Home / News Detail
അമിതഭാരം; ഗവി ബസ് പ്രതിസന്ധിയിൽ

സീതത്തോട് പത്തനംതിട്ട ഗവി കുമളി കെഎസ്ആർടിസി ബസുകളിൽ മൂന്നിരട്ടിയിലധികം യാത്രക്കാരുമായി നടത്തുന്ന സർവീസ് വലിയ സുരക്ഷാ ആശങ്ക ഉയർത്തുന്നു തകർന്ന റോഡും അമിത യാത്രക്കാരും പഴകിയ ബസുകളും ചേർന്ന് യാത്ര ദുഷ്കരമാകുമ്പോൾ അപകടസാധ്യതയും ദിനംപ്രതി വർധിക്കുകയാണെന്ന് യാത്രക്കാരും ജീവനക്കാരും ആശങ്കപ്പെടുന്നു ഗവി റൂട്ടിൽ സർവീസ് നടത്തുന്ന മിക്ക ബസുകൾക്കും പത്ത് വർഷത്തിലേറെ പഴക്കമുണ്ട് 30 സീറ്റുകൾ മാത്രമുള്ള ചെറുബസുകളിലാണ് ദിവസേന നൂറോളം യാത്രക്കാരെ വരെ കയറ്റി സർവീസ് നടത്തുന്നതെന്നാണ് ജീവനക്കാർ പറയുന്നത് അവധി ദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുകയും യാത്രക്കാർ ഫുട്ബോർഡിൽ വരെ തൂങ്ങി യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു മൂഴിയാർ 40 ഏക്കർ മുതൽ ഗവി വരെയുള്ള റോഡിന്റെ വലിയൊരു ഭാഗം കുഴികളാൽ നിറഞ്ഞതാണ് പല ഭാഗങ്ങളിലും റോഡിന് ആവശ്യമായ വീതിയില്ല ഒരു വശത്ത് അണക്കെട്ടുകളുടെ ജലാശയവും മറുവശത്ത് മലഞ്ചെരിവുകളും ഉള്ളതിനാൽ യാത്ര അതീവ അപകടകരമാണ് മഴ ശക്തമായതോടെ റോഡിന്റെ പല ഭാഗങ്ങളും ഇടിഞ്ഞുതാഴുന്ന സ്ഥിതിയും രൂപപ്പെട്ടിട്ടുണ്ട് ഈ റൂട്ടിൽ യാത്രയ്ക്കായി നേരത്തെ ഏകദേശം ആറുമണിക്കൂർ മതിയായിരുന്നെങ്കിലും ഇപ്പോൾ ഏഴുമണിക്കൂറിലേറെയാണ് വേണ്ടിവരുന്നതെന്ന് ബസ് ജീവനക്കാർ പറയുന്നു മോശം റോഡിലൂടെ അമിതഭാരം വഹിച്ച് സഞ്ചരിക്കേണ്ടി വരുന്നത് വാഹനങ്ങളുടെ തകരാറിനും കാരണമാകുകയാണ് അടുത്തിടെ നിറയെ യാത്രക്കാരുമായി സർവീസ് നടത്തിയ ഗവി ബസിന് ബ്രേക്ക് തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് ആങ്ങമൂഴിയിലെ വർക് ഷോപ്പിൽ എത്തിച്ച് അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് യാത്ര തുടരാനായത് ഇത് യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് രണ്ട് ബസുകളും കുമളി ഡിപ്പോയിൽ നിന്ന് ഒരു ബസുമാണ് നിലവിൽ ഈ റൂട്ടിൽ സർവീസ് നടത്തുന്നത് പത്തനംതിട്ടയിൽ നിന്ന് കുമളിവരെയുള്ള മുഴുവൻ യാത്രയ്ക്ക് 208 രൂപയാണ് ടിക്കറ്റ് നിരക്ക് ഗവി മേഖലയിലെ കെഎഫ്ഡിസി ജീവനക്കാർ വനപാലകർ പൊലീസ് കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങി നിരവധി സ്ഥിരം യാത്രക്കാർ ഈ ബസുകളെയാണ് ആശ്രയിക്കുന്നത് എന്നാൽ വിനോദസഞ്ചാരികളുടെ കുത്തൊഴുക്കിനെ തുടർന്ന് ഇവർക്കുപോലും യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിടുകയാണ് പ്രിയദർശിനി ടൂറിസം പദ്ധതി ആരംഭിച്ചതോടെ സ്ത്രീ സഞ്ചാരികളുടെ എണ്ണവും ഗണ്യമായി വർധിച്ചിട്ടുണ്ട് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും കൂടുതൽ ബസുകൾ അനുവദിക്കുന്നതിനും തകർന്ന റോഡ് അടിയന്തരമായി നവീകരിക്കുന്നതിനും നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി: കോട്ടയം ജില്ലയിലെ കെഎസ്ആർടിസി ബസ്സുകളിൽ നൽകിയ സീറോ ടിക്കറ്റുകളുടെ മൂല്യം 67 ലക്ഷം രൂപ!

