News Desk
കൊച്ചി മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ യിൽ വീണ്ടും ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രസിഡന്റ് ശ്വേതാ മേനോൻ രാജിവെച്ചതായി പ്രഖ്യാപിച്ചു സംഘടനയ്ക്കുള്ളിൽ കുറ്റാരോപിതരായ ചിലരുടെ സ്വാധീനം വർധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അതിന്റെ ഭാഗമായാണ് നിലവിലെ ഭരണസമിതിയെ പുറത്താക്കാൻ ശ്രമിച്ചതെന്നും അവർ ആരോപിച്ചു ഇതിന് പിന്നാലെ അമ്മ യുടെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചതോടെ സംഘടന വീണ്ടും അനിശ്ചിതത്വത്തിലായി മാധ്യമങ്ങളോട് സംസാരിക്കവെ ശ്വേതാ മേനോൻ ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചത് സംഘടനയുടെ നിയന്ത്രണം വീണ്ടും ചില വിവാദ വ്യക്തികളുടെ കൈകളിലെത്തിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്നും അതിനായി അംഗങ്ങളെ സ്വാധീനിച്ച് അവിശ്വാസ പ്രമേയത്തിൽ ഒപ്പിടിപ്പിച്ചുവെന്നുമാണ് അവരുടെ ആരോപണം ഭരണസമിതിയോട് ഒരു വിശദീകരണവും നൽകാതെയാണ് ഇത്തരം നടപടികൾ സ്വീകരിച്ചതെന്നും അവർ പറഞ്ഞു താൻ ആരുടെയും പാവ യായി പ്രവർത്തിക്കാൻ തയ്യാറല്ലെന്നും വ്യക്തിത്വവും നിലപാടുകളും തുറന്നു പറയുന്ന വ്യക്തിയായതിനാലാണ് ചിലർക്കത് അസ്വസ്ഥതയുണ്ടാക്കിയതെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി സംഘടനയിലെ ചില സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും അവർ സംശയങ്ങൾ ഉന്നയിച്ചു നിലവിലെ ഭരണസമിതി ചുമതലയേറ്റ ശേഷം നടന്ന എല്ലാ സാമ്പത്തിക ഇടപാടുകളും കൃത്യമാണെന്നും മുൻ ഭരണസമിതിയുടെ കാലത്തെ കണക്കുകളിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടെന്നും അവർ ആരോപിച്ചു സംഘടനയുടെ ട്രഷറർ ചില വിഷയങ്ങളിൽ കമ്മിറ്റിയെ അറിയിക്കാതെയാണ് പ്രവർത്തിച്ചതെന്നും ഒരു ജീവനക്കാരിയുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നതിനു പിന്നാലെ അദ്ദേഹം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയെന്നും ശ്വേതാ മേനോൻ വിമർശിച്ചു സംഘടനയുടെ ആഭ്യന്തര വിഷയങ്ങൾ ഇതുവരെ പൊതുജനങ്ങൾക്കുമുന്നിൽ കൊണ്ടുവരാതിരുന്നത് അമ്മ എന്ന സ്ഥാപനത്തിന്റെ മാന്യത കാത്തുസൂക്ഷിക്കാനായിരുന്നുവെന്നും അവർ പറഞ്ഞു ഇതിനിടെ കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗം കടുത്ത വിമർശനങ്ങൾക്കും തർക്കങ്ങൾക്കും സാക്ഷിയായി വാർഷിക റിപ്പോർട്ടും സാമ്പത്തിക കണക്കുകളും അംഗീകരിക്കാൻ അംഗങ്ങൾ തയ്യാറായില്ല റിപ്പോർട്ടിലെയും കണക്കുകളിലെയും വീഴ്ചകൾ ചൂണ്ടിക്കാട്ടി നിരവധി അംഗങ്ങൾ രംഗത്തെത്തി യോഗത്തിനിടെയാണ് ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചത് ആദ്യം മറ്റ് അംഗങ്ങൾ അനുനയിപ്പിച്ച് തീരുമാനം പിൻവലിപ്പിച്ചെങ്കിലും പിന്നീട് ഭരണസമിതി മുഴുവനും രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു 17 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കൂട്ടരാജി അമ്മ യുടെ ഭാവി നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട് സംഘടനയ്ക്കുള്ളിലെ ഭിന്നതകളും ആരോപണങ്ങളും വീണ്ടും പൊതുചർച്ചയാകുമ്പോൾ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന മലയാള സിനിമാ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള സംഘടനകളിലൊന്നായ അമ്മ യിൽ വീണ്ടും പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടത് സിനിമാലോകത്തും ആരാധകർക്കിടയിലും വലിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →
