News Desk
മോസ്കോ റഷ്യൻ ടൂറിസ്റ്റ് കേന്ദ്രമായ ഗെലെൻഡ്ഷിക് ബീച്ചിലെ റിസോർട്ടിലുണ്ടായ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു സംഭവത്തിൽ 40 പേർക്കു പരുക്കേറ്റതായാണ് റിപ്പോർട്ട് ജനങ്ങൾ ഏറെയുള്ള ബീച്ചിലേക്ക് ഡ്രോൺ പതിക്കുന്നതും തുടർന്നു വൻ സ്ഫോടനം ഉണ്ടാകുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് ജനവാസ മേഖലകളെ ലക്ഷ്യമിട്ട് യുക്രെയ്ൻ മനഃപൂർവം നടത്തിയ ഭീകരാക്രമണമാണ് ഇതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ ആരോപിച്ചു എന്നാൽ ആക്രമണത്തെക്കുറിച്ച് യുക്രെയ്ന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല യുദ്ധത്തിൽ സാധാരണക്കാരെ ലക്ഷ്യം വയ്ക്കാറില്ലെന്നാണ് ഇരുരാജ്യങ്ങളും ആവർത്തിക്കാറുള്ളത് ആക്രമണത്തിൽ പരുക്കേറ്റ 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇതിൽ ഒൻപത് പേരുടെ നില അതീവ ഗുരുതരമാണെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു സൈനിക താവളങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണക്കാർക്കു നേരെ യുക്രെയ്ൻ ഭരണകൂടം നടത്തിയ ആസൂത്രിത ആക്രമണമാണിതെന്ന് ക്രാസ്നോദർ റീജിയൻ ഗവർണർ വെന്യാമിൻ കൊണ്ട്രാറ്റിയേവ് പറഞ്ഞു 2022ൽ റഷ്യ ആരംഭിച്ച പൂർണതോതിലുള്ള അധിനിവേശത്തിനു ശേഷം ലക്ഷക്കണക്കിനു യുക്രെയ്ൻ പൗരന്മാർക്കാണ് ജീവൻ നഷ്ടപ്പെട്ടത് എന്നാൽ സമീപകാലത്തായി റഷ്യയിലെ എണ്ണശുദ്ധീകരണശാലകളും മറ്റ് തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് യുക്രെയ്ൻ ദീർഘദൂര ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് വളരെ താഴെ പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങള് ഒഴികെ സംസ്ഥാനത്തെ മഴയുടെ സാഹചര്യങ്ങള് നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് കഴിഞ്ഞ ദിവസം സംഭവിച്ചത് മിന്നല് പ്രളയമായിരുന്നുവെന്നും രാത്രി വരെ മുന്നറിയിപ്പ് ഇല്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു എന് ഡിആര്എഫ് സംഘങ്ങളും ദുരിതാശ്വാസ ... Read More →
കോട്ടയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും ഈരാറ്റുപേട്ട വാഗമൺ റോഡിലെ രാത്രികാല യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേ... Read More →
രക്ഷകരായി കൊല്ലത്തുനിന്ന് കൂടുതല് മത്സ്യബന്ധന ബോട്ടുകള് ആറന്മുള റാന്നി മേഖലകളിലേക്ക് പ്രളയഭീതി നിലനില് ക്കുന്ന പത്തനംതിട്ട ആറന്മുള റാന്നി പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര് ത്തനത്തിനായി നിരവധി മത്സ്യബന്ധന ബോട്ടുകളെത്തുന്നു 2018ല് കേരളക്കരയെ മഹാദുരന്തത്തില് നിന്ന് കൈപിടിച്ചുകയറ്റിയ കേരളത്തിന്റെ സ്വന്തം സൈന്യമാണ് സര് വസജ്ജരായി ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
പാലാ മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു ആരോ ഗ്യ പരിശോധനയുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങൾ ആരംഭിച്ചു അയർക്കുന്നം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ടീം എത്തി കമ്യൂണിറ്റി മെഡിസിൻ പീഡിയാട്രിക് മെഡിസിൻ വിഭാഗങ്ങൾ പരിശോധനയയ്ക്ക് നേതൃത്വം നൽകി ആവശ്യമായവർക്കു മരുന്നുകളും സൗജന്യമായി നൽ കി Read More →
കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ട്സ് ഷോറൂമുകളിലെ ന്യുജെന് ഓണം 2026 ക്യാമ്പയിന്റെ ഭാഗമായി ദിവസേനയുള്ള നടത്തുന്ന നറുക്കെടുപ്പിന്റെ ആദ്യദിനം പാലക്കാട് വണ്ടിത്താവളം മടപ്പള്ളം ദേവിനിവാസില് എസ് പ്രവീണയ്ക്ക് മൊബൈല് ഫോണ് സമ്മാനമായി ലഭിച്ചു പാലക്കാട് ഷോറൂമില് നിന്നും റൊട്ടിമേക്കര് വാങ്ങിയിരുന്നു തുടര് ന്നാണ് ദിവസേന നടക്കുന... Read More →
പറയാൻ പാടില്ലാത്തതാണ് പറഞ്ഞത് മന്ത്രി സിപി ജോൺ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോൺ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞതെന്നും താൻ ശ്രദ്ധിക്കണമായിരുന്നെന്ന... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു ജില്ലയുടെ കിഴക്കൻ മേഖലകളായ എരുമേലി കാഞ്ഞിരപ്പള്ളി മുണ്ടക്കയം ഇളംകാട് കൂട്ടിക്കൽ കോരുത്തോട് പ്രദേശങ്ങളിൽ മഴ വീണ്ടും ശക്തമായി തുടങ്ങി ഇന്നലെ വൈകിട്ട് ശക്തമായ മഴ ശമിച്ചിരുന്നു ഇന്നലെ രാത്രിയിലും ഇന്ന് പ... Read More →
തിരുവനന്തപുരം കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കുന്നതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു മഴ നനഞ്ഞ റോഡുകളിൽ ടയർ സ്ലിപ്പ് ബ്രേക്ക് കാര്യക്ഷമത കുറയുക കാഴ്ച മങ്ങുക വെള്ളക്കെട്ടുകളിൽ വാഹനം നിയന്ത്രണം വിട്ടുപോകുക തുടങ്ങിയ പ്രശ്നങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ് അതിനാൽ മഴക്കാല യാത... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
മണർകാട് കോട്ടയം മണർകാട് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതെയായി യുവാവിന്റെ മൃതദേഹം കണ്ടെത്തി മണർകാട് നാലുമണിക്കാറ്റ് പറമ്പുകര സ്വദേശി ശരണിൻ്റെ 30 മൃതദേഹമാണ് കണ്ടെത്തിയത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകി പോകുന്നത് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ശരൺ ഒഴുക്കിൽ പെടുകയായിരുന... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു ദില്ലി കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയായിരുന്നു അതേസമയം ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യത്തിൻ്റെ ... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
തൃശ്ശൂരിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി കാമ്പസിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലാണ് ചൊവ്വാഴ്ച വൈകുന്നേരം തീപിടുത്തമുണ്ടായത് പുതുതായി നിർമ്മിച്ച മെറ്റേണൽ ആൻഡ് ചൈൽഡ് ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് സംഭവം നടന്നത് അവ... Read More →
കോട്ടയം മഴക്കെടുതി രൂക്ഷമായ കോട്ടയം ജില്ലയിൽ 154 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 8321 പേർ കോട്ടയം താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇന്നു രാവിലെ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ സന്ദര് ശിച്ച് ക്രമീകരണങ്ങള് വിലയിരുത്തി എല്ലാ ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും വെള്ളവും മെഡിക്കല് ടീമിന് റെ സേവനവും ഉറപ്പാക്കിയ... Read More →
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →
Stay Ahead, Stay Informed, Stay Inspired.