News Desk
തിരുവനന്തപുരം യുഡിഎഫ് സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുന്ന നടപടിയിൽ അനാവശ്യ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി നിയമസഭയിലെ ചോദ്യോത്തരവേളയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത് ക്ഷേമപെൻഷൻ അർഹരായ മുഴുവൻ ആളുകളിലേക്കും കൃത്യമായി എത്തിക്കുന്നതിനായി നിലവിലെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ സംവിധാനം കൊണ്ടുവരാനുള്ള സാധ്യത സർക്കാർ ഗൗരവമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം ജൂൺ 24 മുതൽ ആരംഭിക്കുമെന്നും പെൻഷൻ മുടങ്ങാതെ നൽകുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി സാമ്പത്തിക വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് സർക്കാർ പരമപ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു എൽഡിഎഫ് സർക്കാരിന്റെ പെൻഷൻ വർധന വാഗ്ദാനങ്ങളെ പരാമർശിച്ച മുഖ്യമന്ത്രി യുഡിഎഫിന്റെ പ്രഖ്യാപനം അതുപോലെയാകില്ലെന്ന് പറഞ്ഞു മുൻ സർക്കാർ 2500 രൂപയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യ ഭരണകാലാവസാനത്തിൽ വെറും 100 രൂപ മാത്രമാണ് വർധിപ്പിച്ചതെന്നും പിന്നീട് രണ്ടാമത്തെ ഭരണകാലാവസാനത്തോടെയാണ് 2000 രൂപയാക്കി ഉയർത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി അത്തരത്തിലുള്ള നീണ്ട കാലതാമസം യുഡിഎഫ് സർക്കാർ അനുവദിക്കില്ല ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നടപ്പാക്കാൻ ആവശ്യമായ നടപടികൾ സമയബന്ധിതമായി സ്വീകരിക്കും മുഖ്യമന്ത്രി പറഞ്ഞു പെൻഷൻ അർഹതാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ഉയരുന്ന സാഹചര്യവും സർക്കാർ പരിശോധിക്കുന്നുണ്ട് വീടുകളിൽ എയർ കണ്ടീഷണർ എസി ഉള്ളതിന്റെ പേരിൽ പെൻഷൻ നിഷേധിക്കപ്പെടുന്നതടക്കമുള്ള പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി അതേസമയം നിലവിൽ ക്ഷേമപെൻഷൻ വാങ്ങുന്നവരിൽ ചില അനർഹരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ കണ്ടെത്തിയിട്ടുണ്ട് യഥാർത്ഥ അർഹരായവർക്ക് ആനുകൂല്യം ഉറപ്പാക്കുകയും അനർഹരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്ന പുതിയ പരിശോധനാ സംവിധാനം രൂപീകരിക്കാനുള്ള ആലോചനകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു ക്ഷേമപെൻഷൻ പദ്ധതിയുടെ കാര്യക്ഷമത വർധിപ്പിക്കുകയും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ കൂടുതൽ അർഹരിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം കുമരകത്തെ ഒരു ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയെന്ന സംശയം ഉയർന്ന് അന്വേഷണം ആരംഭിച്ചു ചൂളഭാഗം സ്വദേശി ജ്യോതിഷ് 42 ആണ് മരിച്ചത് ഇദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ച അഞ്ച് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് ശനിയാഴ്ച ഏഴ് പേരടങ്ങുന്ന സംഘമാണ് കുമരകത്തെ ഷാപ്പിൽ എത്തി ഭക്ഷണം കഴിച്ചത് ... Read More →
എറണാകുളം കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകാനുള്ള സംസ്ഥാന സർക്കാരിൻറെ നീക്കത്തിനെതിരെ ഭരണകക്ഷിയിലെ മുതിർന്ന നേതാക്കളായ കെസി വേണുഗോപാൽ ജി സുധാകരൻ അടക്കമുള്ള നേതാക്കൾ എതിർപ്പ് രേഖപ്പെടുത്തി കഴിഞ്ഞു എന്നും കരിമണൽ കൊള്ളയുടെ രണ്ടാം ഭാഗമാണ് ബജറ്റിലൂടെ മുഖ്യമന്ത്രി അവതരിപ്പിച്ചിട്ടുള്ളത് എന്നും ഭാരതീയ ജനതാ പാർട്ട... Read More →
