Home / News Detail
ക്യാമ്പുകളിൽ എത്തിയില്ലെങ്കിലും ധനസഹായം നൽകും: മന്ത്രി എ.പി. അനിൽകുമാർ.

ചങ്ങനാശ്ശേരി പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച 10 000 രൂപ ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി എ പി അനിൽകുമാർ ചങ്ങനാശേരി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം സഹായം ലഭിക്കാൻ ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കണമെന്ന നിബന്ധനയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി വെള്ളം കയറിയ വീടുകളിലെ താമസക്കാർ എവിടെയായിരുന്നാലും അർഹതയുണ്ടെങ്കിൽ സഹായം ലഭിക്കും വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറിയവർക്കും 10 000 ധനസഹായം നൽകാൻ സർക്കാർ തീരുമാനമുണ്ട് അർഹരായ ഒരാൾക്കും സർക്കാർ സഹായം ലഭിക്കാത്ത സാഹചര്യമുണ്ടാകില്ല നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട് പൂർണമായും തകർന്ന വീടുകളും ഭാഗികമായി തകർന്ന വീടുകളും ഉൾപ്പെടെ എല്ലാ നഷ്ടങ്ങളും കൃത്യമായി രേഖപ്പെടുത്തും നദികളിൽ അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കം ചെയ്ത് ഒഴുക്കു വർധിപ്പിക്കുന്ന നടപടികൾ മഴയ്ക്ക് ശേഷം ആരംഭിക്കും 2018ലെ പ്രളയത്തിന് ശേഷം സ്വീകരിച്ച നടപടികളുടെ ഫലപ്രാപ്തി വിശദമായി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു ചെങ്ങന്നൂർ തിരുവല്ല ചങ്ങനാശേരി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച മന്ത്രി ക്യാമ്പുകളുടെ പ്രവർത്തനം തൃപ്തികരമാണെന്ന് വിലയിരുത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ക്യാമ്പുകളിൽ ഒരുക്കിയിട്ടുണ്ട് ജില്ലാ ഭരണകൂടം ജനപ്രതിനിധികൾ സന്നദ്ധ സംഘടനകൾ ഉദ്യോഗസ്ഥർ എന്നിവർ ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ട് ക്യാമ്പുകളിലെ ഭക്ഷണം കുടിവെള്ളം ചികിത്സ സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാൻ നിർദേശം നൽകിയിട്ടുണ്ട് ചങ്ങനാശേരി ളായിക്കാട് സെൻറ് ജോസഫ്സ് എൽ പി സ് കൂൾ ചങ്ങനാശേരി മുനിസിപ്പൽ ടൗൺഹാൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ച റവന്യൂമന്ത്രി അന്തേവാസികളുമായി സംവദിച്ചു വിനു ജോബ് കുഴിമണ്ണിൽ എം എൽ എ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആൻറണി തഹസിൽദാർമാരായ സാജൻ സി വർഗീസ് എബി ഏബ്രഹാം എന്നിവരും ഒപ്പമുണ്ടായിരുന്നു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • പ്രളയജലം ഇരച്ചെത്തിയിട്ടും ആ 36 വീടുകൾ മുങ്ങിയില്ല: ഹിറ്റായി പ്രവാസികളുടെ ഐഡിയ; നിർമാണത്തിലെ ‘ഫോമ മാജിക്’

    2018ൽ പ്രളയം ബാധിച്ച വീടുകളിലധികവും ഇത്തവണയും വെള്ളം കയറിയെങ്കിലും ഫോമ നിർമിച്ച് നൽകിയ മുഴുവൻ വീടും സുരക്ഷിതമാണ് തണൽ സന്നദ്ധ സംഘടനയുമായി ചേർന്നാണ് ഈ വീടുകൾ നിർമിച്ചത് പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിരണം കടപ്രയിലാണ് 36 വീടുകൾ പ്രളയത്തിന് ശേഷം നിർമിച്ചത് എന്നാൽ 2019ലാണ് ഇവ കൈമാറിയത് കേരളത്തിലെ സാധാരണ മനുഷ്യരുടെ പ്രയാസത്തിൽ ഒപ്പം നി... Read More →

  • ദുരിതബാധിതർക്ക് എല്ലാ സഹായവും ഉറപ്പാക്കും- മന്ത്രി മോൻസ് ജോസഫ്

    മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് എല്ലാ സഹായവും എത്തിക്കാൻ സർക്കാർ ഒപ്പമുണ്ടെന്ന് ജലവിഭവ ഭവനനിർമാണ വകുപ്പു മന്ത്രി അഡ്വ മോൻസ് ജോസഫ് പറഞ്ഞു ആയാംകുടി ഗവൺമെൻറ് എൽ പി സ് കൂളിലെയും എഴുമാംതുരുത്ത് ഗവൺമെൻറ് യു പി സ് കൂളിലെയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുക... Read More →

