Home / News Detail
ഒരു ആക്രമണം മതി; ഇറാൻ നേതൃത്വത്തിന് വീണ്ടും ട്രംപിന്റെ ഭീഷണി

വാഷിങ്ടൺ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടത്തിയതായി റിപ്പോർട്ട് ചെയ്യുന്ന പരാമർശം പുതിയ വിവാദങ്ങൾക്ക് വഴിവെച്ചു ഇറാനിലെ ശേഷിക്കുന്ന നേതൃത്വത്തെ ഒരൊറ്റ ആക്രമണത്തിലൂടെ ഇല്ലാതാക്കാൻ കഴിയുമെന്നായിരുന്നു ട്രംപ് പറഞ്ഞതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും ഉം റിപ്പോർട്ട് ചെയ്യുന്നത് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഖമേനിയുടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങുകളിൽ പങ്കെടുക്കുന്ന സാഹചര്യത്തിലായിരുന്നു ട്രംപിന്റെ പരാമർശം എല്ലാവരും ഒരിടത്ത് ഒത്തുകൂടിയിരിക്കുകയാണ് ഒരു ഷോട്ട് മതി എല്ലാവരെയും ഇല്ലാതാക്കാൻ പക്ഷേ ഞങ്ങൾ അങ്ങനെ ചെയ്യില്ല കാരണം പിന്നീട് ഞങ്ങളുമായി ചർച്ച നടത്താൻ ആരും ശേഷിക്കില്ല എന്നായിരുന്നു ട്രംപ് പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ സംസ്കാര ചടങ്ങിനിടെ നേതാക്കൾ വികാരാധീനരായി കരയുന്നതിനെക്കുറിച്ചും ട്രംപ് പരിഹസിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു ഖമേനിയെ ജനങ്ങൾ വെറുക്കുന്നുവെന്നും ചടങ്ങിൽ കണ്ടത് യഥാർഥ ദുഃഖമല്ല ഒരുപക്ഷേ വ്യാജ കണ്ണീർ ആയിരിക്കാമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകളുണ്ട് ട്രംപിന്റെ പരാമർശങ്ങൾക്ക് ശക്തമായ ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത് സംസ്കാരവും പാരമ്പര്യവും ആദരവുമെന്നത് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകില്ല എന്ന് അർമേനിയയിലെ ഇറാൻ എംബസി സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു ട്രംപിന്റെ ഈ പരാമർശങ്ങൾ പശ്ചിമേഷ്യയിലെ നിലവിലുള്ള സംഘർഷാന്തരീക്ഷം കൂടുതൽ വഷളാക്കുമോയെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയരുന്നുണ്ട് അതേസമയം ഈ പ്രസ്താവനകളെക്കുറിച്ച് അമേരിക്കൻ ഭരണകൂടം ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • അതിശക്തമായ മഴ: മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു, ജാഗ്രത വേണം.

    കോട്ടയം കോട്ടയം ജില്ലയിൽ കഴിഞ്ഞ 3 ദിവസമായി തുടരുന്ന അതിശക്തമായ മഴയിൽ ജില്ലയിലെ പ്രധാന ജലാശയങ്ങളായ മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു കഴിഞ്ഞ ദിവസങ്ങളിലായി കിഴക്കൻ മേഖലകളിലുൾപ്പടെ ശക്തമായ മഴയാണ് ലഭിച്ചത് നദികൾക്കൊപ്പം തോടുകളിലും കൈത്തോടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര കാല... Read More →

  • പ്രിയദർശിനിയിൽ പ്രതിസന്ധിയിലായി; പ്രതിദിനം നഷ്ടം 5000 രൂപ വരെ! തകർച്ചയുടെ വക്കിൽ സ്വകാര്യ ബസ്സ് മേഖല.

