Home / News Detail
വിശദീകരിച്ചിട്ടും വിമർശനം ശമിച്ചില്ല; പേളി മാണിയുടെ വീഡിയോയ്ക്ക് താഴെ രൂക്ഷ പ്രതികരണങ്ങൾ, 'പരാജയപ്പെട്ട സംവിധായകൻ' പരാമർശത്തിലും മാപ്പ്

കൊച്ചി ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ച് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി വിവാദത്തിലായ നടിയും അവതാരകയുമായ പേളി മാണി ദിവസങ്ങൾക്കുശേഷം വിശദീകരണ വീഡിയോയുമായി രംഗത്തെത്തിയെങ്കിലും അതിന് പിന്നാലെയും വിമർശനങ്ങൾ ശക്തമായി തുടരുന്നു പേളിയുടെ വിശദീകരണം സത്യസന്ധവും വിശ്വസനീയവുമല്ലെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന ആരോപണം വിദ്യാർഥി സമരത്തെക്കുറിച്ചുള്ള ആദ്യ പോസ്റ്റിൽ ജീവൻ അപകടത്തിലാണെങ്കിൽ സമരം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുക എന്നായിരുന്നു പേളിയുടെ ആഹ്വാനം എന്നാൽ എല്ലാവരും സമരം അവസാനിപ്പിക്കണമെന്നല്ല തന്റെ ഉദ്ദേശ്യമെന്നും വിദ്യാർഥികളുടെ സുരക്ഷയെ മാത്രം മുൻനിർത്തിയാണ് അത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയതെന്നും വിശദീകരണ വീഡിയോയിൽ അവർ പറഞ്ഞു പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നതെന്നും തന്റെ വാക്കുകൾ നെഗറ്റീവ് രീതിയിൽ അവതരിപ്പിക്കപ്പെട്ടത് വേദനിപ്പിച്ചതായും പേളി വ്യക്തമാക്കി അതേസമയം വിമർശനങ്ങൾക്ക് മറുപടിയായി പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു പരാജയപ്പെട്ട സംവിധായകൻ എന്ന പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ചും പേളി മാപ്പ് പറഞ്ഞു അത്തരമൊരു പ്രയോഗം തന്റെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റാണെന്നും ആരെയും അങ്ങനെ വിശേഷിപ്പിക്കാൻ തനിക്ക് അവകാശമില്ലെന്നും അവർ പറഞ്ഞു താൻ സംവിധായകൻ സിബി മലയിൽയുടെ ആരാധികയാണെന്നും അദ്ദേഹത്തെ ഉദ്ദേശിച്ചല്ല ആ പരാമർശമെന്നും പേളി വിശദീകരിച്ചു തന്റെ പോസ്റ്റിനെ വിമർശിച്ച മറ്റൊരാൾക്കുള്ള മറുപടിയായാണ് സ്റ്റോറി പങ്കുവെച്ചതെന്നും അതിലേക്ക് സിബി മലയിലിന്റെ പേര് എങ്ങനെ വന്നുവെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഹൃദയപൂർവം ക്ഷമ ചോദിക്കുന്നതായും പേളി പറഞ്ഞു എന്നാൽ ഈ വിശദീകരണവും സോഷ്യൽ മീഡിയ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തിയില്ല യൂട്യൂബിൽ പങ്കുവെച്ച വീഡിയോയുടെ താഴെ പരീക്ഷയ്ക്ക് പഠിച്ചുപറയുന്നതുപോലെയാണ് ഈ വിശദീകരണത്തിനും മറ്റൊരു വിശദീകരണം വേണം എന്ത് ചെയ്തിട്ടും മെനയാകുന്നില്ല തുടങ്ങിയ കമന്റുകളാണ് കൂടുതലും പ്രത്യക്ഷപ്പെട്ടത് ചിലർ ഫോളോവേഴ് സ് കുറയുന്നതാണ് വിശദീകരണത്തിന് കാരണമെന്നും പരിഹസിച്ചു കാവി ഡ്രസ് ഇടാമായിരുന്നു ഇപ്പോൾ കമന്റ് ഓഫ് ചെയ്യും മലയാളികളെ മണ്ടന്മാരാക്കല്ലേ ഗാലറി നമുക്ക് എതിരാണല്ലോ തുടങ്ങിയ ട്രോൾ കമന്റുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട് വിശദീകരണ വീഡിയോയിലെ ചില കമന്റുകൾ നീക്കം ചെയ്യുന്നതായും സമൂഹമാധ്യമ ഉപയോക്താക്കൾ ആരോപിക്കുന്നു വിവാദത്തിന് പിന്നാലെ പേളി മാണിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഫോളോവേഴ് സിന്റെ എണ്ണത്തിൽ വലിയ ഇടിവുണ്ടായതായും വിവിധ സോഷ്യൽ മീഡിയ ട്രാക്കിംഗ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു ഇൻസ്റ്റഗ്രാമിന് പുറമെ യൂട്യൂബ് ഫെയ് സ്ബുക്ക് പ്ലാറ്റ് ഫോമുകളിലും പിന്തുടരുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു വിമർശനം ശക്തമായ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിലെ വിവാദം ഇപ്പോഴും തുടരുകയാണ് പേളിയുടെ വിശദീകരണം വിവാദങ്ങൾക്ക് വിരാമമിടുമോ അതോ ചർച്ചകൾ കൂടുതൽ ശക്തമാകുമോ എന്നത് കണ്ടറിയേണ്ടതുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അടുത്ത രണ്ട് ദിവസവും അതിശക്തമായ മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു ഇന്ന് ജൂലൈ 30 അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് ഒഡീഷയ്ക്ക് മുകളിലായി രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതിനെ തുടർന്നാണ് കേരളത്തിൽ മഴ കനക്കാൻ സാ... Read More →

