News Desk
മൂന്നിലവ് പഞ്ചായത്തിലെ മലയോര ഗ്രാമമായ ഇരുമാപ്രയിലെ ജനങ്ങൾ ഇന്നും ഒരു ബസിൽ കയറണമെങ്കിൽ ഏകദേശം ആറു കിലോമീറ്റർ നടന്ന് പ്രധാന റോഡിലെത്തണം പതിറ്റാണ്ടുകളായി തുടരുന്ന ഈ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം നാട്ടുകാർ വീണ്ടും ശക്തമാക്കുകയാണ് ഒരുകാലത്ത് റോഡില്ലായ്മയായിരുന്നു പ്രധാന പ്രശ്നം പിന്നീട് മൂന്നിലവ് പഞ്ചായത്തിലെ ഒന്നാം വാർഡിനെയും മേലുകാവ് പഞ്ചായത്തിലെ നാലാം വാർഡിനെയും ബന്ധിപ്പിച്ച് ഇരുമാപ്ര വഴി റോഡ് നിർമ്മിക്കപ്പെട്ടതോടെ യാത്രാസൗകര്യം മെച്ചപ്പെടുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ എന്നാൽ റോഡ് എത്തിയെങ്കിലും സ്ഥിരം ബസ് സർവീസ് ഇന്നുവരെ യാഥാർഥ്യമായില്ല കുറച്ച് വർഷങ്ങൾക്ക് മുമ്പ് കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ചെങ്കിലും അത് ഒരാഴ്ച മാത്രമാണ് ഓടിയത് സർവീസ് നിലനിർത്താൻ യാത്രക്കാർ ഒന്നിലധികം ടിക്കറ്റുകൾ എടുത്ത് കളക്ഷൻ വർധിപ്പിക്കാനും ശ്രമിച്ചെങ്കിലും ഒടുവിൽ സർവീസ് അവസാനിപ്പിക്കുകയായിരുന്നു മലയോര മേഖലയായ ഇരുമാപ്രയിൽ കൂടുതലായും താമസിക്കുന്നത് സാധാരണക്കാരും പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുമാണ് ഇവരിൽ പലരും മൂന്നിലവ് മേലുകാവ് ഈരാറ്റുപേട്ട പാലാ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ദിവസേന ജോലിക്കായി പോകുന്നവരാണ് എന്നാൽ ബസ് സൗകര്യമില്ലാത്തതിനാൽ തൊഴിൽ വിദ്യാഭ്യാസം ചികിത്സ സർക്കാർ സേവനങ്ങൾ എന്നിവയെല്ലാം വലിയ ബുദ്ധിമുട്ടോടെയാണ് ലഭ്യമാകുന്നത് സ്കൂളുകളിലേക്കും കോളേജുകളിലേക്കും പോകുന്ന വിദ്യാർത്ഥികൾക്കും സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കർഷകർക്കും ഈ യാത്രാദുരിതം വലിയ തിരിച്ചടിയാണ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യണമെങ്കിൽ 150 മുതൽ 200 രൂപ വരെ നൽകേണ്ടി വരുന്നു സർക്കാർ നൽകുന്ന സൗജന്യ റേഷൻ വാങ്ങാൻ പോലും ഇത്രയും തുക യാത്രയ്ക്കായി ചെലവഴിക്കേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു കർഷകരാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് കൃഷി ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ വലിയ യാത്രാചെലവ് വഹിക്കേണ്ടിവരുന്നതിനാൽ പലപ്പോഴും ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു പങ്ക് ഗതാഗതച്ചെലവായി നഷ്ടമാകുന്നു ഇതുമൂലം കൃഷിയും ജീവിതോപാധിയും പ്രതിസന്ധിയിലാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു സ്വകാര്യ സ്ഥാപനങ്ങളിലോ വ്യവസായ സ്ഥാപനങ്ങളിലോ ജോലി ലഭിച്ചാലും യാത്രാചെലവ് കൂടുതലായതിനാൽ ജോലി തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് യുവാക്കൾ പറയുന്നു ലഭിക്കുന്ന വേതനത്തിന്റെ വലിയൊരു ഭാഗം യാത്രയ്ക്കായി ചെലവാകുന്നതും ആശങ്ക വർധിപ്പിക്കുന്നു സംസ്ഥാന സർക്കാർ സ്ത്രീകൾക്കായി ആരംഭിച്ച പ്രിയദർശിനി പോലുള്ള ബസ് സർവീസുകൾ മലയോര മേഖലകളിലേക്കും