News Desk
ഹരിപ്പാട് ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് സ്വദേശി സാവര്യ ബസന്ത് 22 കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ പോസ്റ്റ് മോർട്ടത്തിൽ സ്ഥിരീകരിച്ചു മൃതദേഹം നാട്ടിലെത്തിച്ചശേഷം വണ്ടാനത്തെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പോസ്റ്റ് മോർട്ടം നടത്തിയിരുന്നു ഇതിന്റെ റിപ്പോർട്ട് ശനിയാഴ്ച ബന്ധുക്കൾക്കു കൈമാറി അടുത്തദിവസം അന്വേഷണ ഉദ്യോഗസ്ഥർക്കും മെഡിക്കൽ കോളേജിൽനിന്നു റിപ്പോർട്ട് നൽകും ഉസ് ബെക്കിസ്താനിൽ നടത്തിയ ആദ്യ പോസ്റ്റ് മോർട്ടത്തിന്റെ റിപ്പോർട്ട് ഇതുവരെ ബന്ധുക്കൾക്കു കിട്ടിയിട്ടില്ല ആ രാജ്യത്തെ നടപടിക്രമം പ്രകാരം മൂന്നുമാസത്തിനുശേഷമേ ഇത്തരം റിപ്പോർട്ടുകൾ ബന്ധുക്കൾക്കു നൽകുകയുള്ളൂ ഇതുകൂടി ലഭിച്ചാലേ വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിന്റെ അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ കഴിയുകയുള്ളൂ എന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിട്ടുള്ളത് സാവര്യയുടെ തലയിലെ മുറിവേറ്റ ഭാഗത്ത് ശസ്ത്രക്രിയ നടത്തിയിരുന്നു പിന്നീട് പോസ്റ്റ് മോർട്ടം നടത്തിയപ്പോൾ വിദഗ്ധ പരിശോധനയ്ക്കായി പരിക്കേറ്റഭാഗം നീക്കംചെയ്തിരുന്നു ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾകൂടി ഉസ്ബെക്കിസ്താനിൽനിന്നു ലഭ്യമാക്കേണ്ടതുണ്ട് സാവര്യ ഈ മാസം നാലിനാണ് ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ടത് സഹപാഠി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൾ അനം 22 ലാപ് ടോപ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായാണ് കേസ് സദറുൾ അനം അവിടെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുൻപുമുതൽ സാവര്യയെ തടവിലാക്കി പ്രതി ക്രൂരമായി ആക്രമിച്ചെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു ഇതു ശരിവെക്കുന്ന വിധത്തിൽ സാവര്യയുടെ ശരീരത്താകെ പാടുകൾ കാണപ്പെട്ടതായും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട് വിദേശകാര്യമന്ത്രിയെ നേരിൽക്കാണും ഉസ്ബെക്കിസ്താനിൽ പോകും വിദേശകാര്യമന്ത്രിയെ നേരിൽക്കണ്ട് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ ശ്രമിക്കുകയാണെന്ന് സാവര്യയുടെ അച്ഛൻ ബസന്ത് പറഞ്ഞു അടുത്തദിവസംതന്നെ മന്ത്രിയെ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ഉസ്ബെക്കിസ്താനിലെ ഇന്ത്യൻ എംബസി അധികൃതരുമായി സംസാരിച്ചു അവിടെ നിയമസഹായത്തിനുള്ള നടപടി സ്വീകരിക്കാമെന്ന് എംബസി അധികൃതർ അറിയിച്ചിട്ടുണ്ട് കേസുമായി ബന്ധപ്പെട്ട് ഉസ്ബെക്കിസ്താനിൽ പോകും കുവൈത്തിൽ ജോലിചെയ്യുന്ന ബസന്ത് കേസിന്റെ ആവശ്യങ്ങൾക്കായി നാട്ടിൽ തുടരുകയാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
അമ്പലവയൽ കർക്കടകം പിറന്നിട്ടും മഴയുടെ ലക്ഷണമില്ല തിരിമുറിയാതെ മഴ ലഭിക്കേണ്ട സമയത്ത് വയനാട്ടിൽ തെളിഞ്ഞ ആകാശവും കടുത്ത ചൂടുമാണ് മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന ജില്ലയിലെ നെൽക്കർഷകർ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത് മഴ ലഭിക്കാതെ ഉഴുതൊരുക്കിയ പാടങ്ങൾ വിണ്ടുകീറി പാറപോലെ ഉറച്ചിരിക്കുകയാണ് സാധാരണയായി മിഥുന മാസത്തിൽ പൂ... Read More →