കോട്ടയം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു കനത്ത മഴയ്ക്കു സാധ്യത കണക്കിലെടുത്തു സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന പഠനശിബിരത്തിന്റെ ഭാഗമായി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പ്രശി ഷൻ മഹാഅഭിയാൻ ഐൻകൊമ്പ് അംബികാ വിദ്യാ ഭവനിൽ വെച്ച് നടന്നു ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ പതാക ഉയർത്തി സമാരംഭം കുറിച്ചു മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് ജി അനീഷിന്റെ അധ്യക്ഷ... Read More →
പാലാ പാലാ കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ വീണ്ടും വാഹനാപകടം കാറും സ് കൂട്ടറും കൂട്ടിയിടിച്ചു സ് കൂട്ടർ യാത്രക്കാരായ 2 പേർക്ക് പരിക്കേറ്റു പാലാ കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ ആയിരുന്നു അപകടം പരുക്കേറ്റ സ് കൂട്ടർ യാത്രക്കാരായ മുത്തോലി സ്വദേശികൾ രഞ്ജു 37 ഗോപിക 25 എന്നിവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇ... Read More →
മണിമല ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ മണിമലയുടെ ആഭിമുഖ്യത്തിൽ യുവദീപ്തി എസ് എം വൈ എം മണിമല ഫൊറോനയുടെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായ ജനപങ്കാളിത്തത്തോടെ നടന്നു പരിപാടി ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ഫാ ജോസ് പുത്തൻചിറ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ യുവദീപ്തി എസ് എം വൈ എം മണിമല ഫൊറോന ഡയറക്ട... Read More →
ന്യൂഡൽഹി കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരത് ചൗധരി സ്വന്തം മന്ത്രാലയത്തിന്റെ ഭരണനിയന്ത്രണത്തിലുള്ള പദ്ധതിയിൽ നിന്ന് ഏകദേശം ഒരു കോടി രൂപയുടെ കൃഷി സബ്സിഡി നേടിയതായി റിപ്പോർട്ട് രാജസ്ഥാനിലെ തന്റെ ഫാം ഹൗസിൽ വെള്ളരി കൃഷിക്കായി 99 6 ലക്ഷം രൂപ സബ്സിഡി ദേശീയ ഹോർട്ടികൾച്ചർ ബോർഡിൽ എൻ എച്ച് ബി നിന്ന് അനുവദിച്ചതായാണ് ദേശീയ മാധ്യമമായ ഇന്ത്യൻ എക് സ... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
കോട്ടയം യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി വനിതാ സൗജന്യ യാത്രാ പദ്ധതി ജില്ലയിൽ കൂടുതൽ ജനകീയമാകുന്നു പദ്ധതി ആരംഭിച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും പ്രിയദർശിനി ബസ്സുകളിൽ യാത്ര ചെയ്യുന്ന വനിതകളുടെ എണ്ണം ഉയരുകയാണ് ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ്സുകളിലേതിനേക്കാൾ കൂടുതൽ ഇപ്പോൾ പ്രിയദർശിനി ബസ്സിൽ സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ട് ഇതോടെ മറ്... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
