Home / News Detail
ക്രൂഡ് വില കുറഞ്ഞു; ആശ്വാസത്തിൽ എണ്ണക്കമ്പനികൾ

മുംബൈ അന്താരാഷ്ട്ര വിപണിയിൽ അസംസ് കൃത എണ്ണവില താഴ്ന്നതോടെ ഇന്ത്യൻ എണ്ണവിതരണ കമ്പനികളുടെ ലാഭം വീണ്ടും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട് പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ സാമ്പത്തിക സമ്മർദങ്ങളിൽ നിന്ന് കമ്പനികൾക്ക് ആശ്വാസം ലഭിക്കുന്നുവെന്നാണ് ജെ പി മോർഗൻ പുറത്തിറക്കിയ വിശകലന റിപ്പോർട്ട് വ്യക്തമാക്കുന്നത് ഇറാൻ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ ആഗോള വിപണിയിൽ അസംസ് കൃത എണ്ണവില കുത്തനെ ഉയർന്നിരുന്നു ഒരു ഘട്ടത്തിൽ ബ്രെന്റ് ക്രൂഡ് എണ്ണയുടെ വില ബാരലിന് 120 ഡോളർ വരെ എത്തിയിരുന്നു എന്നാൽ പിന്നീട് വിപണിയിലെ അനിശ്ചിതത്വം കുറയുകയും വിതരണ സാഹചര്യം മെച്ചപ്പെടുകയും ചെയ്തതോടെ വില ഗണ്യമായി താഴ്ന്നു നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 77 5 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ് കൃത എണ്ണയുടെ വിലയും കുറഞ്ഞിട്ടുണ്ട് പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ കണക്കുകൾ പ്രകാരം ജൂൺ മാസത്തിലെ ശരാശരി വില ബാരലിന് 89 ഡോളറാണ് ജൂൺ 19 ന് ഇന്ത്യ വാങ്ങിയ എണ്ണയുടെ വില ബാരലിന് 78 ഡോളറായിരുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു യുദ്ധകാലത്ത് അസംസ് കൃത എണ്ണവില ഉയർന്നെങ്കിലും രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവില ഉടൻ വർധിപ്പിക്കാൻ എണ്ണക്കമ്പനികൾ തയ്യാറായിരുന്നില്ല ഉപഭോക്താക്കൾക്ക് അധികഭാരം ഉണ്ടാകാതിരിക്കാനാണ് ഈ നിലപാട് സ്വീകരിച്ചതെന്നാണ് വിലയിരുത്തൽ എന്നാൽ ഇതുമൂലം എണ്ണക്കമ്പനികൾക്ക് സാമ്പത്തിക സമ്മർദവും കടബാധ്യതയും വർധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു കമ്പനികൾ നേരിട്ട അധിക ചെലവുകൾ പൂർണമായി പരിഹരിക്കുന്ന രീതിയിൽ ഇന്ധനവില വർധിപ്പിച്ചിട്ടില്ലെന്നും ജെ പി മോർഗൻ റിപ്പോർട്ട് വിലയിരുത്തുന്നു മേയ് മാസത്തിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് ഏകദേശം എട്ട് രൂപയോളം വർധനവുണ്ടായെങ്കിലും അതുകൊണ്ട് മാത്രം മുൻകാല നഷ്ടങ്ങൾ നികത്താൻ സാധിച്ചില്ലെന്നാണ് വിലയിരുത്തൽ എന്നാൽ അസംസ് കൃത എണ്ണവിലയിലെ ഇപ്പോഴത്തെ ഇടിവ് ഇന്ത്യൻ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് ഗുണകരമായ സാഹചര്യം സൃഷ്ടിക്കുകയാണ് ഇതിലൂടെ പെട്രോളും ഡീസലും വിൽക്കുന്നതിലൂടെ ലഭിക്കുന്ന മാർജിൻ മെച്ചപ്പെടുകയും കമ്പനികളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ സ്ഥിരത കൈവരിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം ആഗോള എണ്ണവിപണിയിലെ മാറ്റങ്ങൾ ഇന്ത്യയിലെ ഇന്ധനവിലകളെയും എണ്ണക്കമ്പനികളുടെ സാമ്പത്തിക പ്രകടനത്തെയും നേരിട്ട് സ്വാധീനിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ എണ്ണവിലയിലെ നീക്കങ്ങൾ നിർണായകമായി തുടരാനാണ് സാധ്യത ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • മണിമല ഇൻഫന്റ് ജീസസ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