    കോട്ടയം യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി വനിതാ സൗജന്യ യാത്രാ പദ്ധതി ജില്ലയിൽ കൂടുതൽ ജനകീയമാകുന്നു പദ്ധതി ആരംഭിച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും പ്രിയദർശിനി ബസ്സുകളിൽ യാത്ര ചെയ്യുന്ന വനിതകളുടെ എണ്ണം ഉയരുകയാണ് ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ്സുകളിലേതിനേക്കാൾ കൂടുതൽ ഇപ്പോൾ പ്രിയദർശിനി ബസ്സിൽ സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ട് ഇതോടെ മറ്... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • കോട്ടയത്തിനു വീണ്ടും പിങ്ക് വസന്തം! കൗതുക കാഴ്ചകൾ സമ്മാനിച്ചു പള്ളം വാലേക്കടവിലെ ആമ്പൽ കാഴ്ചകൾ.

    കോട്ടയം കോട്ടയത്തിനു വീണ്ടും പിങ്ക് വസന്തം സമ്മാനിച്ചു നോക്കെത്താത്ത ദൂരത്തോളം കൗതുക വിസ്മയ കാഴ്ചകൾ ആമ്പൽ പൂക്കൾ വിടർന്നു നിൽക്കുകയാണ് കോട്ടയം പള്ളം വാലേക്കടവിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ് ഈ വിസ്മയ കാഴ്ചകൾ കാണാൻ അതിരാവിലെ തന്നെയെത്തണം കാഴ്ചകൾ കാണാനും വള്ളത്തിൽ ആമ്പൽപ്പൂക്കളെ തൊട്ടു തലോടി യാത്ര ചെയ്യാനും ഫോട്ടോയെടുക്കാനും ... Read More →

  • പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും യുവതി മീനച്ചിലാറ്റിലേക്ക് ചാടി, യുവതിക്കായി തിരച്ചിൽ ആരംഭിച്ചു.

    പാലാ പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും യുവതി മീനച്ചിലാറ്റിലേക്ക് ചാടി വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയനാണ് ആറ്റിൽ ചാടിയത് എന്നാണു വിവരം ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു പോലീസും അഗ്നിരക്ഷാ സേനയും സ് കൂബാ സംഘവും സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട് ചേർപ്പുങ്കലിലെ പഴയ പാലത്തിൽ നിന്നും ആണ് യുവതി... Read More →

  • സ്വന്തം മന്ത്രാലയത്തിൽ നിന്ന് കോടിക്ക് സമീപം സബ്സിഡി; കേന്ദ്ര സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

    ന്യൂഡൽഹി കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരത് ചൗധരി സ്വന്തം മന്ത്രാലയത്തിന്റെ ഭരണനിയന്ത്രണത്തിലുള്ള പദ്ധതിയിൽ നിന്ന് ഏകദേശം ഒരു കോടി രൂപയുടെ കൃഷി സബ്സിഡി നേടിയതായി റിപ്പോർട്ട് രാജസ്ഥാനിലെ തന്റെ ഫാം ഹൗസിൽ വെള്ളരി കൃഷിക്കായി 99 6 ലക്ഷം രൂപ സബ്സിഡി ദേശീയ ഹോർട്ടികൾച്ചർ ബോർഡിൽ എൻ എച്ച് ബി നിന്ന് അനുവദിച്ചതായാണ് ദേശീയ മാധ്യമമായ ഇന്ത്യൻ എക് സ... Read More →

