Home / News Detail
പ്രസവസഹായമെന്ന് വിശ്വസിച്ചു കേരളത്തിലെത്തി; നവജാതശിശു വിൽപ്പന മാഫിയയുടെ വലയത്തിൽ കുടുങ്ങിയ ഗർഭിണിയെ സാഹസികമായി രക്ഷപ്പെടുത്തി

കോട്ടയം ഏഴുമാസം ഗർഭിണിയായ 22 വയസ്സുള്ള അസം സ്വദേശിനി പ്രസവം വരെ സുരക്ഷിതമായി കഴിയാനും ജനിക്കുന്ന കുഞ്ഞിനെ സംരക്ഷിക്കാനുമെന്ന പ്രതീക്ഷയോടെയാണ് കേരളത്തിലെത്തിയത് എന്നാൽ മനുഷ്യക്കടത്തിന്റെയും നവജാതശിശു വിൽപ്പനയുടെയും പേരിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ ചതിയിൽപ്പെട്ടതോടെ യുവതിയുടെ ജീവിതം ദുരിതത്തിലായി ഒടുവിൽ സാഹസികമായി രക്ഷപ്പെട്ട യുവതി പോലീസിൽ അഭയം തേടിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത് ഒന്നരവയസ്സുള്ള മകളുടെ അമ്മയായ യുവതി വീണ്ടും ഗർഭിണിയായതിനെ തുടർന്ന് ഗർഭച്ഛിദ്രം നടത്തണമെന്ന് ഭർത്താവും വീട്ടുകാരും നിരന്തരം സമ്മർദം ചെലുത്തിയിരുന്നു ഈ സാഹചര്യത്തിൽ വീടുവിട്ടിറങ്ങിയ യുവതി ഡൽഹിയിൽ കഴിയുന്നതിനിടെയാണ് സന്നദ്ധസംഘടനയെന്ന പേരിൽ പ്രവർത്തിക്കുന്നതായി വിശ്വസിച്ച ആർഷിഫ് കെയർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഒരു സംഘവുമായി ബന്ധപ്പെടുന്നത് പ്രസവച്ചെലവും താമസവും പൂർണമായും സൗജന്യമായി ഒരുക്കാമെന്ന വാഗ്ദാനം വിശ്വസിച്ച യുവതി ജൂലൈ 16 ന് കേരളത്തിലെത്തി തുടർന്ന് ബെംഗളൂരുവിൽ ഹോട്ടൽ മാനേജ് മെന്റ് പഠിക്കുന്ന അർജുനും ഹർഷിതയും ചേർന്ന് പാലായ്ക്ക് സമീപം തീക്കോയിയിലെ റബ്ബർതോട്ടത്തിനുള്ളിലെ ഒരു വീട്ടിലേക്ക് യുവതിയെ എത്തിച്ചു കോയമ്പത്തൂർ സ്വദേശികളായ സ്വകാര്യ ആശുപത്രി നഴ് സ് അനിതയും ഭർത്താവ് രാജ കാർത്തിക് യും ഉപയോഗിച്ചിരുന്ന ഗസ്റ്റ് ഹൗസിലായിരുന്നു യുവതിയെ താമസിപ്പിച്ചത് പ്രസവശേഷം ജനിക്കുന്ന കുഞ്ഞിനെ 3 ലക്ഷം നൽകി കൈമാറണമെന്ന ആവശ്യം സംഘം മുന്നോട്ടുവെച്ചപ്പോഴാണ് താൻ വലിയ ചതിയിൽപ്പെട്ടെന്ന് യുവതിക്ക് മനസ്സിലായത് കുഞ്ഞിനെ കൈമാറില്ലെന്നും സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്നും അറിയിച്ചതോടെ യുവതിയുടെ മൊബൈൽ ഫോണും തിരിച്ചറിയൽ രേഖകളും പിടിച്ചുവെക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു തന്നെയും മറ്റൊരിടത്തേക്ക് വിൽക്കാൻ സംഘം പദ്ധതിയിടുന്നതായി മനസ്സിലാക്കിയ യുവതി അവസരം മുതലെടുത്ത് അവിടെ നിന്ന് രക്ഷപ്പെട്ടു വഴിയിൽ പരിചയപ്പെട്ട ഒരു അങ്കണവാടി അധ്യാപികയുടെ സഹായത്തോടെയാണ് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത് തുടർന്ന് യുവതിയെ കോട്ടയം ഗാന്ധിനഗറിലെ സാന്ത്വനം അഭയകേന്ദ്രത്തിലേക്ക് മാറ്റി രണ്ടുപേർ അറസ്റ്റിൽ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ടയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കോയമ്പത്തൂർ രാമനാഥപുരം രാംനഗർ സ്വദേശിയായ രാജ 27 ഇടുക്കി പുള്ളിക്കാനം സ്വദേശിയായ കെ എസ് അർജുൻ 21 എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നവജാതശിശുക്കളെ വിൽക്കുന്ന സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന നിർണായക സൂചന പോലീസിന് ലഭിച്ചതായി അധികൃതർ അറിയിച്ചു ഇരുവരെയും ഈരാറ്റുപേട്ട കോടതി റിമാൻഡ് ചെയ്തിട്ടുണ്ട് കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ സംസ്ഥാനാന്തര മനുഷ്യക്കടത്ത് ശൃംഖലയുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു അറിയിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • അറിവ് പകരേണ്ടവർ ലഹരി ശൃംഖലയിൽ? കോഴിക്കോട് ഞെട്ടൽ; എംഡിഎംഎ കേസിൽ മൂന്നാമത്തെ അധ്യാപികയും അറസ്റ്റിൽ