    കോട്ടയം യുഡിഎഫ് സർക്കാരിന്റെ വാഗ്ദാനമായ വനിതാ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയപ്പോൾ പ്രതിസന്ധിയിലായത് സ്വകാര്യ ബസ്സ് മേഖലയാണ് സൗജന്യ യാത്രാ പദ്ധതി നടപ്പിലായതോടെ സ്ത്രീ യാത്രക്കാർ കൂടുതലും ഇപ്പോൾ കെഎസ്ആർടിസി യുടെ പ്രിയദർശിനിയിലാക്കി യാത്ര ഇതോടെ തകർച്ചയുടെ വക്കിലാണ് സ്വകാര്യ ബസ്സ് മേഖല വനിതാ യാത്രക്കാർ കുറഞ്ഞതോടെ പ്രതിദിന... Read More →

  • സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴ തുടരും, ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ 3 ദിവസമായി ശക്തമായ മഴ.

    കോട്ടയം സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ 3 ദിവസമായി അതിശക്തമായ മഴയാണ് ലഭിക്കുന്നത് ശക്തമായ മഴയിൽ ജില്ലയിലെ പ്രധാന ജലാശയങ്ങളായ മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട് അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്ത... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • കോളാ വിപണിയിലേക്ക് കേരളത്തിന്റെ 'തേങ്ങാവെള്ളം ' ട്വിസ്റ്റ്

    ന്യൂഡൽഹി ഇന്ത്യയിലെ സോഫ്റ്റ് ഡ്രിങ്ക് സ് വിപണിയിൽ പുതിയ ചുവടുവെപ്പുമായി ഐടിസി കൊക്കകോളയും പെപ് സികോയും ആധിപത്യം പുലർത്തുന്ന കോളാ വിപണിയിലേക്കാണ് തേങ്ങാവെള്ളം അടിസ്ഥാനമാക്കിയുള്ള നാരിയൽ കാ പാനി എന്ന പുതിയ പാനീയം കമ്പനി അവതരിപ്പിക്കുന്നത് കരിക്കിൻ വെള്ളവും കോളാ രുചിയും സമന്വയിപ്പിച്ചാണ് പുതിയ പാനീയം ഒരുക്കിയിരിക്കുന്നത് പര... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • സബ്സിഡി കുടുങ്ങി; കടലിൽ ദുരിതം

    ആലപ്പുഴ മീൻപിടിത്ത വള്ളങ്ങളിലെ മണ്ണെണ്ണയന്ത്രങ്ങൾ പെട്രോൾയന്ത്രങ്ങളാക്കി മാറ്റാൻ സർക്കാർ പ്രഖ്യാപിച്ച 50 000 രൂപ സബ്സിഡി ഒരു വർഷത്തിലേറെയായിട്ടും ലഭിക്കാത്തതോടെ മത്സ്യത്തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഇതിനിടെ മണ്ണെണ്ണ പെർമിറ്റും റദ്ദാക്കിയതോടെ നിരവധി തൊഴിലാളികൾ ഇരട്ട ദുരിതത്തിലായിരിക്കുകയാണ് കാർബൺ ന്യൂട്രൽ പദ്... Read More →

  • പുതുയുഗ പിറവി! ചരിത്രത്തിലാദ്യമായി കോട്ടയം മെഡിക്കൽ കോളജ് യൂണിയൻ പിടിച്ച് കെഎസ്‌യു.

    കോട്ടയം സംസ്ഥാനത്തെ ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി കോട്ടയം മെഡിക്കൽ കോളജ് യൂണിയൻ പിടിച്ച് കെഎസ് യു ജനാധിപത്യത്തിന്റെ ശക്തമായ തിരിച്ചുവരവാണ് കോട്ടയം മെഡിക്കൽ കോളേജിലും കോട്ടയം ഗവ ഫാർമസി കോളേജിലും നാം കണ്ടത് എന്ന് ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷ് പറഞ്ഞു കാമ്പസിനെ ചുവപ്പ് കോട്... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • പൗലോസ് ദ്വിതീയൻ ബാവാ പ്രാർത്ഥനയെ ജീവിത വ്രതമാക്കിയ ഋഷിവര്യൻ: കാതോലിക്കാ ബാവാ.