  • പി.എസ്.സി. മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച; 58 മാർക്കിന്റെ ഉത്തരങ്ങൾ പരിശോധിക്കാതെ ഒഴിവാക്കി, ആസൂത്രണ ബോർഡ് നിയമനം വിവാദത്തിൽ

    തിരുവനന്തപുരം കേരള പി എസ് സി നടത്തിയ ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രസ്ട്രക്ചർ ഡിവിഷൻ തസ്തികയിലേക്കുള്ള പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര പിഴവുണ്ടായതായി കണ്ടെത്തൽ ചില ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകളിൽ രേഖപ്പെടുത്തിയ ഉത്തരങ്ങൾ പരിശോധിക്കാതെ തന്നെ ഒഴിവാക്കിയതായാണ് പരാതി ചിലർക്ക് പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾ വരെ മൂ... Read More →

  • പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു തൃശൂർ സ്വദേശിക്ക് പരിക്ക്. വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്.

    പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു തൃശൂർ സ്വദേശിക്ക് പരിക്ക് തൃശൂർ സ്വദേശി ദിൽഷ ദിനീഷി 25 നാണ് അപകടത്തിൽ പരിക്കേറ്റത് ഞായറാഴ്ച വൈകിട്ട് 5 മണിയോടെ പാലാ ടൗണിലായിരുന്നു അപകടം ദിൽഷയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് പൊൻകുന്നം സ്വദേശികളായ 2 പേർക്ക് പരി... Read More →

  • മൂന്നു മാസത്തോളമായി മരുന്നുകളില്ല, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗത്തിൽ മരുന്നുകളില്ലാതെ രോഗികൾ വലയുന്നു.

    കോട്ടയം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗത്തിൽ മൂന്നു മാസത്തോളമായി മരുന്നുകൾ ലഭ്യമാകാത്തതിനെ തുടർന്ന് രോഗികൾ വലയുന്നു ഏപ്രിൽ ഒന്നുമുതൽ കാൻസർ മരുന്നുകൾ ഒന്നും ആശുപത്രി മരുന്ന് സ്റ്റോറിൽ എത്തിയിട്ടില്ല സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണത്തിനായുള്ള ടെണ്ടർ നടപടികളിലെ അപാകതകളും കാലതാമസവും മരുന്നു വിതരണക്കാർ... Read More →

  • അമിതഭാരം; ഗവി ബസ് പ്രതിസന്ധിയിൽ

    സീതത്തോട് പത്തനംതിട്ട ഗവി കുമളി കെഎസ്ആർടിസി ബസുകളിൽ മൂന്നിരട്ടിയിലധികം യാത്രക്കാരുമായി നടത്തുന്ന സർവീസ് വലിയ സുരക്ഷാ ആശങ്ക ഉയർത്തുന്നു തകർന്ന റോഡും അമിത യാത്രക്കാരും പഴകിയ ബസുകളും ചേർന്ന് യാത്ര ദുഷ്കരമാകുമ്പോൾ അപകടസാധ്യതയും ദിനംപ്രതി വർധിക്കുകയാണെന്ന് യാത്രക്കാരും ജീവനക്കാരും ആശങ്കപ്പെടുന്നു ഗവി റൂട്ടിൽ സർവീസ് നടത്തുന്ന ... Read More →

  • പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ: കോട്ടയം ജില്ലയിൽ 79,​732 കുട്ടികൾക്ക് പോളിയോ വാക്‌സിൻ നൽകി.

    കോട്ടയം പള് സ് പോളിയോ തുള്ളിമരുന്ന് വിതരണം കോട്ടയം ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു അഞ്ചു വയസ്സില് താഴെ പ്രായമുള്ള ജില്ലയിലെ 79732 കുട്ടികള് ക്ക് വാക്സിന് നൽകിയതായി ജില്ല ആർ സി എച് ഓഫീസർ ഡോ ബി കെ പ്രസീത അറിയിച്ചു മരുന്നു വിതരണത്തിനായി ജില്ലയിൽ വിവിധയിടങ്ങളിലായി 1218 ബൂത്തുകള് സജ്ജീ... Read More →