    കോഴിക്കോട് വിദ്യാർത്ഥികൾക്ക് അറിവും മൂല്യബോധവും പകർന്നുനൽകേണ്ട അധ്യാപികമാർ തന്നെ എംഡിഎംഎ ലഹരി വിൽപ്പന ശൃംഖലയുടെ ഭാഗമായെന്ന കണ്ടെത്തൽ കോഴിക്കോട് ജില്ലയെ നടുക്കിയിരിക്കുകയാണ് പേരാമ്പ്ര ബിആർസിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ അധ്യാപികയും അറസ്റ്റിലായതോടെ ലഹരി മാഫിയ വിദ്യാഭ്യാസ മേഖലയിലേക്കും വേരൂന്നിയിട്ടുണ്ടോയെന്ന ആശങ്ക ശക്... Read More →

  • പതിന്നാലുകാരൻ സ്കൂട്ടർ ഓടിച്ചു; അമ്മയ്ക്ക് 26,000 രൂപ പിഴയിട്ട്‌ കോടതി

    കടയ്ക്കൽ കൊല്ലം പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്ക്ക് 26 000 രൂപ പിഴ ശിക്ഷ വിധിച്ച് കോടതി കടയ്ക്കൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 വയസ്സുകാരനെ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ചതിന് വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമയായ അമ്മയ്ക്കു പിഴ വിധിച്ചത് 2023 ഏപ്രിൽ ഒൻപതിന് ചിതറ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുട്... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • E20 പെട്രോൾ വിപണിയിലെത്തിയിട്ടും ഇന്ധനവില കുറക്കാത്തതെന്തു ..?

    നയംമാറ്റത്തിൽ കോടികൾ കൊയ്ത് നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരി നേതൃത്വം നൽകുന്ന കമ്പനി സിയാൻ ആഗ്രോ ന്യൂഡൽഹി രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ തുടങ്ങിയിട്ടും ഉപഭോക്താക്കൾക്ക് യാതൊരു വിലക്കുറവും നൽകാതെ കേന്ദ്ര സർക്കാർ എഥനോൾ ചേർക്കുന്നതിലൂടെ ഇന്ധന ഇറക്കുമതി തുകയിൽ രാജ്യം ഭീമമായ ലാഭമുണ്ടാക്കുമ്പോഴും സാധാരണക... Read More →