    മണിമല ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ മണിമലയുടെ ആഭിമുഖ്യത്തിൽ യുവദീപ്തി എസ് എം വൈ എം മണിമല ഫൊറോനയുടെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായ ജനപങ്കാളിത്തത്തോടെ നടന്നു പരിപാടി ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ഫാ ജോസ് പുത്തൻചിറ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ യുവദീപ്തി എസ് എം വൈ എം മണിമല ഫൊറോന ഡയറക്ട... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • പ്രാർത്ഥനകൾ വിഫലം, എരുമേലിയിൽ പാറമടക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ 2 വിദ്യാർത്ഥികളും മരണപ്പെട്ടു, മൃതദേഹങ്ങൾ കണ്ടെത്തി.

    എരുമേലി ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനകൾ വിഫലമാക്കി എരുമേലിയിൽ പാറമടക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ 2 വിദ്യാർത്ഥികളും മരണപ്പെട്ടു ഇരുവരുടെയും മൃതദേഹങ്ങൾ അഗ്നിരക്ഷാ സേന കണ്ടെത്തി ഞായറാഴ് ച വൈകിട്ട് 6 മണിയോടെയാണ് സംഭവം എരുമേലി കൊടിത്തോട്ടം പാറമടക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 2 വിദ്യ... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • മെലോണിക്ക് ഡൽഹിയിൽ മത്സരിച്ചാൽ 10 ലക്ഷം വോട്ട്!" – ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയുടെ രസകരമായ പരാമർശം

    ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോണിയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട ഒരു രസകരമായ അനുഭവം വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ് ന്യൂഡൽഹിയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മെലോണിക്ക് കുറഞ്ഞത് 10 ലക്ഷം വോട്ടെങ്കിലും ഉറപ്പായും ലഭിക്കുമെന്നായിരുന്നു ഇറ്റാലിയൻ ഉപപ്രധാനമന്ത്രി അന്റോണിയോ ടാജനിയുടെ തമാശ നിറഞ്ഞ പരാമർശം മെലോണിയുടെ പുതിയ പുസ... Read More →

  • ശബരിമല സ്വർണക്കൊള്ള കേസ് നിർണായക ഘട്ടത്തിൽ; ഉണ്ണികൃഷ്ണൻ പോറ്റിയെ എട്ടുമണിക്കൂർ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

    തിരുവനന്തപുരം ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും വിശദമായി ചോദ്യം ചെയ്തു തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് നടന്ന ചോദ്യംചെയ്യൽ ഏകദേശം എട്ടുമണിക്കൂറോളം നീണ്ടുനിന്നതായാണ് വിവരം എഡിജിപി എച്ച് വെങ്കടേഷിന്റെ നേരിട്ടു... Read More →

  • എഫ്.സി.ആർ.എ അക്കൗണ്ട് ഉടമകളുടെ സമൂ​ഹമാധ്യമ അക്കൗണ്ടുകളുടെയും, പബ്ലിക്കേഷനുകളുടെയും വിവരങ്ങൾ ആവശ്യപ്പെടുന്നത് സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണ്: ഓർത്തഡോക്സ് സഭ.

    കോട്ടയം എഫ് സി ആർ എയിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണ് രാജ്യത്തിന്റെ നിയമത്തിന് വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത് അതേസമയം ചട്ടങ്ങൾ പരിഷ്ക്കരിക്കും മുൻപ് ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്താമായിരുന്നു എന്നും ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ യൂഹാനോ... Read More →

  • ക്രൂരതയുടെ പരമാവധി; ആറുമാസം ഗർഭിണിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു

    ഫരീദാബാദ് ഹരിയാനയിലെ ഫരീദാബാദിൽ നടുക്കുന്ന കുടുംബദുരന്തം ആറുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തു സംഭവത്തിന് പിന്നാലെ ഒളിവിൽപോയ പ്രതിക്കായി വ്യാപക തിരച്ചിൽ തുടരുകയാണ് മരിച്ച നേഹ കുമാരി 26 ബിഹാറിലെ മുസാഫർപുർ സ്വദേശിനിയാണ് ഭർത്താവ് അമിത് ഗുപ്ത ഉത്തർപ്രദേ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • 'ഓപ്പറേഷൻ സിന്ദൂർ' വീരർക്ക് രാജ്യത്തിന്റെ ആദരം; വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ ദേശീയ യുദ്ധസ്മാരകത്തിൽ ആലേഖനം ചെയ്യും

