങ്കിലും ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല അറ്റകുറ്റപ്പണികൾക്കായി യാർഡിൽ നിർത്തിയിട്ടിരുന്ന കപ്പ... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • കോട്ടയത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവാവ് മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം, 3 പേർ ചികിത്സയിൽ.

    കോട്ടയം കോട്ടയത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവാവ് മരിച്ചു കുമരകം സ്വദേശി ജ്യോതിഷ് ആണ് മരിച്ചത് പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത് ഒപ്പമുണ്ടായിരുന്ന സ... Read More →

  • കാർ പാർക്കിംഗ് തർക്കം കൊലപാതകത്തിൽ; യുവതി കുത്തേറ്റ് മരിച്ചു

    ന്യൂഡൽഹി പാർക്കിംഗ് സംബന്ധിച്ച തർക്കം രൂക്ഷമായി മാറി യുവതിയുടെ ജീവൻ കവർന്ന ദാരുണ സംഭവം ഡൽഹിയിലെ ബിന്ദാപ്പുരിൽ ശനിയാഴ്ച വൈകിട്ടുണ്ടായ ആക്രമണത്തിൽ 32 കാരിയായ ആരതി കുത്തേറ്റ് മരിച്ചു ഗുരുതരമായി പരിക്കേറ്റ ഭർത്താവ് വിക്കി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലാണ് റോഡരികിൽ മോട്ടോർസൈക്കിൾ പാർക്ക് ചെയ്തതിനെ ചൊല്ലി ദമ്പതികളും അയൽവാസികളായ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • രോഗക്കിടക്കയിലോ കോട്ടയം? വൈറൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു, ആശങ്കയായി എലിപ്പനിയും മഞ്ഞപ്പിത്തവും ഡെങ്കിയും!

    കോട്ടയം കോട്ടയം ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു ദിവസേന പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയരുകയാണ് ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത് പനിക്കൊപ്പം ജില്ലയിൽ ആശങ്കയുയർത്തി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ... Read More →

  • കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ എലിവേറ്റഡ് പാർക്കിംഗ് ഗ്രൗണ്ടും ഓപ്പൺ സ്റ്റേജും, പഴയിടം ക്രോസ് വേ ബ്രിഡ്ജ് പുനർനിർമ്മാണം ഉൾപ്പടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി: റോണി കെ ബേബി.

    കാഞ്ഞിരപ്പള്ളി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എംഎൽഎ റോണി കെ ബേബി നിർദ്ദേശിക്കപ്പെട്ട പദ്ധതികളിൽ ഭൂരിഭാഗവും ഉൾപ്പെടുത്തുക വഴി നിയോജകമണ്ഡലത്തിന് വലിയ അംഗീകാരമാണ് ധനകാര്യ വകുപ്പിൻ്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി നൽകിയത് പദ്ധതികൾക്ക് ഭരണാനുമതി ലഭിക്... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.