  • വീട് നിന്നിടത്ത് ഇപ്പോൾ അവശേഷിക്കുന്നത് വെറുമൊരു മൺകൂന മാത്രം! ഇരുളിൽ ഉരുളെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങൾ, ജോസഫിനെ വിധി കവർന്നെടുത്തത് വാഹനാപകടത്തിൽ പരിക്കേറ്റു വീട്ടിൽ വിശ്രമത്തിൽ കഴിയുന്നതിനിടെ, മരണത്തിലും മകനെ ഒറ്റയ്ക്കാക്കാതെ അമ്മയും...

    കോട്ടയം ഇവിടെ ഒരു വീടുണ്ടായിരുന്നു കളിചിരികളും തമാശകളും വിശേഷങ്ങളും പരിഭവങ്ങളും പിണക്കങ്ങളും പങ്കുവെച്ചിരുന്ന ഒരു വീട് ആ വീട് നിന്നിടത്ത് ഇപ്പോൾ അവശേഷിക്കുന്നത് വെറുമൊരു മൺകൂന മാത്രം ഓടിയെത്തിയവരുടെ ചങ്ക് പിടയുന്ന കാഴ്ചകളാണ് ഇരുളിന്റെ മറവിൽ ഉരുളെടുത്തു പോയത് ഒപ്പം നഷ്ടമായത് അമ്മയുടെ വാൽസല്യവും സഹോദരന്റെ കരുതലും 5 പേരടങ്ങുന... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • ടെൻഷൻ വേണ്ട, ഓണം നാട്ടിൽ ആഘോഷിക്കാം! ഹുബ്ബള്ളി-കോട്ടയം റൂട്ടിൽ 2 സ്പെഷ്യൽ ട്രെയിനുകളുടെ റിസർവേഷൻ ആരംഭിച്ചു.

    കോട്ടയം ഓണം നാട്ടിലെത്തി ബന്ധുക്കൾക്കൊപ്പം ആഘോഷിക്കാനാകുമോ എന്നുള്ള ടെൻഷൻ ഇനി വേണ്ട ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനായി ഹുബ്ബള്ളി കോട്ടയം ഹുബ്ബള്ളി റൂട്ടിൽ പ്രഖ്യാപിച്ച രണ്ട് സ്പെഷ്യൽ ട്രെയിനുകളുടെ റിസർവേഷൻ ആരംഭിച്ചു ഹുബ്ബള്ളി കോട്ടയം റൂട്ടിൽ ഓഗസ്റ്റ് 25 29 തീയതികളിലും കോട്ടയം ഹുബ്ബള്ളി റൂട്ടിൽ ഓഗസ്റ്റ് 26 30 തീയതികളിലുമാണ് ട്രെയ... Read More →

  • ഇംപാക്റ്റ് -2026 ഓ​ഗസ്റ്റ് 2ന് മാർ സ്ലീവാ മെഡിസിറ്റിയിൽ.