  • ധനലക്ഷ്മി സേവിംഗ്സ് പദ്ധതിയുടെ ഏഴാം നറുക്കെടുപ്പ്: ജയകുമാർ വിജയിയായി

    കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നം 3431 സംഘടിപ്പിക്കുന്ന ധനലക്ഷ്മി സേവിംഗ്സ് പദ്ധതിയുടെ ഏഴാം നറുക്കെടുപ്പ് നടന്നു കിടങ്ങൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ദീപു തോമസ് നറുക്കെടുപ്പ് നിർവഹിച്ചു നറുക്കെടുപ്പിൽ മറ്റത്തിൽ ജയകുമാർ അക്കൗണ്ട് നമ്പർ 558 വിജയിയായി വിജയിക്ക് ബാങ്ക് ഭരണസമിതിയും ജീവനക്കാരും ഹൃദയം നിറഞ്ഞ അഭിനന്ദനങ്... Read More →

  • പ്രീമിയർ സ്ക്കൂൾ ട്രെയിനിങ് പ്രോഗ്രാം 22 -ാം വർഷത്തിലേക്ക്

    പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസി 6 7 ക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പ്രീമിയർ സ്ക്കൂൾ ട്രെയിനിങ് പ്രോഗ്രാം 22 ാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു എൻട്രൻസ് പരീക്ഷയിലൂടെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി അവർക്ക് ഗണിതം ഇംഗ്ലീഷ് വ്യക്തിത്വ വികസനം യോഗ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ നൽകുന... Read More →

  • മാണി സി. കാപ്പൻ എം.എൽ.എ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകി.

    മീനച്ചിലാർ പുനരുജ്ജീവനത്തിനായി അടിയന്തരമായി 25 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പൻ എം എൽ എ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകി മീനച്ചിലാറിന്റെയും അനുബന്ധ തോടുകളുടെയും ആഴവും വീതിയും വർധിപ്പിച്ചാൽ രൂക്ഷമായ വെള്ളപ്പൊക്കവും മഴക്കെടുതികളും ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് കാപ്പൻ പറഞ്ഞു ഇതിലൂടെ ലഭ... Read More →

  • നഷ്ടപ്പെട്ട സ്വർണ പാദസരം യഥാർഥ ഉടമയ്ക്ക് കൈമാറി KHRA അംഗങ്ങൾ മാതൃകയായി

    കാഞ്ഞിരപ്പള്ളി കഴിഞ്ഞ മെയ് 25 ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ തൗഫീഖ് ഹോട്ടലിൽ നിന്ന് വീണുകിട്ടിയ സ്വർണ പാദസരം ഒടുവിൽ യഥാർഥ ഉടമയ്ക്ക് കൈമാറി ഹോട്ടൽ ഉടമകളായ സുബൈർ ജലീൽ മാതൃകയായി ആഭരണത്തിന്റെ ഉടമയെ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിലൂടെയും വാമൊഴിയായും വ്യാപകമായി പ്രചരിപ്പിച്ചെങ്കിലും ആദ്യം ഫലമുണ്ടായിരുന്നില്ല തുടർന്ന് നിര... Read More →

  • പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം:

    ആറൻമുള അബിൻ വർക്കിക്ക് പരുക്ക് പത്തനംതിട്ട ഓമല്ലൂർ പുത്തൻപീടികയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറൻമുള എംഎൽഎ അബിൻ വർക്കിക്ക് പരുക്ക് എംഎൽഎ ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു ആരുടേയും പരുക്ക് ഗുരുതരമല്ല കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെയാണ് എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത് പ്രളയ സംബന്ധമായി കാര്യങ്ങൾ ഏകോപിപ്പിച്ച ശേഷം എഎ... Read More →

  • കോട്ടയം കോടിമത പാലം വഴിയുള്ള ഗതാഗതം ഒരാഴ്ചത്തേക്ക് നിരോധിച്ചു.

    കോടിമത പാലത്തിന്റെ അപ്രോച്ച് റോഡില് അറ്റകുറ്റപണികള് നടത്തുന്നതിനാല് ജൂലായ് രണ്ടാം തീയതി രാവിലെ 10 00 മണി മുതല് കോടിമത പാലം വഴിയുള്ള ഗതാഗതം നിരോധിക്കാന് കോട്ടയം ജില്ലാ കളക്ടര് നിര് ദ്ദേശം നല് കി ഒരാഴ്ചത്തേയ്ക്ക് ഗതാഗത ക്രമീകരണങ്ങളും ഏര് പ്പെടുത്തിയിട്ടുണ്ട് 1 തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹ... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • മരിയ സദനം സന്തോഷിനും മിനി സന്തോഷിനും ബഹുമതി

    സാമൂഹിക സേവന രംഗത്തെ വിലമതിക്കാനാവാത്ത സംഭാവനകൾ പരിഗണിച്ച് മരിയസദനം സ്ഥാപക ഡയറക്ടർ സന്തോഷ് ജോസഫിനും മിനി സന്തോഷിനും മംഗളം സേവാരത്ന നാഷണൽ എക്സലൻസ് അവാർഡ് 2026 ലഭിച്ചു ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപി അവാർഡ് സമ്മാനിച്ചു കഴിഞ്ഞ നിരവധി വർഷങ്ങളായി മാനസികാരോഗ്യ പ്രശ്നങ... Read More →

  • ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ആശ്വാസമായി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.