    കോട്ടയം പ്രാർത്ഥനയാലും അപരനോടുള്ള സ്നേഹത്താലും സ്വജീവിതത്തെ ധന്യമാക്കിയ ഇടയനായിരുന്നു പൗലോസ് ദ്വിതീയൻ ബാവായെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സംഘടിപ്പിച്ച നിത്യസ്മൃതി അനുസ്... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • പോളിയോ തുള്ളിമരുന്ന് കുട്ടികൾ കുറഞ്ഞു; 10 വർഷത്തിൽ 6.2 ലക്ഷം കുറവ്

    ആലപ്പുഴ സംസ്ഥാനത്ത് പോളിയോ നിർമാർജന പദ്ധതിയുടെ ഭാഗമായി തുള്ളിമരുന്ന് നൽകേണ്ട അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ വൻ കുറവ് രേഖപ്പെടുത്തി 2016 ൽ 26 ലക്ഷം കുട്ടികളെ വാക്സിനേഷനായി പരിഗണിച്ചിരുന്നപ്പോൾ ഇത്തവണ അത് 19 8 ലക്ഷമായി കുറഞ്ഞു ഇതോടെ 10 വർഷത്തിനിടെ 6 2 ലക്ഷം കുട്ടികളുടെ കുറവാണ് ഉണ്ടായത് ജനനനിരക്കില... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • സ്വത്തുതർക്കം രക്തത്തിൽ; സഹോദരനെ വെട്ടിക്കൊന്നു

    കൊടുവള്ളി കോഴിക്കോട് കൊടുവള്ളിയിൽ സ്വത്തുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ സഹോദരൻ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി വലിയപറമ്പ് താന്നിരിക്കംപൊയിൽ സ്വദേശിയായ പ്രസാദ് 50 ആണ് കൊല്ലപ്പെട്ടത് സംഭവത്തിൽ മൂത്ത സഹോദരൻ പ്രമോദ് 54 പോലീസ് കസ്റ്റഡിയിലായി ശനിയാഴ്ച രാത്രി 10 30ഓടെയായിരുന്നു സംഭവം ഒരേ വീട്ടിൽ താമസിച്ചിരുന്ന പ്രസാദും പ്രമോദും തമ... Read More →

  • ഇടമറ്റത്തും പെരിങ്ങുളത്തും വാഹനാപകടം; 2 പേർക്ക് പരിക്ക്.

    പാലാ ഇടമറ്റത്തും പെരിങ്ങുളത്തും ഉണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് ഇടമറ്റത്ത് വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് ഈരാറ്റുപേട്ട സ്വദേശിക്ക് പരിക്കേറ്റു ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് അഷ്റഫിന് 59 ആണ് അപകടത്തിൽ പരിക്കേറ്റത് ശനിയാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു അപകടം പെരിങ്ങുളത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് പെരിങ്... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • പൊതുപ്രവർത്തനം ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവനോപാധിയല്ല, ഭാവി കാര്യങ്ങൾ സമാനമനസ്‌കരുമായി ആലോചിച്ചു തീരുമാനമെടുക്കും; പാലാ നഗരസഭയിലെ ഭരണപ്രതിസന്ധിക്കിടെ ഫേസ്ബുക്ക് കുറിപ്പുമായി ബിജു പുളിക്കകണ്ടം.

    പാലാ പൊതുപ്രവർത്തനം ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവനോപാധിയല്ല ഭാവി കാര്യങ്ങൾ സമാനമനസ് കരുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും സ്വന്തന്ത്ര കൂട്ടായ്മ കൗൺസിലർ ബിജു പുളിക്കക്കണ്ടം പാലാ നഗരസഭയിലെ ഭരണപ്രതിസന്ധിക്കിടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് ഞങ്ങൾ മൂവരും ഇലക്ഷന് നിന്നത് ... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.