വാഷിങ്ടൻ ഫാദേഴ്സ് ഡേയുടെ തലേന്ന് അമേരിക്കൻ പ്രസിഡന്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു പോസ്റ്റ് വ്യാപക ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചു ശനിയാഴ്ച രാത്രി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ൽ കറുത്ത വസ്ത്രം ധരിച്ച സ്വർണനിറ മുടിയുള്ള ഒരു സ്ത്രീയുടെ ചിത്രം പങ്കുവച്ച ട്രംപ് അതിന് താഴെ എന്ന കുറിപ്പും ചേർത്തിരുന്നു അഞ്ച് മക്... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
പാലാ പാലായിൽ കുളത്തിൽ വീണു വിദ്യാർത്ഥി മുങ്ങി മരിച്ചു പ്രവിത്താനം സ്വദേശി സുനിലിന്റെ മകൻ ഗോഡ്വിൻ സുനിൽ 14 ആണ് മരിച്ചത് വൈകിട്ട് 5 മണിയോടെ സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങിയത് ആണ് ഗോഡ്വിൻ ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയപ്പോഴാണ് കുളത്തിനു സമീപം സൈക്കിളും ചെരിപ്പും കണ്ടത് ഉടനെ തന്നെ ബന്ധുക്കൾ അഗ... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
മഴക്കാലത്ത് ഹോട്ടലുകളിലും ഭക്ഷ്യസ്ഥാപനങ്ങളിലും ശുചിത്വക്കുറവും ഭക്ഷ്യസുരക്ഷാ ലംഘനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി നാദാപുരം സർക്കിൾ പരിധിയിലെ കല്ലാച്ചിയിൽ നടത്തിയ പരിശോധനയ്ക്ക് നേതൃത്വം നൽകിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ ഡോ അനുശ്രീ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാ... Read More →
കോട്ടയം സൗദിയിൽ ജീവനൊടുക്കിയ കോട്ടയം സ്വദേശികളായ മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയായി റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ സ്റ്റാഫ് നഴ്സായ കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിനി ആശാരിപ്പറമ്പിൽ വീട്ടിൽ തോമസ് മാത്യൂ ആൻസി തോമസ് ദമ്പതികളുടെ മകൾ ലിധിയ തോമസ് 31 റിയാദിൽ ഡ്രൈവറായി... Read More →
തൂത്തുക്കുടി തമിഴ് നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ കാറ്റ് വ്യാപക നാശനഷ്ടങ്ങൾക്ക് ഇടയാക്കി ടൊർണാഡോയ്ക്ക് സമാനമായ രീതിയിൽ ആകാശത്തേക്ക് പൊടിപടലങ്ങളും അവശിഷ്ടങ്ങളും ഉയർത്തിക്കൊണ്ട് രൂപപ്പെട്ട വൻ ചുഴലിക്കാറ്റ് പ്രദേശവാസികളിൽ വലിയ ഭീതി സൃഷ്ടിച്ചു സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
പാലാ കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ പരിശോധനാ ക്യാമ്പ് ജൂൺ 26ന് നടത്തും 26 നു രാവിലെ 10 മണി മുതൽ 4 മണി വരെയാണ് സൗജന്യ ഫൈബ്രോസ്കാൻ പരിശോധനാ ക്യാമ്പ് നടക്കുന്നത് കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടൽ കരൾ വീക്കം സിറോസിസ് തുടങ്ങിയ രോഗാവസ്ഥകൾ കണ്ടെത്താനുള്ള ... Read More →
കോട്ടയം രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേന്ദ്ര നേതൃത്വം വീണ്ടും സീറ്റ് നൽകാഞ്ഞതിനെ തുടർന്ന് കാലാവധി പൂർത്തിയായതോടെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിവച്ചു കേന്ദ്ര മന്ത്രിസഭയിൽ ന്യൂനപക്ഷകാര്യം മത്സ്യബന്ധനം മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രിയായിരുന്നു ജോർജ് കുര്യൻ മധ്യപ്രദേശില് നിന്നാണ് രാജ്യസഭാ അംഗമായിരുന... Read More →
കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി സ് കൂൾ വിദ്യാർഥിയുൾപ്പെടെ മൂന്ന് പേർ മരിച്ച ദാരുണ അപകടം നാടിനെ നടുക്കി അഞ്ചുപേർക്ക് പരിക്കേറ്റതിൽ ഒരാളുടെ നില ഗുരുതരമാണ് ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത് ഒടുവട്ടൂർ സ്വദേശി ഹരിലാൽ 54 കാർമൽ സ് കൂളിലെ പത്താം ക്ലാസ് വിദ്യാർ... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
കൊച്ചി സംസ്ഥാന സർക്കാരിന്റെ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ പ്രിയദർശിനി പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹർജിക്കാരന് തന്റെ വാദങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത് സൗജന്യ യാത്രാ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ... Read More →
കോട്ടയം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി മലയാളികൾ സുപ്രീംകോടതി മുൻ ജസ്റ്റിസ് കെ ടി തോമസ് ജൻമഭൂമി പത്രത്തിന്റെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമായിരുന്ന പി നാരായണൻ എന്നിവർ പത്മവിഭൂഷൻ ബഹുമതിയും നടൻ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൻ ബഹുമതിയും ഏ... Read More →
കോട്ടയം പ്രസവശേഷം അയൺ ഗുളിക നൽകേണ്ടതിനു പകരം പ്രമേഹത്തിനുള്ള ഗുളിക നൽകി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര വീഴ്ചയെന്ന് പരാതി മെഡിക്കൽ കോളജ് ആശുപത്രി ഫാർമസിയിൽ നിന്ന് മരുന്നു മാറി നൽകിയതായി ദമ്പതികളുടെ പരാതി വൈക്കം ചെമ്മനാകരി വടക്കേ കൊച്ചുകട്ടിത്തറ വീട്ടിൽ കെ എസ് സനീഷിന്റെ ഭാര്യ കെ ബി ഷൈനിമോള് ക്കാണ് മരുന്ന് മാറി ലഭിച്ച... Read More →
വടക്കഞ്ചേരി ദേശീയപാതയോരത്ത് നിർത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു വടക്കഞ്ചേരിക്കടുത്ത് അണക്കപ്പാറയിൽ ഇന്ന് രാവിലെ ഉണ്ടായ അപകടം പ്രദേശത്തെ നടുക്കി കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സ്വദേശിയായ സഞ്ജയ് രാജ് 25 ആണ് മരിച്ചത് ഇന്ന് രാവിലെ 7 20 ഓടെയാണ് അപകടം നടന്... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
കോട്ടയം കോട്ടയത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം നാട്ടകം മറിയപ്പള്ളി ലക്ഷ്മി വിലാസത്തിൽ ജഗദമ്മ 68 ആണ് അപകടത്തിൽ മരിച്ചത് എംസി റോഡിൽ കോട്ടയം പള്ളം പവർഹൗസിന് സമീപം തിങ്കളാഴ്ച രാവിലെയാണ് പകടം റോഡ് മുറിച്ചു കടക്കുന്നതിടെയാണ് അപകടം ഉണ്ടായത് കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക് പോ... Read More →
കോട്ടയം മധ്യകേരളത്തിന് അഭിമാനമായി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ സമ്പൂർണ്ണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനം ആരംഭിച്ചു പ്രമുഖ മജീഷ്യൻ ഗോപിനാഥ് മുതുകാട് സെന്റർ നാടിന് സമർപ്പിച്ചു കോട്ടയം സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് ചെയർമാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോസ്പിറ്റൽ ഡയറക്ടർ ആൻഡ് സിഇഓ ... Read More →
Stay Ahead, Stay Informed, Stay Inspired.