ഈരാറ്റുപേട്ട മൂന്നിലവിൽ ആറ്റിൽ യുവാവ് മുങ്ങി മരിച്ചു തിരുവനന്തപുരം സ്വദേശിയും എറണാകുളത്ത് ഐടി കമ്പനി ജീവനക്കാരനുമായ അർജുൻ 27 ആണ് മരണപ്പെട്ടത് സുഹൃത്തിനൊപ്പം സ്ഥലം സന്ദർശിക്കുന്നതിനായി എത്തിയതായിരുന്നു അപകടവിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ ഈരാറ്റുപേട്ട അഗ്നിരക്ഷാ സേന സംഘമാണ് മൃതദ്ദേഹം കണ്ടെടുത്തത് ഈരാറ്റുപേട്ടയിലെ ടീം എ... Read More →
12കാരനെ മുതല കടിച്ചുകൊന്നു ഭയപ്പെടുത്തുന്ന സംഭവം യുപിയിൽ ലഖ്നൗ രാജ്യത്തെ നടുക്കി വീണ്ടും മുതലയുടെ ആക്രമണത്തിൽ ഒരു കുട്ടിക്ക് ജീവൻ നഷ്ടമായി ഉത്തർപ്രദേശിലെ ബഹ് റൈച്ച് ജില്ലയിലാണ് 12 വയസ്സുകാരൻ മുതലയുടെ കടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത് ഘാഘ്ര നദിക്കരയിൽ വെച്ചായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ഈ സംഭവം അമ്മാവനൊപ്പം നദിക്കരയിൽ എത... Read More →
കോട്ടയം കോട്ടയം കൂരോപ്പടയില് കളനാശിനി കഴിച്ച് ജീവനൊടുക്കാന് ശ്രമിച്ച ഗൃഹനാഥനും മരിച്ചു ചികിത്സയിലായിരുന്ന ളാക്കാട്ടൂര് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം ജോബി 50 ആണ് മരിച്ചത് ശനിയാഴ്ച എബ്രഹാമിന്റെ ഭാര്യയും മൂത്തമകളും മരിച്ചിരുന്നു മകന് ഗുരുതരാവസ്ഥയില് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശനിയാഴ്ച പുലര് ച്... Read More →
കൊച്ചി സി എം ആർ എൽ എക്സാലോജിക് പണമിടപാടുകേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് ഇ ഡി ഇതിനുള്ള നടപടിക്രമങ്ങൾ കൊച്ചി ഇ ഡി ഓഫീസിൽ അവസാനഘട്ടത്തിലാണ് കേസിലുൾപ്പെട്ട സി എം ആർ എൽ അധികൃതരുടെയും സ്വത്ത് കണ്ടുകെട്ടിയേക്കും ഇ ഡി ഉദ്യോഗസ്ഥസംഘം ഈ മാസമാദ്യം കണ്ണൂരിലെ പിണറായ... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
കോട്ടയം കോട്ടയം നഗരത്തില് യുവാവിനെ കുത്തിക്കൊന്നു പാമ്പാടി സ്വദേശി കോത്തല തടത്തിൽ പുത്തൻ പുരയിടത്തിൽ വീനീത് 30 ആണ് കൊല്ലപ്പെട്ടത് മുപ്പത് വയസായിരുന്നു ഇന്നലെ രാത്രി 11 30 ഓടെയായിരുന്നു കൊലപാതകം നടന്നത് മദ്യപസംഘങ്ങൾ തമ്മിലുള്ള തര് ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് മാങ്ങാനം പുത്തൻപറമ്പിൽ ശ്രീകാന്തിനെ 39 പൊലീസ് പിടികൂടിയിട്ടുണ്ട... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
കോഴിക്കോട് പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരിമരുന്ന് ഇടപാട് നടത്തിയവർ പിടിയിൽ കോഴിക്കോട് സ്വദേശികളായ ജംഷീർ ഇജാസ് അർഷാദ് എന്നിവരെയാണ് പോലീസ് സംഘം ഇന്ന് രാവിലെ സാഹസികമായി കീഴടക്കിയത് പയ്യാനക്കൽ കപ്പക്കൽ റോഡിലുള്ള ബാക്ക് ടു ഫിറ്റ് ജിമ്മിൽ വ്യായാമത്തിനെത്തുന്നവർക്ക് എം ഡി എം എ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റ... Read More →