  • ജപ്പാനിൽ ശക്തമായ ഭൂചലനം

    ജപ്പാനിൽ അതിശക്തമായ ഭൂചലനം ക്യൂഷു ദ്വീപിലെ കുമാംമോട്ടോ പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 7 1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് ഭൂചലനത്തെത്തുടർന്ന് ജപ്പാനിൽ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട് ടോക്കിയോ ജപ്പാനിൽ അതിശക്തമായ ഭൂചലനം ക്യൂഷു ദ്വീപിലെ കുമാംമോട്ടോ പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 7 1 തീവ്രത രേഖപ്പെടുത്തിയ... Read More →

  • ലോൺ ആപ്പിലൂടെ തട്ടിപ്പ് നടത്തുന്ന കമ്പനി തിരുവനന്തപുരത്ത്

    പോലീസ് പോലീസ് എത്തുന്ന വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിൽപ്പെട്ട ഒരാളെ എയർപോർട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു തുടർന്ന് നടത്തിയ പരിശോധനയിലാണ് 18 പേരെ കസ്റ്റഡിയിലെടുത്തത് ലോൺ ആപ്പു വഴി തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ തിരുവനന്തപുരം പോങ്ങുമ്മൂട് ചേന്തിയിലാണ് ഓഫീസ് ഉള്ളത് ലോകം മുഴുവൻ ഉള്ള ഇടപാടുകൾ വഴി കോടികളാണ് സ... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ നിർദേശം നൽകിയെന്ന ആരോപണം തള്ളി ഡൽഹി DCP

    സിജെപി മാർച്ചിന് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ നിർദേശിച്ചെന്ന റിപ്പോർട്ട് നിഷേധിച്ച് ഡൽഹി ഡിസിപി പെല്ലറ്റ് ആക്രമണം നടക്കുമ്പോൾ താൻ ആ മേഖലയിൽ ഉണ്ടായിരുന്നില്ലെന്നാണ് വിശദീകരണം ആക്രമണം നടക്കുമ്പോൾ മേഖലയിൽ നിന്നും അരകിലോമീറ്റർ അകലെയായിരുന്നു താൻ ഡൽഹി പൊലീസ് ആസ്ഥാനത്ത് ഇന്നലെ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥൻ മറുപടി നൽകിയത് ജനറൽ ... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പാലാ താലൂക്ക് സമ്മേളനം

    നിർമ്മാണ മേഖലയിലെ കോൺട്രാക്ടർമാർ ഉന്നയിക്കുന്ന ന്യായമായ എല്ലാ ആവശ്യങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പാലാ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ആന്ധ്രപ്രദേശ് തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ മാതൃകയിൽ നിർമ്മാണ പ്രവൃത്തികളുട... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

    രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി നീറ്റ് പരീക്ഷാ ചോർച്ചയെത്തുടർന്ന് ദിവസങ്ങളായി രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ശനിയാഴ്ച തന്റെ രാജി സമർപ്പിച്ചു രാജ്യവിരുദ്ധ ശക്തികൾ ആശയക്കുഴപ്പം പരത്തുന്നതും സാഹചര്യ മുതലെടുപ്പ് നടത്തുന്നതും തടയാൻ വേണ്ടിയാണ് താൻ സ്ഥാനമൊഴിയാൻ തീ... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍

    കോമണ് വെല് ത്ത് ഗെയിംസില് ഇന്ത്യയ്ക്ക് ആദ്യ സ്വര് ണം ഭാരോദ്വഹനത്തില് മീരാഭായ് ചനുവിന് സ്വര് ണ്ണമെഡല് ലഭിച്ചു തുടര് ച്ചയായ മൂന്നാം കോമണ് വെല് ത്ത് ഗെയിംസിലാണ് മീരാഭായ് ചനു സ്വര് ണ്ണം നേടുന്നത് 48 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചനുവിന്റെ സ്വര് ണ നേട്ടം ആകെ 190 കിലോഗ്രാം ഭാരമാണ് മീരാഭായ് ചനു ഉയര് ത്തിയത് സ്നാച്ചില് 85 കിലോയും ക്ലീന് ആ... Read More →

  • ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; എക്‌സൈസ് സേനയെ സാങ്കേതികമായി കൂടുതൽകരുത്തുറ്റതാക്കും: മന്ത്രി എം ലിജു.