  • ജിമ്മിൽ നിന്ന് മടങ്ങിയ യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച കേസ്; ഭാര്യ അറസ്റ്റിൽ, കൊലപാതക ഗൂഢാലോചനയെന്ന് പോലീസ്

    തൃക്കൂർ ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ യുവതി അറസ്റ്റിൽ മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ ജിസ്മി തെരേസ് ജോഷി 30 യെയാണ് പോലീസ് അറസ്റ്റ് ചെയ്തത് കേസിൽ ഗുരുതരമായി പരിക്കേറ്റത് മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടിൽ ഡീനസ് ഡ... Read More →

  • അതിർത്തിയിൽ വീണ്ടും യുദ്ധമേഘങ്ങൾ; അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ വ്യോമാക്രമണം, 29 മരണം; സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് താലിബാൻ

    ഇസ് ലാമാബാദ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു ഒരിടവേളയ്ക്കുശേഷം അഫ്ഗാനിസ്ഥാനിലെ ലക്ഷ്യങ്ങൾക്കെതിരെ പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് അതിർത്തിക്കപ്പുറത്ത് പ്രവർത്തിക്കുന്ന ഭീകരരുടെ ഒളിത്താവളങ്ങളും സുരക്ഷാ കേന്ദ്രങ്ങളുമാണ... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • ഓപ്പറേഷൻ തൂഫാൻ തൃശ്ശൂർ നഗരത്തിൽ വൻ ലഹരിവേട്ട; സ്ത്രീകളടക്കം ഏഴുപേർ പിടിയിൽ

    ചാവക്കാട് തൃശ്ശൂർ സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ മൂന്നിടങ്ങളിൽനിന്നായി 308 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു രണ്ടു യുവതികളുൾപ്പെടെ ഏഴുപേർ അറസ്റ്റിലായി വെള്ളിയാഴ്ച വാണിയമ്പാറയിൽ വാഹനപരിശോധനയിൽ രണ്ടുഗ്രാം എം ഡി എം എ പിടികൂടിയതോടെയാണ് ലഹരിവേട്ടയുടെ തുടക്കം ഡാൻസാഫ് സ് ക്വാഡ് സബ് ഇൻസ് പെക്ടർ വിജിത്തും സംഘവും പീച്ചി പോലീസ് ഹൈവേ പോലീ... Read More →

  • ഉമ്മൻ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിക്കാതെ ബജറ്റ്; മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ചതും റോഡ് പണിതതും എൽഡിഎഫ്.

    പുതുപ്പള്ളി ഉമ്മൻ ചാണ്ടിയുടെ പേരിൽ ജന്മനാടായ പുതുപ്പള്ളിയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ചത് ഇടതുപക്ഷം അദ്ദേഹത്തിൻറെ പേരിൽ അറിയപ്പെടുന്ന റോഡ് പണി കഴിച്ചതും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയും സർക്കാരും ചേർന്ന് ബജറ്റിൽ ഉമ്മൻ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിച്ചില്ലെന്ന പരാതി ഉയരുമ്പോഴാണ് എൽ ഡി എഫ് ഭരണ സമിതി നടത്തിയ കാര്യങ്ങൾ ചർച്ചയാകു... Read More →

  • മണിമല ഇൻഫന്റ് ജീസസ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

    മണിമല ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ മണിമലയുടെ ആഭിമുഖ്യത്തിൽ യുവദീപ്തി എസ് എം വൈ എം മണിമല ഫൊറോനയുടെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായ ജനപങ്കാളിത്തത്തോടെ നടന്നു പരിപാടി ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ഫാ ജോസ് പുത്തൻചിറ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ യുവദീപ്തി എസ് എം വൈ എം മണിമല ഫൊറോന ഡയറക്ട... Read More →

  • ബിജെപി പാലാമണ്ഡലം പഠനശിബിരം, പിസി ജോർജ് ഉദ്ഘാടനം ചെയ്തു.....

    ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന പഠനശിബിരത്തിന്റെ ഭാഗമായി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പ്രശി ഷൻ മഹാഅഭിയാൻ ഐൻകൊമ്പ് അംബികാ വിദ്യാ ഭവനിൽ വെച്ച് നടന്നു ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ പതാക ഉയർത്തി സമാരംഭം കുറിച്ചു മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് ജി അനീഷിന്റെ അധ്യക്ഷ... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.