വ്യാപിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം പ്രത്യേകിച്ച് സ്കൂൾ ഓഫീസ് സമയങ്ങളിൽ രാവിലെയും വൈകുന്നേരവും സ്ഥിരം ബസ് സർവീസ് ആരംഭിച്ചാൽ നൂറുകണക്കിന് ആളുകളുടെ യാത്രാദുരിതത്തിന് വലിയ ആശ്വാസമാകുമെന്ന് അവർ അഭിപ്രായപ്പെടുന്നു ഈ വിഷയത്തിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും ഇതുവരെ ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല വർഷങ്ങളായി തുടരുന്ന ഈ യാത്രാക്ലേശത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന പ്രതീക്ഷയിലാണ് ഇരുമാപ്രയിലെ ജനങ്ങൾ പാലാ നിയോജക മണ്ഡലത്തിലെ ഇരുമാപ്ര പോലുള്ള മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാദുരിതം സർക്കാർ ഗൗരവമായി കാണണം സൗജന്യ റേഷൻ വാങ്ങാൻ പോകാൻ പോലും 150 200 വരെ ചെലവഴിക്കേണ്ട അവസ്ഥയാണ് പല ദരിദ്ര കുടുംബങ്ങൾക്കും ഗതാഗത സൗകര്യം ഒരു ആഡംബരമല്ല അത് ജനങ്ങളുടെ അടിസ്ഥാന അവകാശമാണ് മലയോര മേഖലകൾക്കായി പ്രത്യേക ഗതാഗത പാക്കേജ് നടപ്പാക്കി ഇരുമാപ്രയിലേക്കും സ്ഥിരം ബസ് സർവീസ് ഉറപ്പാക്കാൻ സർക്കാരും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണം പ്രിയദർശിനി പോലുള്ള നല്ല പദ്ധതികളുടെ പ്രയോജനം ഇത്തരം പ്രദേശങ്ങളിലേക്കും എത്തേണ്ട സമയമാണിത് സന്തോഷ് ഇരുമാപ്രഇരുമാപ്രയ്ക്ക് ബസ് വേണം ജനങ്ങളുടെ അടിസ്ഥാന അവകാശംപാലാ നിയോജക മണ്ഡലത്തിലെ വാഹനസൗകര്യം ഏറ്റവും കുറവുള്ള പ്രദേശങ്ങളിലൊന്നാണ് ഇരുമാപ്ര ഗതാഗതയോഗ്യമായ നല്ല റോഡുള്ള ഈ പ്രദേശത്ത് ഇന്നും സ്ഥിരമായ ഒരു ബസ് സർവീസ് ഇല്ലാത്തത് ജനങ്ങളെ വലിയ യാത്രാദുരിതത്തിലാക്കുകയാണ് സ്ത്രീകളുടെ യാത്രാസൗകര്യത്തിനും പൊതുഗതാഗത വികസനത്തിനും പ്രാധാന്യം നൽകുന്ന സർക്കാർ ഇരുമാപ്രയിലെ ജനങ്ങളുടെ ഈ യഥാർത്ഥ ബുദ്ധിമുട്ടും മനസ്സിലാക്കണം വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും വയോജനങ്ങൾക്കും രോഗികൾക്കും സ്ത്രീകൾക്കും ഒരുപോലെ ബസ് സർവീസ് അനിവാര്യമാണ് ഇരുമാപ്രയിലെ ജനങ്ങളുടെ ഈ ന്യായമായ ആവശ്യം ബന്ധപ്പെട്ട അധികാരികൾ ഗൗരവത്തോടെ പരിഗണിച്ച് എത്രയും വേഗം സ്ഥിരമായ ഒരു ബസ് സർവീസ് അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ഇത് ഒരു ആഡംബര ആവശ്യമല്ല മറിച്ച് ഈ പ്രദേശത്തെ ജനങ്ങളുടെ അടിസ്ഥാന യാത്രാവകാശം തന്നെയാണ് ജിമ്മി അരിമാക്കൽ
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
കോട്ടയം ജനസംഖ്യാ നിയന്ത്രണ പരിപാടികൾ വിജയകരമായി നടപ്പാക്കുന്നതിനൊപ്പം നിലവിലെ മനുഷ്യവിഭവശേഷി രാജ്യനന്മയ്ക്കുതകുന്ന വിധത്തിൽ പ്രയോജനപ്പെടുത്താനും കഴിയണമെന്ന് ഫ്രാൻസീസ് ജോർജ് എം പി പറഞ്ഞു ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലോക ജനസംഖ്യാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം കോട്... Read More →
വടകര നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം കണ്ണൂക്കര മാടാക്കര സ്വദേശി അഭിനവ് ആണ് മരിച്ചത് ഇരിങ്ങൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ വെച്ച് അപകടം സംഭവിച്ചത് തലശ്ശേരി ഭാഗത്ത് ന... Read More →