കൊച്ചി പെരുമ്പാവൂരിൽ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് കേസിന്റെ അന്വേഷണത്തിൽ രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികളെന്ന് കരുതുന്ന അഞ്ച് പേർ കൂടി പൊലീസിന്റെ പിടിയിലായി തായ് ലൻഡിൽ നിന്ന് കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തിയിരുന്ന അന്തർദേശീയ സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായവരെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത... Read More →
കോട്ടയം ഒരു നാട്ടിലേക്ക് ലോകം ഓടിയെത്തുന്നു അതെ ഈ വാക്കുകൾക്കും അപ്പുറമാണ് കോട്ടയത്തിന്റെ വിസ്മയ കാഴ്ചകൾ കാണാൻ എത്തുന്നവരുടെ മനനസ്സിലെ അത്ഭുതങ്ങൾ സ്വദേശികളും വിദേശികളുമായി നോക്കെത്താ ദൂരത്തോളമുള്ള കാഴ്ചകളിൽ അത്ഭുതമാണ് ഇവിടെയെത്തുന്നവർക്ക് സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി പിങ്ക് നിറമണിഞ്ഞു കോട്ടയത്തിന്റെ സ്വന്തം പിങ്ക് വസന്... Read More →
തിരുവനന്തപുരം സ്വപ്നം കണ്ട ജീവിതത്തിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടമായ 23 കാരി നവോമി വിൻസന്റ് മരണശേഷവും നിരവധി പേർക്ക് പുതുജീവൻ സമ്മാനിച്ച് മാതൃകയായി തൃശൂർ വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയക്കിഴക്കേൽ ഹൗസിൽ വിൻസന്റ് ജോസഫിന്റെയും ജിപ്സിയുടെയും മകളായ നവോമിയുടെ അവയവങ്ങൾ സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധ... Read More →
കയ്റോ ദക്ഷിണ ലെബനനിൽ ഹിസ്ബുല്ല ഉപയോഗിച്ചിരുന്നുവെന്ന് അവകാശപ്പെടുന്ന ഭൂഗർഭ സൈനിക കേന്ദ്രം ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർത്തതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും അറിയിച്ചു ഏകദേശം 200 മീറ്റർ നീളമുള്ള തുരങ്കവും അതിനുള്ളിൽ സൂക്ഷിച്ചിരുന്ന നൂറുകണക്കിന് ആയുധങ്ങളും റോക്കറ്റ് ലോഞ്ചറുകളു... Read More →
എരുമേലി എരുമേലിയിൽ പാറമടക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികളെ കാണാതായി ഞായറാഴ് ച വൈകിട്ട് 6 മണിയോടെയാണ് സംഭവം എരുമേലി കൊടിത്തോട്ടം പാറമടക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികളെയാണ് കാണാതായത് 5 പേരടങ്ങുന്ന സംഘമാണ് പാറമടക്കുളത്തിൽ കുളിക്കാനെത്തിയത് ഇവരിൽ 2 പേരെയാണ് കാണാതാ... Read More →
തിരുവനന്തപുരം സംസ്ഥാനത്തെ പ്രധാന ഗതാഗത പാതയായ എം സി റോഡിലൂടെ അമിതഭാരം കയറ്റിയ തടി ലോറികളും മണ്ണ് കയറ്റിയ ടിപ്പർ ലോറികളും തടസ്സമില്ലാതെ സഞ്ചരിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ സംഘടിത കൈക്കൂലി ശൃംഖല പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണങ്ങൾ വാഹന പരിശോധനയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന ചില വെഹിക്കിൾ ഇൻസ് പെക്ടർമാ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
സീതത്തോട് പത്തനംതിട്ട ഗവി കുമളി കെഎസ്ആർടിസി ബസുകളിൽ മൂന്നിരട്ടിയിലധികം യാത്രക്കാരുമായി നടത്തുന്ന സർവീസ് വലിയ സുരക്ഷാ ആശങ്ക ഉയർത്തുന്നു തകർന്ന റോഡും അമിത യാത്രക്കാരും പഴകിയ ബസുകളും ചേർന്ന് യാത്ര ദുഷ്കരമാകുമ്പോൾ അപകടസാധ്യതയും ദിനംപ്രതി വർധിക്കുകയാണെന്ന് യാത്രക്കാരും ജീവനക്കാരും ആശങ്കപ്പെടുന്നു ഗവി റൂട്ടിൽ സർവീസ് നടത്തുന്ന ... Read More →
Stay Ahead, Stay Informed, Stay Inspired.