News Desk
കാക്കനാട് സഹോദരനൊപ്പം സൈക്കിൾ ചവിട്ടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ഇരുപതടി താഴ്ചയിലേക്കു വീണ പന്ത്രണ്ടുകാരി ദാരുണമായി മരിച്ചു മാവേലിപുരം ഗുഡ് എർത്ത് ഹൗസ് ഓഫ് ലൈഫ് ഫ്ലാറ്റിൽ താമസിക്കുന്ന റോഹൻ ആൻഡ്രൂസിന്റെയും ടെസി കെ മാത്യുവിന്റെയും മകൾ റിഹാന കാതറിൻ ആൻഡ്രൂസ് 12 ആണ് മരിച്ചത് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത് മാവേലിപുരം ഓണം പാർക്കിന് സമീപമുള്ള റോഡിലൂടെ സഹോദരനൊപ്പം സൈക്കിൾ ചവിട്ടിക്കൊണ്ടിരിക്കെയാണ് റിഹാനയുടെ സൈക്കിൾ നിയന്ത്രണം വിട്ടത് തുടർന്ന് റോഡരികിലെ താഴ്ന്ന പറമ്പിലേക്ക് മറിയുകയും കുട്ടി ഏകദേശം ഇരുപതടി താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു അപകടത്തിൽ റിഹാനയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു സംഭവമറിഞ്ഞെത്തിയ നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്ന് കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ചികിത്സയ്ക്കിടെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു റിഹാനയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി പഠനത്തിലും സഹപാഠ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന റിഹാന എല്ലാവർക്കും പ്രിയങ്കരിയായ വിദ്യാർഥിനിയായിരുന്നു കൊല്ലംകുടിമുകൾ വിദ്യാജ്യോതി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് റിഹാന മാവേലിപുരത്തെ റീനാസ് ശിക്ഷാ നികേതൻ സ്കൂൾ നടത്തിപ്പുകാരാണ് മാതാപിതാക്കളായ റോഹൻ ആൻഡ്രൂസും ടെസി കെ മാത്യുവും മൃതദേഹം പാലാരിവട്ടം മെഡിക്കൽ സെന്റർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് റിഹാൻ ആൻഡ്രൂസ് അയാൻ ആൻഡ്രൂസ് എന്നിവർ സഹോദരങ്ങളാണ് റിഹാനയുടെ വേർപാടിൽ അധ്യാപകരും സഹപാഠികളും പ്രദേശവാസികളും അനുശോചനം രേഖപ്പെടുത്തി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോണിയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട ഒരു രസകരമായ അനുഭവം വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ് ന്യൂഡൽഹിയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മെലോണിക്ക് കുറഞ്ഞത് 10 ലക്ഷം വോട്ടെങ്കിലും ഉറപ്പായും ലഭിക്കുമെന്നായിരുന്നു ഇറ്റാലിയൻ ഉപപ്രധാനമന്ത്രി അന്റോണിയോ ടാജനിയുടെ തമാശ നിറഞ്ഞ പരാമർശം മെലോണിയുടെ പുതിയ പുസ... Read More →
വാഷിങ്ടൺ അമേരിക്കയും ഇറാനും തമ്മിൽ നിലവിലുണ്ടായിരുന്ന വെടിനിർത്തൽ ധാരണ വീണ്ടും തകർച്ചയുടെ വക്കിലെത്തി ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഒരു വാണിജ്യക്കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന അമേരിക്കയുടെ ആരോപണത്തെ തുടർന്ന് ഇറാനിലെ മിസൈൽ ഡ്രോൺ സംഭരണ കേന്ദ്രങ്ങൾക്കും തീരദേശ റഡാർ സംവിധാനങ്ങൾക്കുമെതിരെ യുഎസ് സൈന്യം ശ... Read More →
കോട്ടയം രാജ്യത്തെ എറ്റവും വലിയ സ്ഥിതി വിവര ശേഖരണമായ ദേശീയ സെൻസസിൽ കോട്ടയം ജില്ലയിൽ ഇന്നലെ വരെ 20 109 പേർ സെൽഫ് എന്യുമറേഷൻ നടത്തി ജില്ലയിലെ സർക്കാർ ഓഫീസുകളിലെ ജീവനാക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും അധ്യാപകരും കോളേജ് വിദ്യാർത്ഥികളുമുൾപ്പടെ സെൽഫ് എന്യുമറേഷനിൽ പങ്കാളികളായി ക്യാമ്പസുകളിൽ ബോധവത്കരണ ക് ളാസ്സുകളും നടത്തുന്ന... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
എരുമേലി എരുമേലി മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് മുക്കൂട്ടുതറ സ്വദേശി തോമസ് ജോസഫി 45 നാണു അപകടത്തിൽ പരിക്കേറ്റത് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുക്കൂട്ടുതറ ഭാ ഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് തോമസ് ജോസഫ് സഞ്ചരിച്ച ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു അപകടത്തിൽ പരിക്കേറ്റ തോമസിനെ പാലാ ചേർപ്പു... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