    പാലാ മാർ സ്ലീവാ മെഡിസിറ്റി അനസ്തേഷ്യോളജി ആൻഡ് പെരിഓപ്പറേറ്റീവ് മെഡിസിന്റെ നേതൃത്വത്തിൽ ഇന്റൻസീവ് മോഡുലാർ പ്രോ ഗ്രാം ഫോർ അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ എന്ന വിഷയത്തിൽ തുടർ വിദ്യാഭ്യാസ പരിപാടി ഇംപ്കാറ്റ് 2026 ഓ ഗസ്റ്റ് 2 ഞായറാഴ്ച്ച മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തും 2ന് രാവിലെ 10 45ന് കോട്ടയം മെഡിക്കൽ കോളജ് ഹൃദയശസ്ത്രക്രിയ വിഭ... Read More →

  • ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ നടപടി.

    കോട്ടയം ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു പാചക വാതക സിലിണ്ടറിന്റെ നിയന്ത്രണം പിൻവലിച്ചിട്ടും ജില്ലയിലെ ഹോട്ടലുകൾ കേറ്ററിംഗ് സ്ഥാപനങ്ങൾ ബേക്കറികൾ തട്ടുകടകൾ എന്നിവിടങ്ങളിൽ ചായ ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായി ശ... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • കലിതുള്ളി കാലവർഷം! കോട്ടയം ജില്ലയില്‍ നാലിടത്ത് ഉരുള്‍ പൊട്ടി, ഭരണങ്ങാനത്ത് വെള്ളപ്പൊക്കത്തിൽ കാര്‍ മുങ്ങി, യാത്രക്കാർക്കായി തിരച്ചിൽ.

    കോട്ടയം കോട്ടയം ജില്ലയിൽ കാലവർഷം കലിതുള്ളി തകർത്ത് പെയ്യുകയാണ് ജില്ലയുടെ മലയോര മേഖലകളിൽ ഉൾപ്പടെ അതിശക്തമായ മഴയാണ് മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമുണ്ടായിട്ടുണ്ട് ജില്ലയിൽ നാലിടത്ത് ഉരുൾപൊട്ടൽ ഉണ്ടായതായാണ് വിവരം ഭരണങ്ങാനം വിലങ്ങുപാറയിൽ വെള്ളപ്പൊക്കത്തിൽ കാര് മുങ്ങി കാറിനുള്ളി യാത്രക്കാരുണ്ടായിരുന്നോ എന്നുള്... Read More →

  • കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കും; ഡിജിപിക്ക് നിർദേശം നൽകി ആഭ്യന്തര മന്ത്രി

    നീറ്റ് പ്രതിഷേധത്തെ തുടർന്ന് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു കേസുകൾ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു തിരുവനന്തപുരം ദില്ലിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്... Read More →

  • കനത്ത മഴയ്ക്ക് സാധ്യത: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഖനന പ്രവർത്തനങ്ങളും നിരോധിച്ചു.

    കോട്ടയം കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഖനന പ്രവർത്തനങ്ങളും നിരോധിച്ചു ജില്ലാ കളക്ടർ ഉത്തരവിറക്കി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുക... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • അതിതീവ്ര ന്യൂന മർദം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഓറഞ്ച് അലേർട്ട്.