    പെരിങ്ങളം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭക്ഷ്യസാമഗ്രികൾ വിതരണം ചെയ്തു മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സ് 318 ആണ് സഹായമെത്തിച്ചത് പെരിങ്ങളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ എടമല സി എം എസ് യു പി സ്കൂൾ കൈപ്പള്ളി സെന്റ് ആന്റണീസ് ചർച്ച് പാരിഷ... Read More →

  • ഹോട്ടൽ മേഖലയ്ക്ക് ജി.എസ്.ടി. ആനുകൂല്യം വേണം: കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകി KHRA

    ഹോട്ടൽ മേഖലയ്ക്ക് ജി എസ് ടി ആനുകൂല്യങ്ങൾ അനുവദിക്കണമെ ന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി ജയപാലും ജനറൽ സെക്രട്ടറി എൻ അബ് ദുൾ റസാഖും കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന് കൈമാറുന്നുകൊച്ചി ഹോട്ടൽ റസ്റ്ററൻ്റ് മേഖലയ്ക്ക് ജി എസ് ടി ആനുകൂല്യങ്ങൾ അനുവദിക്കണമെന്നാവശ്യപ... Read More →

  • ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നിമിഷങ്ങൾക്കകം പൂർണമായി കത്തിനശിച്ചു

    കോഴിക്കോട് പന്തീരാങ്കാവിൽ ദേശീയപാതയിലെ സർവീസ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന് സമീപമുള്ള ഫൂട്ട് ഓവർ ബ്രിഡ്ജിന് സമീപത്താണ് സംഭവം അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല പന്തീരാങ്കാവ് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറിന്റെ ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • ജില്ലാ ആശുപത്രിയിൽ നിന്നും പണം മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ പോലീസ് പിടികൂടി

    കോട്ടയം ജില്ലാ ആശുപത്രിയിൽ നിന്നും പണം മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി അച്ഛൻെറ ചികിത്സ ആവശ്യത്തിനായി കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിയ പുന്നത്തുറ സ്വദേശിനിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന 42500 രൂപയാണ് മോഷ്ടിച്ചത് മെയ് 9 ന്പകൽ 12 30 നും വൈകിട്ട് 5 30 നും ഇടയിലാണ് മോഷണം നടന്നത് കോട്ടയം ജനറൽ ആശുപത്ര... Read More →

  • ഹിരോഷിമ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

    കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ മൺചിരാതുകളുടെ വെളിച്ചത്തിൽ കുട്ടികളും അധ്യാപകരും പുഷ്പാർച്ചന നടത്തി അധ്യാപിക ഷിന്ദു മോൾ കെ ജോസ് അനുസ്മരണ പ്രഭാഷണം നടത്തി ഹെഡ് മാസ്റ്റർ സോണി തോമസ് അധ്യാപകരായ ജീന ജ... Read More →

  • വി എൻ വാസവൻ ഇ‍ൗരാറ്റുപേട്ട നഗരത്തിലെ വ്യാപാരികളുമായി കൂടിക്കാഴ്‌ച നടത്തി

    വെള്ളപ്പൊക്കത്തിൽ വൻ നഷ്ടം നേരിട്ട ഇ ൗരാറ്റുപേട്ടയിലെ വ്യാപാരികളുടെ പ്രയാസങ്ങൾ കേട്ടറിഞ്ഞും അവർക്ക് ആശ്വാസമേകിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ നഗരത്തിലെ വ്യാപാരികളുമായി അദ്ദേഹം വ്യാപാരഭവനിൽ കൂടിക്കാഴ് ച നടത്തി തങ്ങളുടെ ദുരവസ്ഥ വ്യാപാരികൾ വി എൻ വാസവനോട് വിവരിച്ചു കടകൾക്ക് ദുരിതാശ്വാസ ഫണ്ട് കൊടുക്കാൻ നിയമമി... Read More →

  • ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ സേവനങ്ങളുമായി മാർ സ്ലീവാ മെഡിസിറ്റി

    പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ആരോഗ്യ പരിശോധനകളും മരുന്നു വിതരണവും ആശ്വാസമായി വിവിധ ദിനങ്ങളിലായി വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പുകൾക്ക് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ കെലീറ്റ ജോർജ് പീഡിയാട്രിക്സ് വിഭാഗങ്ങളിലെ വിവിധ ഡോക്ടർമാർ ... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.