പുതുപ്പള്ളി ജനഹൃദയങ്ങൾ കീഴടക്കിയ ജനകീയനായ നേതാവ് പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് ഉമ്മൻ ചാണ്ടിയുടെ വേർപാടിന് മൂന്ന് വയസ്സ് ഇന്നും പുതുപ്പള്ളിക്കാരുടെയും കോട്ടയംകാരുടെയും മനസ്സുകളിൽ മാത്രമല്ല കേരളത്തിലെ ഓരോ ജനമനസ്സുകളിലും ഓർമ്മയിലുണ്ട് ഉമ്മൻ ചാണ്ടി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാര് ഷികം പുതുപ്പള്ളിയിൽ സ്മൃതി ദിനമായി ആചര... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഫ്രൈഡേ ടു ഫ്രൈഡേ മൊബൈല് ലാപ് ടോപ്പ് സെയില് ജൂലായ് 17 മുതല് 23 വരെ നടക്കും മൊബൈല് ഫോണുകളും ലാപ് ടോപ്പുകളും മികച്ച ഓഫറില് ഉപഭോക്താക്കള് ക്ക് സ്വന്തമാക്കാം സ്മാര് ട്ട് ഫോണ് വാങ്ങുമ്പോള് സൗജന്യമായി 10 000 രൂപ വിലയുള്ള ഇഷ്ടമുള്ള ഗാഡ്ജറ്റുകളും മൊബൈല് ആക് സസറീസുകളും തിരഞ്ഞെടുക്ക... Read More →
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →
തിരുവനന്തപുരം ശശി തരൂർ എംപി തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി പിഎംജിയിലെ പ്രശാന്ത് എന്ന ഹോട്ടലിലെ ആറാംനിലയിൽവെച്ചാണ് ലിഫ്റ്റിൽ കുടുങ്ങിയത് ആറുമണിക്ക് ഹോട്ടലിൽ ഒരു പരിപാടി ഉണ്ടായിരുന്നു അതിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു തരൂർ എംപി ലിഫ്റ്റിൽ കുടുങ്ങിയ വിവരം ലഭിച്ചതിന് പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്ക് കെട്ടിട നിർമാണത്തിൽ ഗുരുതര അപാകതകൾ ഉണ്ടെന്നു കണ്ടെത്തൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിലവിലെ അവസ്ഥയും സുരക്ഷയും സംബന്ധിച്ച ഔദ്യോഗിക പരിശോധന നടത്തിയപ്പോഴാണ് അപാകതകൾ കണ്ടെത്തിയത് അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്ര... Read More →
കോട്ടയം എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ അഭിമാനത്തിളക്കത്തിൽ നമ്മുടെ കോട്ടയം മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടു ഭ്രമയുഗത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ബോളിവുഡ് താരം കാർത്തിക് ആര്യനുമായി പുരസ്... Read More →
തിരുവനന്തപുരം കിളിമാനൂരില് മകളെ വിവാഹം ചെയ്തു നല് കാത്തതിനാല് പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചുവെന്നു പരാതി കിളിമാനൂര് സ്വദേശി അനില് കുമാറിനെയും മകനെയുമാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മര് ദിച്ചത് രണ്ടു വര് ഷം മുന് പ് സുധീഷ് എന്നയാള് അനില് കുമാറിന്റെ മകളെ വിവാഹം കഴിക്കാന് താല് പര്യം പ്രകടിപ്... Read More →
കോട്ടയം കോട്ടയം പുതുപ്പള്ളിയിലെ ഒരു സാധാരണക്കാരനിൽ നിന്നും കേരളത്തിന്റെ അമരക്കാരനായി മാറിയ ജനപ്രിയ നേതാവ് അതായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞെന്ന ഉമ്മൻ ചാണ്ടി ഏതൊരാവശ്യത്തിനും എപ്പോൾ വേണമെങ്കിലും ആരുടേയും ശുപാർശയില്ലാതെ ഓടിയെത്തി സങ്കടങ്ങളും ആവലാതികളും ആവശ്യങ്ങളും പറയാൻ സാധിച്ചിരുന്നു അപൂർവ്വ വ്യക്തികളിൽ ... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