    കോട്ടയം അതിതീവ്ര ന്യൂന മർദം മധ്യ ഛത്തീസ്ഗഢിന്റെയും അതിനോട് ചേർന്ന വടക്കൻ ഒഡിഷയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറൻ ദിശയിൽ ഛത്തീസ്ഗഢിലൂടെയും കിഴക്കൻ മധ്യപ്രദേശിലൂടെയും സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു സംസ്ഥാനത്ത് ആഗസ... Read More →

  • പ്രസവസഹായമെന്ന് വിശ്വസിച്ചു കേരളത്തിലെത്തി; നവജാതശിശു വിൽപ്പന മാഫിയയുടെ വലയത്തിൽ കുടുങ്ങിയ ഗർഭിണിയെ സാഹസികമായി രക്ഷപ്പെടുത്തി

    കോട്ടയം ഏഴുമാസം ഗർഭിണിയായ 22 വയസ്സുള്ള അസം സ്വദേശിനി പ്രസവം വരെ സുരക്ഷിതമായി കഴിയാനും ജനിക്കുന്ന കുഞ്ഞിനെ സംരക്ഷിക്കാനുമെന്ന പ്രതീക്ഷയോടെയാണ് കേരളത്തിലെത്തിയത് എന്നാൽ മനുഷ്യക്കടത്തിന്റെയും നവജാതശിശു വിൽപ്പനയുടെയും പേരിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ ചതിയിൽപ്പെട്ടതോടെ യുവതിയുടെ ജീവിതം ദുരിതത്തിലായി ഒടുവിൽ സാഹസികമായി രക്ഷ... Read More →

  • സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനുമായി സൈബർ ഹണ്ട് 3.0: കോട്ടയം ജില്ലയിൽ വ്യാപക പരിശോധന, 14 കേസുകൾ രജിസ്റ്റർ ചെയ്തു.

    കോട്ടയം സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനുമായി സൈബർ ഹണ്ട് 3 0യുടെ ഭാഗമായി കോട്ടയം ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ 14 കേസുകൾ രജിസ്റ്റർ ചെയ്തു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന മ്യൂൾ ബാങ്ക് അക്കൗണ്ട് ഫ്രോഡ് കേസുകളിലും എ ടി എം വിത് ഡ്രോവൽ സംബന്ധമായ തട്ടിപ്പുകളിലും ഉൾപ്പെ... Read More →

  • മലയോര മേഖലകളില്‍ കനത്തമഴയും ഉരുള്‍പൊട്ടലും! വ്യാപക നാശം, ജില്ലയിലെ മരണം 3 ആയി.

    കോട്ടയം കോട്ടയം ജില്ലയുടെ മലയോര മേഖലകളില് കനത്തമഴയും ഉരുള് പൊട്ടലും രാവിലെ മഴ തെല്ലൊന്നു ശമിച്ചെങ്കിലും ഉച്ചയോടെ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത് പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു മണക്കാട്ട് ജോ... Read More →

  • വിശദീകരിച്ചിട്ടും വിമർശനം ശമിച്ചില്ല; പേളി മാണിയുടെ വീഡിയോയ്ക്ക് താഴെ രൂക്ഷ പ്രതികരണങ്ങൾ, 'പരാജയപ്പെട്ട സംവിധായകൻ' പരാമർശത്തിലും മാപ്പ്

    കൊച്ചി ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ച് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി വിവാദത്തിലായ നടിയും അവതാരകയുമായ പേളി മാണി ദിവസങ്ങൾക്കുശേഷം വിശദീകരണ വീഡിയോയുമായി രംഗത്തെത്തിയെങ്കിലും അതിന് പിന്നാലെയും വിമർശനങ്ങൾ ശക്തമായി തുടരുന്നു പേളിയുടെ വിശദീകരണം സത്യസന്ധവും വിശ്വസനീയവുമല്ലെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ... Read More →

  • യുവജന കമ്മീഷൻ അദാലത്ത്; എട്ടു പരാതികൾ തീർപ്പാക്കി.

    കോട്ടയം സംസ്ഥാന യുവജന കമ്മിഷൻ കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ജില്ലാ അദാലത്തിൽ എട്ടു പരാതികൾ പരിഹരിച്ചു 20 പരാതികൾ പരിഗണിച്ചതിൽ 12 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി പുതിയതായി 4 പരാതികൾ ലഭിച്ചു ലഹരിക്കെതിരായി യുവജന പ്രാധാന്യമുള്ള ഇടങ്ങൾ കേന്ദ്രീകരിച്ച് വിവിധ പ്രചാരണ പരിപാടികൾ നടത്തി വരുകയാണെന്നും സൗജന്യ നിയമസഹായത്... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.