    തിരുവനന്തപുരം ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മയക്കുമരുന്നിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ ഓണം സ് പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൂടുതൽ ശക്തമാക്കുമെന്നും എക് സൈസ് സേനയെ ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തമാക്കുന്ന ഹ്രസ്വകാല ദീർഘകാല പ്രവർത്തന പദ്ധതികൾ നടപ്പാക്കുമെന്നും എക് സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു ... Read More →

  • പ്രസവസഹായമെന്ന് വിശ്വസിച്ചു കേരളത്തിലെത്തി; നവജാതശിശു വിൽപ്പന മാഫിയയുടെ വലയത്തിൽ കുടുങ്ങിയ ഗർഭിണിയെ സാഹസികമായി രക്ഷപ്പെടുത്തി

    കോട്ടയം ഏഴുമാസം ഗർഭിണിയായ 22 വയസ്സുള്ള അസം സ്വദേശിനി പ്രസവം വരെ സുരക്ഷിതമായി കഴിയാനും ജനിക്കുന്ന കുഞ്ഞിനെ സംരക്ഷിക്കാനുമെന്ന പ്രതീക്ഷയോടെയാണ് കേരളത്തിലെത്തിയത് എന്നാൽ മനുഷ്യക്കടത്തിന്റെയും നവജാതശിശു വിൽപ്പനയുടെയും പേരിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ ചതിയിൽപ്പെട്ടതോടെ യുവതിയുടെ ജീവിതം ദുരിതത്തിലായി ഒടുവിൽ സാഹസികമായി രക്ഷ... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • ഭരണങ്ങാനത്ത് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു

    ഭരണങ്ങാനത്ത് തിരുനാളിന്റെ എട്ടാം ദിനത്തില് സീറോ മലബാര് സഭ മുന് മേജര് ആര് ച്ചു ബിഷപ് കര് ദ്ദിനാള് ജോര് ജ്ജ് ആലഞ്ചേരി രാവിലെ 11 30 ന് ആഘോഷമായ വിശുദ്ധ കുര് ബാന അര് പ്പിച്ചു സന്ദേശം നല് കി റവ ഫാ മാത്യു കുറ്റിയാനിക്കല് റവ ഫാ ജോര് ജ്ജ് പൊന്നുംവരിക്കയില് റവ ഫാ ജോര് ജ്ജ് ഉറുമ്പിക്കുന്നേല് എന്നിവര് സഹകാര് മ്മികരായിരുന്നു ജീവിതകാലത്ത് ഈശോയോട് ... Read More →

  • ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിൽ വിഷൻ 2029 തുടക്കമായി

    ഈരാറ്റുപേട്ട മുസ് ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്ര വിദ്യാഭ്യാസ മികവിലേക്കുള്ള പുതിയ ചുവടുവെപ്പായി വിഷൻ 2029 ന് തുടക്കമായി വേഗത്തിൽ മാറുന്ന ആഗോള സാഹചര്യത്തിൽ വിദ്യാർത്ഥികൾ പരീക്ഷാവിജയത്തിൽ മാത്രം ഒതുങ്ങാതെ നേതൃത്വശേഷി ആശയവിനിമയ വൈദഗ്ധ്യം ഡിജിറ്റൽ പ്രാവീണ്യം പരിസ്ഥിതി ഉത്തരവാദിത്തം സാമൂഹിക പ്രതിബദ്ധത നവീകരണ മനോഭാവം ആഗോള സ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.