കോട്ടയം യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി വനിതാ സൗജന്യ യാത്രാ പദ്ധതി ജില്ലയിൽ കൂടുതൽ ജനകീയമാകുന്നു പദ്ധതി ആരംഭിച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും പ്രിയദർശിനി ബസ്സുകളിൽ യാത്ര ചെയ്യുന്ന വനിതകളുടെ എണ്ണം ഉയരുകയാണ് ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ്സുകളിലേതിനേക്കാൾ കൂടുതൽ ഇപ്പോൾ പ്രിയദർശിനി ബസ്സിൽ സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ട് ഇതോടെ മറ്... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
കോട്ടയം സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കാലവർഷം സജീവമാകുന്നു സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരു... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗത്തിൽ മൂന്നു മാസത്തോളമായി മരുന്നുകൾ ലഭ്യമാകാത്തതിനെ തുടർന്ന് രോഗികൾ വലയുന്നു ഏപ്രിൽ ഒന്നുമുതൽ കാൻസർ മരുന്നുകൾ ഒന്നും ആശുപത്രി മരുന്ന് സ്റ്റോറിൽ എത്തിയിട്ടില്ല സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണത്തിനായുള്ള ടെണ്ടർ നടപടികളിലെ അപാകതകളും കാലതാമസവും മരുന്നു വിതരണക്കാർ... Read More →
കോട്ടയം ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില് പാലാ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില ലഹരി രഹിതമായി പ്രഖ്യാപിക്കാന് പ്രഥമാധ്യാപകരുടെ യോഗം തീരുമാനിച്ചു ആരോഗ്യവകുപ്പ് തയാറാക്കിയ ഒന് പതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില് ജൂലൈ 31ന് മുന് പ് പ്രഖ്യാപിക്കും പുകയില നിയന്ത്രണ നിയമം അനുശാസിക്കുന്ന ബോര് ഡുകള് സ്ഥാപ... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
ന്യൂഡൽഹി കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരത് ചൗധരി സ്വന്തം മന്ത്രാലയത്തിന്റെ ഭരണനിയന്ത്രണത്തിലുള്ള പദ്ധതിയിൽ നിന്ന് ഏകദേശം ഒരു കോടി രൂപയുടെ കൃഷി സബ്സിഡി നേടിയതായി റിപ്പോർട്ട് രാജസ്ഥാനിലെ തന്റെ ഫാം ഹൗസിൽ വെള്ളരി കൃഷിക്കായി 99 6 ലക്ഷം രൂപ സബ്സിഡി ദേശീയ ഹോർട്ടികൾച്ചർ ബോർഡിൽ എൻ എച്ച് ബി നിന്ന് അനുവദിച്ചതായാണ് ദേശീയ മാധ്യമമായ ഇന്ത്യൻ എക് സ... Read More →
കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എ്ക്സ്പേര് ട്ടില് ജൂണ് 26 മുതല് 30 വരെ മിന്നല് പവര് സെയില് നടക്കും അഞ്ച് ദിവസം നടക്കുന്ന മിന്നല് പവര് സെയിലില് മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാം ഐഫോണ് 15 55999 രൂപയ്ക്ക് സ്വന... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
കോട്ടയം കോട്ടയം നരസഭാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ നഗരത്തിലെ 9 ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു ബുധനാഴ്ച ആരോഗ്യ വകുപ്പ് കോട്ടയം നഗരത്തിലെ 22 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത് ഇതിൽ 9 ഹോട്ടലുകളിൽ നിന്നുമാണ് പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത് ദിവസങ്ങൾ പഴക്കമുള്ള ചോറും ക... Read More →
കോട്ടയം എഫ് സി ആർ എയിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണ് രാജ്യത്തിന്റെ നിയമത്തിന് വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത് അതേസമയം ചട്ടങ്ങൾ പരിഷ്ക്കരിക്കും മുൻപ് ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്താമായിരുന്നു എന്നും ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ യൂഹാനോ... Read More →
ഫരീദാബാദ് ഹരിയാനയിലെ ഫരീദാബാദിൽ നടുക്കുന്ന കുടുംബദുരന്തം ആറുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തു സംഭവത്തിന് പിന്നാലെ ഒളിവിൽപോയ പ്രതിക്കായി വ്യാപക തിരച്ചിൽ തുടരുകയാണ് മരിച്ച നേഹ കുമാരി 26 ബിഹാറിലെ മുസാഫർപുർ സ്വദേശിനിയാണ് ഭർത്താവ് അമിത് ഗുപ്ത ഉത്തർപ്രദേ... Read More →
Stay Ahead, Stay Informed, Stay Inspired.