    ന്യൂഡൽഹി പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിനിടെ രാജ്യത്തിനായി ജീവൻ ബലിനൽകിയ ആറ് ധീരസൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടു അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് അതിർത്തി സംരക്ഷണ ദൗത്യത്തിനിടെ വീരമൃത്യു വരിച്ചത് രാജ്യത്തിനായി നടത്തിയ പരമോന്നത ത്യാഗത... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • കോട്ടയത്ത് വീണ്ടും ഭക്ഷ്യവിഷബാധ: റെയിൽവേ സ്റ്റേഷന് സമീപമുള്ള ഉഡുപ്പി വെജിറ്റേറിയൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച പൊൻകുന്നം സ്വദേശിനികളായ 5 പേർക്ക് ഭക്ഷ്യവിഷബാധ, 25,000 രൂപ പിഴ ചുമത്തി നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടൽ പൂട്ടിച്ചു.

    കോട്ടയം കോട്ടയത്ത് ആശങ്കയുയർത്തി വീണ്ടും ഭക്ഷ്യവിഷബാധ കോട്ടയം റെയിൽവേ സ്റ്റേഷന് സമീപമുള്ള ഉഡുപ്പി വെജിറ്റേറിയൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച പൊൻകുന്നം സ്വദേശിനികളായ 5 പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് 25 000 രൂപ പിഴ ചുമത്തി നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടൽ പൂട്ടിച്ചു ശുചിത്വ പരിപാലന നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് 25 000 രൂപ പ... Read More →

  • മദ്യനയത്തിൽ നിർണായക ചർച്ചകൾ; വീര്യം കുറഞ്ഞ മദ്യത്തിൽ അന്തിമതീരുമാനം രാഷ്ട്രീയ ആലോചനയ്ക്ക് ശേഷം

    തിരുവനന്തപുരം സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനം രാഷ്ട്രീയ ചർച്ചകൾക്കു ശേഷമെന്ന നിലപാടിൽ സർക്കാർ പാർട്ടിയുടെയും മുന്നണിയുടെയും അനുമതിയോടെയേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്ന് മുഖ്യമന്ത്രി ... Read More →

  • തമിഴ് സിനിമയ്ക്ക് തീരാനഷ്ടം; നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

    ചെന്നൈ തമിഴ് സിനിമയിലെ ശ്രദ്ധേയനായ നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ ഭാഗ്യരാജ് 73 അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം അദ്ദേഹത്തിന്റെ വിയോഗം തമിഴ് സിനിമാലോകത്തിനും ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയ്ക്കും തീരാനഷ്ടമായി 1953 ജനുവരി 7 ന് തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്... Read More →

  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം.

    കോട്ടയം കുട്ടികളുടെ ജനന സര് ട്ടിഫിക്കറ്റ് ലഭിച്ചാലുടന് തന്നെ അവര് ക്ക് ആധാര് കാര് ഡ് എടുക്കണമെന്ന് സംസ്ഥാന ഐ ടി മിഷന് അറിയിച്ചു നവജാത ശിശുക്കള് ക്ക് ഉള് പ്പെടെ ആധാറിന് എന്റോള് ചെയ്യാം അഞ്ചു വയസുവരെയുള്ള കുട്ടികളുടെ ആധാര് എന്റോള് മെന്റ് വേളയില് ബയോമെട്രിക് സ് വിരലടയാളം കൃഷ്ണമണി രേഖ ശേഖരിക്കില്ല മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ... Read More →

  • ഉമ്മൻ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിക്കാതെ ബജറ്റ്; മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ചതും റോഡ് പണിതതും എൽഡിഎഫ്.

    പുതുപ്പള്ളി ഉമ്മൻ ചാണ്ടിയുടെ പേരിൽ ജന്മനാടായ പുതുപ്പള്ളിയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ചത് ഇടതുപക്ഷം അദ്ദേഹത്തിൻറെ പേരിൽ അറിയപ്പെടുന്ന റോഡ് പണി കഴിച്ചതും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയും സർക്കാരും ചേർന്ന് ബജറ്റിൽ ഉമ്മൻ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിച്ചില്ലെന്ന പരാതി ഉയരുമ്പോഴാണ് എൽ ഡി എഫ് ഭരണ സമിതി നടത്തിയ കാര്യങ്ങൾ ചർച്ചയാകു... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.