തുലാപ്പള്ളി എരുമേലി ശബരിമല പാതയിൽ തുലാപ്പള്ളിയിൽ അഗ്നിരക്ഷാ സേനയുടെ വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥന് ദാരുണാന്ത്യം തിരുവല്ല ഫയർ സ്റ്റേഷൻ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ കൊല്ലം ആയൂർ സ്വദേശി രഞ്ജിത്ത് കുമാർ 39 ആണ് മരിച്ചത് ശനിയാഴ്ച വൈകിട്ട് 3 മണിയോടെ ശബരിമല പാതയിൽ തുലാപ്പള്ളി വട്ടപ്പാറ ആലപ്പാട്ട് ... Read More →
കൊച്ചി മലബാർ മേഖലയിലെ സ്വകാര്യ ഭൂമികളിലെ ധാതുസമ്പത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയ 2021 ലെ കേരള മിനറൽസ് ആക്ട് ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചു നിയമം നിയമപരമാണെന്ന സിംഗിൾ ബെഞ്ചിന്റെ മുൻവിധി റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് സ്വകാര്യ ഭൂമിയിലെ ധാതുസമ്പത്ത് ഏറ്റെടുക്കുമ്പോൾ യഥാർഥ നഷ്ടപരിഹാരം നൽകണമെന്ന ഭരണഘടനാപരമ... Read More →
കോട്ടയം കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലത്തെ അഞ്ചു പതിറ്റാണ്ടിലേറെ തുടച്ചയായി പ്രതിനിധീകരിച്ച ജനനായകുനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാര് ഷികം 2026 ജൂലൈ 19 ന് പുതുപ്പള്ളിയിൽ സ്മൃതി ദിനമായി ആചരിക്കുമെന്ന് ചാണ്ടി ഉമ്മ൯ എം എല് എ അറിയിച്ചു ജനസേവനം കരുണ വികസനം എന്നി മൂല്യങ്ങളെ ഉയര് ത്തിപിടിച്ച ഉമ്മന് ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
മികച്ച തമിഴ് സിനിമയായി ധനുഷ് ഒരുക്കിയ റായനും തെരഞ്ഞെടുക്കപ്പെട്ടുന്യൂഡല് ഹി 72 ാംമത് ദേശീയ ചലച്ചിത്ര പുരസ് കാരം പ്രഖ്യാപിച്ചു ഫീച്ചർ സിനിമാ വിഭാഗത്തിൽ 400 സിനിമകളാണ് ജൂറിക്ക് മുന്നിലെത്തിയത് മികച്ച നടനുള്ള പുരസ് കാരം മമ്മൂട്ടിയും ഹിന്ദി നടൻ കാർത്തിക് ആര്യനും പങ്കിട്ടു മികച്ച സിനിമയ്ക്കുള്ള പുരസ് കാരം ആർട്ടിക്കിൾ 370 സ്വന്തമാക്കി ... Read More →
പാലാ ശബരിമല പാതയിൽ അഗ്നിരക്ഷാ സേനയുടെ വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ 6 പേരെ പാലാ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരായ ചേർത്തല സ്വദേശി ജോബിൻ വർഗീസ് 42 നെയ്യാറ്റിൻകര സ്വദേശി രാംലാൽ 41 മണ്ണഞ്ചേരി സ്വദേശി കെ ബി ഹാഷിം 44 വാമനപുരം സ്വദേശി വി ആർ അഭിലാഷ് 44 ചേർത്തല സ്വദേശി വി അഭിലാഷ് 46 ഫ... Read More →
12കാരനെ മുതല കടിച്ചുകൊന്നു ഭയപ്പെടുത്തുന്ന സംഭവം യുപിയിൽ ലഖ്നൗ രാജ്യത്തെ നടുക്കി വീണ്ടും മുതലയുടെ ആക്രമണത്തിൽ ഒരു കുട്ടിക്ക് ജീവൻ നഷ്ടമായി ഉത്തർപ്രദേശിലെ ബഹ് റൈച്ച് ജില്ലയിലാണ് 12 വയസ്സുകാരൻ മുതലയുടെ കടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത് ഘാഘ്ര നദിക്കരയിൽ വെച്ചായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ഈ സംഭവം അമ്മാവനൊപ്പം നദിക്കരയിൽ എത... Read More →
Stay Ahead, Stay Informed, Stay Inspired.