ന്യൂഡൽഹി അഭിഭാഷകർ നിയമവിദ്യാർഥികൾ നിയമ ഇന്റേണുകൾ നിയമ അധ്യാപകർ നിയമ ഗവേഷകർ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ സമഗ്രമായ മാർഗരേഖ പുറത്തിറക്കി കോടതി നടപടികളെ അതിനാടകീയ രീതിയിൽ അവതരിപ്പിക്കൽ നിർമിത ബുദ്ധി ഉപയോഗിച്ച് വ്യാജ ഉള്ളടക്കം സൃഷ്ടിക്കൽ സോഷ്യൽ മീഡിയയിലൂടെ പരോക്ഷമായി കക്ഷികളെ ആക... Read More →
കോട്ടയം കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലത്തെ അഞ്ചു പതിറ്റാണ്ടിലേറെ തുടച്ചയായി പ്രതിനിധീകരിച്ച ജനനായകുനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാര് ഷികം 2026 ജൂലൈ 19 ന് പുതുപ്പള്ളിയിൽ സ്മൃതി ദിനമായി ആചരിക്കുമെന്ന് ചാണ്ടി ഉമ്മ൯ എം എല് എ അറിയിച്ചു ജനസേവനം കരുണ വികസനം എന്നി മൂല്യങ്ങളെ ഉയര് ത്തിപിടിച്ച ഉമ്മന് ... Read More →
കൊച്ചി മലബാർ മേഖലയിലെ സ്വകാര്യ ഭൂമികളിലെ ധാതുസമ്പത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയ 2021 ലെ കേരള മിനറൽസ് ആക്ട് ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചു നിയമം നിയമപരമാണെന്ന സിംഗിൾ ബെഞ്ചിന്റെ മുൻവിധി റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് സ്വകാര്യ ഭൂമിയിലെ ധാതുസമ്പത്ത് ഏറ്റെടുക്കുമ്പോൾ യഥാർഥ നഷ്ടപരിഹാരം നൽകണമെന്ന ഭരണഘടനാപരമ... Read More →
മെക്സിക്കോ സിറ്റി മെക്സിക്കോയിലെ ചിയാപ്പാസിൽ അതിശക്തമായ ഭൂചലനം റിക്ടർ സ്കെയിലിൽ 7 4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത് ഇതിനെത്തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകി മെക്സിക്കോയ്ക്ക് പുറമെ അയൽരാജ്യങ്ങളായ എൽ സാൽവദോർ ഗ്വാട്ടിമാല എന്നിവിടങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തിയില... Read More →
കോട്ടയം സംസ്ഥാന സര് ക്കാരിന്റെ നൂറുദിന കര് മ പരിപാടിയുടെ ഭാഗമായി ലീഗല് മെട്രോളജി വകുപ്പ് നടപ്പാക്കുന്ന ഓട്ടോറിക്ഷ ഫെയര് മീറ്ററുകളുടെ പഞ്ചായത്ത് മുനിസിപ്പാലിറ്റി തല വേരിഫിക്കേഷന് ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ജലവിഭവ ഭവനനിര് മാണ വകുപ്പ് മന്ത്രി അഡ്വ മോന് സ് ജോസഫ് നിര് വ്വഹിച്ചു ഫെയര് മീറ്ററുകള് പരിശോധിച്ചു കൃത്യമെന്ന് ഉറപ്... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
ഷാജി കൈലാസിന്റെ മാസ്സ് അവതരണവും ജോജു ജോർജിന്റെ കരുത്തുറ്റ സാന്നിധ്യവും ഒന്നിക്കുന്ന ആക്ഷൻ വിരുന്ന് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു റിലീസ് ദിവസം 1 55 കോടി രൂപയുടെ കളക്ഷനാണ് കേരളത്തിൽ ചിത്രം നേടിയത് വേൾഡ് വൈഡ് 4 35 കോടിയുടെ കളക്ഷനും ചിത്രം നേടി ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വരവ് എ കെ സാജൻ തിരക്കഥ ഒരുക്കുന്ന ഈ ... Read More →
തിരുവനന്തപുരം ന്യൂനമർദത്തിന്റെയും ന്യൂനമർദപാത്തിയുടെയും ഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ വടക്കൻ തമിഴ് നാട് തെക്കൻ ഉൾനാടൻ കർണാടക വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7 6 കിലോമീറ്റ... Read More →
Stay Ahead, Stay Informed, Stay Inspired.